എംഎംആർവി വാക്സിൻ

അഞ്ചാംപനി, മുണ്ടിനീര്, റൂബെല്ല, ചിക്കൻപോക്സ് (Varicella) എന്നിവയ്ക്ക് എതിരെ പ്രയോജനപ്രദമായ വാക്സിനാണ് എംഎംആർവി വാക്സിൻ (MMRV vaccine).

എംഎംആർവി വാക്സിൻ
Combination of
Measles vaccineVaccine
Mumps vaccineVaccine
Rubella vaccineVaccine
Varicella vaccineVaccine
Clinical data
Trade namesProQuad, Priorix Tetra
AHFS/Drugs.commonograph
License data
Pregnancy
category
  • AU: B2
  • US: X (Contraindicated)
Routes of
administration
Subcutaneous, intramuscular
Legal status
Legal status
  • AU: S4 (Prescription only)
  • US: ℞-only
  • EU: Rx-only
  • ℞ (Prescription only)
Identifiers
CAS Number1704519-64-1 checkY
ATC codeJ07BD54 (WHO)
ChemSpidernone
 ☒NcheckY (what is this?)  (verify)

നിരവധി കമ്പനികൾ എം‌എം‌ആർ‌വി വാക്സിനുകൾ വിതരണം ചെയ്യുന്നു. പന്ത്രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് നൽകുന്നതിന് അംഗീകാരമുള്ള എംഎംആർവി വാക്സിനും ചില രാജ്യങ്ങളിൽ ലഭ്യമാണ്.

ശുപാർശകൾ

അഞ്ചാംപനി, മുണ്ടിനീര്, റൂബെല്ല (ജർമ്മൻ മീസിൽസ്), വരിസെല്ല (ചിക്കൻപോക്സ്) രോഗങ്ങൾ സൃഷ്ടിക്കുന്ന അപകടാവസ്ഥ കൂടുതലായതിനാൽ, ഇവയ്ക്കെതിരേയുള്ള വാക്സിനേഷന് ലോകാരോഗ്യസംഘടന (WHO) വളരെ പ്രാധാന്യം നൽകുന്നു. കുറച്ച് രാജ്യങ്ങൾ ഇത് വ്യാപകമായി നടപ്പാക്കിയിട്ടുണ്ട്. എം‌എം‌ആറും വരിസെല്ല വാക്സിനും ഏകദേശം ഒരേ സമയം നൽകുന്നു, രണ്ടിനും ഒരു ബൂസ്റ്റർ കുത്തിവയ്പ്പ് ശുപാർശ ചെയ്യുന്നു. 

എം‌എം‌ആർ‌വി വാക്സിൻ, സംയോജിത എം‌എം‌ആർ, വരിക്സെല്ല വാക്സിൻ എന്നിവ വാക്സിനേഷൻ എളുപ്പമാക്കുന്നു. എന്നാൽ, വാക്സിനേഷനുശേഷമുള്ള പനിബാധയുടെ തോത് കൂടുതലായതിനാൽ, പ്രത്യേക കുത്തിവയ്പ്പുകളാണ് എം‌എം‌ആർ‌വി വാക്സിൻ ഉപയോഗിക്കുന്നതിനേക്കാൾ ചില രാജ്യങ്ങളിൽ മുൻഗണന.

പ്രത്യേക ശ്രദ്ധയ്ക്ക്

  • മിതമായതോ കഠിനമായതോ ആയ രോഗമുള്ള കുട്ടികൾക്ക് രോഗവിമുക്തിക്ക് ശേഷംമാത്രമേ എംഎംആർവി വാക്സിൻ നൽകാവൂ. ജലദോഷം പോലുള്ള ചെറിയ രോഗങ്ങൾക്ക് അത്തരം മുൻകരുതലുകൾ ശുപാർശ ചെയ്യുന്നില്ല.
  • എംഎംആർവി വാക്സിൻ സ്വീകരിച്ച് കുറഞ്ഞത് ആറ് ആഴ്ചയെങ്കിലും ആസ്പിരിൻ അല്ലെങ്കിൽ ആസ്പിരിൻ അടങ്ങിയ ഉൽപ്പന്നങ്ങൾ ഒഴിവാക്കാൻ ശുപാർശ ചെയ്യുന്നു (16 വയസ്സിന് താഴെയുള്ള കുട്ടികളിൽ ആസ്പിരിൻ ഒരു സാഹചര്യത്തിലും ശുപാർശ ചെയ്യുന്നില്ല). ചിക്കൻ പോക്സ്, ഇൻഫ്ലുവൻസ രോഗികളിൽ റെയ്സ് സിൻഡ്രോം എന്ന ഗുരുതരമായ അവസ്ഥ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
  • ജെലാറ്റിൻ, മുട്ട, ആൻറിബയോട്ടിക് നിയോമിസിൻ, അല്ലെങ്കിൽ മുമ്പത്തെ എംഎംആർ അല്ലെങ്കിൽ ചിക്കൻ പോക്സ് വാക്സിൻ എന്നിവയ്ക്ക് അലർജി പ്രതികരണമുണ്ടെങ്കിൽ, അത്തരം വ്യക്തികൾ ആദ്യം ഡോക്ടറുടെ അനുമതി നേടിയ ശേഷമേ എംഎംആർവി വാക്സിൻ ഉപയോഗിക്കാവൂ.

