അക്വാ റീജിയ

സ്വർണം, പ്ലാറ്റിനം, പലേഡിയം മുതലായ ഉൽകൃഷ്ട ലോഹങ്ങളുടെ ലായകമാണ് അക്വാ റീജിയ (Aqua regia) അഥവാ നൈട്രോ-ഹൈഡ്രോക്ലോറിക്‌ ആസിഡ്.

അക്വാ റീജിയ
Names
IUPAC name
nitric acid hydrochloride
Other names
aqua regis, നൈട്രോ ഹൈഡ്രോക്ലോറിക് ആസിഡ്
Identifiers
3D model (JSmol)
CompTox Dashboard (EPA)
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance ചുവപ്പ്, മഞ്ഞ അല്ലെങ്കിൽ സ്വർണ്ണവർണ്ണമുള്ള പുകയുന്ന ദ്രാവകം
സാന്ദ്രത 1.01-1.21 g/cm3
ദ്രവണാങ്കം
ക്വഥനാങ്കം
ജലത്തിൽ ലയിക്കുന്നതു്
ബാഷ്പമർദ്ദം 21 mbar
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
അക്വാ റീജിയ
ലോഹലവണനിക്ഷേപങ്ങൾ നീക്കം ചെയ്യാൻ പുതുതായി തയ്യാറാക്കിയ രാജദ്രാവകം
അക്വാ റീജിയ
തയ്യാറാക്കിയ ഉടനെ രാജദ്രാവകത്തിനു് നിറമില്ലെങ്കിലും നിമിഷങ്ങൾക്കുള്ളിൽ അതിനു് ഓറഞ്ച് നിറം കൈവരുന്നു. രാജദ്രാവകം ഉപയോഗിച്ച് NMR നാളികൾ ശുദ്ധീകരിക്കുന്ന പ്രക്രിയയാണു് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നതു്.

അക്വാ റീജിയ എന്ന പദം ലത്തീൻ ഭാഷയിൽ നിന്നും പിറവിയെടുത്തതാണ്. രാജദ്രാവകം എന്നതാണ് അക്വാ റീജിയ എന്ന പദത്തിനർത്ഥം. ലോഹങ്ങളിൽ രാജപദവിയലങ്കരിക്കുന്ന സ്വർണത്തെ അലിയിക്കുന്നത് കൊണ്ടാണ് ഇതിനെ ഈ പേരിൽ വിളിക്കുന്നത്. ഗാഢ നൈട്രിക്,ഹൈഡ്രോക്ലോറിക് അമ്ലങ്ങൾ 1:3 എന്ന അനുപാതത്തിൽ കൂട്ടിച്ചേർത്താണ് അക്വാ റീജിയ ഉൽപാദിപ്പിക്കുന്നത്. ഇറിഡിയം, റുഥീനിയം, റോഡിയം എന്നീ ലോഹങ്ങൾ വളരെ കുറവായേ ഇതിൽ അലിയുന്നുള്ളൂ. അക്വാ റീജിയയിൽ ക്ലോറൈഡ് അയോണിന്റെ സാന്ദ്രത വളരെ കുടുതലാണ്. ഈ അയോണുകൾ ലോഹത്തോടു ചേർന്നു സാമാന്യം സ്ഥിരതയുളള സങ്കീർണ്ണമായ അയോൺ ലഭ്യമാക്കുന്നു. ചില ഇരുമ്പയിരുകൾ, ഫോസ്ഫേറ്റുകൾ, ശിലകൾ, ലോഹകിട്ടങ്ങൾ (dross), മിശ്രലോഹങ്ങൾ(alloys എന്നിവ ഈ ലായകത്തിൽ അലിയിക്കാം. കറുത്തീയം, രസം ആന്റിമണി, കൊബാൾട്ട് എന്നിവയുടെ സൾ‍ഫൈഡുകളെയും ഇതിൽ അലിയിക്കാം. അതു കൊണ്ട് തന്നെ രാസവിശ്ലേഷണ പ്രക്രിയകളിൽ ഇത് വളരെയധികം പ്രയോജനപ്പെടുന്നു.

പ്രധാനമായും അക്വാ റീജിയ ഉൽപ്പാദിപ്പിക്കുന്നതു് ഏറ്റവും ശുദ്ധമായ (99.999%)സ്വർണ്ണമോ പ്ലാറ്റിനമോ ഉൽപ്പാദിപ്പിക്കാനാണു്. വോഹ്ൾവിൽ എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ, വ്യാവസായികാടിസ്ഥാനത്തിൽ ഇത്തരം സ്വർണ്ണം നിർമ്മിക്കാൻ ഇലക്ട്രോളൈറ്റ് (വിശ്ലേഷണദ്രവം) ആയി ഉപയോഗിക്കുന്നതു് ക്ലോറോഓറിക് ആസിഡിന്റെ ജലലായനിയാണു്. അക്വാ റീജിയയിൽ സ്വർണ്ണം ലയിപ്പിച്ചുചേർത്തു് ആ ലായനിയെ സാവധാനം ബാഷ്പീകരിച്ചാണു് ജലത്തിൽ പോലും എളുപ്പത്തിൽ ലയിച്ചുചേരുന്ന, പൊടിരൂപത്തിലുള്ള ക്ലോറോ-ഓറിക് ആസിഡ് ഉണ്ടാക്കുന്നതു്.

