പുരാവൃത്തങ്ങൾ ആകാശഗംഗ

രാത്രികാലങ്ങളിൽ ആകാശത്തിനു കുറുകെ ഒരു പാട പോലെ കാണപ്പെടുന്ന നക്ഷത്രങ്ങളുടെ സമൂഹമായ ആകാശഗംഗയെ ചുറ്റിപ്പറ്റി ലോകമാകമാനം അനേകം പുരാവൃത്തങ്ങൾ നിലവിലുണ്ട്.

പുരാവൃത്തങ്ങൾ ആകാശഗംഗ

പുരാവൃത്തങ്ങൾ

അർമീനിയൻ

അർമീനിയൻ പുരാവൃത്തങ്ങൾ പ്രകാരം "വൈക്കോൽ മോഷ്ടാവിന്റെ പാതയാണ്" ആകാശഗംഗ. ഒരു ഐതിഹ്യപ്രകാരം വാഹൻ ദേവത ഒരു ഹേമന്തകാലത്ത് അസീറിയൻ രാജാവായ ബർഷാമിൽ നിന്നും ഒരു കെട്ട് വൈക്കോൽ മോഷ്ടിച്ച് അർമേനിയയിലേക്ക് കൊണ്ടുവന്നു. എന്നാൽ പോരുന്ന വഴിയ്ക്ക് അതിൽ നിന്നും ചോർന്നുപോയ കുറച്ചു വൈക്കോൽ കഷണങ്ങളാണ് ആകാശഗംഗ.

ഖോയിസാൻ

തെക്കൻ ആഫ്രിക്കയിലെ കലഹാരി മരുഭൂമിയിലെ ഖോയിസാൻ ജനതയുടെ പുരാവൃത്തം അനുസരിച്ച് ആകാശത്ത് ഒരുകാലത്ത് നക്ഷത്രങ്ങളേ ഉണ്ടായിരുന്നില്ല. ഏകാകിനിയായ ഒരു പെൺകുട്ടി മറ്റു ആളുകളെ സന്ദർശിയ്ക്കണം എന്ന് കൊതിയ്ക്കുകയും ഒരു പറ്റം കനലുകളെടുത്ത് ആകാശത്തേയ്ക്ക് എറിയുകയും ചെയ്തതാണ് ആകാശഗംഗ ആയിത്തീർന്നത് എന്നാണ് അവരുടെ വിശ്വാസം.

ചെറോക്കീ

ഒരു ചെറോക്കീ നാടൻകഥ പ്രകാരം ഒരിയ്ക്കൽ ഒരു നായ കുറച്ചു ചോളപ്പൊടി മോഷ്ടിച്ചതിന്റെ ഫലമായി ആളുകൾ അതിനെ ഓടിച്ചുവിട്ടു. വടക്കുദിശയിലേക്ക് ഓടിയ നായയുടെ പക്കൽ നിന്നും ചിതറിപ്പോയ ചോളപ്പൊടിയാണ് ആകാശഗംഗ. അവരുടെ ഭാഷയിൽ ആകാശഗംഗയെ "നായ ഓടിയ വഴി" എന്നാണ് വിളിയ്ക്കുന്നത്.

പൂർവ്വേഷ്യ

പുരാവൃത്തങ്ങൾ ആകാശഗംഗ 
ആകാശത്തിലെ നദി ഉണ്ടായ വിധം, കാലിച്ചെറുക്കന്റെയും നെയ്ത്തുകാരിപെൺകുട്ടിയുടെയും ഐതിഹ്യത്തിൽ നിന്നുള്ള വിവരണം.

