ഹൈദരാബാദ് രാജ്യം: ഇന്ത്യയിലെ ഒരു രാജവംശം

ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ഒരു രാജ്യമായിരുന്നു ഹൈദരാബാദ് രാജ്യം.

ഹൈദരാബാദ് ആയിരുന്നു തലസ്ഥാനം. 17നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട ഈ രാജ്യം 1948ൽ ബലപ്രയോഗത്തിലൂടെ ഇന്ത്യയിൽ കൂട്ടിച്ചേർക്കപ്പെട്ടു.

State of Hyderabad

حیدرآباد دکن/ریاست حیدرآباد
1724–1948
Hyderabad
പതാക
{{{coat_alt}}}
കുലചിഹ്നം
Hyderabad (dark green) and Berar Province not a part of Hyderabad State but also the Nizam's Dominion between 1853 and 1903 (light green).
Hyderabad (dark green) and Berar Province not a part of Hyderabad State but also the Nizam's Dominion between 1853 and 1903 (light green).
പദവിIndependent/Mughal Successor State (1724–1798)
Princely state of British India (1798–1947)
Unrecognised state (1947–1948)
State of India (1948–1956)
തലസ്ഥാനംAurangabad (1724–1763)
Hyderabad (1763–1948)
പൊതുവായ ഭാഷകൾUrdu (10.3%, Official)
Persian (Historical)
Telugu (48%)
Marathi (26%)
Kannada (12%)
മതം
Islam (13%)(State Religion)
Hinduism (81%)
Christianity and others (6%)
ഗവൺമെൻ്റ്Independent/Mughal Successor State (1724–1798)
Princely State (1798–1950)
State of the Republic of India (1950–1956)
Nizam
 
• 1720–48
അസഫ് ജാ ഒന്നാമൻ (Asaf Jah first)
• 1911–56
ഉസ്മാൻ അലി ഖാൻ (last, as Rajpramukh from 1950)
Prime Minister 
• 1724–1730
Iwaz Khan (first)
• 1952–1956
Burgula Ramakrishna Rao (last)
ചരിത്രം 
• സ്ഥാപിതം
1724
1946
18 September 1948
• States Reorganisation Act
1 November 1956
വിസ്തീർണ്ണം
215,339 km2 (83,143 sq mi)
നാണയവ്യവസ്ഥHyderabadi rupee
മുൻപ്
ശേഷം
ഹൈദരാബാദ് രാജ്യം: ഇന്ത്യയിലെ ഒരു രാജവംശം Mughal Empire
ഹൈദരാബാദ് രാജ്യം: ഇന്ത്യയിലെ ഒരു രാജവംശം Maratha Empire
Hyderabad State (1948–56) ഹൈദരാബാദ് രാജ്യം: ഇന്ത്യയിലെ ഒരു രാജവംശം

ചരിത്രം

ഗോൾക്കൊണ്ട ഭരിച്ചിരുന്നത് സുൽത്താൻ ഖിലി കുത്തബ് മുൽക് സ്ഥാപിച്ച കുത്തബ് ഷാഹി രാജവംശം ആയിരുന്നു. മുമ്പേ ബാഹ്മനി സുൽത്താനത്തിന്റെ ആശ്രിതാവസ്ഥയിലായിരുന്ന ഈ വംശം 1512-ൽ സ്വാതന്ത്ര്യം പ്രഖ്യപിക്കുകയായിരുന്നു. 1591-ലാണ് കുത്തബ് ഷാഹി രാജവംശത്തിലെ ഭരണകർത്താവായിരുന്ന മുഹമ്മദ് ഖിലി കുത്തബ് ഷാ, മൂസി നദിത്തടത്തിൽ ഹൈദരബാദ് നഗരം സ്ഥാപിക്കുന്നത്. ഗോൾക്കൊണ്ടയിൽ നിന്നിങ്ങോട്ടുള്ള ഈ പുനരധിവാസത്തിന് പിന്നിലുള്ള കാരണം പഴയ ആസ്ഥാനത്തുണ്ടായിരുന്ന ജലക്ഷാമമത്രേ. 1591-ൽ തന്നെ അദ്ദേഹം നഗരത്തിന്റെ പ്രതീകമായ ചാർമിനാർ എന്ന സ്മാരകത്തിന്റെ നിർമ്മാണത്തിന് ഉത്തരവിടുകയും ചെയ്തു. അക്കാലത്തുണ്ടായ ഒരു വലിയ പടരുന്ന മഹാമാരി തടഞ്ഞ ജഗദീശ്വരനോടുള്ള നന്ദിസൂചകമായി അദ്ദേഹത്തിന്റെ ഈ സ്മാരകനിർമ്മാണത്തേ വിലയിരുത്തപ്പെടുന്നു.

പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ കുത്തബ് ഷാഹി വംശത്തിന്റെ പ്രതാപവും സമ്പൽസമൃദ്ധിയും വർദ്ധിച്ചതോടൊപ്പം ഹൈദരബാദ് ഊർജ്ജസ്വലമായ വജ്രവ്യാപാരത്തിന്റെ കേന്ദ്രമായി മാറി. ലോക പ്രസിദ്ധ വജ്രങ്ങളായ ദരിയ-യെ നൂർ, ഹോപ് വജ്രം, പിന്നെ എലിസബത്ത് രാജ്ഞിയുടെ കിരീടത്തിലെ വജ്രമായ കോഹിനൂർ എന്നിവ ഗോൾക്കൊണ്ടയിലെ വജ്ര ഘനികളിൽ നിന്നുള്ളവയാണ്. ഈ രാജവംശത്തിന്റ സംഭാവനയിലൂടെയായിരുന്നു ഹൈദരാബാദിലെ ഇന്തോ-പേർഷ്യനും ഇന്തൊ-ഇസ്ലാമികവുമായ സാഹിത്യവും സംസ്കാരവും പുഷ്ഠിപ്പെടുന്നത്. ചില സുൽത്താൻമാർ പ്രാദേശികമായ തെലുങ്ക് സംസ്കാരത്തിന്റെയും രക്ഷാധികാരികളായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ ഗോൾക്കൊണ്ടയിലെ അധികം വരുന്ന ജനസംഖ്യയെ മുഴുവൻ കൊള്ളിക്കുമാറ് വളർന്ന ഹൈദരാബാദ്, ഒടുവിൽ കുത്തബ് ഷാഹി ഭരണകർത്താക്കളുടെ തലസ്ഥാനമായി മാറി. നഗരം അതിലെ പൂന്തോട്ടങ്ങൾക്കും (ബാഘുകൾ) സുഖപ്രദമായ കാലവസ്ഥയ്ക്കും വളരെ പ്രസിദ്ധവുമായിത്തീർന്നു.

മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബ് 1687-ൽ ഹൈദരാബാദ് കീഴടക്കി. ഹ്രസ്വമായിരുന്ന മുഗൾ ഭരണകാലത്തു നഗരത്തിന്റെ സമ്പൽസമൃദ്ധി ക്ഷയിക്കുകയായിരുന്നു. ഉടനെ തന്നെ നഗരത്തിലെ മുഗൾ-നിയുക്ത ഗവർണ്ണർമാർ കൂടുതൽ സ്വയംഭരണാവകാശം നേടി. 1724-ൽ, മുഗൾ ചക്രവർത്തി നിസാം-ഉൽ-മുൽക് (ദേശത്തിന്റെ ഗവർണ്ണർ) എന്ന പദവി നൽകിയാദരിച്ച അസഫ് ജാ I പ്രതിയോഗിയായ ഒരുദ്ധ്യോഗസ്ഥനെ കീഴ്പ്പെടുത്തി ഹൈദരാബാദിനു മേൽ അധികാരം സ്ഥാപിച്ചു. അങ്ങനെ ആരംഭിച്ച അസഫ് ജാഹി വംശത്തിന്റെ ഭരണം, ബ്രിട്ടനിൽ നിന്നും ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച് ഒരു വർഷം കഴിയുന്നത് വരെ ഹൈദരാബാദിൽ തുടർന്നു. അസഫ് ജായുടെ പിൻഗാമികളാണ് പിന്നീട് ഭരിച്ചിരുന്ന ഹൈദരബാദിലെ നിസാമുമാർ. ഏഴ് നിസാമുമാരുടെ ഭരണത്തിൻ കീഴിൽ ഹൈദരാബാദിൽ സാംസ്കാരികമായും സാമ്പത്തികമായും വളർച്ച ഉണ്ടായി. രാജ്യത്തിന്റെ തന്നെ യഥാക്രമമായ തലസ്ഥാനമായി ഹൈദരാബാദ് മാറുകയും, പഴയ തലസ്ഥാനമായ ഗോൾക്കൊണ്ട മുഴുവനായും അവഗണിക്കപ്പെടുകയും ഉണ്ടായി.നിസാം സാഗർ, തുംഗഭദ്ര, ഒസ്മാൻ സാഗർ, ഹിമായത്ത് സാഗർ തുടങ്ങിയ വലിയ ജലസംഭരണികൾ പണി കഴിക്കപ്പെട്ടു. നാഗാർജുന സാഗറിനായുള്ള ഭൂമി അളക്കലും മറ്റും ആ കാലഘട്ടത്തിൽ തന്നെ തുടങ്ങിയിരുന്നെങ്കിലും പണി മുഴുവനാക്കിയത് 1969-ൽ ഇന്ത്യൻ സർക്കാരാണ്. നിസാമുമാരുടെ ധനൈശ്വര്യങ്ങളുടെ പ്രത്യക്ഷത്തിലുള്ള തെളിവാണ് നിസാമുമാരുടെ രത്നങ്ങൾ (ജ്വുവൽസ് ഒഫ് ദി നിസാംസ്).

