ആൻ‌ജിയോപ്ലാസ്റ്റി

രക്തധമനി വാർ​ത്തെടുക്കൽ.

(ആൻജിയോ-രക്തധമനി; പ്ലാസ്റ്റി = വാർത്തെടുക്കൽ) ശരീരത്തിന്റെ എല്ലാഭാഗങ്ങളിലെയും രക്തക്കുഴലുകളുടെ ചിത്രം എടുക്കുന്ന പരിശോധനയാണ് ആൻജിയോ ഗ്രാം. ഈ പരിശോധന വഴി രക്തക്കുഴലുകളുടെ ഘടനയെപ്പറ്റിയും രക്തചംക്രമണത്തെപറ്റിയും പഠിക്കുവാൻ സാധിക്കും. പല അസുഖങ്ങൾകൊണ്ടും രക്തക്കുഴലുകൾക്ക് അടവുണ്ടാവുകയും രക്ത ഓട്ടത്തിനു തടസ്സമുണ്ടാവുകയും ചെയ്യാം. രക്തക്കുഴലുകൾക്കു നീർവീഴ്ച ഉണ്ടാവുക, രക്തക്കുഴലുകളുടെ ഉള്ളിൽ കൊഴുപ്പു വന്നടിയുക; രക്തം കട്ടിപിടിച്ച് കുഴലുകൾ അടഞ്ഞു പോവുക; ഹൃദയത്തിൽനിന്നോ, മറ്റുഭാഗങ്ങളിൽ നിന്നോ കട്ടിയായ രക്തം ഇളകി വന്ന് കുഴലുകൾ അടഞ്ഞുപോവുക തുടങ്ങിയ പല അസുഖങ്ങളും കണ്ടുവരാറുണ്ട്. പലപ്പോഴും ഇത് പെട്ടെന്നുള്ള അപകടവും ഉണ്ടാക്കാം. ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങൾ ഇങ്ങനെയാണ് ഉണ്ടാകുന്നത്. 1964-ൽ അമേരിക്കൻ ഡോക്ടർമാരായ ഡോട്ടർ, ജഡ്കിൻസ് എന്നിവർ പലതരത്തിലുള്ള കുഴലുകൾ രക്തധമനിയിൽ കടത്തി അതിലെ അടവുകൾ നീക്കാൻ ശ്രമിച്ചു. പക്ഷേ സ്വിറ്റ്സർലൻഡുകാരനായ ഗ്രൺട്സിഗ് എന്ന റേഡിയോളജിസ്റ്റാണ് 1947-ൽ സൂറിച്ചിലെ അദ്ദേഹത്തിന്റെ പരീക്ഷണശാലയിൽ വച്ച് അറ്റത്ത് ബലൂൺ ഘടിപ്പിച്ച കുഴൽ കടത്തി രക്തക്കുഴലിലെ അടവ് മാറ്റിയത്. കാലിലെ രക്തക്കുഴൽ വഴി ശരീരത്തിന്റെ നാനാഭാഗങ്ങളിലും കടത്താവുന്ന നീണ്ട പ്ലാസ്റ്റിക് കുഴലുകളാണ് കത്തീറ്ററുകൾ. ഈ പ്ലാസ്റ്റിക്ക് കുഴലിലെ ദ്വാരം വഴി രക്തക്കുഴലിൽനിന്ന് രക്തം വലിച്ചെടുക്കുകയോ, രക്തത്തിലേക്ക് മരുന്നുകൾ കടത്തിവിടുകയോ ചെയ്യാം. പ്ലാസ്റ്റിക് കുഴലിന്റെ അറ്റത്ത് ഒരു ചെറിയ ബലൂൺ ഘടിപ്പിച്ചാൽ അത് ആവശ്യമുള്ളപ്പോൾ വികസിപ്പിക്കുകയും വീണ്ടും ചെറുതാക്കുകയും ചെയ്യാം. ഇതാണ് ആൻജിയോ പ്ലാസ്റ്റി കത്തീറ്ററുകൾ.

ആൻജിയോപ്ലാസ്റ്റി
ആൻ‌ജിയോപ്ലാസ്റ്റി
ബലൂൺ ആൻജിയോപ്ലാസ്റ്റി
ICD-9-CM00.6, 36.0 39.50
MeSHD017130
LOINC36760-7
ആൻ‌ജിയോപ്ലാസ്റ്റി
ബലൂൺ കത്തീറ്ററിന്റെ രേഖാചിത്രം.