എച്ച് ഐ വി / എയ്ഡ്സ് അല്ലെങ്കിൽ രോഗപ്രതിരോധവ്യവസ്ഥയെ ബാധിക്കുന്ന മറ്റൊരു രോഗം ഉണ്ടോ, രോഗപ്രതിരോധവ്യവസ്ഥയെ ബാധിക്കുന്ന ഒരു മരുന്ന് കഴിക്കുന്നുണ്ടോ, കാൻസർ ഉണ്ടോ, പനി അല്ലെങ്കിൽ ക്ഷയരോഗം, കാൻസർ ചികിത്സ ലഭിക്കുന്നുണ്ടോ തുടങ്ങിയവയെക്കുറിച്ച് ഡോക്ടർക്ക് അറിവുണ്ടായിരിക്കണം.

പ്രതികൂല സംഭവങ്ങൾ

എംഎംആർവി (പ്രോക്വാഡ്) വാക്സിനേഷനെ തുടർന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന അപൂർവവും ഗുരുതരവുമായ പ്രതികൂല സംഭവങ്ങളിൽ അലർജി പ്രതിപ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. അധരങ്ങൾ, നാവ് അല്ലെങ്കിൽ മുഖം എന്നിവയുടെ വീക്കം; ശ്വസനതടസ്സം, വിളറർച്ച, ബലഹീനത, തലകറക്കം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, കോമ അല്ലെങ്കിൽ ബോധം നഷ്ടപ്പെടൽ; പനി മൂലമുണ്ടാകുന്ന അപസ്മാരം, പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയൽ എന്നിവ സൈഡ് എഫക്റ്റുകളാണ്.

രണ്ട് വയസും അതിൽ താഴെയുമുള്ള കുട്ടികൾക്ക്, ഒരേ ദിവസം എംഎംആർ വാക്സിനും വെരിസെല്ല വാക്സിനും പ്രത്യേകമായി നൽകുന്നത് എംഎംആർവി വാക്സിൻ നൽകുന്നതിനേക്കാൾ സുരക്ഷിതമാണ്.

ഇതും കാണുക

അവലംബം

കൂടുതൽ വായനയ്ക്ക്

പുറംകണ്ണികൾ

Tags:

എംഎംആർവി വാക്സിൻ ശുപാർശകൾഎംഎംആർവി വാക്സിൻ പ്രത്യേക ശ്രദ്ധയ്ക്ക്എംഎംആർവി വാക്സിൻ പ്രതികൂല സംഭവങ്ങൾഎംഎംആർവി വാക്സിൻ ഇതും കാണുകഎംഎംആർവി വാക്സിൻ അവലംബംഎംഎംആർവി വാക്സിൻ കൂടുതൽ വായനയ്ക്ക്എംഎംആർവി വാക്സിൻ പുറംകണ്ണികൾഎംഎംആർവി വാക്സിൻഅഞ്ചാംപനിചിക്കൻപോക്സ്ചിക്കൻപോക്സ് വാക്സിൻജർമൻ മീസിൽസ്മുണ്ടിനീര്

🔥 Trending searches on Wiki മലയാളം:

ഇസ്‌ലാംമദർ തെരേസകാസർഗോഡ്മലയാറ്റൂർ രാമകൃഷ്ണൻബുദ്ധമതത്തിന്റെ ചരിത്രംശാസ്ത്രംഅടുത്തൂൺകൂട്ടക്ഷരംയൂട്യൂബ്അബ്ദുന്നാസർ മഅദനിഅതിരപ്പിള്ളി വെള്ളച്ചാട്ടംമുണ്ടിനീര്French languageലൂസിഫർ (ചലച്ചിത്രം)എ.കെ. ആന്റണിആഇശഅടൂർ ഭാസിസംഘകാലംകലാമണ്ഡലം സത്യഭാമവൈക്കം മുഹമ്മദ് ബഷീർതത്ത്വമസിനവരസങ്ങൾഅസ്സീസിയിലെ ഫ്രാൻസിസ്പീഡിയാട്രിക്സ്വൈക്കം സത്യാഗ്രഹംഋതുസൈദ് ബിൻ ഹാരിഥമണിപ്പൂർപ്രധാന ദിനങ്ങൾപൗലോസ് അപ്പസ്തോലൻവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഹംസമഹേന്ദ്ര സിങ് ധോണിഎലീനർ റൂസ്‌വെൽറ്റ്വള്ളത്തോൾ പുരസ്കാരം‌രാജ്യസഭഐക്യരാഷ്ട്രസഭ9 (2018 ചലച്ചിത്രം)മാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംഷമാംചിക്കുൻഗുനിയഅഷിതമിഷനറി പൊസിഷൻഇന്ത്യയുടെ സ്വാതന്ത്ര്യസമരംകരിമ്പുലി‌ടോൺസിലൈറ്റിസ്സമീർ കുമാർ സാഹഅക്കാദമി അവാർഡ്ദേശാഭിമാനി ദിനപ്പത്രംതോമസ് അക്വീനാസ്ഹസൻ ഇബ്നു അലിപറയിപെറ്റ പന്തിരുകുലംഅവൽഖൈബർ യുദ്ധംഅയ്യങ്കാളിഅന്താരാഷ്ട്ര ലഹരിവിരുദ്ധദിനംഅരിസോണതെങ്ങ്യാസീൻമഹർഷി മഹേഷ് യോഗിബാബസാഹിബ് അംബേദ്കർകർണ്ണൻശിവൻശോഭനഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻമമിത ബൈജുജ്യോതിർലിംഗങ്ങൾമന്ത്ഇന്ത്യയുടെ ദേശീയപതാകചാന്നാർ ലഹളലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികടൈഫോയ്ഡ്വിവിധ രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷകളുടെ പട്ടികഅരുണാചൽ പ്രദേശ്സമാസംതബൂക്ക് യുദ്ധംയോഗർട്ട്ഡെൽഹി ക്യാപിറ്റൽസ്🡆 More