ഇന്ത്യ–ജപ്പാൻ ബന്ധങ്ങൾ

ആറാം നൂറ്റാണ്ടിൽ ബുദ്ധമതം ഇന്ത്യയിൽ നിന്നും ജപ്പാനിൽ വന്നതോടുകുടി ഇന്ത്യയും ജപ്പാനുമായുള്ള സാംസാരിക ബന്ധം തുടങ്ങിയിരുന്നു.

ഇന്ത്യൻ സന്യാസിയായ ബുദ്ധിസേന എ.ഡി. 726-ൽ ജപ്പാനിലെത്തി ബുദ്ധമതം പ്രചരിപ്പിച്ചിരുന്നു.[അവലംബം ആവശ്യമാണ്] ഇന്ത്യൻ സംസ്കാരത്തെയും ജപ്പാൻ സംസ്കാരത്തെയുംബുദ്ധമതം വളരെയധികം ആകർഷിച്ചിരുന്നു. പ്രമുഖ ജാപ്പനീസ് സഞ്ചാരിയായ തെഞ്ചുക്കു ഇന്ത്യയിലെത്തി ഇന്ത്യക്ക് സ്വർഗ്ഗതുല്യമായ ഒരു നാമവിശേഷണം തന്നെ നൽകി. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്നു. അക്കാലത്ത് ഒരുപാട് ഭാരതീയർ പട്ടാളത്തിൽ ചേർന്ന് ജപ്പാനെതിരെ യുദ്ധം ചെയ്തു. 67000ത്തോളം പട്ടാളക്കാർ സിംഗപ്പൂരിന്റെ പതനത്തോടെ ജപ്പാന്റെ പിടിയിലായി. അതിൽ ഭൂരിഭാഗം പേരും പിന്നീട് ഇന്ത്യൻ നാഷണൽ ആർമിയുടെ ഭാഗമായി. യുദ്ധാനന്തരം ജാപ്പനീസ് ഗവണ്മെന്റ് ഇന്ത്യൻ നാഷണൽ ആർമിക്കും ഇന്ത്യൻ സ്വാതന്ത്ര്യ ലീഗിനും (Indian Independence League)വേണ്ടി പ്രവർത്തിച്ചു. ഇന്ത്യൻ നാഷണൽ ആർമിക്ക് പിന്നീട് ജപ്പാന്റെ സഹായവും ലഭിച്ചു. പക്ഷെ, ഇംഫാൽ,കോഹിമ എന്നിവിടങ്ങളിൽ വച്ച് നടന്ന പോരാട്ടങ്ങളിൽ ജപ്പാൻ എന്ന ഏഷ്യയിലെ വികസിതരാജ്യത്തിന്റെ പ്രതിരോധശക്തിക്ക് കോട്ടം തട്ടി. അതോടൊപ്പം ഇന്ത്യൻ നാഷണൽ ആർമിയും തളർന്നു.

India–Japan relations
Map indicating locations of India and Japan
ഇന്ത്യ–ജപ്പാൻ ബന്ധങ്ങൾ
ഇന്ത്യ
ഇന്ത്യ–ജപ്പാൻ ബന്ധങ്ങൾ
ജപ്പാൻ
ഇന്ത്യ–ജപ്പാൻ ബന്ധങ്ങൾ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയും 2014-ൽ ഒരു സമ്മേളനത്തിനിടെ എടുത്ത ചിത്രം.

