അഞ്ചാംപനി വാക്സിൻ

അഞ്ചാംപനിയെ വളരെ ഫലപ്രദമായി തടയുന്ന ഒരു വാക്സിനാണ് മീസിൽസ് വാക്സിൻ (Measles vaccine).

9 മാസം പ്രായമായ 85% കുട്ടികൾക്കും 12 മാസത്തിലധികം പ്രായമായ 95% കുട്ടികൾക്കും ഒരു ഡോസിനു ശേഷം പ്രതിരോധ ശേഷി ഉണ്ടാകാറുണ്ട്. ഒന്നാമത്തെ ഡോസിൽ പ്രതിരോധശേഷി പുരോഗമിക്കാത്ത എല്ലാവരിലും രണ്ടാമത്തെ ഡോസോടുകൂടി പ്രതിരോധശേഷി ഉണ്ടാകുന്നതാണ്. ഒരു ജനസംഖ്യയുടെ 93 ശതമാനമോ അതിലധികമോ വാക്സിൻ എടുത്തവരാണെങ്കിൽ പിന്നീട് അഞ്ചാംപനി പൊട്ടിപുറപ്പെടുകയില്ല. എന്നിരുന്നാലും വാക്സിൻ നൽകുന്നതിന്റെ തോത് കുറഞ്ഞാൽ അത് വീണ്ടും ഉടലെടുക്കാൻ സാധ്യതയുണ്ട്. വാക്സിന്റെ ഫലപ്രാപ്തി വളരെ വർഷങ്ങൾ നിലനിൽക്കും. ഇത് കാലങ്ങൾക്കുശേഷം പ്രതിരോധശേഷി കുറയുന്നതായി വ്യക്തമല്ല. അഞ്ചാം പനി വന്ന് ഒന്നു രണ്ടു ദിവസത്തിനകം വാക്സിൻ നൽകിയാലും രോഗത്തിൽനിന്ന് രക്ഷ നേടാം.

അഞ്ചാംപനി വാക്സിൻ
അഞ്ചാംപനി വാക്സിൻ
അഞ്ചാംപനി വാക്സിൻ എടുക്കുന്ന കുട്ടി.
Vaccine description
Target diseaseMeasles
TypeAttenuated virus
Clinical data
MedlinePlusa601176
Identifiers
ATC codeJ07BD01 (WHO)
ChemSpidernone
 ☒NcheckY (what is this?)  (verify)

ഈ വാക്സിൻ എച്ച് ഐ വി ബാധിതരിൽ വരെ വളരെ സുരക്ഷിതമാണ്. ഇതിന്റെ പാർശ്വഫലങ്ങൾ വളരെ നേരിയതും ക്ഷണികവുമാണ്. കുത്തിവെച്ച ഭാഗത്ത് വേദനയോ ചെറിയ പനിയോ ഇതിന്റെ പാശ്വഫലങ്ങളായി കണാറുണ്ട്. അനാഫൈലാക്സിസ് നൂറായിരം ആളുകളിൽ ഒന്ന് ഉണ്ടാകാവുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഗിള്ളിയൻ ബാറെ സിന്ഡ്രൊം, ഓട്ടിസം അതുപോലെ ഇൻഫ്ലാമേറ്ററി ബൊവൽ എന്നീ രോഗങ്ങളുടെ തോത് കൂടുന്നതായി കാണപ്പെട്ടിട്ടില്ല.

ഈ വാക്സിൻ  ഒറ്റയ്ക്കും മറ്റു വാക്സിനുകളുമായിച്ചേർന്നും ലഭ്യമാണ്. റുബെല്ല വാക്സിനും മംപ്സ് വാക്സിനും കൂട്ടിച്ചേർത്ത് എം.എം.ആർ വാക്സിൻ ഉണ്ടാക്കുന്നത് ഇതിൽപ്പെടും. 1971ൽ ആണ് ആദ്യമായി ഈ വാക്സിൻ ലഭ്യമായത്. ചിക്കൻ പോക്സിനെതിരായ വാരിസെല്ല വാക്സിനും ചേർത്ത് 2005ൽ എം.എം.ആർ.വി വാക്സിൻ ഉണ്ടാക്കി. ഈ വാക്സിൻ എല്ലാ ഫോർമുലകളിലും ഒരുപോലെ നന്നായി പ്രവർത്തിക്കുന്നു. ഈ രോഗം സധാരണമായിക്കാണുന്ന ലോകത്തിന്റെ ഭാഗങ്ങളിൽ വാക്സിൻ 9 മാസം പ്രായമാവുമ്പോൾ നൽകാൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു.

