മിശ്രലിംഗം: ലൈംഗിക ന്യൂനപക്ഷം

ക്രോമസോം, ഗോനാഡുകൾ, ലൈംഗിക ഹോർമ്മോണുകൾ, അല്ലെങ്കിൽ ജനനേന്ദ്രിയങ്ങൾ തുടങ്ങിയ ഭൂരിപക്ഷ ലൈംഗികസ്വഭാവങ്ങളിൽ ഏതെങ്കിലും സവിശേഷമായ പ്രത്യേകതകളോടെ ജനിക്കുന്ന, ലൈംഗികന്യൂനപക്ഷങ്ങളിൽ (LGBTIA) ഉൾപ്പെടുന്നവരെയാണ് മിശ്രലിംഗം അഥവാ ഇന്റർസെക്സ് (Intersex) എന്ന് പറയുന്നത്.

സ്ത്രീ പുരുഷൻ എന്നതുപോലെയുള്ള ഒരു ലിംഗഭേദമാണ് ഇന്റർസെക്സ്.

മിശ്രലിംഗം: ലൈംഗിക ന്യൂനപക്ഷം
മിശ്രലിംഗക്കാരെ സൂചിപ്പിക്കുന്ന അടയാളം

ഇന്റർസെക്സ് ആളുകളെ മുൻപ് ഹെർമഫ്രോയിഡ്സ് എന്ന് വിളിച്ചിരുന്നു. പക്ഷെ "ഹെർമഫ്രോയിഡ്" എന്ന പദം തെറ്റിദ്ധരിപ്പിക്കുന്നതും, അതിശയോക്തി കലർന്നതാണ് എന്ന അഭിപ്രായം ഉയർന്നു വന്നു.

ഇന്റർസെക്സ് ആളുകൾക്ക് ജനനം മുതൽ തന്നെ അപമാനവും വിവേചനവും നേരിടേണ്ടി വന്നേക്കാം. അല്ലെങ്കിൽ ഒരു ഇന്റർസെക്സ് സ്വഭാവത്തിന്റെ കണ്ടെത്തൽ ശിശുഹത്യ, ഉപേക്ഷിക്കൽ, കുടുംബങ്ങളുടെ അപമാനിക്കൽ എനിവയിൽ എത്തിപ്പെടും. അവ്യക്തമായ പുറം ജനനേന്ദ്രിയങ്ങൾ ഉള്ളവരെ ശസ്ത്രക്രിയ അല്ലെങ്കിൽ ഹോർമോണുകളുടെ ഉപയോഗം വഴി കൂടുതൽ സാമൂഹികമായ സ്വീകാര്യതയുള്ള ലൈംഗിക സ്വഭാവസവിശേഷതകൾ ഉള്ളവരായി മാറ്റാൻ ശ്രമിക്കാറുണ്ട്. എന്നിരുന്നാലും, എപ്പോഴു നല്ല ഫലം ഉണ്ടാകാത്തതിനാൽ ഇതൊരു വിവാദപരമായ കാര്യമായി കണക്കാക്കപ്പെടുന്നു.

മിശ്രലിംഗം: ലൈംഗിക ന്യൂനപക്ഷം
മിശ്രലിംഗക്കാരുടെ പതാക

ഇതെല്ലാം മനുഷ്യാവകാശങ്ങളുടെ ലംഘനങ്ങളായിട്ടാണ് അന്താരാഷ്ട്ര-ദേശീയ സംഘടനകൾ കണക്കാക്കുന്നത്. മാൾട്ട ഡിക്ളറേഷനും അന്തർദേശീയ ഇന്റർസെക്സ് ഫോറവും ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു ഔദ്യോഗിക കുറിപ്പ് ഇറക്കിയിട്ടുണ്ട്.

വ്യക്തിയുടെ അനുവാദമില്ലാതെ ഇത്തരം മാറ്റങ്ങൾ വരുത്തുന്നത് 2015 ഏപ്രിൽ മാസത്തിൽ മാൾട്ട നിരോധിച്ചു.

നിർവചനം

മനുഷ്യാവകാശങ്ങളുടെ ഹൈക്കമ്മീഷണറുടെ യുഎൻ ഓഫീസ് പറയുന്നതനുസരിച്ച് പുരുഷ അല്ലെങ്കിൽ സ്ത്രീ ശരീരത്തിന്റെ സാധാരണ ബൈനറി ആശയങ്ങൾ ഉൾക്കൊള്ളാത്ത ലൈംഗിക സ്വഭാവങ്ങളുള്ള ജനനേന്ദ്രിയങ്ങൾ, ഗോനാഡുകൾ, ക്രോമസോം മാതൃകകൾ എന്നിവയുൾപ്പെടെ മിശ്രലിംഗ വ്യക്തികൾ ജനിക്കുന്നു. മിശ്രലിംഗം എന്നത് പലവിധത്തിലുള്ള സ്വാഭാവിക ശാരീരിക വ്യത്യസ്തതകളെ സൂചിപ്പിക്കാൻ പൊതുവായി ഉപയോഗിക്കുന്ന ഒരു പദമാണ്. ചെലപ്പോൾ മിശ്രലിംഗ ലേഖനങ്ങൾ ജന്മനാതന്നെ കാണപ്പെടുന്നു. മറ്റു ചിലപ്പോൾ അവ യൗവനാരംഭത്തിൽ മാത്രമേ പ്രകടമാകൂ. ചില ക്രോമസോം വ്യതിയാനങ്ങൾ ശാരീരികമായി പ്രകടമാകുകയേയില്ല.