ആധുനികകാലത്തെ ഇന്തോ-ജപ്പാൻ ബന്ധങ്ങൾ

അന്താരാഷ്ട്ര മിലിട്ടറി ട്രൈബ്യൂണലിന്റെ ഭാഗമായി ഇന്ത്യയുടെ ജസ്റ്റിസ് രാധവിനോദ് പാൽ ജപ്പാന് അനുകൂലമായ നീതി ന്യായങ്ങൾ പുറപ്പെടുവിച്ചു. യുദ്ധാനന്തരം ജപ്പാനിലെ ഭരണം സാധാരണഗതിയിൽ ആയതിനു ശേഷം ഇന്ത്യയും ജപ്പാനും തമ്മിൽ ഒരു സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു. ഇന്ന് ഇന്ത്യയുമായുള്ള പണമിടപാടുകളിൽ 4ആം സ്ഥാനമാണ് ഇന്ത്യക്ക് ഉള്ളത്. ന്യൂഡൽഹിയിലെ മെട്രോ റെയിൽ നിർമ്മാണത്തിന് ജപ്പാനിൽനിന്നു വൻ ധനസഹായം ഒഴുകിയെത്തി. പ്രതിരോധ മേഖലയിലും അവരുമായുള്ള ബന്ധം ശക്തമാണ്. തീവ്രവാദത്തിനെതിരെയും ഇരു രാഷ്ട്രങ്ങളും ഒന്നിച്ചു നിൽക്കുന്നു. ഭാരതത്തിലെ പ്രാചീന സർവകലാശാലകളിൽ ഒന്നായ നളന്ദ സർവകലാശാലയുടെ പുനരുധാരണത്തിന് വേണ്ടിയും ജപ്പാൻ സാമ്പത്തികസഹായം നൽകിയിരുന്നു.

ആണവ മേഖലയിലെ ബന്ധങ്ങൾ

ആണവപരീക്ഷണങ്ങൾ നിരോധിച്ചുകൊണ്ട് ലോകരാഷ്ട്രങ്ങൾ അംഗീകരിച്ച Comprehensive Test Ban Treaty-CTBT യിൽ ഇന്ത്യ ഒരു അംഗമല്ല.1998ൽ രാജസ്ഥാനിലെ പൊഖ്റാൻ എന്ന സ്ഥലത്ത് വച്ച് നടന്ന ഇന്ത്യയുടെ 2ആം ആണവപരീക്ഷണമായ ഓപ്പറെഷൻ ശക്തിക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഒരു ഉലച്ചിൽ ഉണ്ടായി. ആണവപര്രീക്ഷനതിന്റെ ഭാഗമായി ജപ്പാൻ ഇന്ത്യയുടെ മേൽ നികുതി ഏർപ്പെടുത്തി. ഇത് ഇന്ത്യക്ക് സാമ്പത്തിക ബാദ്ധ്യത സൃഷ്ടിച്ചു

പുത്തൻ ചുവടുകൾ

2015 ഡിസംബർ 12നു ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ 3 ദിവസത്തെ ഭാരത സന്ദർശനത്തിനായി എത്തി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭ മണ്ഡലമായ വാരണാസിയിൽ അദ്ദേഹം എത്തുകയും ഗംഗയുടെ തീരത്തുള്ള ദശാശ്വമേധ് ഘട്ടിൽ ഗംഗ ആരതി നടത്തുകയും ചെയ്തു. അതിനുശേഷം ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൌസിൽ വച്ച് ഇരുവരും തമ്മിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ ആണവ, പ്രതിരോധ മേഖലകൾ സംബന്ധിച്ച ഒട്ടേറെ കരാരുകളിൽ ഇരു പ്രധാനമന്ത്രിമാരും ഒപ്പുവച്ചു. ഇന്ത്യക്ക് ആണവ റിയാക്ടറുകൾ നിർമ്മിക്കാനുള്ള സഹായവും,കൂടംകുളം ആണവനിലയത്തിലെ റിയാക്ടറുകളുടെ കാര്യവും ഈ കരാറുകളിൽ ഉൾപ്പെടും.ഇരു രാജ്യങ്ങളും സൈനികേതര-ആണവ കരാറിലാണ് ഒപ്പുവച്ചത്.പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയായ "മെയ്ക്ക് ഇൻ ഇന്ത്യ" പദ്ധതിയിലേക്കുള്ള നിക്ഷേപവും ഇന്ത്യ ആരാഞ്ഞു. നരേന്ദ്ര മോദിയുടെ ലോക്സഭ മണ്ഡലമായ വാരണാസിയിൽ ഒരു കൺവെൻഷൻ സെൻറർനിർമ്മിക്കാനും ജപ്പാൻ സഹായം നൽകും. ബുള്ളറ്റ് ട്രെയിൻ സാങ്കേതികവിദ്യ ഇന്ത്യയിൽ ഉപയോഗിക്കാനുള്ള സാങ്കേതിക സഹായവും ഇന്ത്യ തേടി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാനുള്ള ഒട്ടേറെ ചുവടുകൾക്കു ഷിൻസോ ആബേയുടെ ഇന്ത്യ സന്ദർശനം നാന്ദിയായി.