കിഴക്കൻ ഏഷ്യയിലെ ആളുകൾ വിശ്വസിച്ചിരുന്നത് ആകാശത്തെ നക്ഷത്രങ്ങളുടെ ഈ പാട സ്വർഗ്ഗത്തിലെ രജതനദി (Korean: eunha , ജാപ്പനീസ്: ginga) ആണെന്നായിരുന്നു. ഒരു ഐതിഹ്യപ്രകാരം ആകാശഗംഗയുടെ ഇരുകരകളിലുമുള്ള ഓൾട്ടയർ, വേഗ എന്നീ നക്ഷത്രങ്ങൾ വർഷത്തിൽ ഒരിയ്ക്കൽ മാത്രം സന്ധിയ്ക്കാൻ അവസരം ലഭിയ്ക്കുന്ന കമിതാക്കളാണ്. ഓരോ വർഷത്തിലെയും ഏഴാം മാസത്തിലെ ഏഴാം ദിവസം ഒരു പറ്റം മാഗ്പൈ പക്ഷികൾ ഈ നദിയ്ക്കു കുറുകെ പറന്നെത്തി ഇവർക്ക് സന്ധിയ്ക്കാനായി ഒരു പാലം തീർക്കുമെന്നാണ് വിശ്വാസം. ഈ ദിനം ചിസി ഉത്സവം അഥവാ ഏഴാം രാത്രി (Chinese: 七夕, Korean: chilseok, ജാപ്പനീസ്: tanabata) എന്ന പേരിൽ ആഘോഷിയ്ക്കപ്പെടുന്നു.

ഈജിപ്ഷ്യൻ

ഈജിപ്ഷ്യൻ മിത്തോളജിയിൽ ആകാശഗംഗ പശുവിൻപാലിന്റെ ഒരു കുളമാണ്. അവർ ഇതിനെ ബാത് എന്ന പുഷ്‌ക്കലത്വത്തിന്റെ ഗോ-ദേവതയായി കണക്കാക്കുന്നു.

ഫിന്നോ-ഉഗ്രിക്

ഫിൻലൻഡ്‌, എസ്റ്റോണിയ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് ആകാശഗംഗ "പറവകളുടെ വീഥി" ആണ് (Linnunrata). ദേശാടനപ്പറവകൾ തങ്ങളുടെ വഴി തെറ്റാതിരിയ്ക്കാനായി ആകാശഗംഗയെ ആധാരമാക്കുന്നുണ്ടെന്ന് ഫിന്നുകൾ കണ്ടെത്തിയിരുന്നു. ഈ പാതയെ ആധാരമാക്കി പറവകൾ ദക്ഷിണദിക്കിലുള്ള തങ്ങളുടെ വാസസ്ഥലം (Lintukoto (bird home)) കണ്ടെത്തുന്നുവെന്നായിരുന്നു അവരുടെ വിശ്വാസം.

എസ്റ്റോണിയക്കാർ വിശ്വസിച്ചിരുന്നത് പെൺകുട്ടിയുടെ മുഖമുള്ള ഒരു വെളുത്ത പറവ ദേശാടനക്കിളികളെ നയിച്ചിരുന്നുവെന്നും ആ പക്ഷി അവയെ ഇരപിടിയന്മാരായ വലിയ പക്ഷികളിൽ നിന്നും കാത്തുരക്ഷിച്ചിരുന്നുവെന്നും ആണ്. യൂക്കോ എന്ന ആകാശത്തിലെ രാജാവിന്റെ മകളായിരുന്നു ലിന്റു എന്ന പേരുള്ള ഈ പെൺകുട്ടി. ദേശാടനപക്ഷികളുടെ രാജ്ഞിയായിരുന്നു അവൾ. സൂര്യനെയും ചന്ദ്രനെയും അവൾക്ക് വിവാഹമാലോചിച്ചെങ്കിലും അവരെ ഇരുവരെയും അവൾക്ക് ഇഷ്ടപ്പെട്ടില്ല. രണ്ടുപേരും എപ്പോഴും ഒരേ സഞ്ചാരപാത പിന്തുടരുന്നവരായതിനാൽ അവരെ എവിടെ എപ്പോൾ കാണുമെന്ന് പറയാൻ എളുപ്പമാണ് എന്നുള്ളതായിരുന്നു അവൾ അവരിൽ കണ്ട കുറവ്. ധ്രുവനക്ഷത്രത്തെയും ഇതേ കാരണത്താൽ അവൾ നിരസിച്ചു. ഏറ്റവും പ്രവചനാതീതനായ ഉത്തരധ്രുവദീപ്തിയാണ് അവളെ ആകർഷിച്ചത്. അവർ തമ്മിലുള്ള വിവാഹം ഉറപ്പിച്ചെങ്കിലും തൊട്ടു പിന്നാലെ തന്നെ ഉത്തരദീപ്തി അപ്രത്യക്ഷനായി. ഭഗ്നഹൃദയയായ ലിന്റുവിന്റെ കണ്ണീർത്തുള്ളികൾ വീണ, വിവാഹപ്പുടവയോടു ചേർന്ന, അവളുടെ മുഖാവരണമാണ് ആകാശഗംഗ എന്നാണ് അവരുടെ വിശ്വാസം. ദുഃഖിതയായ പുത്രിയെ യൂക്കോ ആകാശത്തേയ്ക്ക് കൊണ്ടുവന്ന് തന്റെ സമീപത്തു തന്നെ ഇരുത്തി. പിന്നീട് അവിടെയിരുന്നാണ് അവൾ തന്റെ പ്രജകളായ ദേശാടനപ്പറവകൾക്ക് തന്റെ മുഖപടത്തിലെ നക്ഷത്രങ്ങൾ മുഖേന വഴികാണിയ്ക്കുന്നത്.

