ആംഗ്ലോ-നേപ്പാളി യുദ്ധം

1814 മുതൽ 1816 വരെ നേപ്പാളിലെ ഗൂർഖ സൈന്യവും (ഇന്നത്തെ ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് നേപ്പാൾ) ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിൽ നടന്ന യുദ്ധമാണ് ആംഗ്ലോ-നേപ്പാളി യുദ്ധം.

ഗൂർഖാ യുദ്ധം എന്നും ഇത് അറിയപ്പെടുന്നു. അതിർത്തിത്തർക്കത്തിൽ ആരംഭിച്ച യുദ്ധത്തിൽ, അമർ സിങ് ഥാപ, ഭീംസെൻ ഥാപ, രഞ്ജുർ സിങ് ഥാപ, ഭക്തി ഥാപ എന്നിവർ നേപ്പാളിനു വേണ്ടി പൊരുതി. ബ്രിട്ടീഷ് സൈന്യം കടന്നുകയറി ആക്രമണം നടത്തുകയായിരുന്നു. ഗൂർഖ ഭടന്മാർ ഇത് ചെറുത്തുകൊണ്ടിരുന്നു. ലോർഡ് മോയ്റയുടെ ഗവർണർ ഭരണത്തിൻ കീഴിൽ നടന്ന ഏറ്റവും ചിലവേറിയ യുദ്ധമായിരുന്നു ഇത്. സിഗൗലി സന്ധിയിൽ ഈ യുദ്ധം അവസാനിച്ചു. ഈ സന്ധിയെ തുടർന്ന് നേപ്പാളിന് ടറായി മേഖലയുടെ കുറെ ഭാഗം നഷ്ടപ്പെട്ടു. അതിനു പകരമായി ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി രണ്ടു ലക്ഷം രൂപ നേപ്പാളിന് ആണ്ടുതോറും നൽകേണ്ടിയിരുന്നു.

ആംഗ്ലോ-നേപ്പാളി യുദ്ധം
Anglo-Nepal war
ആംഗ്ലോ-നേപ്പാളി യുദ്ധം
ഭക്തി താപ യുദ്ധം നയിക്കുന്നു.
തിയതി1814–16
സ്ഥലംKingdom of Gorkha
ഫലംBritish Victory *Treaty of Sugauli, territory under Nepal's control ceded to the British.
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ആംഗ്ലോ-നേപ്പാളി യുദ്ധം East India Company
ആംഗ്ലോ-നേപ്പാളി യുദ്ധം Garhwal Kingdom
ആംഗ്ലോ-നേപ്പാളി യുദ്ധം Patiala State
ആംഗ്ലോ-നേപ്പാളി യുദ്ധം Kingdom of Sikkim
ആംഗ്ലോ-നേപ്പാളി യുദ്ധം Nepal
പടനായകരും മറ്റു നേതാക്കളും
ആംഗ്ലോ-നേപ്പാളി യുദ്ധം Francis Rawdon-Hastings
ആംഗ്ലോ-നേപ്പാളി യുദ്ധം David Ochterlony
ആംഗ്ലോ-നേപ്പാളി യുദ്ധം Rollo Gillespie 
ആംഗ്ലോ-നേപ്പാളി യുദ്ധം Bennet Marley
ആംഗ്ലോ-നേപ്പാളി യുദ്ധം John Sullivan Wood
ആംഗ്ലോ-നേപ്പാളി യുദ്ധം Karam Singh
ആംഗ്ലോ-നേപ്പാളി യുദ്ധം Girvan Yuddha Bikram Shah
ആംഗ്ലോ-നേപ്പാളി യുദ്ധം Bhimsen Thapa
ആംഗ്ലോ-നേപ്പാളി യുദ്ധം Amar Singh Thapa(Bada)
ആംഗ്ലോ-നേപ്പാളി യുദ്ധം Ranajor Singh Thapa
ആംഗ്ലോ-നേപ്പാളി യുദ്ധം Bhakti Thapa 
ആംഗ്ലോ-നേപ്പാളി യുദ്ധം Balbhadra Kunwar
ആംഗ്ലോ-നേപ്പാളി യുദ്ധംUjir Singh Thapa
ആംഗ്ലോ-നേപ്പാളി യുദ്ധംRanabir Singh Thapa
ശക്തി
22,000 men,
with sixty cannon (First campaign)

17,000 (Second campaign)

Unknown number of Indian mercenaries during both campaigns.
a little more than 11,000
നാശനഷ്ടങ്ങൾ
Unknown, presumed to be extremely heavyUnknown
ആംഗ്ലോ-നേപ്പാളി യുദ്ധം
Officer and Private, 40th Regiment of Foot, 1815
ആംഗ്ലോ-നേപ്പാളി യുദ്ധം
A Gorkhali warrior.