അവലംബം

1."ദി.ഹിന്ദു" മുഖപ്രസംഗം -15 ഡിസംബർ 2015 2."ദി.ഹിന്ദു" ലേഖനം-"The Strange Love for Nuclear Energy"-17 ഡിസംബർ 2015

Tags:

ഇന്ത്യ–ജപ്പാൻ ബന്ധങ്ങൾ ആധുനികകാലത്തെ ഇന്തോ-ജപ്പാൻ ബന്ധങ്ങൾഇന്ത്യ–ജപ്പാൻ ബന്ധങ്ങൾ ആണവ മേഖലയിലെ ബന്ധങ്ങൾഇന്ത്യ–ജപ്പാൻ ബന്ധങ്ങൾ പുത്തൻ ചുവടുകൾഇന്ത്യ–ജപ്പാൻ ബന്ധങ്ങൾ അവലംബംഇന്ത്യ–ജപ്പാൻ ബന്ധങ്ങൾഇംഫാൽഇന്ത്യഇന്ത്യൻ നാഷണൽ ആർമിഏഷ്യകോഹിമജപ്പാൻബുദ്ധമതംബ്രിട്ടീഷ്വിക്കിപീഡിയ:പരിശോധനായോഗ്യത

🔥 Trending searches on Wiki മലയാളം:

തൃക്കേട്ട (നക്ഷത്രം)പറയിപെറ്റ പന്തിരുകുലംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്മേടം (നക്ഷത്രരാശി)വി.ടി. ഭട്ടതിരിപ്പാട്പാത്തുമ്മായുടെ ആട്മലയാളം അക്ഷരമാലമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികചന്ദ്രൻഇന്ത്യൻ ചേരശ്വാസകോശ രോഗങ്ങൾമീനഇന്ത്യകൊച്ചുത്രേസ്യഅനിഴം (നക്ഷത്രം)പ്രസവംഇറാൻഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർയോനികേരള നിയമസഭമുണ്ടിനീര്ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപാർവ്വതികേരളകൗമുദി ദിനപ്പത്രംകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംനക്ഷത്രം (ജ്യോതിഷം)ഖസാക്കിന്റെ ഇതിഹാസംതിരുവനന്തപുരം ലോക്സഭാമണ്ഡലംകവിത്രയംസ്വാതി പുരസ്കാരംഇന്ത്യയിലെ ഹരിതവിപ്ലവംആടലോടകംനാടകംയക്ഷിദിലീപ്കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)എറണാകുളം ജില്ലവിമോചനസമരംലോക്‌സഭവെള്ളരിതൂലികാനാമംഅണ്ണാമലൈ കുപ്പുസാമിവിഷ്ണുഅക്കിത്തം അച്യുതൻ നമ്പൂതിരിമമത ബാനർജിവാട്സ്ആപ്പ്അമൃതം പൊടിഅപ്പോസ്തലന്മാർഎം.എസ്. സ്വാമിനാഥൻവട്ടവടകോട്ടയംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഇടപ്പള്ളി രാഘവൻ പിള്ളവിവരാവകാശനിയമം 2005മഹേന്ദ്ര സിങ് ധോണിശ്രീ രുദ്രംഅപർണ ദാസ്കൂടൽമാണിക്യം ക്ഷേത്രംതാമരട്രാൻസ് (ചലച്ചിത്രം)വൃത്തം (ഛന്ദഃശാസ്ത്രം)ഇന്ത്യൻ പ്രീമിയർ ലീഗ്നവരത്നങ്ങൾകൃഷ്ണഗാഥദുൽഖർ സൽമാൻഎ.കെ. ആന്റണിവീണ പൂവ്വിചാരധാരഭൂമികറ്റാർവാഴസച്ചിദാനന്ദൻഉദയംപേരൂർ സൂനഹദോസ്ദേശീയ പട്ടികജാതി കമ്മീഷൻവയലാർ രാമവർമ്മസ്മിനു സിജോഎസ്. ജാനകിവോട്ടിംഗ് യന്ത്രം🡆 More