കഥയെന്താണെങ്കിലും പക്ഷികൾ ഹേമന്തത്തിലെ തങ്ങളുടെ ദേശാടനസമയത്ത് ഊഷ്മളമായ ദക്ഷിണ വാസസ്ഥാനങ്ങൾ കണ്ടെത്താൻ ആകാശഗംഗയെ ആധാരമാക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടുപിടിച്ചിട്ടുണ്ട്.

പുരാവൃത്തങ്ങൾ ആകാശഗംഗ 
ജാക്കോപ്പൊ ടിൻടോറെറ്റോ'വിന്റെ "ദി ഒറിജിൻ ഓഫ് ദി മിൽകിവേ" എന്ന സൃഷ്ടി

മെസോപ്പൊട്ടേമിയൻ

ബാബിലോണിയൻ ഇതിഹാസകാവ്യമായ എനുമ എലീസ്(Enûma Eliš) പ്രകാരം ഉപ്പുവെള്ളത്തിൽ ജീവിയ്ക്കുന്ന പ്രാചീന പെൺ വ്യാളി ആയിരുന്ന റ്റിയാമറ്റിന്റെ മുറിഞ്ഞ വാൽ ആണ് ആകാശഗംഗ. ബാബിലോണിയക്കാരുടെ മുഖ്യ ദേവതയായിരുന്ന മാർദുക് ആണ് അവളെ കൊന്ന് വാൽ മുറിച്ചെടുത്ത് ആകാശത്ത് സ്ഥാപിച്ചത്. ഈ കഥ സുമേറിയക്കാർ റ്റിയാമറ്റിനെക്കുറിച്ച് മെനഞ്ഞ ഒരു കഥയുടെ പിന്തുടർച്ചയാണെന്ന് കരുതുന്നു. ഇതു പ്രകാരം സുമേറിയയിലെ നിപൂർ നഗരത്തിലെ എൻലിൽ എന്ന വായുദേവൻ ആണ് വ്യാളിയെ കൊന്നത്. എന്നാൽ തങ്ങളുടെ ദൈവമായ മാർദുക് സുമേറിയൻ ദൈവത്തെക്കാൾ ശ്രേഷ്ഠനാണെന്ന് വരുത്തിത്തീർക്കാൻ ബാബിലോണിയക്കാർ ഇത് മാറ്റി പ്രചരിച്ചതാണെന്ന് കരുതപ്പെടുന്നു.