ഈ രോഗം സാധാരണമല്ലാത്ത ലോകത്തിന്റെ ഭാഗങ്ങളിൽ 12 മാസം പ്രായമാകുമ്പോൾ വാക്സിൻ നൽകുന്നത് ഉചിതമാണ്. ജീവനുള്ള എന്നാൽ ദുർബലമായ മീസിൽസിന്റെ തന്തുക്കൾ അധിഷ്ഠിതമാക്കിയാണ് ഈ വാക്സിൻ ഉണ്ടാക്കിയിരിക്കുന്നത്. ഇത് ഒരു പൊടിയായി ആണ് ഉണ്ടാക്കുന്നത്. ഇതിനെ ഒരു പ്രത്യേക ദ്രാവകത്തിൽ മിശ്രിതപ്പെടുത്തി തൊലിക്കു താഴെയോ അതോ പേശികളിലോ കുത്തിവെയ്ക്കാവുന്നതാണ്. രക്ത പരിശോധനയിലൂടെ ഈ വാക്സിന്റെ പ്രഭാവം നിർണ്ണയിക്കാവുന്നതാണ്.

2013 വരേക്കും ലോകത്തിലെ ഏകദേശം 85% കുട്ടികൾക്കും ഈ വാക്സിൻ നൽകിയിട്ടുണ്ട്. 2008 ൽ എറ്റവും ചുരുങ്ങിയത് 192 രാജ്യങ്ങളിൽ രണ്ട് ഡോസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. 1963 ൽ ആണ് ഇത് ആദ്യമായി പരിചയപ്പെടുത്തിയത്. ഇത് ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ മാതൃകാ പട്ടികയിൽ അടിസ്ഥാന ആരോഗ്യ വ്യവസ്ഥക്കാവശ്യമായ വളരെ പ്രധാനപ്പെട്ട മരുന്നായി അംഗീകരിച്ചിട്ടുണ്ട്.

ചികിത്സാ ഉപയോഗങ്ങൾ

മീസിൽസ് വാക്സിന്റെ വ്യാപകമായ ഉപയോഗത്തിന് മുൻപ് ഈ സംഭവം വളരെ കൂടുതലായിരുന്നു എന്നുവച്ചാൽ മീസിൽസ് അണുബാധ "നികുതിയോ മരണമോ പോലെ ഒഴിച്ചുകൂടാൻ കഴിയാത്തതാണ് ജീവിതത്തിൽ" എന്ന് തോന്നലുണ്ടാക്കിയിരുന്നു. 1963 ൽ വാക്സിൻ പ്രയോഗത്തിൽ വന്നതിനു ശേഷം അമേരിക്കയിൽ മീസിൽസ് രോഗബാധ ലക്ഷക്കണക്കിൽനിന്ന് പതിനായിരങ്ങളായി ഒരു വർഷത്തിൽതന്നെ കുറഞ്ഞു. 1971 ലെയും 1977 ലെയും മീസിൽസ് പൊട്ടിപ്പുറപ്പെട്ടത് വാക്സിന്റെ ഉപയോഗം വളരെ കൂട്ടുകയും അതുമൂലം 1980 ഓട് കൂടി വാർഷിക രോഗബാധ ആയിരത്തിലേക്ക് ചുരുങ്ങുകയും ചെയ്തു. 1990 ൽ 30000 ൽ അധികം ആളുകൾക്ക് രോഗം ബാധിച്ചത് വാക്സിൻ കൊടുക്കുന്നത് വർദ്ധിപ്പിക്കുകയും അതുകൂടാതെ ശുപാർശ ചെയ്യപ്പെട്ട വിഭാഗങ്ങളിൽ രണ്ടാം വാക്സിനുകളും നൽകി. 1997 - 2013 കാലയളവിൽ പ്രതിവർഷം 200 ൽ താഴെ രോഗബാധയേ രേഖപ്പെടുത്തിയിട്ടുള്ളൂ. അതുകൊണ്ടുതന്നെ അമേരിക്കയിൽ ഈ രോഗം ഇനിമേൽ ഒരു എൻഡെമിക് അല്ല എന്ന് ഉറപ്പിച്ചു. അതുപോലെ മീസിൽസ് വാക്സിന്റെ നേട്ടങ്ങളായി രോഗങ്ങൾ, വൈകല്യങ്ങൾ അതുകൊണ്ടുള്ള മരണങ്ങൾ വരെ തടയുന്നതായി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ ജീവനുള്ള വാക്സിന് വ്യതമാക്കാത്ത ചില കഴിവുകൾ അതായത് ശ്വാസകോശ അണുബാധ പോലുള്ള രോഗങ്ങളെ മീസിൽസിനേക്കാൾ പ്രതിരോധിക്കുന്നു. ഇതിന്റെ ഗുണഫലം ഒരു വയസ്സിൽ താഴെ കുട്ടികളിൽ ഉപയോഗിക്കുമ്പോൾ വളരെ കൂടുതലാണ്. ഒരു ഉയർന്ന ടൈറ്റർ വാക്സിൻ പെൺകുട്ടികളിൽ വളരെ മോശമായ പ്രതികരണം സൃഷ്ഠിച്ചതിനാൽ ലോകാരോഗ്യ സംഘടന ഇതിനെ ഇനിമേൽ ശുപാർശ ചെയ്യുന്നില്ല. മീസിൽസ് മുകൾഭാഗ ശ്വാസകോശ രോഗങ്ങളിൽ ന്യൂമോണിയയുടെയും ബ്രോങ്കൈറ്റിസിന്റെയും ബുദ്ധിമുട്ടുകളിലേക്ക് നയിക്കുന്നതിന് കാരണമാകുന്നു. മീസിൽസ് വാക്സിൻ ഇതിൽനിന്നെല്ലം രക്ഷ നൽകുകയും അതുപോലെ തന്നെ ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമൊണറി ഡിസീസ് (സി ഓ പി ഡി) ഉം ആത്സ്മയും കുറക്കുകയും ചെയ്യുന്നു.

