ഫക്കീർ കലാപം

1776-ലാണ് ഫക്കീർ കലാപം (1776-1777) ആരംഭിച്ചത്.

സന്യാസിമാരെ പോലെ ഭിക്ഷാടനം ജീവിത മാർഗമായി മാറ്റിയിരുന്ന ബംഗാളിലെ മറ്റൊരു വിഭാഗമാണ് ഫക്കീർമാർ. ഇവർ മുസ്ലിംങ്ങളായിരുന്നു. ഇവരിൽ ഭൂരിഭാഗവും കുടിയൊഴിപ്പിക്കപ്പെട്ട കർഷകരായിരുന്നു. 5000 മുതൽ 7000 വരെയുള്ള വലിയ സംഘങ്ങളായി ഇവർ ബംഗാളിലും, ബീഹാറിലുമായി നാടോടി ജീവിതം നയിച്ചു പോന്നു. മജ്നു ഷാ ആയിരുന്നു അവരുടെ നേതാവ്. ബ്രിട്ടീഷുകാർക്ക് എതിരെ പോരാടിയിരുന്ന കർഷകരുമായും, പ്രഭുക്കന്മാരുമായും ഫക്കീർമാർമാർക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണം വഴിയാധാരം ആക്കിയ ഈ ജന വിഭാഗങ്ങളുടെ അവസ്ഥ അവരെ വല്ലാതെ സ്വാധീനിച്ചു. ജോലി നഷ്ടപ്പെട്ട സൈനികർ, പത്താന്മാർ, രജപുത്രന്മാർ എന്നിവരുടെ പിന്തുണയും ഇവർക്ക് ലഭിച്ചു. ഗറില്ലാ മാതൃകയിലാണ് ഫക്കീർമാർ ആക്രമണങ്ങൾ സംഘടിപ്പിച്ചത്. സമ്പന്നരായ ജന്മിമാരുടെ കലവറകളിൽ നിന്നും അവർ ധാന്യങ്ങൾ കവർച്ച ചെയ്തു. ഗവൺമെൻറ്റ് ഉദ്യോഗസ്ഥന്മാരേയും അവർ വെറുതെ വിട്ടില്ല. ഫക്കീർ കലാപത്തിൽ ഹിന്ദുക്കളും പങ്കെടുത്തിരുന്നു. കലാപത്തിന് നേതൃത്വം നൽകിയ ഭവാനിപഥക്, ദേവി ചൗധരണി എന്നിവർ ഹിന്ദുക്കളായിരുന്നു. പലയിടത്തും ഫക്കീർമാരും, സന്യാസിമാരും ഒത്തൊരുമിച്ചാണ് പോരാടിയത്. കമ്പനി സൈന്യം വൻ സായുധ ശക്തി ഉപയോഗിച്ച് ഫക്കീർ കലാപം അടിച്ചമർത്തി എങ്കിലും ബ്രിട്ടീഷ് ഭരണത്തിന് പലപ്പോഴും അവർ ഭീഷണി ഉയർത്തിക്കൊണ്ടിരുന്നു.

അവലംബം

Tags:

ബംഗാൾബീഹാർമുസ്ലിംഹിന്ദു

🔥 Trending searches on Wiki മലയാളം:

തപാൽ വോട്ട്മഞ്ഞപ്പിത്തംതങ്കമണി സംഭവംവി. മുരളീധരൻചണ്ഡാലഭിക്ഷുകിആനി രാജരാഹുൽ ഗാന്ധിവിശുദ്ധ സെബസ്ത്യാനോസ്ഹിമാലയംഎ.എം. ആരിഫ്പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)സാം പിട്രോഡദേവസഹായം പിള്ളമലയാളം അക്ഷരമാലപാമ്പുമേക്കാട്ടുമനഎം.ടി. രമേഷ്ഒന്നാം ലോകമഹായുദ്ധംതിരുവനന്തപുരംഏർവാടിഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്മണിപ്രവാളംതീയർമഹിമ നമ്പ്യാർദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)കെ. കരുണാകരൻപ്രധാന താൾദൃശ്യംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾജിമെയിൽഅതിരപ്പിള്ളി വെള്ളച്ചാട്ടംമാങ്ങഇന്ത്യഇന്ത്യൻ ശിക്ഷാനിയമം (1860)ഡെങ്കിപ്പനികുണ്ടറ വിളംബരംരാഷ്ട്രീയംഇന്ത്യൻ ഭരണഘടനയുടെ ആമുഖംയോദ്ധാരാമായണംഅഡ്രിനാലിൻജെ.സി. ഡാനിയേൽ പുരസ്കാരംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾവിഷാദരോഗംവൃത്തം (ഛന്ദഃശാസ്ത്രം)ലിവർപൂൾ എഫ്.സി.മുകേഷ് (നടൻ)വേലുത്തമ്പി ദളവദീപക് പറമ്പോൽകോഴിക്കോട്ഹണി റോസ്ചിയ വിത്ത്എം.പി. അബ്ദുസമദ് സമദാനികെ.ബി. ഗണേഷ് കുമാർഝാൻസി റാണികേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)വാഴദേശീയപാത 66 (ഇന്ത്യ)അപസ്മാരംമദർ തെരേസതൃശ്ശൂർ ജില്ലഒന്നാം കേരളനിയമസഭമിലാൻബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർജലംകറ്റാർവാഴകുമാരനാശാൻസ്വയംഭോഗംകുര്യാക്കോസ് ഏലിയാസ് ചാവറഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംമേടം (നക്ഷത്രരാശി)പക്ഷിപ്പനിമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.കെ. അയ്യപ്പപ്പണിക്കർകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികബൂത്ത് ലെവൽ ഓഫീസർഎക്സിമഏകീകൃത സിവിൽകോഡ്നക്ഷത്രം🡆 More