ആൻജിയോഗ്രാം ചെയ്ത് രക്ത ധമനിയിൽ എവിടെയാണ് അടവ് എന്ന് ആദ്യം കണ്ടുപിടിക്കുന്നു. ഇത് പക്ഷാഘാതം ഉള്ളവർക്കു തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന കഴുത്തിലെ കരോട്ടിഡ് ധമനികളിലാകാം; ഹൃദയഘാതമുള്ളവർക്ക് ഹൃദയപേശികൾക്ക് രക്തം എത്തിക്കുന്ന കൊറോണറി ധമനികളിലാകാം; വൃക്കസംബന്ധമായ അസുഖവും അതിയായ രക്തസമ്മർദവുമുള്ളവർക്ക് ഇത് വൃക്കധമനികളിലാകാം; അതുപോലെതന്നെ കാലുകളിലേക്കോ, കുടലിലേക്കോ, മറ്റേതു അവയവത്തിലേക്കോ പോകുന്ന ധമനികളിലായിരിക്കാം. ഇവിടങ്ങളിലെല്ലാം കത്തീറ്റർ കടത്തി അൻജിയോഗ്രാം എടുക്കാമെന്നുള്ളതുപോലെതന്നെ ആൻജിയോപ്ലാസ്റ്റി കത്തീറ്ററുകളും എത്തിയ്ക്കാം. അറ്റത്തു ചുരുക്കിയ ബലൂൺ ഘടിപ്പിച്ച ആൻജിയോ പ്ലാസ്റ്റി കത്തീറ്റർ സാവധാനം, വളരെ സൂക്ഷിച്ച് രക്തക്കുഴലിലെ അടവിൽ കൂടി കടത്തിവിടുന്നു, ഈ പ്രക്രിയ അങ്ങേയറ്റം സൂക്ഷ്മതയോടെ ചെയ്യേണ്ട ഒരു കാര്യമാണ്. ഇന്നത്തെ പ്രത്യേക എക്സ്റേ യന്ത്രങ്ങൾ ഉപയോഗിച്ച് പരിശീലനം ലഭിച്ച ഒരു ഡോക്ടർക്ക് ഇത് ചെയ്യാൻ കഴിയും. അടവുള്ള ഭാഗത്ത് ബലൂൺ കടത്തിവച്ചിട്ട് കത്തീറ്റർ വഴി ഈ ബലൂണിനെ അതിസമ്മർദം ഉപയോഗിച്ച് വികസിപ്പിക്കുക. അതീവ സമ്മർദത്തിൽ ബലൂൺ വികസിപ്പിക്കുമ്പോൾ ധമനി അടയാൻ ഇടയാക്കിയ കൊഴുപ്പോ, മറ്റു മറുകുകളോ മാത്രമല്ല ചുരുങ്ങിപ്പോയ ധമനിയുടെ ഭാഗങ്ങൾ തന്നെയും വികസിക്കുന്നു. ഇതാണ് ബലൂൺ ആൻജിയോപ്ലാസ്റ്റി. അതീവ സമ്മർദത്തിൽ ബലൂൺ വികസിപ്പിച്ച് ധമനി തുറക്കുന്നതുകൊണ്ട് അതിന്റെ ആന്തരികവലയം ചിലപ്പോൾ കുറച്ചൊക്കെ പൊട്ടി എന്നു വരാം. ഈ അപകടം തരണം ചെയ്യുന്നതിനാണ് ഇന്ന് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് അതേ കത്തീറ്റർ വഴി ലോഹം കൊണ്ടുണ്ടാക്കിയ സ്റ്റെന്റ് (stent) അഥവാ സ്പ്രിങ് പോലെയുള്ള ഒരു ഉപകരണം വികസിപ്പിച്ച് ധമനിക്കുള്ളിൽ സ്ഥാപിക്കുന്നത്. വികസിപ്പിച്ച ധമനി വീണ്ടും അടയാതിരിക്കാൻ ഇതു സഹായിക്കുന്നു. ആധുനിക സ്റ്റെന്റുകൾ നിക്ഷേപിച്ചാൽ അതിൽ അടങ്ങിയിരിക്കുന്ന ചില മരുന്നുകൾ ധമനിയുടെ ഭിത്തിയിൽ നിന്നും കോശങ്ങൾ വളർന്ന് ധമനി വീണ്ടും അടഞ്ഞുപോകാതെ സൂക്ഷിക്കും.

പരിശീലനം ലഭിച്ച ഒരു ഡോക്ടർക്ക് ഈ ചികിത്സ ഏതാണ്ട് ഒരു മണിക്കൂർ കൊണ്ട് ചെയ്തുതീർക്കാൻ സാധിക്കും. രക്തചംക്രമണം ഉടൻതന്നെ പുനഃസ്ഥാപിക്കുന്നതിനാൽ ധമനിയിൽ നിന്നും രക്തം സ്വീകരിക്കുന്ന അവയവം, ഹൃദയമോ, തലച്ചോറോ, വൃക്കകളോ എന്തുതന്നെയായാലും ഉടൻതന്നെ സാധാരണ നിലയിലേക്കു തിരിച്ചു വരുകയും ചെയ്യും.

