സുസുക്കി: ജാപ്പനീസ് കാർ നിർമ്മാതാവ്

ജപ്പാനിലെ ഒരു ബഹുരാഷ്ട്ര വാഹന നിർമ്മാണ കമ്പനിയാണ് സുസുക്കി മോട്ടോർ കോർപ്പറേഷൻ (സുസുക്കി).

ജപ്പാനിലെത്തന്നെ ഹമാമത്സുവിലെ മിനാമി-കു ആണ് ആസ്ഥാനം. ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ, മോട്ടോർസൈക്കിളുകൾ, ഓൾ-ടെറൈൻ വാഹനങ്ങൾ (എടിവി), ബോർഡ് മറൈൻ എഞ്ചിനുകൾ, വീൽചെയറുകൾ, ജ്വലന എഞ്ചിനുകൾ എന്നിവ സുസുക്കി നിർമ്മിക്കുന്നു. 2016 ൽ ലോകമെമ്പാടുമുള്ള ഉൽ‌പാദനത്തിന്റെ അടിസ്ഥാനത്തിൽ പതിനൊന്നാമത്തെ വലിയ വാഹന നിർമാതാവായിരുന്നു സുസുക്കി. 45,000 ത്തിലധികം ജീവനക്കാരുള്ള സുസുക്കിക്ക് 23 രാജ്യങ്ങളിലായി 35 ഉൽപാദന യൂണിറ്റുകളും 192 രാജ്യങ്ങളിൽ വിതരണക്കാരുമുണ്ട്. ജപ്പാനിലെ മൂന്നാമത്തെ വലിയ ആഭ്യന്തര മോട്ടോർസൈക്കിൾ വിൽപ്പനക്കമ്പനി സുസുക്കിയുടേതാണ്.

സുസുക്കി മോട്ടോർ കോർപ്പറേഷൻ
യഥാർഥ നാമം
スズキ株式会社
Romanized name
Suzuki Kabushiki-Gaisha
Public (K.K.)
Traded asTYO: 7269
വ്യവസായംAutomotive
സ്ഥാപിതംഒക്ടോബർ 1909; 114 years ago (1909-10) (as Suzuki Loom Works)
സ്ഥാപകൻMichio Suzuki
ആസ്ഥാനം
Hamamatsu, Shizuoka
,
Japan
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
Osamu Suzuki
(Chairman)
Yasuhito Harayama
(Vice Chairman)
Toshihiro Suzuki
(President)
ഉത്പന്നങ്ങൾAutomobiles, engines, motorcycles, ATVs, outboard motors
Production output
Increase 2,878,000 automobiles (FY2012)
Decrease 2,269,000 Motorcycles and ATVs (FY2012)
വരുമാനംസുസുക്കി: ചരിത്രം, സുസുക്കിയുടെ അനുബന്ധ കമ്പനികൾ, ഇന്ത്യയിലെ സുസുക്കി കാർ മോഡലുകൾ (മാരുതിയുമായി ചേർന്ന്) ¥2578.3 billion (FY2012)
(US$26.27 billion)
മൊത്ത വരുമാനം
സുസുക്കി: ചരിത്രം, സുസുക്കിയുടെ അനുബന്ധ കമ്പനികൾ, ഇന്ത്യയിലെ സുസുക്കി കാർ മോഡലുകൾ (മാരുതിയുമായി ചേർന്ന്) ¥80.4 billion (FY2012)
(US$819 million)
മൊത്ത ആസ്തികൾസുസുക്കി: ചരിത്രം, സുസുക്കിയുടെ അനുബന്ധ കമ്പനികൾ, ഇന്ത്യയിലെ സുസുക്കി കാർ മോഡലുകൾ (മാരുതിയുമായി ചേർന്ന്) ¥2487.6 billion (FY2012)
(US$25.34 billion)
അനുബന്ധ സ്ഥാപനങ്ങൾ
  • Maruti Suzuki
  • Magyar Suzuki
  • Suzuki IndoMobil Motor
  • Pak Suzuki Motors
  • Bari Suzuki
  • Suzuki Canada
  • American Suzuki Motor
  • Suzuki China
  • Suzuki Motors Gujarat Private Limited
  • Suzuki GB PLC
  • Suzuki Motorcycle India Limited
  • Suzuki Myanmar Motor Co.,Ltd
വെബ്സൈറ്റ്www.globalsuzuki.com