ഗ്രീക്ക്, റോമൻ

ആകാശഗംഗയുടെ ഗ്രീക്ക് പേര് (Γαλαξίας Galaxias) പാലിന്റെ ഗ്രീക്കു പേരിൽ (γάλα, gala) നിന്നും ഉരുത്തിരിഞ്ഞതാണ്. ബാലനായ ഹെരാക്ലീസ് നിർമ്മിച്ചതാണ് ആകാശഗംഗ എന്നൊരു ഐതിഹ്യമുണ്ട്. അൽക്കയൂസ്‌ എന്ന മനുഷ്യസ്ത്രീയിൽ തനിയ്ക്കുണ്ടായ ഹെരാക്ലീസിനോട് ദേവരാജാവായിരുന്ന സിയൂസിന് അതിയായ വാത്സല്യമുണ്ടായിരുന്നു. ദേവതയും സ്വന്തം ഭാര്യയുമായിരുന്ന ഹീര ഉറങ്ങിക്കിടക്കുമ്പോൾ അവരുടെ മുലപ്പാൽ നുകരാനായി അദ്ദേഹം തന്റെ മകനെ അനുവദിച്ചു. ഇപ്രകാരം ചെയ്‌താൽ അവന് ദേവാംശം ലഭിയ്ക്കും എന്നായിരുന്നു വിശ്വാസം. കുട്ടി മുല നുകരുന്ന സമയത്ത് ഹീര ഉണരുകയും കുട്ടിയെ തള്ളിമാറ്റുകയും ചെയ്തു. അന്നേരം തെറിച്ചു വീണ മുലപ്പാൽ ആണ് ക്ഷീരപഥം എന്ന് അവർ വിശ്വസിയ്ക്കുന്നു.

ഇതിന്റെ മറ്റൊരു ഭാഷ്യപ്രകാരം ഹെരാക്ലീസിനെ അദ്ദേഹത്തിന്റെ മനുഷ്യമാതാപിതാക്കൾ ആയിരുന്ന ആംഫിട്രിയോണും, അൽക്കയൂസും വനത്തിൽ ഉപേക്ഷിച്ചു. അദ്ദേഹത്തിന്റെ ശരിയായ പിതാവായ സിയൂസ് ദേവൻ ഗ്രീക്ക് വിജ്ഞാനദേവതയായിരുന്ന അഥീനയെ വിട്ട് ഹെരാക്ലീസിനെ ദേവലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. മാതൃഭാവങ്ങൾ കുറവായ അഥീന ഹെരാക്ലീസിന് മുല കൊടുക്കാനായി ഹീരയുടെ സമീപത്തേക്ക് കൊണ്ടുപോയി. തന്റെ മുല നുകരാൻ ഹീര ഹെരാക്ലീസിനെ അനുവദിച്ചു. മുല നുകരുന്ന നേരം കുട്ടി മുലഞെട്ടിൽ കടിയ്ക്കുകയും വേദനയാൽ ഹീര കുട്ടിയെ തട്ടിമാറ്റുകയും ചെയ്തു. അപ്പോൾ തുളുമ്പിപ്പോയ മുലപ്പാൽ ആണ് ക്ഷീരപഥം.

പൊയറ്റികോൺ അസ്‌ട്രോണോമൈകോൺ എന്ന തന്റെ റോമൻ കൃതിയിൽ ഹൈജിനൂസ് മുകളിൽ പറഞ്ഞ ഗ്രീക്ക് കഥയുടെ റോമൻ ഭാഷ്യം ചേർത്തിട്ടുണ്ട്. ഇത് പ്രകാരം ഓപ്സ് അഥവാ ഓപ്പീസ് (Ops) എന്ന റോമൻ ദേവതയുടെ (റിയ എന്ന ഗ്രീക്ക് ദേവത തന്നെയാണ് ഇത്) മുലപ്പാൽ ആണ് തുളുമ്പിപ്പോയത്. സാറ്റേൺ എന്ന റോമൻ ദൈവത്തിന്റെ ഭാര്യയാണ് ഇവർ. പന്തിയോണിന്റെ അധിപൻ, ആകാശത്തിന്റെ ദൈവം എന്ന തന്റെ സ്ഥാനങ്ങൾ സംരക്ഷിയ്ക്കാനായി സാറ്റേൺ തന്റെ മക്കളെ വിഴുങ്ങി. തന്റെ ശിശുവായ ജൂപിറ്ററിനെ (സിയൂസ് എന്ന ഗ്രീക്ക് ദൈവം) രക്ഷിയ്ക്കാനായി ഓപ്സ് ഒരു പദ്ധതി തയ്യാറാക്കി. കുട്ടിയ്ക്ക് പകരം അവന്റെ വസ്ത്രങ്ങളിൽ പൊതിഞ്ഞ ഒരു കല്ലെടുത്ത് അവർ ഭർത്താവിനു നൽകി. എന്നാൽ കുഞ്ഞിനെ വിഴുങ്ങുന്നതിനു മുൻപ് അവസാനമായി അതിനെ മുലയൂട്ടാൻ സാറ്റേൺ ഭാര്യയോട് ആവശ്യപ്പെട്ടു. കല്ലിൽ ഉരച്ച മുലക്കണ്ണിൽ നിന്നും ചുരന്ന പാൽ ആണ് ക്ഷീരപഥം.

