സ്യൂസ്

ഗ്രീക്ക് പുരാണപ്രകാരം ദേവന്മാരുടെ ദേവനും ഒളിമ്പസ് പർവതത്തിന്റെ അധിപനും ആകാശത്തിന്റെയും ഇടിമിന്നലിന്റെയും ദേവനുമാണ് സ്യൂസ് (Zeus).

ഇടിമിന്നൽ, കഴുകൻ, കാള, ഓക്ക് മരം എന്നിവയാണ് ഇദ്ദേഹത്തിന്റെ ചിഹ്നങ്ങൾ. ഗ്രീക്ക് കലാകാരന്മാർ പൊതുവെ രണ്ട് രീതിയിലാണ് സ്യൂസിനെ ചിത്രീകരിച്ചിരുന്നത്. ഉയർത്തിയ കൈയ്യിൽ ഇടിമിന്നലുമായി മുന്നോട്ടായുന്നതായും സിംഹാസനത്തിൽ ഇരിക്കുന്നതായും.

സ്യൂസ്
ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന സ്യൂസിന്റെ ശില്പം[1]
ബ്രിട്ടീഷ് മ്യൂസിയത്തിൽ
സൂക്ഷിച്ചിരിക്കുന്ന സ്യൂസിന്റെ ശില്പം
ദേവ രാജാവ്
ആകാശത്തിന്റേയും ഇടിമിന്നലിന്റേയും ദേവൻ
വാസംഒളിമ്പസ് പർവ്വതം
പങ്കാളിഹീര
മാതാപിതാക്കൾക്രോണസ്,റിയ
സഹോദരങ്ങൾപോസിഡോൺ, ഹേഡിസ്, ഡിമീറ്റർ, ഹെസ്റ്റിയ, ഹീര
മക്കൾഅറീസ്, അഥീന, അപ്പോളോ, ആർട്ടിമിസ്, അഫ്രൊഡൈറ്റി, ഡയൊനൈസസ്, ഹെബി, ഹെർമീസ്, ഹെരാക്കിൾസ്, ഹെലൻ, ഹെഫേസ്റ്റസ്, പെർസിയസ്, മിനോസ്, മ്യൂസുകൾ
റോമൻ പേര്ജൂപിറ്റർ

ദേവരാജാവായ ക്രോണസിന്റെയും റിയയുടെയും ഏറ്റവും ഇളയ സന്താനമാണ് സ്യൂസ്. സഹോദരന്മാരായ പോസിഡോണിന്റെയും ഹേഡിസിന്റെയും സഹായത്തോടെ സ്യൂസ് പിതാവിനെ തോല്പിച്ച് രാജാവായി. മൂത്ത സഹോദരിയായ ഹീരയാണ് മിക്ക ഐതിഹ്യങ്ങളിലും സ്യൂസിന്റെ പത്നി. എന്നാൽ ഡൊഡോണയിലെ ഓറാക്കിളിൽ ഡിയോണാണ് സ്യൂസിന്റ് പത്നി. സ്യൂസിന്റെയും ഡിയോണിന്റെയും പുത്രിയാണ് അഫ്രൊഡൈറ്റ് എന്ന് ഇലിയഡിൽ പറയുന്നു. പല ദേവതമാരുമായും മനുഷ്യസ്ത്രീകളുമായും സ്യൂസിന് രഹസ്യബന്ധമുണ്ടായിരുന്നു. ഈ രഹസ്യ ബന്ധങ്ങളുടെ ഫലമായി ധീരരും ദൈവാംശമുള്ളവരുമായ അനേകം മക്കൾ സ്യൂസിനുണ്ടായി. അവരിൽ ചിലരാണ് അഥീന, അപ്പോളോ, ആർട്ടിമിസ്, ഹേംസ്, പെർസഫനി, ഡയൊനൈസസ്, പെർസിയസ്, ഹെറാക്കിൾസ്, ഹെലൻ, മിനോസ്,മ്യൂസുകൾ തുടങ്ങിയവർ. അറീസ്, ഹെബി, ഹെഫേസ്റ്റസ് എന്നിവർ സ്യൂസിന് പത്നിയായ ഹീരയിലുണ്ടായ മക്കളാണ്.

റോമൻ പുരാണങ്ങളിലെ ജൂപ്പിറ്റർ, ഇട്രസ്കൻ പുരാണങ്ങളിലെ ടിനിയ, ഹൈന്ദവ പുരാണങ്ങളിലെ ഇന്ദ്രൻ എന്നിവർ പ്രസ്തുത സംസ്കാരങ്ങളിലെ സ്യൂസിന് തുല്യരായ ദേവന്മാരാണ്.

അവലംബം

Tags:

ഇടിമിന്നൽകഴുകൻകാളഗ്രീക്ക് പുരാണം

🔥 Trending searches on Wiki മലയാളം:

ചന്ദ്രൻവേലുത്തമ്പി ദളവസൂര്യഗ്രഹണംപ്രീമിയർ ലീഗ്കൂദാശകൾവദനസുരതംആർത്തവംഭൂഖണ്ഡംകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംസ്വവർഗ്ഗലൈംഗികതവി.പി. സിങ്ഇന്ത്യൻ ശിക്ഷാനിയമം (1860)ശിവം (ചലച്ചിത്രം)ഹെർമൻ ഗുണ്ടർട്ട്അപർണ ദാസ്നാഡീവ്യൂഹംസുൽത്താൻ ബത്തേരികുമാരനാശാൻജി. ശങ്കരക്കുറുപ്പ്ഹോമിയോപ്പതിഎ.പി.ജെ. അബ്ദുൽ കലാംസംഗീതംപത്താമുദയംകേരള പോലീസ്കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികകൂവളംമലയാളം അക്ഷരമാലഎയ്‌ഡ്‌സ്‌അണലിഎം.കെ. രാഘവൻപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംഹെപ്പറ്റൈറ്റിസ്-എഗൗതമബുദ്ധൻമെറ്റ്ഫോർമിൻചിയനവരത്നങ്ങൾടി.എൻ. ശേഷൻഭരതനാട്യംഡി. രാജഇന്ത്യൻ പ്രീമിയർ ലീഗ്വോട്ട്സി.ആർ. മഹേഷ്കേരളാ ഭൂപരിഷ്കരണ നിയമംഎം.വി. ജയരാജൻആദ്യമവർ.......തേടിവന്നു...സോണിയ ഗാന്ധിഅയ്യപ്പൻപ്രധാന ദിനങ്ങൾനിർജ്ജലീകരണംഇന്ത്യൻ ഭരണഘടന ഭേദഗതികൾവി. ജോയ്മോഹിനിയാട്ടംദീപക് പറമ്പോൽദേശീയ പട്ടികജാതി കമ്മീഷൻകണിക്കൊന്നമുണ്ടിനീര്ചെമ്പോത്ത്നസ്ലെൻ കെ. ഗഫൂർരമണൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ഖുർആൻഏപ്രിൽ 25ഹെപ്പറ്റൈറ്റിസ്-ബിമലയാളം വിക്കിപീഡിയവൃഷണംകേരളീയ കലകൾഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രംയോഗർട്ട്ബുദ്ധമതംമഹേന്ദ്ര സിങ് ധോണിനിയമസഭമഹാത്മാ ഗാന്ധിയുടെ കുടുംബംഇ.ടി. മുഹമ്മദ് ബഷീർതൃശ്ശൂർ ജില്ലകേരളത്തിലെ നദികളുടെ പട്ടികവള്ളത്തോൾ പുരസ്കാരം‌ഇടതുപക്ഷം🡆 More