വലിയ അരയന്നക്കൊക്ക്: ഒരിനം വലിയ ജലപക്ഷി

അരയന്നക്കൊക്കുകളുടെ കൂട്ടത്തിൽ ഏറ്റവുമധികം കാണാറുള്ള ഇനമാണ് വലിയ അരയന്നക്കൊക്ക് അഥവാ വലിയ പൂനാര അഥവാ നീർനാര (ഇംഗ്ലീഷിൽ Greater Flamingo എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം Phoenicopterus roseus എന്നാണ്). രാജഹംസങ്ങളുമായി ബന്ധമില്ലെങ്കിൽ കൂടിയും വലിയ രാജഹംസം എന്ന പേരിലും ഇംഗ്ലീഷ് നാമമായ ഫ്ലമിംഗോ എന്ന പേരിൽ തന്നെയും അറിയപ്പെടാറുണ്ട്. ആഫ്രിക്ക, ഇന്ത്യയുടേയും പാകിസ്താന്റേയും തീരങ്ങൾ, തെക്കുകിഴക്കൻ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ ഇവയെ കാണാൻ സാധിക്കും. നൂറിലധികം വരുന്ന കൂട്ടമായി ദേശാടനം ചെയ്യുന്ന ഇവ ഒരു രാത്രി കൊണ്ട് അറുനൂറിൽപ്പരം കിലോമീറ്ററുകൾ പറക്കാറുണ്ട്.

വലിയ അരയന്നക്കൊക്ക്
വലിയ അരയന്നക്കൊക്ക്: ആവാസ വ്യവസ്ഥയും ആഹാരവും, ശരീരപ്രകൃതി, കൂടൊരുക്കലും പ്രജനനവും
തമിഴ്നാട്ടിലെ സെയ്ദുംഗനല്ലൂരിൽ നിന്നും പകർത്തിയ വലിയ അരയന്നക്കൊക്കുകളുടെ ഇണചേരൽ നൃത്തം
വലിയ അരയന്നക്കൊക്ക്: ആവാസ വ്യവസ്ഥയും ആഹാരവും, ശരീരപ്രകൃതി, കൂടൊരുക്കലും പ്രജനനവും
തമിഴ്നാട്ടിലെ സെയ്ദുംഗനല്ലൂരിൽ നിന്നും പകർത്തിയ വലിയ അരയന്നക്കൊക്കുകളുടെ കൂട്ടം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Phoenicopteridae
Genus:
Phoenicopterus
Species:
P. roseus
Binomial name
Phoenicopterus roseus
Pallas, 1811
Synonyms

Phoenicopterus antiquorum

വലിയ അരയന്നക്കൊക്കിന്റെ ശബ്ദം

ആവാസ വ്യവസ്ഥയും ആഹാരവും

ഉപ്പിന്റെ അംശമുള്ള തണ്ണീർത്തടങ്ങളിലും ചതുപ്പ് നിലങ്ങളിലും ഒഴുക്ക് കുറഞ്ഞ വെള്ളക്കെട്ടുകളിലുമാണ് നീർനാരകളെ കണ്ടുവരുന്നത്. നീളമേറിയ കാലുകൾ കൊണ്ട് ചെളിയും മണ്ണും ഇളക്കി മറിച്ച് വെള്ളത്തിനടിയിലെ കൊഞ്ച്, ഞണ്ട്, ചെറു മീനുകൾ, നീലയും പച്ചയും ആൽഗകൾ, നത്തക്കക്ക, കല്ലുമ്മേക്കായ, ജലപ്രാണികളും ലാർവകളും തുടങ്ങിയവ ഇവ ആഹാരമാക്കുന്നു. തല വെള്ളത്തിലേക്ക് താഴ്ത്തി വെള്ളമുൾപ്പടെ ആഹാരത്തെ വായിലാക്കി വെള്ളം കൊക്കുകൾക്കിടയിലൂടെ പുറത്തേക്കൊഴുക്കി വിട്ടാണ് ഇവയുടെ ഇരപിടുത്തം. മറ്റു പക്ഷികളിൽ നിന്ന് വ്യത്യസ്തമായി കൊക്കിന്റെ മുകൾഭാഗം ചലിപ്പിക്കാൻ കഴിവുള്ള പക്ഷികളാണ് നീർനാരകൾ.

