ഇസ്‌ലാമിലെ ആഘോഷങ്ങൾ

ഇസ്ലാമിൽ പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളാണുള്ളത്, ഈദുൽ ഫിത്‌റും ഈദുൽ അദ്‌ഹയും.

ഈ രണ്ടാഘോഷങ്ങളും മുസ്ലിം ലോകത്ത് സാർവത്രികമായി കൊണ്ടാടപ്പെടുന്നതാണ്. റമദാൻ മാസത്തിലെ വ്രതാനുഷ്ടാനത്തിന്‌ സമാപ്തി കുറിച്ച് ശവ്വാൽ ഒന്നിനാണ്‌ ഈദുൽ ഫിത്‌ർ ആഘോഷിക്കപ്പെടുന്നതെങ്കിൽ പ്രവാചകൻ ഇബ്രാഹീമിന്റേയും പുത്രൻ ഇസ്മായീലിന്റേയും സ്മരണയിലും ഹജ്ജിനോടനുബന്ധിച്ചുമാണ് ഈദുൽ അദ്‌ഹ ആഘോഷിക്കുന്നത്. എന്നാൽ നബിദിനം(മീലാദുന്നബി), മുഹറം പോലുള്ള ആഘോഷങ്ങൾ ചിലെ അവാന്തര വിഭാഗങ്ങളിൽ മാത്രം പരിമിതമാണ്. നബിദിനം ഇന്ത്യപോലുള്ള രാജ്യങ്ങളിൽ സുന്നികൾ വ്യാപകമായും മുഹറം ശിയാക്കളും കോണ്ടാടുന്നു. ഇവയെക്കൂടാതെ പ്രാദേശികമായ ചന്ദനക്കുടം പോലുള്ള ആഘോഷങ്ങളും ഉണ്ട്. ഇവയൊന്നും ഇസ്ലാമിന്റെ ആദ്യകാലത്തു ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെസലഫികൾ പോലുള്ള ചില വിഭാഗങ്ങൾ ഇവയെ അനിസ്ലാമികവും പുത്തനാചാരവുമെന്ന് വിമർശിക്കുന്നു. കൂടാതെ ലൈലത്തുൽ ഖദർ, ശബേ ബറാത്ത്,ആശുറാ ദിനം, അറഫാദിനം എന്നിങ്ങനെയുള്ള ആചരണങ്ങളും ഉണ്ട്. മീലാദുന്നബി, അഥവാ, നബി ജൻമദിന ആഘോഷം;' ഇസ് ലാമിലെ അവാന്തരവിഭാഗമായ, മുജാഹിദ്, ജമാ അത്ത് പോലെയുള്ള കക്ഷികളാണ് വിമർശിക്കുന്നതും, തള്ളുന്നതും !

ഇസ്‌ലാമിലെ ആഘോഷങ്ങൾ
മലേഷ്യയിലെ ഒരു ഈദുൽ ഫിത്‌ർ ആഘോഷവേളയിലെ ചിത്രം

ആഘോഷങ്ങൾ

ഈദുൽ ഫിത്‌ർ, ഈദുൽ അദ്‌ഹ ദിനങ്ങളിൽ പെരുന്നാൾ നമസ്കാരവും, തക്ബീർ മുഴക്കലും, പുതുവസ്ത്രമണിയുന്നതും സുന്നത്താണ്. ഈ രണ്ട് പെരുന്നാൾ ദിവസങ്ങളിലും വ്രതമനുഷ്ടിക്കുന്നത് മതപരമായി വിലക്കപ്പെട്ടിരിക്കുന്നു.പെരുന്നാൾ ആശംസകൾ കൈമാറാനായി ഈദ് മുബാറക് എന്ന അറബി പദം ഉപയോഗിച്ചു വരുന്നു.

ഇസ്‌ലാമിലെ ആഘോഷങ്ങൾ 
പെരുന്നാൾ ആശംസകളുമായി 2001-ൽ അമേരിക്കയിൽ ഇറങ്ങിയ തപാൽ സ്റ്റാമ്പ്