അങ്ങേയറ്റത്തെ കൃത്യത വേണ്ട രാസപരീക്ഷണശാലകളിൽ ഗ്ലാസ്സ് പാത്രങ്ങളും മറ്റും വൃത്തിയാക്കാനും അക്വാ റീജിയ ഉപയോഗിക്കുന്നുണ്ടു്. ആണവകാന്തിക റിസോണൻസ് സ്പെക്ട്രോഗ്രാഫി ( NMR) പോലുള്ള പരീക്ഷണങ്ങളിൽ സാധാരണ ഉപയോഗിക്കുന്ന ക്രോമിക് ആസിഡ് ദ്രാവകങ്ങളുടെ നേരിയ അവശിഷ്ടങ്ങൾ പോലും സ്പെക്ട്രം ഫലങ്ങളെ ബാധിക്കുന്നതു് ഒഴിവാക്കാനാണു് ഇത്തരം സാഹചര്യങ്ങളിൽ രാജദ്രാവകം തന്നെ ഉപയോഗിക്കുന്നതു്.

സമാനമായ മറ്റു മിശ്രിതങ്ങൾ

ഹൈഡ്രോക്ലോറിക് അമ്ലത്തിനു പകരം, ഹൈഡ്രോബ്രോമിക് അമ്ലം ചേർത്തുണ്ടാക്കുന്ന നൈട്രോ-ഹൈഡ്രോബ്രോമിക് ആസിഡും സമാനമായ ഗുണങ്ങൾ പ്രദർശിപ്പിക്കുന്നു. എന്നാൽ നൈട്രോ-ഹൈഡ്രോഫ്ലൂറിക് ആസിഡ് മിക്കവാറും എല്ലാ ലോഹങ്ങളേയും ലയിപ്പിക്കുമെങ്കിലും, സ്വർണവും, പ്ലാറ്റിനവും അതിനെ പ്രതിരോധിക്കുന്നു.


Tags:

പലേഡിയംപ്ലാറ്റിനംസ്വർണം

🔥 Trending searches on Wiki മലയാളം:

പട്ടയംഓട്ടൻ തുള്ളൽഉസ്‌മാൻ ബിൻ അഫ്ഫാൻപ്രധാന ദിനങ്ങൾകെൽവിൻവൈലോപ്പിള്ളി ശ്രീധരമേനോൻടി. പത്മനാഭൻകൃഷ്ണൻമനഃശാസ്ത്രംനരകംനവധാന്യങ്ങൾചാന്നാർ ലഹളതിരക്കഥദേശീയ വനിതാ കമ്മീഷൻസ്ഖലനംസലീം കുമാർഉള്ളൂർ എസ്. പരമേശ്വരയ്യർആഗ്നേയഗ്രന്ഥികിലസ്വലാമധുമഹാഭാരതം കിളിപ്പാട്ട്കേരളത്തിലെ വിമാനത്താവളങ്ങൾകേരളത്തിലെ ജാതി സമ്പ്രദായംമങ്ക മഹേഷ്വള്ളത്തോൾ പുരസ്കാരം‌ഒളിംപിക്സിൽ ഇന്ത്യയുടെ നേട്ടങ്ങൾതച്ചോളി ഒതേനൻറമദാൻമാജിക്കൽ റിയലിസംബിഗ് ബോസ് (മലയാളം സീസൺ 5)ഡെമോക്രാറ്റിക് പാർട്ടികവിത്രയംപടയണിവടക്കൻ പാട്ട്വിദ്യാഭ്യാസ സാങ്കേതികവിദ്യഎം.ടി. വാസുദേവൻ നായർകിളിപ്പാട്ട്രാജ്യങ്ങളുടെ പട്ടികതിരുവാതിരക്കളിസമാന്തരശ്രേണിഹുദൈബിയ സന്ധിമാമാങ്കംവ്രതം (ഇസ്‌ലാമികം)അപ്പോസ്തലന്മാർകണിക്കൊന്നകഅ്ബജനാധിപത്യംനർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് (ഇന്ത്യ) 1985പ്രാചീനകവിത്രയംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികസ്ത്രീ ഇസ്ലാമിൽഹീമോഗ്ലോബിൻമനോജ് നൈറ്റ് ശ്യാമളൻകേരളത്തിലെ കായലുകൾഓണംവള്ളിയൂർക്കാവ് ക്ഷേത്രംസ്വപ്നംഹിഗ്വിറ്റ (ചെറുകഥ)‌ഡെൽഹിമുസ്ലീം ലീഗ്ക്ഷേത്രപ്രവേശന വിളംബരംയക്ഷഗാനംകേരളത്തിലെ ആദിവാസികൾഹദ്ദാദ് റാത്തീബ്തിരുവിതാംകൂർ ഭരണാധികാരികൾദാരിദ്ര്യം ഇന്ത്യയിൽതിരുവിതാംകൂർഉപന്യാസംഎ. അയ്യപ്പൻമലയാള മനോരമ ദിനപ്പത്രംശ്രീകൃഷ്ണവിലാസംഇന്ത്യൻ പോസ്റ്റൽ സർവീസ്കൂദാശകൾപാർക്കിൻസൺസ് രോഗംപഴഞ്ചൊല്ല്ഗൗതമബുദ്ധൻ🡆 More