ശരീരപ്രകൃതി

നീളമുള്ള കാലുകളും കഴുത്തുമുള്ള പക്ഷിയാണ് നീർനാരകൾ. സാധാരണയായി ഇവയുടെ തൂവലുകൾ മറ്റു അരയന്നക്കൊക്കുകളെപ്പോലെ തന്നെ പിങ്ക് നിറം കലർന്ന വെളുപ്പാണ്. ചിറകുകളിലെ തൂവലുകൾ കടും പിങ്കോ ചുവപ്പോ ആയി കാണാം. ചിറകറ്റത്തെ പ്രാഥമിക, ദ്വിതീയ ശ്രേണികളിലുള്ള തൂവലുകൾ കറുപ്പായിരിക്കും. പിങ്കുനിറത്തിൽ കാണപ്പെടുന്ന കൊക്കിന്റെ അഗ്രഭാഗത്തും കറുപ്പു നിറം കലർന്നതായി കാണാം. കാലുകൾ പൂർണ്ണമായി പിങ്ക് നിറമുള്ളതാണ്. പ്രായപൂർത്തിയെത്തിയ നീർനാരയ്ക്ക് 120 മുതൽ 180 സെന്റിമീറ്റർ വരെ നീളവും 2 മുതൽ 4.5 കിലോഗ്രാം വരെ തൂക്കവും ഉണ്ടാകും. 95 മുതൽ 100 സെന്റിമീറ്റർ വരെയാണ് ഇവയുടെ ചിറകുകൾ തമ്മിലുള്ള വലിപ്പം. ആൺ പെൺ പക്ഷികൾ തമ്മിൽ വലിപ്പത്തിൽ മാത്രമാണ് പ്രകടമായ വ്യത്യാസം ഉണ്ടാകുക. നാസാദ്വാരങ്ങൾക്ക് സമീപമായി താഴേക്ക് വളഞ്ഞതാണ് ഇവയുടെ കൊക്കുകൾ. കണ്ണുകൾ തലയുടെ ഇരുവശങ്ങളിലുമായിട്ടാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഏകദേശം രണ്ടു വർഷത്തോളം വരെ കണ്ണിന് ചാരനിറവും അതിനു ശേഷം കണ്ണിന് മഞ്ഞ നിറവുമാണ്. നീളമുള്ളതും ചെറിയ കുറ്റിപോലുള്ള തടിപ്പുകൾ നിറഞ്ഞതുമാണ് ഇവയുടെ നാക്ക്. റോമിലെ രാജാക്കന്മാരുടെ ഇഷ്ടവിഭവമായിരുന്നത്രെ ഇവയുടെ നാക്കു കൊണ്ടുള്ള വിഭവങ്ങൾ.

ഇവയുടെ ആകെ നീളത്തിന്റെ മുഖ്യപങ്കും കാലുകളുടേയും കഴുത്തിന്റേയും നീളമാണ്. 80 മുതൽ 120 സെന്റിമീറ്റർ വരെയാണ് കാലിന്റെ നീളം. കാലിന്റെ മദ്ധ്യഭാഗത്തിനു മുകളിലായി കാൽമുട്ടുകൾ കാണാം. പാദത്തിൽ മുന്നോട്ടുള്ള മൂന്നു വിരലുകളും ഒരു പിൻവിരലുമാണുണ്ടാകുക. വെള്ളത്തിലെ സഞ്ചാരത്തിനും ഇരതേടലിനും സഹായകമായി മുന്നോട്ടുള്ള വിരലുകൾക്കിടയിലായി നേർത്ത സ്തരവുമുണ്ടാകും. പത്തൊൻപത് കശേരുക്കൾ കൊണ്ട് രൂപപ്പെട്ടത്താണ് യഥേഷ്ടം വളയ്ക്കുവാനും തിരിക്കുവാനും ശേഷിയുള്ള ഇവയുടെ നീണ്ട കഴുത്ത്. പറക്കുവാനുള്ള 12 വീതം കറുത്ത ബലിഷ്ഠമായ തൂവലുകൾ ഓരോ ചിറകിലും ഉണ്ടാകും. വാൽ ഭാഗത്ത് 12 മുതൽ 16 വരെ തൂവലുകൾ ഉണ്ടാകും. ഇവ ഒന്നു രണ്ടു വർഷത്തിലൊരിക്കൽ പൊഴിഞ്ഞ് പുതിയ തൂവലുകൾ കിളിർക്കുന്നു. പൊഴിച്ചു കളയുന്ന തൂവലുകൾക്ക് അൽപ്പം സമയത്തിനകം തന്നെ നിറം നഷ്ടമാകുകയും ചെയ്യും.