ക്രമം (ഷെഡ്യൂൾ)

എല്ലാ കുട്ടികൾക്കും രണ്ട് ഡോസ് വീതം വാക്സിൻ നൽകുവാൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു. കൂടുതൽ രോഗസാധ്യത ഉള്ള രാജ്യങ്ങളിൽ ആദ്യ ഡോസ് 9 മാസം പ്രായമാകുമ്പോൾ നൽകി വരുന്നു. കുറഞ്ഞ രോഗസാധ്യതയുള്ള രാജ്യങ്ങളിൽ 12 മാസം പ്രായമായ ശേഷം കുട്ടികളിൽ വാക്സിൻ നൽകാവുന്നതാണ്. ആദ്യ ഡോസെടുത്ത് കുറഞ്ഞത് ഒരു മാസത്തിനു ശേഷമേ രണ്ടാമത്തെ ഡോസ് നൽകാവൂ. ഇത് സാധാരണ 15 മുതൽ 18 മാസം പ്രായമാകുമ്പോൾ ആണ് കൊടുക്കാറുള്ളത്.

ആദ്യ ഡോസ് സാധാരണയായി 12 - 18 മാസത്തിനിടയ്ക്ക് പ്രായമായ കുട്ടികളിൽ നൽകുന്നു. രണ്ടാമത്തെ ഡോസ് ഏഴാമത്തെ വർഷം (അല്ലെങ്കിൽ ആറാം വർഷത്തിന്റെ അവസാന ദിവസം) അല്ലെങ്കിൽ കെ ജി പ്രവേശനത്തോടെ നൽകുന്നു. വാക്സിൻ കൈയുടെ മുകൾ ഭാഗത്ത് കുത്തിവെയ്ക്കുന്നു. മുതിർന്നവരിൽ ഇത് സബ്കറ്റെയ്നിയസ്ലി ആയാണ് നൽകുന്നത്. രണ്ടാം ഡോസ് 28 ദിവസങ്ങൾ ഇടവിട്ട് നൽകുന്നു. 50 വയസിലും മുതിർന്നവരിൽ ഒരു ഡോസിന്റെ ആവശ്യകതയേ ഉള്ളൂ.

