ബാബാ ആംടേ: ഇന്ത്യൻ സാമൂഹ്യപ്രവർത്തകൻ

ഇന്ത്യക്കാരനായ സാമൂഹ്യ പ്രവർത്തകനാണ് ബാബാ ആംടേ.

മഹാരാഷ്ട്രയിലെ വറോറയിൽ 1914-ൽ ജനിച്ചു. മുരളീധർ ദേവീദാസ് ആംടേ എന്നാണ്‌ ശരിയായ പേര്‌. അഭിഭാഷകനായി സമ്പന്നജീവിതം നയിച്ചുവന്ന ആംടേ പിൽക്കാലത്ത് രാഷ്ട്രീയസാമൂഹ്യ പ്രവർത്തനങ്ങൾക്ക് തിരിഞ്ഞു. ഗാന്ധിജി, ആചാര്യ വിനോബാ ഭാവെ എന്നിവരോട് ചേർന്ന് അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു.

മുരളീധർ ദേവീദാസ് ആംടേ
ബാബാ ആംടേ: ആനന്ദവൻ, മരണം, അംഗീകാരങ്ങൾ
ബാബാ ആംടേ
ജനനം(1914-12-26)ഡിസംബർ 26, 1914
മരണം9 ഫെബ്രുവരി 2008(2008-02-09) (പ്രായം 94)
ദേശീയതഇന്ത്യ
ജീവിതപങ്കാളി(കൾ)സാധന ആംടേ
കുട്ടികൾഡോക്ടർ.വികാസ് ആംടേ
ഡോക്ടർ.പ്രകാശ് ആംടേ
ഒപ്പ്
ബാബാ ആംടേ: ആനന്ദവൻ, മരണം, അംഗീകാരങ്ങൾ

പത്മശ്രീ, ബജാജ് അവാർഡ്, കൃഷിരത്ന, ദാമിയൻ ദത്തൻ അവാർഡ്, ഇന്ദിരാഗാന്ധി മെമ്മോറിയൽ അവാർഡ്, റമോൺ മാഗ്സസെ അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ആംടേയ്ക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ നാഗപൂർ സർവകലാശാല ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ചിട്ടുണ്ട്. 1999 നവംബറിൽ അദ്ദേഹത്തിനു ഗാന്ധി സമാധാന സമ്മാനം ലഭിച്ചു.

ആനന്ദവൻ

ആംടേ സ്ഥാപിച്ച “ആനന്ദവൻ“ ഇന്ന് രാജ്യത്താകമാനമുള്ള സാമൂഹ്യപ്രവർത്തക്ക് മാതൃകയും പ്രചോദനവുമാണ്‌. ‘വിദർഗ’ എന്ന സ്ഥലത്ത് “ആനന്ദവൻ“ എന്ന പേരിൽ ഒരു ചെറിയ കുടിൽ കെട്ടി അതിൽ ആറ് കുഷ്ഠരോഗികളെ പാർപ്പിച്ച് സാമൂഹ്യപ്രവർത്തനത്തിന്‌ തുടക്കം കുറിച്ചു. ഇന്ന് ഇത് 450 ഏക്കർ വിസ്തൃതിയുള്ള ഒരു പുനരധിവാസകേന്ദ്രമായി വളർന്നിട്ടുണ്ട്. കുഷ്ഠരോഗികളുടെയും വികലാംഗരുടെയും അനാഥരുടെയും ആശാകേന്ദ്രമാണിത്. ഇവിടെ രോഗികളുടെ ശ്രമദാനത്തോടെ ഒരു കാർഷിക കോളേജും ഒരു ആർട്ട്സ്, സയൻസ്, കൊമേഴ്സ് കോളേജും പണിതീർന്നിട്ടുണ്ട്.

ഇതിനു പുറമേ 2500 രോഗികൾക്ക് താമസിക്കാൻ തക്ക സൌകര്യമുള്ള അശോക് ഭവൻ, സോമനാഥ് എന്നീ പുനരധിവാസ കേന്ദ്രങ്ങളും ഗിരി വർഗ്ഗക്കാർക്ക് ആശാദീപമായ “ഹേമൽ കാസ്” എന്ന ആരോഗ്യ വിദ്യാഭ്യാസ കാർഷിക എക്സ്റ്റെൻഷൻ സെന്ററും ആംടേയുടെ ശ്രമഫലമായി ഉയർന്നിട്ടുണ്ട്.

മരണം

കുഷ്ഠരോഗികളുടെ അഭയകേന്ദ്രമെന്നറിയപ്പെടുന്ന ആനന്ദവനം ആശ്രമത്തിൽ 2008 ഫിബ്രുവരി 9 കാലത്ത് 4.15 ന് മുരളീധരൻ ദേവീദാസ് എന്ന ബാബാ ആംടേ അന്തരിച്ചു.