ഹിന്ദു

ഭാഗവതപുരാണത്തിൽ ആകാശത്തുകൂടെ നീങ്ങുന്ന താരങ്ങളെയും ഗ്രഹങ്ങളെയും എല്ലാം ചേർത്ത് വെള്ളത്തിൽ നീന്തുന്ന ഒരു ഡോൾഫിനോടാണ് (s'is'umâra, ശിശുമാര) ഉപമിച്ചിട്ടുള്ളത്. ആകാശത്തെ ശിശുമാരചക്രം (ഡോൾഫിൻ ഡിസ്ക്) എന്നും എന്നും വിളിയ്ക്കുന്നു. ഈ ഡോൾഫിന്റെ ഉദരമാണ് ആകാശഗംഗ അഥവാ "ആകാശത്തിലെ ഗംഗാനദി".

ഹിന്ദു പുരാണങ്ങൾ പ്രകാരം വിഷ്ണു തന്റെ പത്നിയായ ലക്ഷ്മിയോടൊപ്പം ശേഷൻ എന്ന നാഗത്തിന്റെ പുറത്തു കിടക്കുന്നത് ക്ഷീരസാഗരത്തിലാണ്.

ഹങ്കേറിയൻ

ഹങ്കേറിയൻ പുരാണത്തിൽ ആറ്റിലയുടെ പുത്രനും ഹങ്കറിക്കാരുടെ പിതാമഹനുമായ സാബ ട്രാൻസിൽവേനിയായിൽ താമസിയ്ക്കുന്ന ഹങ്കറിക്കാർക്ക് ആപത്തു നേരിടുമ്പോൾ ക്ഷീരപഥത്തിലൂടെ കുതിരപ്പുറത്തേറി വരും എന്ന കഥയുണ്ട്. അതിനാൽ ക്ഷീരപഥത്തെ അവർ "യോദ്ധാക്കളുടെ വീഥി" ((lit. "Road of Armies") Hadak Útja) എന്നാണ് വിളിയ്ക്കുന്നത്. അവരുടെ കുതിരകളുടെ കുളമ്പുകളിൽ നിന്നും പറക്കുന്ന തീപ്പൊരികളാണ് ആകാശത്തിലെ നക്ഷത്രങ്ങൾ.