കാലിലെ ധമനികൾ വഴിയാണ് മിക്കവരിലും ഈ കത്തീറ്ററുകൾ കടത്തുന്നത്. പക്ഷേ പലരിലും കൈയിലെ ധമനികൾ വഴിയും ഈ ചികിത്സ നടത്താവുന്നതാണ്. വളരെ ഫലപ്രദമായ ചികിത്സാരീതിയാണെങ്കിലും പത്തുശതമാനത്തിൽ താഴെ ആളുകൾക്ക് ഇത് ഫലപ്രദമാകാറില്ല. ഇത്തരം രോഗികൾക്കു ഇതരചികിത്സാരീതികൾ അവലംബിക്കേണ്ടിവരും. രക്തസ്രാവം, വികസിപ്പിച്ച ധമനിയും സ്റ്റെന്റും അടഞ്ഞു പോകൽ തുടങ്ങി പല അപകടങ്ങളും ചുരുക്കമായിട്ടെങ്കിലും ഉണ്ടാകാം. ഇങ്ങനെയുണ്ടാകുന്ന പക്ഷം വീണ്ടും ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടതായി വന്നേക്കാം. ശരിയായ മുൻകരുതലുകൾ പ്രധാനമാണ്. ഈ ചികിത്സയ്ക്കുവേണ്ടി രോഗിയെ തിരഞ്ഞെടുക്കൽ, ചികിത്സ കഴിഞ്ഞ് അടുത്ത ഒന്നുരണ്ടു ദിവസം രോഗിയെ നിരീക്ഷിക്കൽ, ധമനികളിൽ വീണ്ടും രക്തം കട്ടിപിടിക്കാതെ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക മരുന്നുകൾ ശരിയായ അളവിൽ കൃത്യമായി രോഗിക്ക് കൊടുക്കൽ എന്നീ മാർഗങ്ങൾകൊണ്ട് ആൻജിയോപ്ലാസ്റ്റി ഇന്ന് മറ്റേതു ശസ്ത്രക്രിയയെക്കാളും രോഗികൾക്കു സ്വീകാര്യമായ ഒരു ചികിത്സാ മാർഗ്ഗമായിത്തീർന്നിരിക്കുന്നു.

ആൻ‌ജിയോപ്ലാസ്റ്റികടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആൻജിയോപ്ലാസ്റ്റി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

കൊഴുപ്പ്ബലൂൺരക്തംറേഡിയോളജിസ്റ്റ്ഹൃദയംഹൃദയാഘാതം

🔥 Trending searches on Wiki മലയാളം:

ഷെങ്ങൻ പ്രദേശംഫഹദ് ഫാസിൽബറോസ്ഉൽപ്രേക്ഷ (അലങ്കാരം)മനോജ് വെങ്ങോലതുഞ്ചത്തെഴുത്തച്ഛൻആവേശം (ചലച്ചിത്രം)നിയമസഭഓടക്കുഴൽ പുരസ്കാരംമലയാളംഭാരതീയ റിസർവ് ബാങ്ക്കാളിതപാൽ വോട്ട്രതിസലിലംട്രാൻസ് (ചലച്ചിത്രം)ആടുജീവിതം (ചലച്ചിത്രം)ഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾnxxk2ഒന്നാം ലോകമഹായുദ്ധംആധുനിക കവിത്രയംമാവ്എസ്. ജാനകിശ്രീനാരായണഗുരുകേരളത്തിലെ നദികളുടെ പട്ടികഭൂമിക്ക് ഒരു ചരമഗീതംഅമേരിക്കൻ ഐക്യനാടുകൾഇന്ത്യൻ ശിക്ഷാനിയമം (1860)കഞ്ചാവ്ഒന്നാം കേരളനിയമസഭചേനത്തണ്ടൻകെ.സി. വേണുഗോപാൽഎസ്.എൻ.സി. ലാവലിൻ കേസ്ഇന്ത്യൻ നാഷണൽ ലീഗ്ആഗോളതാപനംവി.ടി. ഭട്ടതിരിപ്പാട്ഇന്ത്യയിലെ പഞ്ചായത്തി രാജ്മില്ലറ്റ്രാജ്‌മോഹൻ ഉണ്ണിത്താൻജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികകാമസൂത്രംമഹാത്മാ ഗാന്ധിയുടെ കുടുംബംതോമാശ്ലീഹാകൂറുമാറ്റ നിരോധന നിയമംവെള്ളരിമഞ്ഞുമ്മൽ ബോയ്സ്ദന്തപ്പാലഎഴുത്തച്ഛൻ പുരസ്കാരംദീപക് പറമ്പോൽആനഒ. രാജഗോപാൽപ്രഭാവർമ്മഇന്ത്യൻ പ്രധാനമന്ത്രിഇന്ദിരാ ഗാന്ധിസ്‌മൃതി പരുത്തിക്കാട്നിതിൻ ഗഡ്കരികൃഷ്ണഗാഥഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഇടതുപക്ഷ ജനാധിപത്യ മുന്നണിആൻ‌ജിയോപ്ലാസ്റ്റിഖസാക്കിന്റെ ഇതിഹാസംമന്ത്കുരുക്ഷേത്രയുദ്ധംഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്വവർഗ്ഗലൈംഗികതലൈംഗിക വിദ്യാഭ്യാസംകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഅയമോദകംകേരളത്തിലെ പാമ്പുകൾഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികമഞ്ജു വാര്യർനാടകംനോവൽപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഅസ്സീസിയിലെ ഫ്രാൻസിസ്വദനസുരതംസി.ടി സ്കാൻ🡆 More