അംഗീകാരങ്ങൾ

  • മഹാരാഷ്ട്ര് ഭൂഷൺ അവാർഡ്
  • ഡാമയൽ-ദത്തൻ അവാർഡ് അമേരിക്ക
  • റമോൺ മാഗ്സസെ അവാർഡ്
  • ജിഡി ബിർള ഇൻറർനാഷണൽ അവാർഡ്
  • യു.എൻ മനുഷ്യാവകാശ അവാർഡ്
  • ടെംബ്ലിടൻ അവാർഡ്
  • ഇൻറർനാഷണൽ ജിറാഫ് അവാർഡ്
  • ഗ്ലോബൽ 500 യു.എൻ അവാർഡ്
  • റൈറ്റ് ലൈവ് ലി ഹുഡ് അവാർഡ് ,സ്വീഡൻ
  • പത്മശ്രീ
  • പത്മ വിഭൂഷൺ
  • പൂന, നാഗ്പൂർ സർവകലാശാല ഡിലിറ്റ്
  • ജംനാലാൽ അവാർഡ്
  • ഗാന്ധി സമാധാന സമ്മാനം .

കണ്ണികൾ

അവലംബം

Tags:

ബാബാ ആംടേ ആനന്ദവൻബാബാ ആംടേ മരണംബാബാ ആംടേ അംഗീകാരങ്ങൾബാബാ ആംടേ കണ്ണികൾബാബാ ആംടേ അവലംബംബാബാ ആംടേ1914അഭിഭാഷകൻഇന്ത്യഗാന്ധിജിമഹാരാഷ്ട്രവിനോബാ ഭാവേ

🔥 Trending searches on Wiki മലയാളം:

സരസ്വതി സമ്മാൻഇ.പി. ജയരാജൻആനപ്രസവംകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾമാർക്സിസംമിലാൻപോത്ത്മഴയോദ്ധാഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻമൗലിക കർത്തവ്യങ്ങൾചോറ്റാനിക്കര ഭഗവതിക്ഷേത്രംവിനീത് കുമാർആന്റോ ആന്റണിഭരതനാട്യംഎവർട്ടൺ എഫ്.സി.ഇ.എം.എസ്. നമ്പൂതിരിപ്പാട്കൊട്ടിയൂർ ശിവക്ഷേത്രങ്ങൾപ്രകാശ് ജാവ്‌ദേക്കർതകഴി ശിവശങ്കരപ്പിള്ളകുടുംബശ്രീസ്വാതിതിരുനാൾ രാമവർമ്മനിയമസഭതിരുവിതാംകൂർവേലുത്തമ്പി ദളവമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംസുപ്രഭാതം ദിനപ്പത്രംരാജ്‌മോഹൻ ഉണ്ണിത്താൻഅതിരപ്പിള്ളി വെള്ളച്ചാട്ടംഅർബുദംരണ്ടാം ലോകമഹായുദ്ധംഉങ്ങ്സഫലമീ യാത്ര (കവിത)പഴഞ്ചൊല്ല്ഇന്ത്യൻ ചേരപശ്ചിമഘട്ടംവെള്ളിവരയൻ പാമ്പ്മതേതരത്വം ഇന്ത്യയിൽപത്മജ വേണുഗോപാൽരാജീവ് ഗാന്ധിനവരത്നങ്ങൾമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഇൻസ്റ്റാഗ്രാംഭൂമിഹിന്ദുമതംപാർക്കിൻസൺസ് രോഗംനെൽവയൽ-നീർത്തട സംരക്ഷണ നിയമംകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംഎസ്.എൻ.സി. ലാവലിൻ കേസ്ഖുർആൻപി. വത്സലബെന്യാമിൻമലയാള മനോരമ ദിനപ്പത്രംനവരസങ്ങൾസമസ്ത കേരള ജംഇയ്യത്തുൽ ഉലമകയ്യൂർ സമരംപന്ന്യൻ രവീന്ദ്രൻമാങ്ങകൂനൻ കുരിശുസത്യംസ്വതന്ത്ര സ്ഥാനാർത്ഥിപാലക്കാട് ജില്ലദിലീപ്അണലിചോതി (നക്ഷത്രം)മലബന്ധംഏപ്രിൽ 25രാശിചക്രംഗുജറാത്ത് കലാപം (2002)എക്സിമകോട്ടയം ജില്ലകോഴിക്കോട്കേരള ശാസ്ത്രസാഹിത്യ പരിഷത്ത്ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർദന്തപ്പാലമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടിക🡆 More