മാവോറി

മാവോറി ജനതയ്ക്ക് ആകാശഗംഗ ടാമ-രെരെറ്റിയുടെ (Tama-rereti) തോണിയാണ് (waka). തോണിയുടെ മുന്നിൽ ശബരനും പിന്നിൽ വൃശ്ചികം രാശിയുമുണ്ട്. ത്രിശങ്കു ആണ് നങ്കൂരം. അവരുടെ പുരാവൃത്തങ്ങൾ പ്രകാരം ടാമ-രെരെറ്റി ഒരിയ്ക്കൽ തോണിയെടുത്ത് തടാകത്തിൽ ഇറങ്ങി. രാത്രിയായിത്തുടങ്ങിയിട്ടും അദ്ദേഹം കരയിൽ നിന്നും വളരെ അകലെത്തന്നെയായിരുന്നു. ഈ സമയത്ത് നക്ഷത്രങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. കൂരിരുട്ടിൽ ടനിവാ (Taniwha) വന്ന് ആളുകളെ ആക്രമിച്ച് തിന്നേക്കാം. ടാമ-രെരെറ്റി തന്റെ തോണി ആകാശത്തേയ്ക്ക് മഴ ഒഴുക്കുന്ന പുഴയിലേക്ക് തന്റെ തോണി തിരിച്ചുവിട്ടു. തുടർന്ന് തടാകതീരത്തുനിന്നും തിളങ്ങുന്ന വെള്ളാരംകല്ലുകൾ ആകാശത്തേയ്ക്ക് ചിതറിപ്പിച്ചു. ഇങ്ങനെയാണ് ആകാശത്ത് നക്ഷത്രങ്ങൾ ഉണ്ടായത്. ടാമ-രെരെറ്റിയുടെ ഈ പ്രവൃത്തിയിൽ സംപ്രീതനായ ആകാശദേവത, റാൻഗിനൂയി, നക്ഷത്രങ്ങൾ എങ്ങനെ ഉണ്ടായി എന്നതിന്റെ ഓർമ്മയ്ക്കായി ഈ തോണി ആകാശത്തു പ്രതിഷ്ഠിച്ചു.

ഓസ്‌ട്രേലിയൻ ആദിവാസികൾ

ദക്ഷിണ ഓസ്‌ട്രേലിയയിലെ അഡലൈഡ് സമതലങ്ങളിൽ താമസിയ്ക്കുന്ന കൗർണ ആദിവാസികൾ ആകാശഗംഗയെ ആകാശത്തിലെ നദിയായി സങ്കൽപ്പിയ്ക്കുന്നു. അതിനെ അവർ വോഡ്ലിപാരി (Wodliparri (wodli = കുടിൽ, വീട്, parri = നദി)) എന്നു വിളിച്ചു. ഈ നദിയുടെ തീരങ്ങളിലായി നിരവധി കുടിലുകൾ ഉണ്ടെന്നും അവർ സങ്കൽപ്പിച്ചു. ആകാശത്തിലെ ഇരുണ്ട ഭാഗങ്ങളിൽ യുറ എന്നൊരു രാക്ഷസൻ ഉണ്ടെന്ന് അവർ വിശ്വസിച്ചു. ഈ ഇരുണ്ട ഭാഗങ്ങളെ അവർ യുറാകൗവേ അഥവാ "രാക്ഷസൻ താമസിയ്ക്കുന്ന ജലാശയം" എന്നു വിളിച്ചു.ക്വീൻസ്ലാൻഡിലെ കേപ്പ് യോർക്കിലെ ആദിവാസികൾ ആകാശത്തിലെ ഈ പ്രകാശത്തിന്റെ പാട ചിതലുകൾ ആണെന്നാണ് വിശ്വസിച്ചിരുന്നത്. അവരുടെ പൗരാണിക കഥാപാത്രം ബുർബിക് ബൂൺ ആകാശത്തേയ്ക്ക് തട്ടിത്തെറിപ്പിച്ചതാണ് ഇത് എന്നവർ വിശ്വസിച്ചു. കൂടുതൽ ദക്ഷിണദിക്കിലേക്ക് പോകുംതോറും ആകാശഗംഗ എന്നത് ആയിരക്കണക്കിന് പറക്കുന്ന കുറുനരികൾ പുരുപ്രിഗീ എന്ന ഒരു നൃത്തക്കാരിയെ ചുമന്നുകൊണ്ട് പോകുന്നതാണ് എന്നൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്.

മധ്യ ഓസ്‌ട്രേലിയയിലെ അരണ്ട ആദിവാസികൾ വിശ്വസിയ്ക്കുന്നത് ക്ഷീരപഥം ആകാശത്തെ ഒരു നദിയാണെന്നാണ്. അരണ്ട, ലുറിട്ജ എന്നീ രണ്ടു വ്യത്യസ്ത വർഗങ്ങളിൽപ്പെട്ട രണ്ടു കൂട്ടം ആളുകളെ വേർതിരിയ്ക്കുന്ന നദിയാണിത്. ഈ നദിയുടെ കിഴക്കുഭാഗത്തുള്ള നക്ഷത്രങ്ങൾ അരണ്ട വിഭാഗത്തിൽപ്പെട്ട ആളുകളുടെ സംഘമാണ്. പടിഞ്ഞാറ് ഭാഗത്തുള്ളവ ലുറിട്ജ വിഭാഗത്തിൽപ്പെട്ടവരുടെയും.

