തഴുതാമ: ചെടിയുടെ ഇനം

നിലം പറ്റിവളരുന്ന ഒരു ഔഷധസസ്യമാണ്‌ തഴുതാമ. തമിഴാമ എന്നും ഇവ അറിയപ്പെടുന്നു. സംസ്കൃതത്തിൽ ഇതിനെ പുനർനവ എന്നു വിളിക്കുന്നു. പ്രധാനമായും പൂക്കളുടെ നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല്‌ തരത്തിൽ കാണപ്പെടുന്നുണ്ട്. എങ്കിലും വെള്ളയും ചുവപ്പുമാണ്‌ സാധാരണ കാണപ്പെടുന്നവ.

തഴുതാമ
തഴുതാമ: സവിശേഷതകൾ, രസാദി ഗുണങ്ങൾ, ഔഷധയോഗ്യ ഭാഗം
തഴുതാമ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
B. diffusa
Binomial name
Boerhavia diffusa
Synonyms
  • Axia cochinchinensis Lour.
  • Boerhavia adscendens Willd.
  • Boerhavia caespitosa Ridl.
  • Boerhavia ciliatobracteata Heimerl
  • Boerhavia coccinea var. leiocarpa (Heimerl) Standl.
  • Boerhavia coccinea var. paniculata Moscoso
  • Boerhavia diffusa var. leiocarpa (Heimerl) C.D.Adams
  • Boerhavia diffusa var. minor (Delile) Cufod.
  • Boerhavia diffusa var. mutabilis R. Br.
  • Boerhavia diffusa var. paniculata Kuntze
  • Boerhavia diffusa var. pubescens Choisy
  • Boerhavia friesii Heimerl
  • Boerhavia paniculata Rich. [Illegitimate]
  • Boerhavia paniculata f. esetosa Heimerl
  • Boerhavia paniculata var. guaranitica Heimerl
  • Boerhavia paniculata f. leiocarpa Heimerl
  • Boerhavia paniculata var. leiocarpa (Heimerl) Heimerl
  • Boerhavia paniculata f. multiglandulosa Heimerl ex Parodi
  • Boerhavia paniculata var. subacuta Choisy
  • Boerhavia repens var. diffusa (L.) Hook.f.
  • Boerhavia xerophila Domin [Invalid]

സവിശേഷതകൾ

തഴുതാമയുടെ ഇലയും ഇളം തണ്ടും ഔഷധത്തിനുപുറമേ ഭക്ഷ്യയോഗ്യവുമാണ്‌. തഴുതാമയിൽ ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിരിക്കുന്നതിനാൽ ഇത് മൂത്രവർദ്ധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു. പനി, ശരീരത്തിലുണ്ടാകുന്ന നീര്‌, പിത്തം, ഹൃദ്രോഗം, ചുമ എന്നീ അസുഖങ്ങൾക്കും തഴുതാമ ഉപയോഗിക്കുന്നു. തഴുതാമ സമൂലമായി ഔഷധങ്ങളിൽ ഉപയോഗിക്കാം എങ്കിലും വേരാണ്‌ കൂടുതൽ ഉപയോഗ്യമായ ഭാഗം

രസാദി ഗുണങ്ങൾ

രസം :മധുരം, തിക്തം, കഷായം

ഗുണം :ലഘു, രൂക്ഷം

വീര്യം :ശീതം

വിപാകം :കടു

ഔഷധയോഗ്യ ഭാഗം

സമൂലം

ഔഷധമൂല്യം

തഴുതാമ: സവിശേഷതകൾ, രസാദി ഗുണങ്ങൾ, ഔഷധയോഗ്യ ഭാഗം 
വെള്ള തഴുതാമ

വെള്ള തഴുതാമ പക്ഷവാതസംബന്ധമായ രോഗങ്ങളിൽ വളരെയധികം ഫലപ്രദമാണെന്ന് രാജനിഘണ്ടു എന്ന ഗ്രന്ഥത്തിലും ഹൃദ്രോഗം, മൂലക്കുരു എന്നീ രോഗങ്ങൾക്ക് ഫലപ്രദമാണെന്ന് ഭാവപ്രകാശത്തിലും ചരകസംഹിതയിൽ കുഷ്ഠരോഗത്തിനും ചർമ്മരോഗങ്ങൾക്കും ഗുണകരമാണെന്നും പറയുന്നു. ഉറക്ക്മില്ലായ്മ, രക്തവാതം, നേത്രരോഗങ്ങൾ എന്നിവയ്‌ക്കും തഴുതാമക്കഷായം ഗുണം ചെയ്യും. കൂടുതലായി അകത്തു ചെന്നാൽ ഛർദ്ദി ഉണ്ടാകും.

ഔഷധം

തഴുതാമവേരു്, രാമച്ചം, മുത്തങ്ങക്കിഴങ്ങു്, കുറുന്തോട്ടിവേരു്‌, ദേവദാരം, ചിറ്റരത്ത, ദർഭവേരു് എന്നിവകൊണ്ടുള്ള കഷായം തേനും പഞ്ചസാരയും മേമ്പൊടിചേർത്തു് കഴിച്ചാൽ സ്ത്രീകൾക്കു് സംയോഗസമയത്തും അതിനുശേഷവും യോനിയിലുണ്ടാകുന്ന വേദന ശമിക്കുകയും സംയോഗം ശരിയായി അനുഭവവേദ്യമാകുകയും ചെയ്യും.