ദോഷങ്ങൾ

എം എം ആർ വാക്സിനുമായി ബന്ധപ്പെട്ട് പനി, കുത്തിവെയ്പെടുത്ത ഭാഗത്ത് വേദന, വിരളമായി തൊലിപ്പുറത്ത് ത്രോംബൊസൈറ്റൊപെനിക് പർപറാ എന്ന ചുവപ്പോ പർപ്പിളോ നിറ വ്യത്യാസം കാണുന്നു. പനിയുമായി ബന്ധ്പ്പെട്ട കോച്ചിപ്പിടുത്തം (ഫെബ്ര്യൽ സീഷർ) എന്നീ പാർശ്വഫലങ്ങൾ കണ്ടുവരുന്നു. ഗുരുതരമായ പാർശ്വഫലങ്ങൾ വളരെ വിരളമാണ്.

എം എം ആർ വാക്സിന് ഓട്ടിസവുമായി ബന്ധമുള്ളതായി യാതൊരു തെളിവും കിട്ടിയിട്ടില്ല. എം എം ആർ വാക്സിൻ സബക്യൂട്ട് സ്ക്ലെറൊസിങ് പാനെൻസഫലൈറ്റിസിന് കാരണമാകുന്നില്ല.

അഞ്ചാം പനിയുടെ വാക്സിൻ അല്ലെങ്കിൽ എം.എം.ആർ. വാക്സിൻ ചില ആളുകൾ സ്വീകരിക്കരുതെന്നു നിർദ്ദേശിക്കാറുണ്ട്. ഏതൊക്കെ ആളുകളാണതെന്നു താഴെ പറയുന്നു.

  • ഗർഭകാലം: എം എം ആർ വാക്സിനോ അതിന്റെ ഘടകങ്ങളോ ഗർഭകാലത്ത് ഗർഭിണികൾക്ക് നൽകാൻ പാടില്ല. ഗർഭാവസ്ഥയ്ക്കു മുൻപായി വാക്സിനേഷൻ എടുക്കുന്നതു കുറിച്ചറിയാൻ സ്ത്രീകൾ ഡോക്റ്ററെ കാണേണ്ടതാണ്.
  • എച്ച്.ഐ.വി ബാധിതരായ കുട്ടികൾ അവരുടെ സി ഡി 4+ ലിംഫൊസൈറ്റിന്റെ എണ്ണം 15% ത്തിൽ കൂടുതൽ ആണെങ്കിലും മീസിൽസ് വാക്സിൻ എടുക്കാവുന്നതാണ്.
  • എച്ച്.ഐ.വി/എയ്ഡ്സ് അല്ലെങ്കിൽ ചില ചികിത്സകൾ എന്നിവ മൂലം രോഗപ്രതിരോധം ദിർബലമായവർ
  • മാതാപിതാക്കൾക്കോ സഹോദരർക്കോ രോഗപ്രതിരോധത്തിലെ ന്യൂനതയുടെ ചരിത്രമുണ്ടെങ്കിൽ
  • രോഗിക്ക് ചതവോ രക്തസ്രാവമോ പെട്ടെന്നുണ്ടാകുന്ന സാഹചര്യത്തിൽ
  • രക്തമോ രക്തഘടകങ്ങളോ മറ്റൊരാൾക്ക് ദാനം ചെയ്തിട്ടുണ്ടെങ്കിൽ
  • ക്ഷയരോഗം ഉണ്ടെങ്കിൽ
  • 4 ആഴ്ച്ചകൾക്കുള്ളിൽ മറ്റ് വാക്സിനുകൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ
  • പനി പോലെയുള്ള ശാരീരിക അസ്വസ്ഥതകൾ ഉണ്ടെങ്കിൽ

