ബന്ദുങ്ങ് സമ്മേളനം

ആദ്യത്തെ വലിയ തോതിലുള്ള ഏഷ്യൻ-ആഫ്രിക്കൻ അല്ലെങ്കിൽ ആഫ്രോ-ഏഷ്യൻ കോൺഫറൻസ് ആണ് ബന്ദുങ്ങ് സമ്മേളനം എന്നറിയപ്പെടുന്നത്.

1955 ഏപ്രിൽ 18 മുതൽ 24 വരെ ഇന്തോനേഷ്യയിലെ ബന്ദുങ്ങിൽ നടന്ന പുതിയതായി സ്വാതന്ത്ര്യം നേടിയ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളുടെ ഒരു സമ്മേളനം ആണ് അത്. സമ്മേളനത്തിൽ പങ്കെടുത്ത ഇരുപത്തിയൊമ്പത് രാജ്യങ്ങൾ എല്ലാം കൂടി മൊത്തം 1.5 ബില്യൺ ജനങ്ങളെ പ്രതിനിധീകരിച്ചു, അത് ലോക ജനസംഖ്യയുടെ ഏകദേശം 54% വരും. സമ്മേളനം സംഘടിപ്പിച്ചത് ഇന്തോനേഷ്യ, മ്യാൻമാർ, പാകിസ്താൻ, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളായിരുന്നു. ഇത് കോഓർഡിനേറ്റ് ചെയ്തത് ഇന്തോനേഷ്യ റിപ്പബ്ലിക്കിന്റെ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ റസ്ലൻ അബ്ദുൾഗനി ആയിരുന്നു.

ബന്ദുങ്ങ് സമ്മേളനം
1955 ലെ വേദി
ബന്ദുങ്ങ് സമ്മേളനം
അതേ കെട്ടിടം 2007 ൽ; ഇത് ഇപ്പോൾ സമ്മേളനത്തിന്റെ മ്യൂസിയമാണ്

ആഫ്രിക്കൻ-ഏഷ്യൻ സാമ്പത്തിക-സാംസ്കാരിക സഹകരണം പ്രോത്സാഹിപ്പിക്കുക, ഏത് രാജ്യവും അടിച്ചേൽപ്പിക്കുന്ന കൊളോണിയലിസത്തെയും നവകോളോണിയലിസത്തെയും എതിർക്കുക എന്നിവയായിരുന്നു സമ്മേളനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. ചേരിചേരാ പ്രസ്ഥാനത്തിന്റെ ആത്യന്തിക സൃഷ്ടിക്കുള്ള സുപ്രധാന ഘട്ടമായിരുന്നു ഈ സമ്മേളനം.

2005 ൽ, യഥാർത്ഥ സമ്മേളനത്തിന്റെ അമ്പതാം വാർഷികത്തിൽ, ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ജക്കാർത്തയിലും ബന്ദൂങ്ങിലും ഒത്തുചേർന്ന് ന്യൂ ഏഷ്യൻ-ആഫ്രിക്കൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പിന് (എൻ‌എ‌എ‌എസ്‌പി) ആരംഭം കുറിച്ചു. ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങൾ തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക സഹകരണം പ്രോത്സാഹിപ്പിക്കുമെന്ന് അവിടെ അവർ പ്രതിജ്ഞയെടുത്തു.

പശ്ചാത്തലം

ഇന്തോനേഷ്യൻ പ്രസിഡന്റ് സുകർണോയും ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും ഇതിന്റെ പ്രധാന സംഘാടകരായിരുന്നു. ഒരു ചേരിയിലും ഉൾപ്പെടാത്ത, ഏഷ്യയിലെയും ആഫ്രിക്കയിലെയും പുതുതായി ഉയർന്നുവരുന്ന രാജ്യങ്ങളുടെ ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനുള്ള മുന്നോടിയായിട്ടാണ് ഈ കോൺഫറൻസിനെ കരുതുന്നത്. ഇന്ത്യ സ്വതന്ത്രമാകുന്നതിന് മുൻപ് 1947 മാർച്ചിൽ ഇന്ത്യയിൽ നടന്ന ഏഷ്യൻ റിലേഷൻസ് കോൺഫറൻസിലാണ് നെഹ്‌റുവിന് ആദ്യമായി ഈ ആശയം ലഭിച്ചത്. ഇന്തോനേഷ്യയുടെ സ്റ്റാറ്റസ് ചർച്ചചെയ്യാൻ 19 രാജ്യങ്ങളുടെ രണ്ടാമത്തെ കോൺഫറൻസ് 1949 ജനുവരിയിൽ ന്യൂ ഡൽഹിയിൽ നടന്നു.