ചരിത്രം

സുസുക്കി: ചരിത്രം, സുസുക്കിയുടെ അനുബന്ധ കമ്പനികൾ, ഇന്ത്യയിലെ സുസുക്കി കാർ മോഡലുകൾ (മാരുതിയുമായി ചേർന്ന്) 
സുസുക്കി കമ്പനി സ്ഥാപകനായ മിച്ചിയോ സുസുക്കി

1909 ൽ മിച്ചിയോ സുസുക്കി (1887–1982) ജപ്പാനിലെ ഹമാമത്സു എന്ന ചെറിയ കടൽത്തീര ഗ്രാമത്തിൽ സുസുക്കി ലൂം വർക്ക്സ് സ്ഥാപിച്ചതോടെയാണ് സുസുക്കിയുടെ ചരിത്രം ആരംഭിക്കുന്നത്. ജപ്പാനിലെ സിൽക്ക് വ്യവസായങ്ങൾക്കായി നെയ്ത്ത് തറികൾ നിർമ്മിച്ചതോടെ സുസുക്കിയുടെ ബിസിനസ്സ് കുതിച്ചുയർന്നു. 1929 ൽ മിച്ചിയോ സുസുക്കി ഒരു പുതിയ തരം നെയ്ത്ത് യന്ത്രം കണ്ടുപിടിച്ചു. അത് അദ്ദേഹം വിദേശത്തേക്ക് കയറ്റുമതി ചെയ്തു. ആദ്യത്തെ 30 വർഷം കമ്പനി ഈ യന്ത്രങ്ങളുടെ വികസനത്തിലും ഉൽ‌പാദനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 1937 ൽ നിരവധി കോം‌പാക്റ്റ് കാറുകൾ സുസുക്കി നിരത്തിലിറക്കിത്തുടങ്ങി. ആദ്യത്തെ മോട്ടോർ വാഹനങ്ങൾക്ക് അന്നത്തെ നൂതന, ലിക്വിഡ്-കൂൾഡ്, ഫോർ-സ്ട്രോക്ക്, നാല് സിലിണ്ടർ എഞ്ചിൻ തന്നെ സുസുക്കി അവതരിപ്പിച്ചു. 1954 ആയപ്പോഴേക്കും പ്രതിമാസം 6,000 മോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്ന കമ്പനിയായി സുസുക്കി മാറിയിരുന്നു. പിന്നീട് കമ്പനിയുടെ പേര് ഔദ്യോഗികമായി "സുസുക്കി മോട്ടോർ കമ്പനി ലിമിറ്റഡ്" എന്നായി മാറ്റി.

സുസുക്കിയുടെ അനുബന്ധ കമ്പനികൾ

  • മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്
  • അമേരിക്കൻ സുസുക്കി മോട്ടോർ കോർപ്പറേഷൻ
  • പാകിസ്താൻ സുസുക്കി മോട്ടോർ കമ്പനി ലിമിറ്റഡ്
  • സുസുക്കി കാനഡ ലിമിറ്റഡ്
  • സുസുക്കി ജിബി പി‌എൽ‌സി
  • സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ ലിമിറ്റഡ്

ഇന്ത്യയിലെ സുസുക്കി കാർ മോഡലുകൾ (മാരുതിയുമായി ചേർന്ന്)