1947-ൽ ബ്രിട്ടീഷുകാരിൽ നിന്നുമുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ വ്യവസ്ഥകൾക്കുള്ളിൽ, അന്നത്തെ നിസാം ഹൈദരാബാദിന് സ്വാതന്ത്ര്യമോ അല്ലെങ്കിൽ പുതിയതായി ഉണ്ടാക്കിയ പാകിസഥാനിലേക്കു ചേരാനുള്ള അനുമതിയോ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യയാകട്ടെ ഹൈദരാബാദിനു മേലെ സാമ്പത്തിക ഉപരോധം പ്രയോഗത്തിൽ വരുത്തി, ഇന്ത്യൻ യൂണിയനുമായി ഒരു സ്തംഭനാവസ്ഥാ ഉടമ്പടി ഒപ്പ് വയ്ക്കുവാൻ നിർബന്ധിതമാക്കുകയും ചെയ്തു. അങ്ങനെ 1948 സെപ്റ്റംബർ 17-ന്, ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചിട്ട് ഒരു വർഷത്തിലേറെ കഴിഞ്ഞ ശേഷം, ഇന്ത്യൻ യൂണിയനുമായി ചേരുന്നതിനുള്ള കരാറിൽ നിസാം ഒപ്പ് വച്ചു.

1956 നവംബർ 1-നു, ഭാഷാധിഷ്ഠിതമായി ഇന്ത്യയിലെ സംസ്ഥാനങ്ങളെ പുഃനസംഘടിപ്പിച്ചപ്പോൾ, ഹൈദാബാദ് രാജ്യത്തിലെ ഭൂപ്രദേശങ്ങളെ പുതുതായി രൂപവൽക്കരിച്ച സംസ്ഥാനങ്ങളായ ആന്ധ്രാ പ്രദേശിലും, ബോംബെ രാജ്യത്തിലേക്കും (ഇന്നത്തെ മഹാരാഷ്ട്ര സംസ്ഥാനം), കർണാടകത്തിലേക്കുമായി വിഭജനം ചെയ്യപ്പെട്ടു. ഹൈദരാബാദ് നഗരത്തിലും പരിസരപ്രദേശങ്ങളിലും തെലുങ്ക് സംസാരിക്കുന്ന സമൂഹമായത് കൊണ്ട് ആന്ധ്രാ പ്രദേശിലേക്കാണ് ചേർക്കപ്പെട്ടത്. അങ്ങനെ ഹൈദരാബാദ്, പുതിയ സംസ്ഥാനമായ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായിത്തീർന്നു.

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

Tags:

ഹൈദരാബാദ്

🔥 Trending searches on Wiki മലയാളം:

മഴരണ്ടാം ലോകമഹായുദ്ധംസച്ചിദാനന്ദൻപത്ത് കൽപ്പനകൾനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ശ്രേഷ്ഠഭാഷാ പദവിഹെപ്പറ്റൈറ്റിസ്-എറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഡി. രാജകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംഇംഗ്ലീഷ് ഭാഷനായഇന്ത്യൻ പൗരത്വനിയമംഅയ്യപ്പൻമദർ തെരേസവി.എസ്. സുനിൽ കുമാർടൈഫോയ്ഡ്ചാത്തൻഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)തെങ്ങ്കൃഷ്ണൻഅതിരപ്പിള്ളി വെള്ളച്ചാട്ടംസോളമൻകണ്ണൂർ ജില്ലതൃക്കേട്ട (നക്ഷത്രം)ഡി.എൻ.എകയ്യോന്നിമഹേന്ദ്ര സിങ് ധോണിതിരുവനന്തപുരംമാമ്പഴം (കവിത)ഇല്യൂമിനേറ്റികേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)മുണ്ടയാംപറമ്പ്എക്സിമചാറ്റ്ജിപിറ്റിദശാവതാരംഅമോക്സിലിൻവി.ഡി. സതീശൻപൾമോണോളജിഎസ്.എൻ.സി. ലാവലിൻ കേസ്കാനഡഹിന്ദുമതംബാഹ്യകേളിമലബന്ധംസുപ്രഭാതം ദിനപ്പത്രംകുര്യാക്കോസ് ഏലിയാസ് ചാവറകേരളീയ കലകൾസ്വാതിതിരുനാൾ രാമവർമ്മഇ.ടി. മുഹമ്മദ് ബഷീർയോഗർട്ട്മാർത്താണ്ഡവർമ്മകാവ്യ മാധവൻപ്രഭാവർമ്മജാലിയൻവാലാബാഗ് കൂട്ടക്കൊലക്രിക്കറ്റ്ഇന്ത്യഉള്ളൂർ എസ്. പരമേശ്വരയ്യർഷാഫി പറമ്പിൽabb67പ്രസവംകാസർഗോഡ് ജില്ലകേരളത്തിന്റെ ഭൂമിശാസ്ത്രംവെള്ളിക്കെട്ടൻഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികനിർദേശകതത്ത്വങ്ങൾഉമ്മൻ ചാണ്ടിപത്മജ വേണുഗോപാൽചെ ഗെവാറമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികതപാൽ വോട്ട്നായർരക്താതിമർദ്ദംപ്രധാന താൾഅപർണ ദാസ്ഇന്ത്യയുടെ ദേശീയപതാകരാജ്‌മോഹൻ ഉണ്ണിത്താൻപൗരത്വ ഭേദഗതി ആക്റ്റ്, 2019🡆 More