കുറവ സമുദായം

തെക്കേ ഇന്ത്യയിൽ കാണപ്പെടുന്ന ഒരു ആദിവാസി സമൂഹമാണ് കുറവർ.

കേരളത്തിൽ കുലങ്കുറവർ, പുൻകുറവർ, കാക്ക കുറവർ, പാണ്ടിക്കുറവർ എന്നീ നാലു വിഭാഗമുണ്ട്‌. കേരള സംസ്ഥാനത്തിലെ പട്ടികജാതികളിലുൾപ്പെട്ടതാണ് ഈ സമുദായം. പുൻകുറവരെ വേലൻ എന്നും കാക്ക കുറവരെ കാക്കാലൻമാരെന്നും വിളിക്കുന്നു. പാണ്ടിക്കുറവർ തമിഴാണ് സംസാരിക്കുക. നാഞ്ചിക്കുറവ‍‍ർ എന്നറിയപ്പെടുന്ന ഇവർ നാഞ്ചിനാട് എന്നു വിളിക്കപ്പെടുന്ന കന്യാകുമാരി ജില്ലയിൽ കണ്ടുവരുന്നു. കേരളോൽപ്പത്തിയിൽ പരാമർശിച്ചിട്ടുള്ള 16 മല ആദി സമൂഹങ്ങളിലൊന്നാണിത്.

ചരിത്രം

ബ്രിട്ടീഷുകാരുടെ സമയത്ത് ഈ സമുദായത്തെ ക്രിമിനൽ ട്രൈബ്സ് ആക്റ്റ് 1871 ൽ ഉൾപ്പെടുത്തിയിരുന്നു. 1952 ൽ ഇതിൽ നിന്നൊഴിവാക്കി.

സംഘകാല കൃതികളിൽ ആണ് കുറവരെ കുറിച്ച് കൂടുതലായി പ്രതിപതിച്ചിട്ടുള്ളത്. പുറനാനൂർ, അകനാനൂർ, പതിറ്റ്പത്ത് തുടങ്ങിയ സംഘകാല കൃതികളിൽ പ്രാചീന ഇന്ത്യയിലെ തമിഴകം എന്ന അതി വിശാല സാമ്രാജ്യം ഭരിച്ചിരുന്നത് കുറവർ ആയിരുന്നു എന്ന് കാണാം..


കുറവർ ആദി ഗോത്ര മതാചാരമായ കൗളാചാരം (ചാവാരാധന )ആണ് ഇന്നും പിന്തുടരുന്നത്.

ഈ ആചാരപ്രകാരം തങ്ങളുട പൂർവ്വികാരായ അപ്പനപ്പൂപ്പന്മാരും, അമ്മ അമ്മൂമ്മമാരും, പ്രകൃതിയും ആണ് ഇക്കൂട്ടരുടെ ആരാധന മൂർത്തി. ഈ ആരാധന ക്രമം അനുസരിച്ചു ആചാരാനുഷ്ടാനങ്ങൾ നടത്തുന്ന പുരോഹിതനെ ഊരാളി എന്നാണ് അറിയപ്പെടുന്നത്. മലനടകൾ, മലങ്കാവുകൾ, അപ്പൂപ്പൻ -അമ്മൂമ്മ കാവുകൾ, ചാവരുകവുകൾ, പതികൾ,, കൊട്ടാരങ്ങൾ, ആൾത്തറകൾ, കുരിയാലകൾ, മുനിയറകൾ, നടുക്കല്ല്, ബലിക്കല്ല്, വിളക്ക് കല്ല്, വീരക്കല്ല്, കാവ്, കളരി തുടങ്ങിയവയാണ് ഇക്കൂട്ടരുടെ ആരാധന സ്ഥാനങ്ങൾ.


.

പുരാവൃത്തം

ചിലപ്പതികാരത്തിൽ കുറവരെക്കുറിച്ച്‌ പരാമർശമുണ്ട്‌.പ്രകൃതിയെയും പൂർവ്വികരെയും ആരാധിക്കുന്ന ഇവരുടെ പ്രധാന ആരാധന മൂർത്തി പ്രകൃതിയിൽ കാണാൻ കഴിയുന്ന ഏറ്റവും ഉന്നതഭാവമായ മലയും പൂർവ്വികനായ അപ്പൂപ്പനും ഒന്നായിമാറുന്ന മലയപ്പൂപ്പന്മാരാണ്. ആയതിനാൽ കേരളത്തിൽ നിരവധിയായ മലനടകൾ ഇന്നും കാണാൻ കഴിയും. ഹൈന്ദവ ആധിപത്യത്തിൽ കുറവഗോത്ര ജനതയുടെ ആരാധന സ്ഥാനങ്ങളായ ഇത്തരം മലനടകൾ ഇപ്പോൾ മഹാഭാരതത്തിലെ കഥാപാത്രങ്ങളുടെ പേരിലുള്ള ക്ഷേത്രങ്ങളായും ശിവ ക്ഷേത്രങ്ങളായും രൂപാന്തരപ്പെടുത്തി ബ്രാഹ്മണാധിനിവേശം നടത്തിയിട്ടുണ്ട് എന്ന് കാണാം. എങ്കിലും പൂർവ്വകാലത്തു ഈ ക്ഷേത്രങ്ങൾ കുറവഗോത്ര ജനതയുടെ മലനടകളായിരുന്നു എന്നതിന്റെ തെളിവായ് ഇപ്പോഴും ഇവിടങ്ങളിൽ കുറവരുടെ ആരാധന ആചാരങ്ങൾ നടത്തപ്പെടാറുണ്ട് എന്ന് കാണുന്നു.