ചൈനയിലെ മാവോ സെതൂങും ഒരു പ്രധാന സംഘാടകനായിരുന്നു. മീറ്റിംഗിന് അദ്ദേഹത്തിന്റെ വലംകൈ ആയ, പ്രീമിയറും വിദേശകാര്യ മന്ത്രിയുമായ സൌ എൻലൈ എന്നിവരുടെ പിന്തുണയുണ്ടായിരുന്നു. ആ വർഷങ്ങളിൽ മാവോ സോവിയറ്റ് യൂണിയനുമായി നല്ല ബന്ധം പുലർത്തിയിരുന്നുവെങ്കിലും, കൊളോണിയൽ വിരുദ്ധ ദേശീയവാദവും സാമ്രാജ്യത്വ വിരുദ്ധ അജണ്ടയും ആഫ്രിക്കയെയും ഏഷ്യയെയും തകർക്കും എന്ന് തിരിച്ചറിയാനുള്ള തന്ത്രപരമായ ഉൾക്കാഴ്ച അദ്ദേഹത്തിനുണ്ടായിരുന്നു, ഈ ശക്തികളുടെ സ്വാഭാവിക ആഗോള നേതാവായി അദ്ദേഹം സ്വയം കണ്ടു. കൊളോണിയൽ വിരുദ്ധ ദേശീയത അടയാളപ്പെടുത്തിയ ചൈനയിൽ ഒരു വിപ്ലവത്തിനും അദ്ദേഹം നേതൃത്വം നൽകി.

1954 ഏപ്രിലിൽ നടന്ന കൊളംബോ പവർസ് കോൺഫറൻസിൽ ഇന്തോനേഷ്യ ഒരു ആഗോള സമ്മേളനം നിർദ്ദേശിച്ചു. ഒരു ആസൂത്രണ സംഘം 1954 ഡിസംബർ അവസാനത്തിൽ ഇന്തോനേഷ്യയിലെ ബോഗോറിൽ യോഗം ചേർന്ന് 1955 ഏപ്രിലിൽ സമ്മേളനം നടത്താൻ തീരുമാനിച്ചു.

ഇന്തോനേഷ്യ റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റായിരുന്ന സുകർണോ സ്വയം ഈ ഗ്രൂപ്പുകളുടെ നേതാവായി ചിത്രീകരിച്ചു, പിന്നീട് അദ്ദേഹം അതിനെ "നെഫോസ്" (ന്യൂലി എമേർജിങ് ഫോഴ്സസ്) എന്ന് വിശേഷിപ്പിച്ചു. രണ്ട് ഉച്ചകോടി വാർഷികങ്ങളിലും അദ്ദേഹത്തിന്റെ മകൾ മേഘാവതി സുകർണോപുത്രി പിഡിഐ-പി പാർട്ടിക്ക് നേതൃത്വം നൽകി. മൂന്നാം ഉച്ചകോടിക്ക് നേതൃത്വം നൽകിയ ഇന്തോനേഷ്യ പ്രസിഡന്റ് ജോക്കോ വിഡോഡോ സുകർണോപുത്രിയുടെ പാർട്ടിയിൽ അംഗമായിരുന്നു.

1955 ഡിസംബർ 4 ന് ഐക്യരാഷ്ട്രസഭ വെസ്റ്റ് ന്യൂ ഗിനിയയുടെ പ്രശ്നം 1955 ലെ പൊതുസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയെന്ന് പ്രഖ്യാപിച്ചു, ബന്ദുംഗ് സമ്മേളനത്തിനുള്ള പദ്ധതികൾ 1954 ഡിസംബറിൽ പ്രഖ്യാപിച്ചു.