ആഹാരത്തിനും ഇണചേരലിനുമായി അനുയോജ്യ സ്ഥലങ്ങൾ തേടിയാണ് ഇവയുടെ ദേശാടനങ്ങൾ. മറ്റിനം അരയന്നക്കൊക്കുകളെപ്പോലെതന്നെ അറുപത് വർഷത്തോളം ജീവിത ദൈർഘ്യമുള്ളവയാണ് വലിയ അരയന്നക്കൊക്കുകളും. ആറു വയസ്സാകുന്നതോടെ ഇവ പ്രായപൂർത്തിയെത്തുന്നു. പ്രായപൂർത്തി എത്താത്ത അരയന്നക്കൊക്കുകളുടെ തൂവലുകളുടേയും കൊക്കിന്റേയും നിറം വെളുപ്പായിരിക്കുമെങ്കിലും രണ്ട് വയസ്സു കഴിയുന്നതോടെ പിങ്ക് നിറം വ്യാപിക്കുന്നു. ഇവയുടെ ആഹാരത്തിലെ കരോട്ടിനോയ്ഡിന്റെ അളവാണ് നിറത്തിന്റെ പിന്നിലെ രഹസ്യമായി ശാസ്ത്രലോകം കണ്ടെത്തിയിട്ടുള്ളത്.

കൂടൊരുക്കലും പ്രജനനവും

വലിയ അരയന്നക്കൊക്ക്: ആവാസ വ്യവസ്ഥയും ആഹാരവും, ശരീരപ്രകൃതി, കൂടൊരുക്കലും പ്രജനനവും 

മണ്ണിൽ അൻപത് സെന്റിമീറ്റർ വലിപ്പത്തിലാണ് ഇവ കൂടൊരുക്കുന്നത്. ഉള്ളിലേക്ക് വെള്ളം കടക്കാത്ത വിധം ചെളിയുടെ അംശമുള്ള മണ്ണുകൊണ്ട് വശങ്ങൾ ബലപ്പെടുത്തി ഉൾഭാഗം പൊള്ളയായ പർവ്വതാകൃതിയിലുള്ള കൂടുകളുണ്ടാക്കിയ ശേഷം മരങ്ങളൂടേയും ചെടികളുടേയും ജീർണ്ണാവശിഷ്ടങ്ങളും ചെറിയ പാറക്കഷണങ്ങളും തൂവലുകളും പാകി നിലമൊരുക്കും. ഇതിലാണ് പെൺപക്ഷി മുട്ടയിടുക. ഒരു പ്രജനന കാലത്ത് ഒന്നോ രണ്ടോ മുട്ടയാണിടുക. ഓവൽ ആകൃതിയിൽ 115 മുതൽ 145 ഗ്രാം വരെ തൂക്കമുള്ളതാണ് മുട്ടകൾ. 45-60 മില്ലിമീറ്റർ വീതിയും 78-90 മില്ലിമീറ്റർ നീളവും ഇളം നീല കലർന്ന മങ്ങിയ വെളുത്ത നിറവും ഉള്ളതാണ് ഇവയുടെ മുട്ടകൾ. 27 മുതൽ 31 ദിവസം വരെ മുട്ട വിരിയുവാൻ എടുക്കും. ഇക്കാലയളവിൽ പെൺ പക്ഷിയും ആൺപക്ഷിയും മാറിമാറി അടയിരിക്കും.

മുട്ട വിരിഞ്ഞെത്തുന്ന കുഞ്ഞുങ്ങൾക്ക് നിവർന്ന കൊക്കും ചാരനിറമോ വെളുത്തതോ ആയ പഞ്ഞിപോലുള്ള തൂവലുകളുമാണ് ഉണ്ടാകുക. പിന്നീട് ഈ കൊക്ക് പൊഴിയുകയും വളഞ്ഞ കൊക്കുണ്ടാകുകയും ചെയ്യുന്നു. സ്വന്തം കുഞ്ഞുങ്ങളെ ശബ്ദം കൊണ്ടും രൂപം കൊണ്ടും തിരിച്ചറിയുവാൻ അരയന്നക്കൊക്കുകൾക്ക് സവിശേഷമായ കഴിവുണ്ട്. ഇവയ്ക്ക് മാത്രമേ ഭക്ഷണവും നൽകൂ. ശബ്ദം തിരിച്ചറിയാനുള്ള കഴിവ് ഇവയുടെ ആശയവിനിമയത്തിൽ മുഖ്യപങ്ക് വഹിക്കുന്നു. ദേശാടനത്തിൽ കൂട്ടത്തിലെ മറ്റു പക്ഷികളുലായി ആശയവിനിമയം നടത്തുവാനും ആക്രമണങ്ങളിൽ നിന്നും രക്ഷ നേടാനും കുഞ്ഞുങ്ങളെ തിരിച്ചറിയുവാനും ഇവയ്ക്ക് കഴിയുന്നത് ശബ്ദം തിരിച്ചറിയുവാനുള്ള കഴിവൊന്നുകൊണ്ട് മാത്രമാണ്.