അവലംബം

അധിക വായനയ്ക്ക്

  • Hatch, William John (1928). The Land Pirates of India. Seeley, Service & Co.
  • Vijayathilakan, J. P. (1977). Studies on Vaagrivala. Madras Christian College, Department of Statistics.
  • Sathyanandan, D. Theodore (2000). The Problems of Narikorava Community in Tamilnadu. Christian Literature Society.
  • Thurston, Edgar; K. Rangachari (1909). Castes and Tribes of Southern India Volume IV - K: Kuruvikkaran, Pg 181 to 187. Madras: Government Press.

പുറം കണ്ണികൾ

Tags:

കുറവ സമുദായം ചരിത്രംകുറവ സമുദായം പുരാവൃത്തംകുറവ സമുദായം അവലംബംകുറവ സമുദായം അധിക വായനയ്ക്ക്കുറവ സമുദായം പുറം കണ്ണികൾകുറവ സമുദായംആദിവാസികേരളം

🔥 Trending searches on Wiki മലയാളം:

മഹാത്മാ ഗാന്ധിഇസ്റാഅ് മിഅ്റാജ്പാർവ്വതിനായഖിലാഫത്ത് പ്രസ്ഥാനംസംഘകാലംലിംഫോസൈറ്റ്ആഗ്നേയഗ്രന്ഥിആർത്തവചക്രവും സുരക്ഷിതകാലവുംകമല സുറയ്യരതിലീലചതയം (നക്ഷത്രം)നൂറുസിംഹാസനങ്ങൾപൊൻകുന്നം വർക്കിഗണപതിവി.ഡി. സാവർക്കർകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾഒപ്പനകടുവയമാമ യുദ്ധംമാർത്താണ്ഡവർമ്മയഹൂദമതംബീജംതെരുവുനാടകംഖുർആൻവിജയ്ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ആർത്തവവിരാമംചൂരകുഞ്ചൻ നമ്പ്യാർകേരളത്തിലെ നാടൻപാട്ടുകൾആശയവിനിമയംപ്രാചീനകവിത്രയംഫേസ്‌ബുക്ക്വൃഷണംകാരൂർ നീലകണ്ഠപ്പിള്ളകാളിഇരിഞ്ഞാലക്കുടവെള്ളായണി ദേവി ക്ഷേത്രംവ്യാഴംതണ്ടാൻ (സ്ഥാനപ്പേർ)വ്രതം (ഇസ്‌ലാമികം)ശീതങ്കൻ തുള്ളൽഉപ്പുസത്യാഗ്രഹംനിവർത്തനപ്രക്ഷോഭംവില്യം ലോഗൻചിപ്‌കൊ പ്രസ്ഥാനംദേവാസുരംകഞ്ചാവ്എം.ടി. വാസുദേവൻ നായർഇ.എം.എസ്. നമ്പൂതിരിപ്പാട്പ്രമേഹംനളചരിതംവയലാർ പുരസ്കാരംകാക്കാരിശ്ശിനാടകംമധുമിറാക്കിൾ ഫ്രൂട്ട്കറുത്ത കുർബ്ബാനകേരള സാഹിത്യ അക്കാദമിതിരുമല വെങ്കടേശ്വര ക്ഷേത്രംഉള്ളൂർ എസ്. പരമേശ്വരയ്യർസോവിയറ്റ് യൂണിയൻഖുത്ബ് മിനാർദശപുഷ്‌പങ്ങൾഇസ്ലാം മതം കേരളത്തിൽവിരലടയാളംസാഹിത്യംസ്വഹാബികൾഅയമോദകംകിളിപ്പാട്ട്ഒളിംപിക്സിൽ ഇന്ത്യയുടെ നേട്ടങ്ങൾരാജീവ് ഗാന്ധിതഴുതാമനി‍ർമ്മിത ബുദ്ധിഔഷധസസ്യങ്ങളുടെ പട്ടികബദ്ർ യുദ്ധംഗ്രഹം🡆 More