ചർച്ച

ബന്ദുങ്ങ് സമ്മേളനം 
കോൺഫറൻസ് കെട്ടിടത്തിന്റെ പ്ലീനറി ഹാൾ

കിഴക്കൻ യൂറോപ്പിലെയും മധ്യേഷ്യയിലെയും സോവിയറ്റ് നയങ്ങൾ പാശ്ചാത്യ കൊളോണിയലിസത്തിനൊപ്പം സെൻസർ ചെയ്യണമോ എന്ന ചോദ്യത്തെ കേന്ദ്രീകരിച്ചായിരുന്നു പ്രധാന ചർച്ച. മുസ്ലീം പ്രദേശങ്ങളിലെ കൂട്ടക്കൊലകളും കൂട്ട നാടുകടത്തലും ആയി ബന്ധപ്പെട്ട് സോവിയറ്റ് അധികാരികളെ കുറ്റപ്പെടുത്തിക്കൊണ്ട് 'മോസ്ലെം നേഷൻസ് അണ്ടർ സോവിയറ്റ് ഇംപീരിയലിസം' ഒരു മെമ്മോ സമർപ്പിച്ചുവെങ്കിലും അത് ചർച്ചക്കെടുത്തില്ല. ചർച്ച കൊളോണിയലിസത്തിന്റെ എല്ലാ രീതികളെയും അപലപിക്കപ്പെടുന്ന ഒരു സമവായത്തിലെത്തുകയും സോവിയറ്റ് യൂണിയനെയും പടിഞ്ഞാറിനെയും വ്യക്തമായി വിമർശിക്കുകയും ചെയ്തു. സമ്മേളനത്തിൽ ചൈന ഒരു പ്രധാന പങ്ക് വഹിക്കുകയും മറ്റ് ഏഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്തു. സമ്മേളനത്തിലേക്കുള്ള യാത്രാമധ്യേ ഒരു കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ചൈനീസ് പ്രീമിയർ സൌ എൻലൈ, മിതമായതും അനുരഞ്ജനപരവുമായ ഒരു മനോഭാവം പ്രകടിപ്പിച്ചു, ഇത് ചൈനയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ചില ആന്റികമ്മ്യൂണിസ്റ്റ് പ്രതിനിധികളിൽ ആശങ്കകളുണ്ടാക്കി.

പങ്കെടുത്തവർ

ബന്ദുങ്ങ് സമ്മേളനം 
ഏഷ്യ-ആഫ്രിക്ക സമ്മേളനത്തിൽ പങ്കെടുത്ത 29 രാജ്യങ്ങൾ.
ബന്ദുങ്ങ് സമ്മേളനം 
ചേരിചേരാ പ്രസ്ഥാനത്തിന്റെ അംഗരാജ്യങ്ങൾ (2012). ഇളം നീല നിറത്തിലുള്ളവ നിരീക്ഷക പദവിയുള്ളവയാണ്.
  • ബന്ദുങ്ങ് സമ്മേളനം  കിങ്ഡം ഓഫ് അഫ്ഗാനിസ്ഥാൻ
  • ബന്ദുങ്ങ് സമ്മേളനം  യൂണിയൻ ഓഫ് ബർമ്മ
  • ബന്ദുങ്ങ് സമ്മേളനം  കിങ്ഡം ഓഫ് കംബോഡിയ
  • ബന്ദുങ്ങ് സമ്മേളനം  ഡൊമിനിയൺ ഓഫ് സിലോൺ
  • ബന്ദുങ്ങ് സമ്മേളനം  പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന
  • ബന്ദുങ്ങ് സമ്മേളനം  സൈപ്രസ്1
  • ബന്ദുങ്ങ് സമ്മേളനം  റിപബ്ലിക്ക് ഓഫ് ഈജിപ്ത്
  • ബന്ദുങ്ങ് സമ്മേളനം  എത്തിയോപ്പിയൻ സാമ്രാജ്യം
  • ബന്ദുങ്ങ് സമ്മേളനം  ഗോൾഡ് കോസ്റ്റ്
  • ബന്ദുങ്ങ് സമ്മേളനം  ഇന്ത്യ
  • ബന്ദുങ്ങ് സമ്മേളനം  ഇന്തോനേഷ്യ
  • ബന്ദുങ്ങ് സമ്മേളനം  ഇംപീരിയൽ സ്റ്റേറ്റ് ഓഫ് ഇറാൻ
  • ബന്ദുങ്ങ് സമ്മേളനം  കിങ്ഡം ഓഫ് ഇറാക്ക്
  • ബന്ദുങ്ങ് സമ്മേളനം  ജപ്പാൻ
  • ബന്ദുങ്ങ് സമ്മേളനം  ഹാഷ്മൈറ്റ് കിങ്ഡം ഓഫ് ജോർദാൻ
  • ബന്ദുങ്ങ് സമ്മേളനം  കിങ്ഡം ഓഫ് ലാവോസ്
  • ബന്ദുങ്ങ് സമ്മേളനം  ലബനീസ് റിപബ്ലിക്ക്
  • ബന്ദുങ്ങ് സമ്മേളനം  ലൈബീരിയ
  • ബന്ദുങ്ങ് സമ്മേളനം  കിങ്ഡം ഓഫ് ലിബിയ
  • ബന്ദുങ്ങ് സമ്മേളനം  കിങ്ഡം ഓഫ് നേപ്പാൾ
  • ബന്ദുങ്ങ് സമ്മേളനം  ഡൊമിനിയൺ ഓഫ് പാക്കിസ്ഥാൻ
  • ബന്ദുങ്ങ് സമ്മേളനം  റിപബ്ലിക്ക് ഓഫ് ഫിലിപ്പീൻസ്
  • ബന്ദുങ്ങ് സമ്മേളനം  കിങ്ഡം ഓഫ് സൈദി അറേബ്യ
  • ബന്ദുങ്ങ് സമ്മേളനം  സിറിയൻ റിപബ്ലിക്
  • ബന്ദുങ്ങ് സമ്മേളനം  സുഡാൻ2
  • ബന്ദുങ്ങ് സമ്മേളനം  കിങ്ഡം ഓഫ് തായ്‍ലന്റ്
  • ബന്ദുങ്ങ് സമ്മേളനം  റിപബ്ലിക്ക് ഓഫ് തുർക്കി
  • ബന്ദുങ്ങ് സമ്മേളനം  സ്റ്റേറ്റ് ഓഫ് വിയറ്റ്നാം (സൌത്ത്)
  • ബന്ദുങ്ങ് സമ്മേളനം  ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് വിയറ്റ്നാം (നോർത്ത്)
  • ബന്ദുങ്ങ് സമ്മേളനം  മുത്തവാക്കിലൈറ്റ് കിങ്ഡം ഓഫ് യെമെൻ