ആചരണങ്ങൾ

അറഫാ(ദുൽ ഹജ്ജ് 9), ആശുറാ(മുഹറം 10) ദിനങ്ങൾ പൊതുവെ വ്രതമനുഷ്ടിച്ചുകൊണ്ടാണ് ആചരിക്കപ്പെടാറ്. ലൈലത്തുൽ ഖദർ, ശബേ ബറാത്ത് എന്നീ ദിനങ്ങളിൽ രാത്രി നടക്കുന്ന പ്രാർത്ഥനകളാണ് പ്രധാനം . നബിദിനം(റ.അവ്വൽ 12) ആചരിക്കുന്നതിന്റെ ഭാഗമായി മൗലീദ് പാരായണവും കേരളത്തിൽ നബിദിനറാലികളും നടന്നുവരുന്നു. ഇമാം ഹുസൈൻ വധിക്കപ്പെട്ടതിന്റെ ദുഃഖാചരണമാണ് ശിയാക്കൾ ആചരിക്കുന്ന മുഹറം(മുഹറം 10). സുന്നികൾ ഈ ദിവസം(താസുഅ, മുഹറം 9)ആശുറ(മുഹറം 10) പ്രവാചകൻ മൂസ(മോശ) ചെങ്കടൽ കടന്ന് രക്ഷപെട്ടതിന്റെ സ്മരണയിൽ വ്രതമനുഷ്ടിക്കുന്നു.

അവലംബം

Tags:

അറഫാദിനംആശൂറഇബ്രാഹിംഇസ്മായീൽഈദുൽ അദ്‌ഹഈദുൽ ഫിത്‌ർനബിദിനംമുഹറംറമദാൻലൈലത്തുൽ ഖദ്‌ർശവ്വാൽഷിയാ ഇസ്ലാംസലഫിഹജ്ജ്

🔥 Trending searches on Wiki മലയാളം:

ഇസ്‌ലാം മതം കേരളത്തിൽതൊണ്ടിമുതലും ദൃക്സാക്ഷിയുംഎയ്‌ഡ്‌സ്‌ജുമുഅ (നമസ്ക്കാരം)സൂര്യൻസ്വവർഗവിവാഹംഉപ്പുസത്യാഗ്രഹംഇന്ത്യൻ നാഷണൽ കോൺഗ്രസ്കൽക്കരിഅവൽമസാല ബോണ്ടുകൾനരേന്ദ്ര മോദിവിർജീനിയകിലിയൻ എംബാപ്പെവിശുദ്ധ വാരംപ്രേമം (ചലച്ചിത്രം)തറാവീഹ്ലാ നിനാബാങ്കുവിളിനികുതിഇറ്റലിവിദ്യാഭ്യാസംഉഹ്‌ദ് യുദ്ധംസ്ത്രീ ഇസ്ലാമിൽഅറ്റ്ലാന്റിക് സമുദ്രംസമീർ കുമാർ സാഹക്യൂബആനഎം.ജി. സോമൻഅലക്സാണ്ടർ ചക്രവർത്തിആർജന്റീനമഞ്ഞപ്പിത്തംമക്ക വിജയംലക്ഷ്മിഈസ്റ്റർകാവ്യ മാധവൻസൺറൈസേഴ്സ് ഹൈദരാബാദ്ഹുനൈൻ യുദ്ധംകേന്ദ്ര മന്ത്രിസഭസ്വവർഗ്ഗലൈംഗികതവിവാഹംമോയിൻകുട്ടി വൈദ്യർനക്ഷത്രംബുദ്ധമതംകൃഷ്ണഗാഥഫാസിസംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികടൈഫോയ്ഡ്ക്ലിഫ് ഹൗസ്ഉപ്പൂറ്റിവേദനചക്രം (ചലച്ചിത്രം)ബാബരി മസ്ജിദ്‌എഴുത്തച്ഛൻ പുരസ്കാരംറസൂൽ പൂക്കുട്ടിഓഹരി വിപണികേരളത്തിലെ നാടൻപാട്ടുകൾശ്രീകൃഷ്ണൻപാലക്കാട് ജില്ലവിശുദ്ധ ഗീവർഗീസ്അല്ലാഹുഐക്യരാഷ്ട്രസഭബദർ ദിനംആറാട്ടുപുഴ പൂരംമദ്യംപ്രമേഹംദന്തപ്പാലമുജാഹിദ് പ്രസ്ഥാനം (കേരളം)തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻഹജ്ജ്രതിമൂർച്ഛകളിമണ്ണ് (ചലച്ചിത്രം)കുറിയേടത്ത് താത്രിഫാത്വിമ ബിൻതു മുഹമ്മദ്പുത്തൻ പാനവാട്സ്ആപ്പ്സകാത്ത്ഔവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയം, പൂങ്കാവ്🡆 More