മുസ്തഫ അക്കാദ്

സിറിയൻ - അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവും സം‌വിധായകനുമായിരുന്നു മുഹമ്മദ് അക്കാദ് (ജൂലൈ 1,1930-നവംബർ 11,2005).മുഹമ്മദ്, മെസഞ്ചർ ഓഫ് ഗോഡ് ,ലയൺ ഓഫ് ഡെസർട്ട് എന്നീ ചലച്ചിത്രങ്ങളുടെ സം‌വിധായകൻ ഹല്ലോവീൻ എന്ന ചലച്ചിത്ര സീരീസിന്റെ നിർമ്മാതാവ് എന്നീ നിലകളിലൂടെയാണ്‌ അക്കാദ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

2005 ൽ ജോർഡാന്റെ തലസ്ഥാനമായ അമ്മാനിൽ അൽ-ഖൊയ്ദ നടത്തിയ ബോംബ് സ്‌ഫോടനത്തിൽ അക്കാദും അദ്ദേഹത്തിന്റെ മകളും കൊല്ലപ്പെട്ടു.

മുസ്തഫ അക്കാദ്
മുസ്തഫ അക്കാദ്
തൊഴിൽചലച്ചിത്ര സം‌വിധായകൻ
സജീവ കാലം1976 - 2005

ജീവിത രേഖ

സിറിയയിലെ അലിപ്പോയിലാണ്‌ അക്കാദ് ജനിച്ചത്.പിതാവ് നൽകിയ ഇരുനൂറ് ഡോളറും ഒരു ഖുർ‌ആൻ പ്രതിയുംകൊണ്ട് ചലച്ചിത്ര സം‌വിധാനവും നിർമ്മാണവും പഠിക്കാൻ അമേരിക്കയിലേക്ക് പോയ അക്കാദ് അവിടെ യൂനിവേഴ്സിറ്റി ഓഫ് കാലിഫോർണിയ അറ്റ് ലോസ്സാഞ്ചൽസിൽ ചേർന്നു. പിന്നീട് മാസ്റ്റ്ർ ബിരുദപഠനത്തിനായി സതേൺ കാലിഫോർണിയ സർ‌വ്വകലാശാലയിലും ചേർന്നു പഠിച്ചു.അവിടെ വെച്ചാണ്‌ സം‌വിധായകനായ സാം പെക്കിൻഫയെ കണ്ടുമുട്ടുന്നത്.പെക്കിൻഫ അക്കാദിന്റെ ഹോളിവുഡ് ചലച്ചിത്ര രംഗത്തെ വഴികാട്ടിയും ഉപദേശകനുമായിരുന്നു.

ചലച്ചിത്ര ജീവിതം

1976 ലാണ്‌ മുഹമ്മദ് അക്കാദ് "മുഹമ്മദ്, മെസഞ്ചർ ഓഫ് ഗോഡ്"എന്ന ചലച്ചിത്രം ഒരുക്കുന്നത്. ഈ ചിത്രത്തിന്റെ സം‌വിധാനവും നിർമ്മാണവും നിർ‌വ്വഹിച്ചത് അക്കാദ് തന്നെയായിരുന്നു.ആന്റണി ക്വിൻ, ഐറിൻ പാപാസ് എന്നിവർ ഈ ചിത്രത്തിൽ വേഷമിടുന്നു.ഈ ചിത്രം നിർമ്മിക്കുന്നതിന്‌ മുമ്പ് അക്കാദ് ഇസ്ലാമിക പണ്ഡിതന്മാരുമായി ചർച്ച നടത്തിയിരുന്നു.ഇസ്ലാമിനോടും മുഹമ്മദിനെ ചിത്രീകരിക്കുന്നതിൽ അതുപുലർത്തുന്ന കാഴ്ചപ്പാടിനോടും പരമാവധി ആദരം പുലർത്താൻ അക്കാദ് ശ്രമിച്ചു. ഇസ്ലാമിക ലോകവും പടിഞാറൻ ലോകവും തമ്മിലുള്ള വിടവിനെ ബന്ധിപ്പിക്കുന്ന ഒരു പാലമായിട്ടാണ്‌ അക്കാദ് ഈ ചിത്രത്തെ കണ്ടത്.1976 ലെ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു:ഒരു പാശ്ചാത്യ രാജ്യക്കാരനായ മുസ്ലിം എന്ന നിലയിൽ ഇസ്ലാമിനെ കുറിച്ച സത്യം വെളിപ്പെടുത്താൻ ഞാൻ ബാധ്യസ്ഥനാണ്‌ എന്ന് തോന്നി.എഴുനൂറ് മില്ല്യൻ ജനങ്ങൾ പിന്തുടരുന്ന ഒരു മതമായിട്ടും അതിനെകുറിച്ച് ഇപ്പോഴും ജനങ്ങൾക്ക് കാര്യമായൊന്നുമറിയില്ല.

1978 ലാണ്‌ "ഹല്ലോവീൻ" എന്ന ചലച്ചിത്ര പരമ്പര അക്കാദ് നിർമ്മിക്കുന്നത്. ചുരുങ്ങിയ ചെലവിൽ നിർമ്മിച്ച ഈ പരമ്പര വൻ വരുമാനമാനം ഉണ്ടാക്കി.