ചില രാജ്യങ്ങൾക്ക് "നിരീക്ഷക പദവി" നൽകി. അംബാസഡർ ബെസെറ ഡി മെനെസസിനെ അയച്ച ബ്രസീൽ ഉദാഹരണമാണ്.

1അന്ന് സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലാത്ത കൊളോണിയൽ സൈപ്രസിനെ പ്രതിനിധീകരിച്ചത് പിന്നീട് ആദ്യ പ്രസിഡന്റ് ആയ മകരിയോസ് III ആണ്.

2സ്വാതന്ത്ര്യത്തിനു മുമ്പുള്ള ആംഗ്ലോ-ഈജിപ്ഷ്യൻ സുഡാനെ, മുഖ്യമന്ത്രി ഇസ്മായിൽ അൽ-അസ്ഹാരി പ്രതിനിധീകരിച്ചു, ഒരു താൽക്കാലിക പതാക ആണ് ഉപയോഗിച്ചത്.

പ്രഖ്യാപനം

ലോകസമാധാനവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള 10-പോയിന്റ് പ്രഖ്യാപനം, ദശശില ബന്ദുങ്ങ് എന്ന് അറിയപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെ തത്ത്വങ്ങൾ ഉൾപ്പെടുത്തുന്നത് സമ്മേളനത്തിന്റെ അന്തിമ പ്രസ്താവനയിൽ ജി ഇനമായി ഏകകണ്ഠമായി അംഗീകരിച്ചു:

  1. അടിസ്ഥാന മനുഷ്യാവകാശങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെ ഉദ്ദേശ്യങ്ങൾക്കും തത്വങ്ങൾക്കും ബഹുമാനം
  2. എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തിനും പ്രദേശിക സമഗ്രതയ്ക്കും ബഹുമാനം
  3. എല്ലാ വംശങ്ങളുടെയും തുല്യതയും വലുതും ചെറുതുമായ എല്ലാ രാജ്യങ്ങളുടെയും തുല്യത അംഗീകരിക്കൽ
  4. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടൽ ഒഴിവാക്കുക
  5. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന് അനുസൃതമായി, ഒറ്റയ്ക്കോ കൂട്ടായോ സ്വയം പ്രതിരോധിക്കാനുള്ള ഓരോ രാജ്യത്തിന്റെയും അവകാശത്തെ ബഹുമാനിക്കുക.
  6. (എ) വൻകിട ശക്തികളുടെ ഏതെങ്കിലും പ്രത്യേക താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി കൂട്ടായ പ്രതിരോധത്തിന്റെ ക്രമീകരണങ്ങളിൽ നിന്ന് വിട്ടുനിൽക്കുക
    (ബി) മറ്റ് രാജ്യങ്ങളിൽ സമ്മർദ്ദം ചെലുത്തുന്നതിൽ നിന്ന് ഏതെങ്കിലും രാജ്യം വിട്ടുനിൽക്കുക
  7. ഏതെങ്കിലും രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയ്‌ക്കോ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനോ എതിരായ പ്രവർത്തനങ്ങളിൽ നിന്നോ ആക്രമണ ഭീഷണികളിൽ നിന്നോ വിട്ടുനിൽക്കുക
  8. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന് അനുസൃതമായി ചർച്ചകൾ, അനുരഞ്ജനം, ആര്ബിട്രേഷന്, ജുഡീഷ്യല് സെറ്റില്മെന്റ്, കക്ഷികള്ക്ക് ഇഷ്ടമുള്ള മറ്റ് സമാധാനപരമായ മാർഗങ്ങള് എന്നിവ പോലുള്ള സമാധാനപരമായ മാർഗങ്ങളിലൂടെ എല്ലാ അന്താരാഷ്ട്ര തർക്കങ്ങളും പരിഹരിക്കുക.
  9. പരസ്പര താൽപ്പര്യങ്ങളുടെയും സഹകരണത്തിന്റെയും ഉന്നമനം
  10. നീതിക്കും അന്താരാഷ്ട്ര ബാധ്യതകൾക്കുമുള്ള ബഹുമാനം.

വിദഗ്ധരുടെ കൈമാറ്റത്തിലൂടെയും വികസന പദ്ധതികൾക്കുള്ള സാങ്കേതിക സഹായത്തിലൂടെയും സാങ്കേതിക വിജ്ഞാന കൈമാറ്റത്തിലൂടെയും, പ്രാദേശിക പരിശീലന, ഗവേഷണ സ്ഥാപനങ്ങൾ സ്ഥാപിക്കൽ, പരസ്പരം സാങ്കേതിക സഹായം നൽകൽ എന്നിങ്ങനെയുള്ള നടപടികളിലൂടെ വികസ്വര രാജ്യങ്ങൾ പ്രമുഖ വ്യാവസായിക രാജ്യങ്ങളിലുള്ള സാമ്പത്തിക ആശ്രയത്വം കുറയ്ക്കേണ്ടതിന്റെ ആവശ്യകത സമ്മേളനത്തിന്റെ അന്തിമ കമ്യൂണിക്ക് അടിവരയിടുന്നു..

ഫലം

ഈ സമ്മേളനവും പിന്നീട് 1957 സെപ്റ്റംബറിലെ കെയ്റോ ആഫ്രോ-ഏഷ്യൻ പീപ്പിൾസ് സോളിഡാരിറ്റി കോൺഫറൻസ്, 1961 ല്വ് ബെല്ഗ്രേഡ് കോൺഫറൻസ് എന്നിവ ചേരിചേരാ പ്രസ്ഥാനം സ്ഥാപിക്കപ്പെടുന്നതിലേക്ക് നയിച്ചു.

2005 ലെ ഏഷ്യൻ-ആഫ്രിക്കൻ ഉച്ചകോടി

2005 ഏപ്രിൽ 20 മുതൽ 24 വരെ നടത്തിയ ബന്ദുങ്ങ് സമ്മേളനത്തിന്റെ 50-ാം വാർഷികത്തിൽ ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. ജക്കാർത്ത പ്രസിഡന്റ് സുസിലൊ ബംബാങ് യുധൊയോനൊ അതിന് ആതിഥേയത്വം വഹിച്ചു. ജപ്പാൻ പ്രധാനമന്ത്രി ജുനിഛിരൊ കൊഇജുമി, ചൈനയുടെ പ്രസിഡണ്ട്, ഹു ജിന്റാവോ, ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ കോഫി അന്നാൻ, പാകിസ്താൻ പ്രസിഡന്റ് പർവേസ് മുഷറഫ്, അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് ഹമീദ് കർസായ്, മലേഷ്യയുടെ പ്രധാനമന്ത്രി, അബ്ദുള്ള അഹ്മദ് ബദവി, ബ്രൂണെ സുൽത്താൻ ഹസ്സനാൽ ബോൾക്കിയ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് താബോ എംബെക്കി എന്നിവർ പങ്കെടുത്തവരിൽ ചിലരാണ്. പുതിയ സമ്മേളനത്തിന്റെ ചില സെഷനുകൾ യഥാർത്ഥ സമ്മേളനം നടന്ന വേദിയായ ഗെദുങ് മെർഡെകയിലാണ് നടന്നത്.