ചരിത്രം

ഡോ. ജോൺ ഫ്രാങ്ക്ലിൻ എൻഡേർസ് "ആധുനിക വാക്സിനുകളുടെ പിതാവ്" എന്നറിയപ്പെടുന്നു. അതുപോലെ എൻഡേർസ് പോളിയോ രോഗത്തിന്റെ പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുന്നതിന് കാരണമായ പോളിയോ വൈറസുകളെ വളർത്തുന്ന ഗവേഷണങ്ങൾക്ക് 1954 ൽ നോബൽ സമ്മാനം പങ്കുവെച്ചു. മീസിൽസിന്റെ പഠനത്തെക്കുറിച്ച് പറയുമ്പോൾ, ഡോ എൻഡേർസൺ ഡോ പീബിൾസിനെ മാസാച്യുസെറ്റിലെ ഫേ സ്കൂളിലേക്ക് ഈ രോഗം പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച് പഠിക്കാൻ അയച്ചു. അവിടെ നിന്ന് ഡോ. പീബിൾസിന് സ്കൂൾ കുട്ടികളിൽ നിന്നെടുത്ത രക്ത സാമ്പിളുകളിൽ നിന്നും അതുപോലെ കഴുത്തിൽ വെച്ച പഞ്ഞിയിൽ നിന്നും ഈ വൈറസിനെ ഒറ്റപ്പെടുത്താൻ സാധിച്ചു. ഈ പഠനസംഘത്തിൽ നിന്നും തിരിച്ച് വന്നതിനുശേഷവും ഡോ. പീബിൾസിന് ഈ വൈറസിനെ വളർത്താനും അത് കുരങ്ങുകളിലേക്ക് പകരുമെന്ന് കാണിക്കുവാനും കഴിഞ്ഞു. 1963 ൽ ഇങ്ങനെ വളർത്തിയ വൈറസുകളിൽ നിന്ന് ഡോ. എൻഡേർസന് മീസിൽസ് വാക്സിൻ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞു. 1950 കളുടെ അവസാനത്തിലും 1960 കളുടെ തുടക്കത്തിലും ഏകദേശം പോളിയോ ബാധിച്ചതിന്റെ ഇരട്ടിയോളം കുഞ്ഞുങ്ങൾ മീസിൽസ് ബാധിച്ച് മരിച്ചു. വീര്യം കുറച്ച ജീവനുള്ള മീസിൽസ് വൈറസിന്റെ എഡ്മോൺസ്റ്റ്ൺ തന്തുവിനെ അടിസ്ഥാനമാക്കി ഡോ. എൻഡേർസ് വികസിപ്പിച്ചെടുത്ത വാക്സിൻ ഡോ. പീബിൾസ് രക്ത മാതൃക ശേഖരിച്ച ഫേ സ്കൂൾ കുട്ടിയുടെ പേരിൽ ആണ് അറിയപ്പെടുന്നത്. ആ രക്ത മാതൃകയിൽ നിന്നാണ് വൈറസിനെ വേർതിരിക്കാൻ കഴിഞ്ഞത്.

ആദ്യത്തെ മീസിൽസ് വാക്സിന്റെ പരീക്ഷണം നൈജീരിയയിലെ ഇലോഷയിലുള്ള വെസ്ലി ഗിൽഡ് ആശുപത്രിയിൽ ഡേവിഡ് മോർലി തന്റെ കുട്ടികൾക്ക് കൊടുത്തുകൊണ്ടാണ് തുടങ്ങിയത്.

വാക്സിൻ നിർമ്മാണ രംഗത്തെ അതികായരായ മെർക്ക് ആന്റ് കമ്പനി എം എം ആർ വാക്സിൻ 1971 ൽ നിർമ്മിച്ചു. ഇത് മീസിൽസ്, മംപ്സ് അതുപോലെ റൂബെല്ല എന്നീ രോഗങ്ങൾക്ക് ഒറ്റ കുത്തിവെയ്പും അനുബന്ധിച്ചുള്ള ബൂസ്റ്റ്ർ കുത്തിവെയ്പും വഴി നിർമ്മാർജ്ജനം ചെയ്യുന്നു.

തരങ്ങൾ

മീസിൽസ് ഇപ്പോൾ ഒരു പ്രത്യേക വാക്സിനായി വിരളമായേ നൽകാറുള്ളൂ കാരണം ഒന്നിലധികം രോഗങ്ങൾക്കുള്ള സമ്മിശ്ര വാക്സിൻ രൂപേണയാണിത് നൽകുന്നത്. രണ്ടുതരം മീസിൽസ് വാക്സിനുകൾ ഇപ്പോൾ ലഭ്യമാണ്.

  • മംപ്സ് മീസിൽസ് റൂബെല്ല വാക്സിൻ (എം.എം.ആർ)
  • മംപ്സ് മീസിൽസ് റൂബെല്ല ആന്റ് വാരിസെല്ല വൈറസ് വാക്സിൻ (പ്രൊക്വാഡ്)

എം.എം.ആർ വാക്സിൻ ഒരു നിർവീര്യമാക്കപ്പെട്ട ജീവനുള്ള വൈറസ് ആണ് ഇത് മംപ്സ് മീസിൽസ് അതുപോലെ റൂബെല്ല എന്നൈവക്കെതിരായി പ്രതിരോധശേഷി ആർജ്ജിക്കുന്നതിന് ഉപയോഗിക്കുന്നു.