1980 ൽ‌ "ലയൺ ഓഫ് ഡെസെർട്ട്" സം‌വിധാനം ചെയ്തു. ലിബിയൻ മരുഭൂമയിൽ ഇറ്റലിയിലെ മുസോളിനിയുടെ സൈന്യത്തിനെതിരെ പോരാടിയ ഉമർ മുഖ്താർ എന്ന പോരാളിയുടെ ജീവിത കഥയായിരുന്നു ഈ ചിത്രം.ആന്റണി ക്വിൻ,ഐറിസ് പാപാസ് എന്നിവരോടൊപ്പം ഒലിവർ റീഡ്,റോഡ് സ്റ്റീഗർ,ജോൺ ഗീൽഗുഡ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചു. ചലച്ചിത്ര നിരൂപകരുടെ പ്രശംസ നേടിയ ചിത്രമായിരുന്നെങ്കിലും ചിലരുടെ ദുഷ്പ്രചരണം കാരണം വാണിജ്യവിജയം നേടുന്നതിൽ ഈ ചിത്രം പരാജയപ്പെട്ടു.

മരണപ്പെടുന്നതിന്‌ മുമ്പ് കുരിശുയുദ്ധത്തെ കുറിച്ചും അതിനെതിരെ പോരാടിയ സലാഹുദ്ദീൻ അയ്യൂബിയെ കുറിച്ചുമുള്ള ഒരു ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അക്കാദ്

മരണം

2005 നവംബർ 11ന്‌ അമ്മാനിൽ അൽ ഖാഇദ നടത്തിയ ബോംബിങ്ങിലാണ്‌ അക്കാദ് മരണമടഞ്ഞത്. അദ്ദേഹത്തിനപ്പോൾ എഴുപത്തഞ്ച് വയസ്സുണ്ടായിരുന്നു. അക്കാദിനൊപ്പം മുപ്പത്തിനാലു വയസ്സായ തന്റെ മകൾ റിമാ അക്കാദ് മോൺലയും കൊല്ലപ്പെട്ടു.ഇരുവരും അമ്മാനിലെ ഗ്രാൻഡ് ഹയ്യാത്ത് ഹോട്ടലിന്റെ ലോബിയിലാരിക്കുമ്പോഴാണ് ചാവേർ ബോംബാക്രമണമുണ്ടായത്.

അവലംബം

പുറം കണ്ണികൾ

Tags:

മുസ്തഫ അക്കാദ് ജീവിത രേഖമുസ്തഫ അക്കാദ് ചലച്ചിത്ര ജീവിതംമുസ്തഫ അക്കാദ് മരണംമുസ്തഫ അക്കാദ് അവലംബംമുസ്തഫ അക്കാദ് പുറം കണ്ണികൾമുസ്തഫ അക്കാദ്അമ്മാൻഅൽ ഖാഇദജോർദാൻദി മെസ്സേജ്

🔥 Trending searches on Wiki മലയാളം:

രാജ്‌മോഹൻ ഉണ്ണിത്താൻഇന്ത്യൻ പാർലമെന്റ്സ്മിനു സിജോമാമ്പഴം (കവിത)എം. മുകുന്ദൻമലയാളസാഹിത്യംവിവരാവകാശനിയമം 2005ഡി.എൻ.എഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾഅപസ്മാരംദിലീപ്ആയില്യം (നക്ഷത്രം)മഹേന്ദ്ര സിങ് ധോണിമലയാളി മെമ്മോറിയൽഉദയംപേരൂർ സൂനഹദോസ്തൂലികാനാമംകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ആറ്റിങ്ങൽ ലോക്സഭാമണ്ഡലംകലാമിൻഗംഗാനദിതാമരഇ.എം.എസ്. നമ്പൂതിരിപ്പാട്ചേനത്തണ്ടൻമംഗളാദേവി ക്ഷേത്രംഗുരുവായൂർ സത്യാഗ്രഹംഫ്രാൻസിസ് ജോർജ്ജ്അക്കിത്തം അച്യുതൻ നമ്പൂതിരിപി. വത്സലരാജസ്ഥാൻ റോയൽസ്കണ്ടല ലഹളക്രിയാറ്റിനിൻഉങ്ങ്ഖസാക്കിന്റെ ഇതിഹാസംകൊട്ടിയൂർ വൈശാഖ ഉത്സവംഅരിമ്പാറപത്തനംതിട്ട ജില്ലമാവ്ദേശീയപാത 66 (ഇന്ത്യ)ഉപ്പുസത്യാഗ്രഹംഅങ്കണവാടിക്രിക്കറ്റ്യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻകുഞ്ഞുണ്ണിമാഷ്എ.എം. ആരിഫ്സ്ത്രീ സുരക്ഷാ നിയമങ്ങൾകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംnxxk2കമ്യൂണിസംകടന്നൽനക്ഷത്രംമൻമോഹൻ സിങ്ചില്ലക്ഷരം2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഖലീഫ ഉമർഏപ്രിൽ 25കേരള നവോത്ഥാനംതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾമുലപ്പാൽകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംസൂര്യൻകാഞ്ഞിരംകേരളത്തിന്റെ ഭൂമിശാസ്ത്രംനിക്കാഹ്ആവേശം (ചലച്ചിത്രം)മതേതരത്വംഇന്ത്യൻ പൗരത്വനിയമംഇടതുപക്ഷംസജിൻ ഗോപുഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യഎം.പി. അബ്ദുസമദ് സമദാനിപ്രധാന ദിനങ്ങൾഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഭാരതീയ ജനതാ പാർട്ടി🡆 More