ചരിത്രപരമായ ഉച്ചകോടിയിലേക്ക് ക്ഷണിക്കപ്പെട്ട 106 രാജ്യങ്ങളിൽ 89 എണ്ണത്തെ പ്രതിനിധീകരിച്ചത് അവരുടെ രാഷ്ട്രത്തലവന്മാരോ സർക്കാരോ മന്ത്രിമാരോ ആണ്. 54 ഏഷ്യൻ, 52 ആഫ്രിക്കൻ രാജ്യങ്ങൾ ഉച്ചകോടിയിൽ പങ്കെടുത്തു.

2005 ലെ ഏഷ്യൻ ആഫ്രിക്കൻ ഉച്ചകോടിയുടെ ഭാഗമായി, ന്യൂ ഏഷ്യൻ-ആഫ്രിക്കൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പിന്റെ (എൻ‌എ‌എ‌എസ്‌പി) പ്രഖ്യാപനം, എൻ‌എ‌എ‌എസ്‌പി പ്ലാൻ ഓഫ് ആക്ഷനെക്കുറിച്ചുള്ള സംയുക്ത മന്ത്രിതല പ്രസ്താവന, സുനാമി, ഭൂകമ്പം മറ്റ് പ്രകൃതി ദുരന്തങ്ങൾ എന്നിവയെക്കുറിച്ചുള്ള സംയുക്ത ഏഷ്യൻ ആഫ്രിക്കൻ നേതാക്കളുടെ പ്രസ്താവന എന്നിവയുണ്ടായി. എൻ‌എ‌എ‌എസ്‌പിയുടെ മേൽപ്പറഞ്ഞ പ്രഖ്യാപനത്തിന്റെ സമാപനം, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക-സാംസ്കാരിക സഹകരണത്തെ പിന്തുണയ്ക്കുന്ന നവശില (ഒൻപത് തത്ത്വങ്ങൾ) പ്രഖ്യാപനത്തോടെ ആണ്.

നാലുവർഷത്തിലൊരിക്കൽ ബിസിനസ് ഉച്ചകോടി, രണ്ട് വർഷത്തിലൊരിക്കൽ മന്ത്രിതല യോഗം, ആവശ്യമെങ്കിൽ മേഖലാ മന്ത്രിതല, സാങ്കേതിക മീറ്റിംഗ് എന്നിവ നടത്താനുള്ള തീരുമാനത്തോടെ ഉച്ചകോടി സമാപിച്ചു.

മറ്റ് വാർഷികങ്ങൾ

ഏഷ്യൻ-ആഫ്രിക്കൻ സമ്മേളനത്തിന്റെ 60-ാം വാർഷികവും, എൻ‌എ‌എ‌എസ്‌പിയുടെ പത്താം വാർഷികവും ആയി 2015 ഏപ്രിൽ 21 മുതൽ 25 വരെ ബന്ദൂങിലും ജക്കാർത്തയിലും 3 ആം ഉച്ചകോടി നടന്നു. ലോക സമാധാനവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിന് ദക്ഷിണ-ദക്ഷിണ സഹകരണം ശക്തിപ്പെടുത്തുക എന്നതായിരുന്നു പ്രമേയം.

ഇന്തോനേഷ്യയിലെ പ്രസിഡന്റ് ജോക്കോ വിഡൊഡൊ ആതിഥേയത്വം വഹിച്ച ഉച്ചകോടിയിൽ 109 ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, 16 നിരീക്ഷക രാജ്യങ്ങൾ, 25 അന്താരാഷ്ട്ര സംഘടനകൾ എന്നിവ പങ്കെടുത്തു. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ, ചൈനയുടെ പ്രസിഡണ്ട് ഷി ജിൻപിങ്, സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഹ്‌സിയൻ ലൂംഗ്, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ, മലേഷ്യ പ്രധാനമന്ത്രി നജീബ് തുൻ റസാഖ്, മ്യാൻമർ പ്രസിഡന്റ് തീൻ സെയ്ൻ, സ്വാസിലാൻഡ് രാജാവ് എംസ്വാതി മൂന്നാമൻ, നേപ്പാൾ പ്രധാനമന്ത്രി സുശീൽ കൊയ്‌രാള എന്നിവർ പങ്കെടുത്തവരിൽ പ്രധാനികളാണ്.