ജീവശാസ്ത്രപരമായി, ജനനസമയത്ത് പല ഘടകങ്ങളാലും ലൈംഗികത നിർണ്ണയിക്കപ്പെടാം. അവയിൽ ചിലത്:

  • ലൈംഗിക ക്രോമസോമുകളുടെ എണ്ണവും തരവും
  • അണ്ഡാശയം അല്ലെങ്കിൽ വൃഷണങ്ങൾ
  • ലൈംഗിക ഹോർമോണുകൾ
  • ആന്തരിക പ്രത്യുത്പാദന ശരീരഘടന (സ്ത്രീകളിലെ ഗർഭപാത്രം പോലെയുള്ളവ)
  • ബാഹ്യമായ ലൈംഗികാവയവങ്ങൾ
  • മത്തിഷ്ക്ക കോശങ്ങളുടെ പ്രത്യേകതകൾ
  • ലൈംഗികതയെ നിയന്ത്രിക്കുന്നത് തലച്ചോറാണ്.

പൂർണ്ണമായി ആണിന്റെയോ പെണ്ണിന്റേയോ പ്രത്യേകതകൾ ഇല്ലാതെ ജനിക്കുന്നവരെയാണ് മിശ്രലിംഗം എന്ന് വിളിക്കുന്നത്.

ജനനേന്ദ്രിയങ്ങളിൽ ചില സങ്കീർണതകൾ എപ്പോഴും ദൃശ്യമല്ല; ചില കുഞ്ഞുങ്ങൾ അവ്യക്തമായ ജനനേന്ദ്രിയങ്ങളാൽ ജനിച്ചേക്കാം. വ്യത്യസ്തമായ ആന്തരിക അവയവങ്ങൾ (ടെസ്റ്റുകളും അണ്ഡാശയങ്ങളും) ഉണ്ടാവാം. ജനറ്റിക് ടെസ്റ്റിംഗ് ലഭിക്കാത്തപക്ഷം ചിലർ മിശ്രലിംഗം ആണെന്ന് അവർ ബോധവാൻമ്മാരാവില്ല; കാരണം അവ അവരുടെ സ്ഥൂലരൂപത്തിൽ പ്രകടമാകുന്നില്ല. ലിംഗഭേദത്തിലെ (Gender) ഒരു വൈവിധ്യം എന്നതിൽ ഉപരിയായി ഇതിൽ യാതൊരു അസ്വാഭാവികതയും ഇല്ല. ഇന്റർസെക്സ് ജൈവീകമാണ്.

അവലംബം

പുറംകണ്ണികൾ

Tags:

🔥 Trending searches on Wiki മലയാളം:

കമല സുറയ്യസദ്ദാം ഹുസൈൻദുൽഖർ സൽമാൻഅഞ്ചാംപനിവി.എസ്. അച്യുതാനന്ദൻശാലിനി (നടി)ബിഗ് ബോസ് (മലയാളം സീസൺ 4)ഡി. രാജമിയ ഖലീഫവെള്ളിക്കെട്ടൻക്രിസ്തുമതംരാഹുൽ ഗാന്ധികോട്ടയം ജില്ലഇടതുപക്ഷ ജനാധിപത്യ മുന്നണിഒമാൻഒരു സങ്കീർത്തനം പോലെസരസ്വതി സമ്മാൻഇടശ്ശേരി ഗോവിന്ദൻ നായർബൂത്ത് ലെവൽ ഓഫീസർരതിസലിലംamjc4തിരുവിതാംകൂർമനുഷ്യൻമലയാളം അക്ഷരമാലശരത് കമൽഎസ് (ഇംഗ്ലീഷക്ഷരം)ശ്വാസകോശ രോഗങ്ങൾഇലഞ്ഞിഉമ്മൻ ചാണ്ടിലൈംഗികബന്ധംകേരളകലാമണ്ഡലംധ്യാൻ ശ്രീനിവാസൻഹെലികോബാക്റ്റർ പൈലോറിബാല്യകാലസഖിടൈഫോയ്ഡ്കലാമണ്ഡലം കേശവൻയൂട്ടറൈൻ ഫൈബ്രോയ്‌ഡ്കൊല്ലൂർ മൂകാംബികാക്ഷേത്രംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യസന്ധി (വ്യാകരണം)ജോയ്‌സ് ജോർജ്മലയാളി മെമ്മോറിയൽഹൃദയംആരോഗ്യംപനിചാന്നാർ ലഹളചേലാകർമ്മംഇങ്ക്വിലാബ് സിന്ദാബാദ്ലൈംഗിക വിദ്യാഭ്യാസംധ്രുവ് റാഠിഖസാക്കിന്റെ ഇതിഹാസംതൂലികാനാമംട്വന്റി20 (ചലച്ചിത്രം)ഓണംബിരിയാണി (ചലച്ചിത്രം)ആയുർവേദംമതേതരത്വം ഇന്ത്യയിൽവിവരാവകാശനിയമം 2005ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ഇന്ത്യയുടെ രാഷ്‌ട്രപതികെ. സുധാകരൻദാനനികുതിവ്യക്തിത്വംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംനോവൽശോഭ സുരേന്ദ്രൻഇല്യൂമിനേറ്റിതിരുവാതിരകളിമഹാത്മാ ഗാന്ധിയുടെ കുടുംബംകെ.ഇ.എ.എംതൃക്കടവൂർ ശിവരാജുവേദംകേരളംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)അമേരിക്കൻ ഐക്യനാടുകൾതിരുവനന്തപുരംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംബിഗ് ബോസ് (മലയാളം സീസൺ 5)🡆 More