ചരിത്രം

മല്ല രാജവംശത്തിന്റെ അധീനതയിലുണ്ടായിരുന്ന കാഠ്മണ്ടു താഴ്‌വരയിലേക്ക് ഗൂർഖാ രാജാവായ പ്രിത്‌വി നാരായൺ ഷാ അതിക്രമിച്ചു കയറിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. അതുവരെ കാഠ്മണ്ടു മാത്രമാണ് നേപ്പാൾ എന്നറിയപ്പെട്ടിരുന്നത്. നേപ്പാളിലെ മല്ല രാജാവ് ഈസ്റ്റ് ഇന്ത്യ കമ്പനിയോട് സഹായം അഭ്യർത്ഥിച്ചു. 1767 ൽ ക്യാപ്റ്റൻ കിൽനോച്ചിന്റെ നേതൃത്വത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനി പട്ടാളത്തെ അയച്ചു. കൃത്യമായ തയ്യാറെടുപ്പില്ലാതെയും ആവശ്യത്തിന് ആയുധ സന്നാഹമില്ലാതെയും 2500 സേനാനികൾ മാത്രമുള്ള ഒരു സേന, ഗൂർഖാസൈന്യത്തെ ലക്ഷ്യമാക്കി നീങ്ങി. ബ്രിട്ടീഷ് സൈന്യത്തെ സംബന്ധിച്ച് ഇതൊരു ദുരന്തമായിരുന്നു. സൈനികരിൽ കുറെപ്പേർ മലേറിയ ബാധിച്ച് മരിച്ചു. അവശേഷിക്കുന്നവരെ ഗൂർഖാ പട്ടാളം എളുപ്പത്തിൽ കീഴടക്കി. അവരിൽ നിന്ന് പിടിച്ചെടുത്ത തോക്കുകളും അനുബന്ധ യുദ്ധ സാമഗ്രികളും ഗൂർഖാ സൈന്യത്തെ അമിത ആത്മവിശ്വാസമുള്ളവരാക്കി. എതിരാളികളുടെ ശക്തിയെ തിരിച്ചറിയുന്നതിന് ഇത് തടസ്സമായി. പിൽക്കാല യുദ്ധ പരാജയത്തിന് ഇത് കാരണമാവുകയും ചെയ്തു.

കാഠ്മണ്ഡുതാഴ്‌വര പിടിച്ചടക്കിയ പ്രിത്‌വി നാരായൺ ഷാ, ഗൂർഖാ രാജ്യ തലസ്ഥാനം ഗൂർഖയിൽ നിന്നും കാഠ്മണ്ഡുവിലേക്ക് മാറ്റി. അതിനു ശേഷം അവർ സ്ഥാപിച്ച സാമ്രാജ്യം നേപ്പാൾ എന്ന് അറിയപ്പെട്ടു. സമ്പത്-സമൃദ്ധമായ കാഠ്മണ്ഡു കൈവശപ്പെട്ടതിലൂടെ സമ്പന്നമായ നേപ്പാൾ, സമീപ പ്രദേശങ്ങൾ കൂടി കൈയടക്കാൻ ശ്രമമാരംഭിച്ചു. പക്ഷേ, കിഴക്കൻ മേഖലയിലെ കടന്നുകയറ്റം പരാജയത്തിൽ കലാശിച്ചു. ലിംബുവാൻ പടയോട് പരാജയപ്പെട്ട് അവരുമായി സമാധാന ഉടമ്പടിയിൽ ഏർപ്പെടേണ്ടി വന്നു.