അവലംബങ്ങൾ

Tags:

ബന്ദുങ്ങ് സമ്മേളനം പശ്ചാത്തലംബന്ദുങ്ങ് സമ്മേളനം ചർച്ചബന്ദുങ്ങ് സമ്മേളനം പങ്കെടുത്തവർബന്ദുങ്ങ് സമ്മേളനം പ്രഖ്യാപനംബന്ദുങ്ങ് സമ്മേളനം ഫലംബന്ദുങ്ങ് സമ്മേളനം അവലംബങ്ങൾബന്ദുങ്ങ് സമ്മേളനം പുറം കണ്ണികൾബന്ദുങ്ങ് സമ്മേളനംആഫ്രിക്കഇന്തോനേഷ്യഇന്ത്യഏഷ്യപാകിസ്താൻബന്ദുങ്ങ്മ്യാൻമാർശ്രീലങ്ക

🔥 Trending searches on Wiki മലയാളം:

മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.കെ. അയ്യപ്പപ്പണിക്കർസഹോദരൻ അയ്യപ്പൻവൃഷണംഅമേരിക്കൻ ഐക്യനാടുകൾകേരളത്തിലെ പാമ്പുകൾആഗ്നേയഗ്രന്ഥിറഷ്യൻ വിപ്ലവംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഅതിസാരംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംദ്രൗപദി മുർമുയോഗി ആദിത്യനാഥ്പനിക്കൂർക്കമംഗളാദേവി ക്ഷേത്രംഗോകുലം ഗോപാലൻനെൽവയൽ-നീർത്തട സംരക്ഷണ നിയമംനെറ്റ്ഫ്ലിക്സ്കാളിചിക്കൻപോക്സ്ഗുൽ‌മോഹർസജിൻ ഗോപുനവരത്നങ്ങൾതുളസിആദ്യമവർ.......തേടിവന്നു...ഇന്ത്യൻ നാഷണൽ ലീഗ്മലബാർ കലാപംബിഗ് ബോസ് മലയാളംകറുത്ത കുർബ്ബാനഭഗവദ്ഗീതമൂന്നാർകേരളത്തിലെ ജില്ലകളുടെ പട്ടികനരേന്ദ്ര മോദിബാബരി മസ്ജിദ്‌ഒ. രാജഗോപാൽമിഷനറി പൊസിഷൻഅണലിപ്രേമം (ചലച്ചിത്രം)nxxk2ഒ.എൻ.വി. കുറുപ്പ്വി.പി. സിങ്ചൂരആൻജിയോഗ്രാഫികൂറുമാറ്റ നിരോധന നിയമംകണ്ടല ലഹളദൃശ്യംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾകേരളത്തിലെ തനതു കലകൾമണിപ്രവാളംവിദ്യാഭ്യാസംവദനസുരതംവള്ളത്തോൾ നാരായണമേനോൻഅന്തർമുഖതഇൻസ്റ്റാഗ്രാംബിഗ് ബോസ് (മലയാളം സീസൺ 6)കുംഭം (നക്ഷത്രരാശി)ചെസ്സ്ജീവകം ഡിനഥൂറാം വിനായക് ഗോഡ്‌സെഹിമാലയംലക്ഷദ്വീപ്കാക്കഅഞ്ചാംപനിതരുണി സച്ച്ദേവ്സ്ത്രീനിയമസഭആഴ്സണൽ എഫ്.സി.വിനീത് കുമാർവക്കം അബ്ദുൽ ഖാദർ മൗലവിവൈകുണ്ഠസ്വാമികടുവ (ചലച്ചിത്രം)താമരലോക മലമ്പനി ദിനംപാത്തുമ്മായുടെ ആട്മകം (നക്ഷത്രം)കേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)പത്മജ വേണുഗോപാൽരക്താതിമർദ്ദം🡆 More