അവലംബങ്ങൾ

Rick Riordan, John Rocco, Disney Hyperion (2015) Hercules does twelve stupid things. In Percy Jackson's Greek heroes (pp. 259-329). New York, NY: Los Angeles

പുറംകണ്ണികൾ

Tags:

പുരാവൃത്തങ്ങൾ ആകാശഗംഗ പുരാവൃത്തങ്ങൾപുരാവൃത്തങ്ങൾ ആകാശഗംഗ അവലംബങ്ങൾപുരാവൃത്തങ്ങൾ ആകാശഗംഗ കൂടുതൽ വായനയ്ക്ക്പുരാവൃത്തങ്ങൾ ആകാശഗംഗ പുറംകണ്ണികൾപുരാവൃത്തങ്ങൾ ആകാശഗംഗ

🔥 Trending searches on Wiki മലയാളം:

എം. മുകുന്ദൻവൃത്തംബാങ്കുവിളിഎൻമകജെ (നോവൽ)എഴുത്തച്ഛൻ പുരസ്കാരംഇൻശാ അല്ലാഹ്കൊഴുപ്പഭാസൻകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികവിഭക്തിജെ. ചിഞ്ചു റാണിആഗ്നേയഗ്രന്ഥിഎറണാകുളം ജില്ലഅഷിതരാമൻജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികകൊല്ലൂർ മൂകാംബികാക്ഷേത്രംടൈഫോയ്ഡ്ദൃശ്യം 2കവിയൂർ പൊന്നമ്മലെയൻഹാർട് ഓയ്ലർജലമലിനീകരണംകേരള പുലയർ മഹാസഭസൗദി അറേബ്യഉപരാഷ്ട്രപതി (ഇന്ത്യ)പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംമലമുഴക്കി വേഴാമ്പൽആയിരത്തൊന്നു രാവുകൾസോവിയറ്റ് യൂണിയൻഎക്മോഓശാന ഞായർനചികേതസ്സ്ക്ഷയംഡെങ്കിപ്പനിമസ്ജിദുന്നബവിലിംഗം (വ്യാകരണം)കിലകേരള സാഹിത്യ അക്കാദമിജ്ഞാനനിർമ്മിതിവാദംഇസ്രയേൽനവരസങ്ങൾമലങ്കര ഓർത്തഡോക്സ് സുറിയാനി സഭഇന്ത്യൻ പ്രധാനമന്ത്രിദേവാസുരംദൗവ്വാലചെറുകഥഇടുക്കി ജില്ലസൂഫിസംഹംസദാരിദ്ര്യം ഇന്ത്യയിൽചാമപെർമനന്റ് അക്കൗണ്ട് നമ്പർഅഡോൾഫ് ഹിറ്റ്‌ലർകവിതമനഃശാസ്ത്രംചിത്രശലഭംസുകുമാരിടി. പത്മനാഭൻപറയിപെറ്റ പന്തിരുകുലംഅസ്സലാമു അലൈക്കുംസ്വയംഭോഗംകുമാരസംഭവംഇന്ത്യയുടെ ദേശീയപ്രതീകങ്ങൾമാജിക്കൽ റിയലിസംജഗതി ശ്രീകുമാർഔറംഗസേബ്പൂവൻപഴംകേരള വനിതാ കമ്മീഷൻഗണിതംആ മനുഷ്യൻ നീ തന്നെജർമ്മനിമാമുക്കോയകേരളത്തിലെ വിമാനത്താവളങ്ങൾമലയാള മനോരമ ദിനപ്പത്രംസ്വഹാബികളുടെ പട്ടികഏകാന്തതയുടെ നൂറ് വർഷങ്ങൾ🡆 More