നേപ്പാളിന് ടിബറ്റിൽ വാണിജ്യപരമായി ഉണ്ടായിരുന്ന അവകാശത്തെ ചോദ്യം ചെയ്ത് ചൈന യുദ്ധം തുടങ്ങി. 1792 ൽ ചൈനീസ് ചക്രവർത്തിയായ Qianlong അയച്ച സൈന്യം ടിബറ്റിൽ നിന്നും നേപ്പാൾ സൈന്യത്തെ തുരത്തി. തലസ്ഥാനമായ കാഠ്മണ്ഡുവിന്റെ മൂന്ന് മൈൽ അകലെ വരെ ചൈനീസ് സൈന്യം കടന്നു കയറി.

കാരണങ്ങൾ

നേപ്പാളിനോട് യുദ്ധം ആരംഭിക്കുന്നതിന് ഇംഗ്ലീഷ് ഈസ്റ്റ് ഇൻഡ്യ കമ്പനിക്ക് നിരവധി കാരണങ്ങൾ ഉണ്ട്.

നേപ്പാളിന്റെ വളർച്ച

സമീപ രാജ്യങ്ങളെ കീഴ്പ്പെടുത്തി നേപ്പാൾ സാമ്രാജ്യം അതിന്റെ വിസ്തൃതി വികസിപ്പിച്ചു കൊണ്ടിരുന്നത്.

കച്ചവടം

നേപ്പാളിൽക്കൂടി ടിബറ്റിലേക്ക് വ്യാപാര മാർഗ്ഗം സ്ഥാപിക്കാൻ നേപ്പാൾ നേപ്പാൾ അനുവദിക്കാതിരുന്നത്.

അതിർത്തി

അതിർത്തി സംബന്ധിച്ച തർക്കം.

രാഷ്ട്രീയ സുരക്ഷ

മറാത്താ സൈന്യത്തെ നേരിടുന്നതിന് മുൻപ് അവരെ സഹായിക്കാൻ സാധ്യതയുള്ള നേപ്പാളിനെ തകർക്കുക. 

യുദ്ധം

ആംഗ്ലോ-നേപ്പാളി യുദ്ധം 
Bhimsen Thapa, prime minister of Nepal from 1806 to 1837.

ആൾ പരമായും സാമ്പത്തികമായും കനത്ത നാശമാണ് നേപ്പാളിന് യുദ്ധത്തിലുണ്ടായത്. ടിബറ്റുമായുള്ള രണ്ട് യുദ്ധങ്ങളിൽ വൻ ചെലവ് നേരിടേണ്ടി വന്ന നേപ്പാളിന് ബ്രിട്ടീഷ് സേനയോടുള്ള യുദ്ധത്തിൽ അതിന്റെ ഫലം അനുഭവിക്കേണ്ടതായി വന്നു.

1814 ഒക്ടോബർ ആദ്യം, ബ്രിട്ടീഷ് പട നേപ്പാൾ ലക്ഷ്യമാക്കി നീങ്ങി. ബ്രിട്ടീഷ് സൈന്യത്തിൽ കൂടുതലു ഇന്ത്യൻ പടയാളികളാണ്ഡി ഉണ്ടായിരുന്നത്. നാ ല് ഡിവിഷനുകളായാണ് അവരുടെ സൈന്യം മുന്നേറിയത്. ആദ്യഘട്ടത്തിലെ ഈ യുദ്ധത്തിൽ, 1815 മെയ് ആവുമ്പോഴേക്കും നേപ്പാളിന്റെ കുറെയേറെ ഭാഗം രാജ്യത്തിന് നഷ്ടപ്പെട്ടിരുന്നു. രണ്ടാം ഘട്ട ഏറ്റുമുട്ടലിന് മുൻപ് 1815 നവംബർ 28 ന് ബ്രിട്ടീഷ് ഭരണകൂടം നേപ്പാളിന് പതിനഞ്ച്സ ദിവസത്തെ സമ ഇടവേള നൽകി സമാധാന ഉടമ്പടിക്കുള്ള അന്ത്യശാസനം നൽകി. പക്ഷേ, നേപ്പാളിനെ സംബന്ധിച്ച് ഉടമ്പടിയിലെ വ്യവസ്ഥകൾ എളുപ്പത്തിൽ അംഗീകരിക്കാൻ ആവുന്നവയായിരുന്നില്ല. കാലവധി കഴിഞ്ഞതോടെ, ആ കാരണം പറഞ്ഞ് രണ്ടാം ഘട്ട യുദ്ധം ആരംഭിച്ചു.