  • നിലവിൽ 14 കാറുകളാണ് മാരുതിയുമായി ചേർന്ന് സുസുക്കി ഇന്ത്യയിൽ പുറത്തിറക്കുന്നത്.
  • ആൾട്ടോ
  • ഈക്കോ
  • സെലറിയോ
  • S-PRESSO
  • വാഗൺ ആർ
  • ഇഗ്നിസ്
  • സ്വിഫ്റ്റ്
  • ബലെനോ
  • സ്വിഫ്റ്റ് ഡിസൈർ
  • എർട്ടിഗ
  • ബ്രെസ്സ
  • സിയാസ്
  • എസ്-ക്രോസ്
  • സുസുക്കി XL6

ഇതും കാണുക

അവലംബം



Tags:

സുസുക്കി ചരിത്രംസുസുക്കി യുടെ അനുബന്ധ കമ്പനികൾസുസുക്കി ഇന്ത്യയിലെ കാർ മോഡലുകൾ (മാരുതിയുമായി ചേർന്ന്)സുസുക്കി ഇതും കാണുകസുസുക്കി അവലംബംസുസുക്കിജപ്പാൻ

🔥 Trending searches on Wiki മലയാളം:

ശംഖുപുഷ്പംകേരളകൗമുദി ദിനപ്പത്രംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ഗുൽ‌മോഹർസഞ്ജു സാംസൺഓന്ത്വള്ളത്തോൾ പുരസ്കാരം‌ആയില്യം (നക്ഷത്രം)കോട്ടയംകൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യൻ പ്രീമിയർ ലീഗ്ആദായനികുതിമലയാറ്റൂർ രാമകൃഷ്ണൻഋഗ്വേദംനെൽവയൽ-നീർത്തട സംരക്ഷണ നിയമംതകഴി ശിവശങ്കരപ്പിള്ളപ്രോക്സി വോട്ട്എം.വി. നികേഷ് കുമാർസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻകുഞ്ചൻ നമ്പ്യാർവൈക്കം മുഹമ്മദ് ബഷീർടി.എൻ. ശേഷൻവിഷ്ണുമാറാട് കൂട്ടക്കൊലഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംസിന്ധു നദീതടസംസ്കാരംനവരത്നങ്ങൾമമ്മൂട്ടിആൻ‌ജിയോപ്ലാസ്റ്റിചിയകേരള പബ്ലിക് സർവീസ് കമ്മീഷൻചേനത്തണ്ടൻക്രിക്കറ്റ്നിയോജക മണ്ഡലംദൃശ്യം 2യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻഫഹദ് ഫാസിൽഏർവാടിവൃത്തം (ഛന്ദഃശാസ്ത്രം)എ.എം. ആരിഫ്വീഡിയോനക്ഷത്രവൃക്ഷങ്ങൾകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾamjc4ഹെപ്പറ്റൈറ്റിസ്-ബിരാജസ്ഥാൻ റോയൽസ്താമരആടലോടകംഅസ്സലാമു അലൈക്കുംദ്രൗപദി മുർമുപൂച്ചചാന്നാർ ലഹളതിരുവിതാംകൂർസുഭാസ് ചന്ദ്ര ബോസ്തീയർആഴ്സണൽ എഫ്.സി.ഇടശ്ശേരി ഗോവിന്ദൻ നായർകോടിയേരി ബാലകൃഷ്ണൻതൃക്കടവൂർ ശിവരാജുദേശാഭിമാനി ദിനപ്പത്രംഫ്രാൻസിസ് ജോർജ്ജ്ശ്രേഷ്ഠഭാഷാ പദവിഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിമഹാഭാരതംകണ്ടല ലഹളഖസാക്കിന്റെ ഇതിഹാസംകേരളത്തിലെ ജനസംഖ്യടി.കെ. പത്മിനിമുഗൾ സാമ്രാജ്യംബെന്നി ബെഹനാൻപ്രാചീനകവിത്രയംലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർചണ്ഡാലഭിക്ഷുകിമതേതരത്വംചെമ്പോത്ത്ആനകേരളത്തിലെ നാടൻ കളികൾ🡆 More