ഇതും കാണുക

  • എം.എം.ആർ. വാക്സിൻ
  • പൾസ് വാക്സിനേഷൻ സ്ട്രാറ്റെജി

അവലംബം

Tags:

അഞ്ചാംപനി വാക്സിൻ ചികിത്സാ ഉപയോഗങ്ങൾഅഞ്ചാംപനി വാക്സിൻ ക്രമം (ഷെഡ്യൂൾ)അഞ്ചാംപനി വാക്സിൻ ദോഷങ്ങൾഅഞ്ചാംപനി വാക്സിൻ ചരിത്രംഅഞ്ചാംപനി വാക്സിൻ തരങ്ങൾഅഞ്ചാംപനി വാക്സിൻ ഇതും കാണുകഅഞ്ചാംപനി വാക്സിൻ അവലംബംഅഞ്ചാംപനി വാക്സിൻഅഞ്ചാംപനിവാക്സിൻ

🔥 Trending searches on Wiki മലയാളം:

പ്ലീഹറമദാൻകേരളത്തിലെ ജാതി സമ്പ്രദായംലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)വഹ്‌യ്ഇസ്‌ലാമിക കലണ്ടർതിരുവിതാംകൂർഅബൂ ഹനീഫതിമിര ശസ്ത്രക്രിയചില്ലക്ഷരംമേയ് 2009താജ് മഹൽഅമേരിക്കഭരതനാട്യംഫുക്കുഓക്കവിചാരധാരആത്മഹത്യഅരണടൈഫോയ്ഡ്ശിവൻഫുട്ബോൾ ലോകകപ്പ് 2014ഭാവന (നടി)കേരളത്തിലെ നാടൻ കളികൾകെ.ബി. ഗണേഷ് കുമാർഇടുക്കി ജില്ലസന്ധിവാതംകുരിശ്Pennsylvaniaയഹൂദമതംപരിശുദ്ധ കുർബ്ബാനകാരീയ-അമ്ല ബാറ്ററിഗുരു (ചലച്ചിത്രം)ഭഗവദ്ഗീതകോഴിക്കോട്ഇന്ത്യൻ പാചകംഅസിത്രോമൈസിൻവയലാർ രാമവർമ്മഎം. മുകുന്ദൻഇന്ത്യാചരിത്രംകൂവളംസിന്ധു നദീതടസംസ്കാരംവൈക്കം മഹാദേവക്ഷേത്രംഅബൂ ജഹ്ൽപൃഥ്വിരാജ്പൗലോസ് അപ്പസ്തോലൻഹൈപ്പർ മാർക്കറ്റ്ഔവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയം, പൂങ്കാവ്ചെറുശ്ശേരിഹൗലാന്റ് ദ്വീപ്ഋതുമണ്ണാറശ്ശാല ക്ഷേത്രംഇന്ദിരാ ഗാന്ധിഉഹ്‌ദ് യുദ്ധംമലയാളംമസ്ജിദുൽ അഖ്സഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻസമാസംപണ്ഡിറ്റ് കെ.പി. കറുപ്പൻഅണ്ണാമലൈ കുപ്പുസാമിയോദ്ധാലോകാത്ഭുതങ്ങൾഭ്രമയുഗംഉടുമ്പ്ക്രിയാറ്റിനിൻഒന്നാം ലോകമഹായുദ്ധംകേരള നവോത്ഥാന പ്രസ്ഥാനംസ്ത്രീ സുരക്ഷാ നിയമങ്ങൾആപ്പ് സ്റ്റോർ (ഐ.ഒ.എസ്.)മസ്ജിദുൽ ഹറാംക്ലാരൻസ് സീഡോർഫ്കെ.കെ. ശൈലജതിരക്കഥഇസ്ലാമിലെ പ്രവാചകന്മാർഅലി ബിൻ അബീത്വാലിബ്മലബാർ കലാപംകൽക്കി (ചലച്ചിത്രം)ആഇശ🡆 More