1815 മാർച്ച് അവസാനമാകുമ്പോഴേക്കും ബ്രിട്ടീഷ് സേന കാഠ്മണ്ഡു പിടിച്ചെടുക്കും എന്ന അവസ്ഥ സംജാതമായി. അങ്ങനെ സുഗോളി സന്ധിക്ക് (Treaty of Sugauli) നേപ്പാളിന് സമ്മതിക്കേണ്ടി വന്നു. 1815 ഡിസംബർ 2 ന് നിലവിൽ വന്ന അന്തിമ ഉടമ്പടി പ്രകാരം, നേപ്പാളിന് സ്വതന്ത്ര അധികാരം ലഭിച്ചുവെങ്കിലും രാജ്യത്തിന്റെ മൂന്നിലൊരു ഭാഗം ഇതിലൂടെ നഷ്ടപ്പെട്ടു.

അവലംബം

‍‍

Tags:

ആംഗ്ലോ-നേപ്പാളി യുദ്ധം ചരിത്രംആംഗ്ലോ-നേപ്പാളി യുദ്ധം കാരണങ്ങൾആംഗ്ലോ-നേപ്പാളി യുദ്ധം യുദ്ധംആംഗ്ലോ-നേപ്പാളി യുദ്ധം അവലംബംആംഗ്ലോ-നേപ്പാളി യുദ്ധംനേപ്പാൾ

🔥 Trending searches on Wiki മലയാളം:

കൗമാരംഹോം (ചലച്ചിത്രം)ചങ്ങലംപരണ്ടആടുജീവിതം (ചലച്ചിത്രം)തകഴി ശിവശങ്കരപ്പിള്ളപൂരി2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ഔട്ട്‌ലുക്ക്.കോംമതേതരത്വംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)കണിക്കൊന്നഎ.എം. ആരിഫ്കത്തോലിക്കാസഭഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഓമനത്തിങ്കൾ കിടാവോഏപ്രിൽ 26Board of directors2004-ലെ ഇന്ത്യൻ മഹാസമുദ്രഭൂകമ്പവും സുനാമിയുംമഹാഭാരതംഗോകുലം ഗോപാലൻഅംഗോളആലപ്പുഴവിജയലക്ഷ്മി പണ്ഡിറ്റ്അറബിമലയാളംകൂവളംമമ്മൂട്ടിബീജംഉമ്മാച്ചു2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകേരള നവോത്ഥാന പ്രസ്ഥാനംഅലർജിതിരഞ്ഞെടുപ്പ് ബോണ്ട്കേരള ബ്ലാസ്റ്റേഴ്സ്തൃശ്ശൂർനിയോജക മണ്ഡലംചിത്രശലഭംകാനഡകുടുംബശ്രീപരാഗണംആടുജീവിതംപ്രോക്സി വോട്ട്ചെണ്ടവിചാരധാരവാഗമൺതുഷാർ വെള്ളാപ്പള്ളിപോവിഡോൺ-അയഡിൻആൽമരംകാളിദാസൻബാല്യകാലസഖികർണ്ണൻകാലാവസ്ഥപൊന്നാനി നിയമസഭാമണ്ഡലംഇന്ത്യൻ ഭരണഘടനയുടെ ആമുഖംദശപുഷ്‌പങ്ങൾഫ്രാൻസിസ് മാർപ്പാപ്പഅയമോദകംശ്രീനാരായണഗുരുഅധികാരവിഭജനംഒരു ദേശത്തിന്റെ കഥസൂര്യഗ്രഹണംകുംഭം (നക്ഷത്രരാശി)കൽക്കി (ചലച്ചിത്രം)മലയാളിപാമ്പാടി രാജൻഅണ്ഡംമമിത ബൈജുആയുഷ്കാലംബിഗ് ബോസ് (മലയാളം സീസൺ 4)ഇന്ത്യബിഗ് ബോസ് (മലയാളം സീസൺ 5)ആഗോളതാപനംചെറുശ്ശേരിരാമക്കൽമേട്നക്ഷത്രം (ജ്യോതിഷം)എം.പി. അബ്ദുസമദ് സമദാനിഎ.പി.ജെ. അബ്ദുൽ കലാംരണ്ടാം ലോകമഹായുദ്ധം2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (തമിഴ്നാട്)കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക🡆 More