തഴുതാമവേര്‌, വേപ്പിന്റെ തൊലി, പടവലം, ചുക്ക് കടുകരോഹിണി, അമൃത്, മരമഞ്ഞൾത്തൊലി, കടുക്കത്തോട് ഇവകൊണ്ടുള്ള കഷായം നീര്‌, കരൾ രോഗങ്ങൾ, ചുമ, ശ്വാസംമുട്ടൽ, പാണ്ടുരോഗം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.

തഴുതാമ: സവിശേഷതകൾ, രസാദി ഗുണങ്ങൾ, ഔഷധയോഗ്യ ഭാഗം 
തഴുതാമ ഇലയും മൊട്ടുകളും(Boerhavia diffusa)
തഴുതാമ: സവിശേഷതകൾ, രസാദി ഗുണങ്ങൾ, ഔഷധയോഗ്യ ഭാഗം 
തഴുതാമയുടെ പൂവും ഇലയും

പ്രധാന ഔഷധങ്ങൾ

  • പഥ്യാപുനർനവാദി കഷായം
  • പുനർനവാദി കഷായം
  • പുനർനവാസവം
  • വിദാര്യാദി കഷായം
  • അമൃതപ്രാശഘൃതം
  • സുകുമാരഘൃതം തുടങ്ങി അനവധി ഔഷധക്കൂട്ടുകളിൽ തഴുതാമ ഉപയോഗിക്കുന്നു.

അവലംബം


കണ്ണികൾ

ഇതും കാണുക

വെളുത്ത തഴുതാമ

ചിത്രങ്ങൾ

Tags:

തഴുതാമ സവിശേഷതകൾതഴുതാമ രസാദി ഗുണങ്ങൾതഴുതാമ ഔഷധയോഗ്യ ഭാഗംതഴുതാമ ഔഷധമൂല്യംതഴുതാമ ഔഷധംതഴുതാമ പ്രധാന ഔഷധങ്ങൾതഴുതാമ അവലംബംതഴുതാമ കണ്ണികൾതഴുതാമ ഇതും കാണുകതഴുതാമ ചിത്രങ്ങൾതഴുതാമ

🔥 Trending searches on Wiki മലയാളം:

നാടകംഗുൽ‌മോഹർഅൻസിബ ഹസ്സൻശിവൻഅയക്കൂറകോവിഡ്-19ഉത്സവംസീസേറിയൻഇന്ത്യൻ പാർലമെൻ്റ് മന്ദിരംനക്ഷത്രം (ജ്യോതിഷം)കേരള സാഹിത്യ അക്കാദമിഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികതേനീച്ചമലയാളംചരക്കു സേവന നികുതി (ഇന്ത്യ)ഹിൽ പാലസ്മീനജോസഫ് വടക്കൻനായർ സർവീസ്‌ സൊസൈറ്റിആടുജീവിതംഎൻ. ബാലാമണിയമ്മചങ്ങമ്പുഴ കൃഷ്ണപിള്ളകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികലോക ജൈവവൈവിധ്യദിനംഅയ്യങ്കാളിപൂച്ചവേദംവരിക്കാശ്ശേരി മനകേരളത്തിലെ ജില്ലകളുടെ പട്ടികയോഗക്ഷേമ സഭധനുഷ്കോടിമൗലിക കർത്തവ്യങ്ങൾഭൂഖണ്ഡംഇന്ത്യൻ പ്രീമിയർ ലീഗ്ആദി ശങ്കരൻമുണ്ടിനീര്അവകാശികൾമലമുഴക്കി വേഴാമ്പൽഇലവീഴാപൂഞ്ചിറമെനിഞ്ചൈറ്റിസ്ക്രിസ്റ്റ്യാനോ റൊണാൾഡോഎസ്.എൻ.ഡി.പി. യോഗംഅധികാരവിഭജനംമാതൃഭൂമി ദിനപ്പത്രംചോറ്റാനിക്കര ഭഗവതിക്ഷേത്രംയൂട്യൂബ്അപർണ ബാലമുരളിസന്ധിവാതംജനഗണമന (ചലച്ചിത്രം)ജല സംരക്ഷണംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിരോഹിത് വെമുലയുടെ ആത്മഹത്യപ്രദോഷം (ഹൈന്ദവം)ചെന്നൈ സൂപ്പർ കിങ്ങ്‌സ്ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005രാജ്യങ്ങളുടെ പട്ടികപുതുച്ചേരിജ്ഞാനപ്പാനമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ഭാരതപര്യടനംഅശ്വതി (നക്ഷത്രം)രക്തസമ്മർദ്ദംഐക്യ അറബ് എമിറേറ്റുകൾവാതരോഗംആർത്തവചക്രവും സുരക്ഷിതകാലവുംപാർവ്വതി (നടി)ഓക്സിജൻകൊൽക്കത്ത നൈറ്റ് റൈഡേർസ്വെള്ളിക്കെട്ടൻഅക്കിത്തം അച്യുതൻ നമ്പൂതിരിഇന്ത്യൻ ഭരണഘടനയുടെ ആമുഖംസ്വാതി പുരസ്കാരംജ്ഞാനസ്നാനംമലയാളലിപിലക്ഷദ്വീപ്ദേശീയ വനിതാ കമ്മീഷൻകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾ🡆 More