ആൺ പെൺ നീർനാരകളിൽ ഇക്കാലയളവിൽ ദഹനേന്ദ്രിയത്തിന്റെ മുകൾഭാഗത്തെ ഉത്പാദിപ്പിക്കുന്ന പാലിന്റെ സവിശേഷതകളുള്ള ദ്രാവകമാണ് ആഹാരമായി നൽകുക. പ്രോലാക്റ്റിൻ എന്ന ഹോർമോണാണ് ഇതിനു സഹായകമാകുന്നത്. മുട്ടയിട്ട് പാലൂട്ടി വളർത്തുന്ന പക്ഷിവർഗ്ഗമെന്ന വിശേഷണവും ഇക്കാരണത്താൽ നീർനാരകൾക്കുണ്ട്. ഏകദേശം പതിനൊന്ന് ആഴ്ച വളർച്ചയെത്തുമ്പോഴാണ് കുഞ്ഞുങ്ങൾക്ക് പറക്കാനുള്ള ചിറകുകൾ വളർന്ന് തുടങ്ങുക. ഇക്കാലത്തു തന്നെ കൊക്കുകൾക്ക് വളവും ലഭിക്കുന്നു. വെള്ളത്തിൽ നീന്താനും ഇരപിടിക്കാനും ഈ സമയത്തിനിടെ പ്രാപ്തരാക്കുന്നതും മാതാപിതാക്കളാണ്.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

വലിയ അരയന്നക്കൊക്ക് ആവാസ വ്യവസ്ഥയും ആഹാരവുംവലിയ അരയന്നക്കൊക്ക് ശരീരപ്രകൃതിവലിയ അരയന്നക്കൊക്ക് കൂടൊരുക്കലും പ്രജനനവുംവലിയ അരയന്നക്കൊക്ക് അവലംബംവലിയ അരയന്നക്കൊക്ക് പുറത്തേയ്ക്കുള്ള കണ്ണികൾവലിയ അരയന്നക്കൊക്ക്

🔥 Trending searches on Wiki മലയാളം:

മന്നത്ത് പത്മനാഭൻദമയന്തിമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)ജനാധിപത്യംഎക്സിമകാളിപി. വത്സലബൂത്ത് ലെവൽ ഓഫീസർജ്ഞാനപീഠ പുരസ്കാരംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾദേശീയ പട്ടികജാതി കമ്മീഷൻപി. കേശവദേവ്വാഗ്‌ഭടാനന്ദൻകേരളകൗമുദി ദിനപ്പത്രംകൃസരിതത്ത്വമസിശ്രീ രുദ്രംസൺറൈസേഴ്സ് ഹൈദരാബാദ്ഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ഭാരതീയ സ്റ്റേറ്റ് ബാങ്ക്വി.ടി. ഭട്ടതിരിപ്പാട്സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻബിരിയാണി (ചലച്ചിത്രം)ജീവകം ഡിഅപ്പോസ്തലന്മാർപ്ലേറ്റ്‌ലെറ്റ്ട്രാൻസ് (ചലച്ചിത്രം)നാഡീവ്യൂഹംപേവിഷബാധമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികമദർ തെരേസഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതിരുവാതിരകളിഉപ്പുസത്യാഗ്രഹംഉള്ളൂർ എസ്. പരമേശ്വരയ്യർഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യആടുജീവിതം (ചലച്ചിത്രം)സോളമൻവേലുത്തമ്പി ദളവന്യുമോണിയഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികബിഗ് ബോസ് മലയാളംഭാരതീയ ജനതാ പാർട്ടിഇങ്ക്വിലാബ് സിന്ദാബാദ്അയ്യങ്കാളിരതിസലിലംഭൂമിമാവോയിസംമുടിയേറ്റ്പ്രഭാവർമ്മകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികവോട്ടിംഗ് മഷിഹോം (ചലച്ചിത്രം)ഹെൻറിയേറ്റാ ലാക്സ്പിണറായി വിജയൻസഹോദരൻ അയ്യപ്പൻനളിനിപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംദശാവതാരംദേവസഹായം പിള്ളഇസ്‌ലാം മതം കേരളത്തിൽവി.പി. സിങ്സിനിമ പാരഡിസോകുമാരനാശാൻഒ. രാജഗോപാൽഇന്ദുലേഖഎളമരം കരീംനിസ്സഹകരണ പ്രസ്ഥാനംജെ.സി. ഡാനിയേൽ പുരസ്കാരംമലബന്ധംവി. ജോയ്പൾമോണോളജിരതിമൂർച്ഛസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംവാരാഹിഇന്ത്യൻ ശിക്ഷാനിയമം (1860)🡆 More