ജോൺ കൗച് ആഡംസ്

നെപ്റ്റ്യൂണിനെ കണ്ടെത്തിയ ബ്രിട്ടീഷ് ജ്യോതിശ്ശാസ്ത്രജ്ഞനാണ് ജോൺ കൗച് ആഡംസ് (5 ജൂൺ 1819 – 21 ജനുവരി1892).

1819 ജൂൺ 5-ന് കോൺവാളിൽ ജനിച്ചു. കേംബ്രിഡ്ജിലെ സെന്റ് ജോൺ കോളജിലായിരുന്നു വിദ്യാഭ്യാസം. വിദ്യാർഥിയായിരുന്ന കാലത്തു തന്നെ, ആഡംസ് യുറാനസ് ഗ്രഹത്തിന്റെ പ്രദക്ഷിണപഥത്തിലുള്ള വിഭ്രംശങ്ങൾ ശ്രദ്ധിച്ചിരുന്നു. ഈ വിഭ്രംശങ്ങൾ അജ്ഞാതമായ ഏതോ ഒരു ഗ്രഹത്തിന്റെ സാന്നിധ്യം മൂലമാകാമെന്ന് ഇദ്ദേഹം ഊഹിച്ചു. ഇതേ കാലളവിൽത്തന്നെ പാരിസിലെ റോയൽ ഒബ്സർവേറ്ററിയുടെ തലവനായിരുന്ന ലെവറിയറും ഇതേ നിഗമനങ്ങളിലെത്തിയിരുന്നു. ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമത്തെ അടിസ്ഥാനമാക്കി ആ അജ്ഞാത ഗ്രഹത്തിന്റെ സ്ഥാനം നിർണയിക്കുവാൻ പില്ക്കാലത്ത് കഴിഞ്ഞു. ആഡംസ് നിർദ്ദേശിച്ച സ്ഥാനത്ത് ഗ്രഹം ഉണ്ടോ എന്ന് ഇംഗ്ളണ്ടിലെ വാനനിരീക്ഷണാലയങ്ങൾ അപ്പോൾ അന്വേഷിക്കാൻ താത്പര്യം കാട്ടിയില്ല. ഇതിനിടയിൽ ലെവറിയർ ഗ്രഹത്തിന്റെ സ്ഥാനം നിർണയിച്ച് ബർലിൻ നിരീക്ഷണാലയത്തെ അറിയിച്ചു. 1846 സെപ്തംബർ 23-ന് ലെവറിയർ നിർദ്ദേശിച്ച സ്ഥാനത്ത് ഗോട്ട് ഫ്രീഡ് ഗാലേ എന്ന നിരീക്ഷകൻ ഗ്രഹത്തെ കണ്ടെത്തി. തുടർന്ന് കണ്ടുപിടിത്തത്തിന്റെ ബഹുമതി ആഡംസിനും ലെവറിയർക്കും കൂടി നല്കപ്പെട്ടു.

John Couch Adams
ജോൺ കൗച് ആഡംസ്
ജോൺ കൗച് ആഡംസ്
Photo c. 1870
ജനനം(1819-06-05)5 ജൂൺ 1819
Laneast, Launceston, Cornwall, United Kingdom
മരണം21 ജനുവരി 1892(1892-01-21) (പ്രായം 72)
Cambridge Observatory
Cambridgeshire, England
ദേശീയതBritish
കലാലയംUniversity of Cambridge
ശാസ്ത്രീയ ജീവിതം
അക്കാദമിക് ഉപദേശകർJohn Hymers

32-മത്തെ വയസ്സിൽ ഇദ്ദേഹത്തെ റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു. 1861-ൽ ഇദ്ദേഹം കേംബ്രിഡ്ജിലെ വാനനിരീക്ഷണാലയത്തിന്റെ ഡയറക്ടറായി. 1892 ജനുവരി 21-ന് ആഡംസ് നിര്യാതനായി.

അവലംബം

ജോൺ കൗച് ആഡംസ് കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആഡംസ്, ജോൺ കൗച് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

ഇംഗ്ലണ്ട്കേംബ്രിഡ്ജ്ഗ്രഹംനെപ്റ്റ്യൂൺന്യൂട്ടൻബ്രിട്ടീഷ്‌സെപ്റ്റംബർ

🔥 Trending searches on Wiki മലയാളം:

പ്രേമം (ചലച്ചിത്രം)ജി - 20തെങ്ങ്ഗായത്രീമന്ത്രംസേവനാവകാശ നിയമംസിന്ധു നദീതടസംസ്കാരംഎലിപ്പനിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംജ്ഞാനപ്പാനപശ്ചിമഘട്ടംതൃശ്ശൂർദേശീയ വനിതാ കമ്മീഷൻപ്രോക്സി വോട്ട്എ.പി.ജെ. അബ്ദുൽ കലാംതൊണ്ടിമുതലും ദൃക്സാക്ഷിയുംപോവിഡോൺ-അയഡിൻവേലുത്തമ്പി ദളവകാന്തല്ലൂർനായർകേരള ഫോക്‌ലോർ അക്കാദമിമലയാളചലച്ചിത്രംസമസ്ത കേരള ജംഇയ്യത്തുൽ ഉലമമെറ്റ്ഫോർമിൻവിചാരധാരവൈകുണ്ഠസ്വാമിബിഗ് ബോസ് (മലയാളം സീസൺ 5)അഞ്ചാംപനിചാമ്പക്രിസ്തുമതംമുലപ്പാൽഹിന്ദുമതംസ്ഖലനംമാതൃഭൂമി ദിനപ്പത്രംസന്ധി (വ്യാകരണം)വാതരോഗംഇന്ത്യയിലെ നദികൾതൃക്കടവൂർ ശിവരാജുഇസ്രയേൽഗുൽ‌മോഹർപിണറായി വിജയൻവാരാഹിശശി തരൂർബിഗ് ബോസ് (മലയാളം സീസൺ 6)തോമസ് ചാഴിക്കാടൻതോമാശ്ലീഹാപൊന്നാനി നിയമസഭാമണ്ഡലംകുഞ്ചൻ നമ്പ്യാർതുള്ളൽ സാഹിത്യംസരസ്വതി സമ്മാൻഡയറിപ്രധാന താൾകേരളചരിത്രംഫ്രാൻസിസ് ഇട്ടിക്കോരനാടകംനിയോജക മണ്ഡലംഹീമോഗ്ലോബിൻഫലംവിവരാവകാശനിയമം 2005കടുവമഹാഭാരതംകേരള സാഹിത്യ അക്കാദമി പുരസ്കാരംതങ്കമണി സംഭവംനായമുണ്ടിനീര്മൗലിക കർത്തവ്യങ്ങൾഇൻസ്റ്റാഗ്രാംഇന്ത്യയിലെ പഞ്ചായത്തി രാജ്ദാനനികുതിടിപ്പു സുൽത്താൻആദ്യമവർ.......തേടിവന്നു...ശുഭാനന്ദ ഗുരുകൊച്ചി വാട്ടർ മെട്രോപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംസോഷ്യലിസംഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികഓന്ത്🡆 More