ഭാരതാംബ

ഭാരതാംബ അല്ലെങ്കിൽ ഭാരത മാതാവ് (Hindi, भारत माता, Bhārata Mātā) എന്ന സങ്കല്പം ഭാരതം എന്ന രാഷ്ട്രത്തിന്റെ ഒരു വ്യക്തി രൂപമാണ്‌‌ (anthropomorphic form, or personification).കുങ്കുമ വർണ്ണത്തിലോ, ഓറഞ്ച് നിറത്തിലോ ഉള്ള സാരി ധരിച്ച, കയ്യിൽ ഇന്ത്യയുടെ ദേശീയപതാക ഏന്തിയ സ്ത്രീ രൂപമാണ്‌ സാധാരണയുള്ള സങ്കല്പം.

ചിലപ്പോൾ സിംഹസ്ഥിതയായ സ്ത്രീരൂപമായും ഭാരതാംബയെ സങ്കല്പിച്ചു കാണാറുണ്ട്. ഭാരതമാതാവ് എന്ന സങ്കല്പം ഒന്നേയുള്ളൂവെങ്കിലും അതിന്‌ പലരും പല വിധത്തിലുള്ള വ്യക്തിരൂപങ്ങൾ കൽപ്പിക്കാറുമുണ്ട്.

ഭാരതാംബ
Bharat Mata statue accompanied by a lion at Yanam (India)
ഭാരതാംബ
Bharat Mata statue at Kanyakumari (India)

ആരാധന

രത്നാകരാം ധൗതപദാം ഹിമാലയ കിരീടിനീ (1)
ബ്രഹ്മരാജർഷിരത്നാഢ്യാം വന്ദേ ഭാരതമാതരം (2)

എന്ന പൗരാണിക ഹൈന്ദവ ശ്ലോകം, ഭാരതാംബയെ ഒരു ദേവിയായി സങ്കല്പിച്ച് ആരാധിയ്ക്കുന്നതാണെന്ന് ചിലർ വിശ്വസിക്കുന്നു.[അവലംബം ആവശ്യമാണ്]

1936ൽ ബനാറസിൽ ശിവപ്രസാദ് ഗുപ്ത് ഭാരതമാതാവിനായി ഒരു ക്ഷേത്രം പണികഴിപ്പിയ്ക്കുകയും മഹാത്മാഗാന്ധി അത് ജനങ്ങൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു.

ചരിത്രം

പ്രമാണം:Bharat Mata Abanindranath.jpg
അബനിന്ദ്ര് നാഥ് ടാഗോറിന്റെ ഭാരത് മാതാ എന്ന ചിത്രം

"ജനനീ ജന്മഭൂമിസ്ച സ്വർഗ്ഗാദപി ഗരീയസി" (മാതാവും മാതൃഭൂമിയും സ്വർഗ്ഗത്തേക്കാൾ ശ്രേഷ്ഠമാണ്‌) എന്ന വാല്മീകിരാമായണത്തിലെ പരാമർശമാവണം മാതാവിന്റേയും മാതൃഭൂമിയുടേയും മഹത്ത്വം ഉയർത്തിക്കാട്ടുന്ന ആദ്യ ചിന്താധാര.[അവലംബം ആവശ്യമാണ്]

ആധുനിക കാലഘട്ടത്തിൽ ഭാരത മാതാവ് എന്ന ബിംബം ശ്രദ്ധയാകർഷിച്ചു തുടങ്ങിയത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിലുണ്ടായ ഇന്ത്യയുടെ പുനരുദ്ധാനത്തോടെയാണ്‌. കിരൺ ചന്ദ്ര ബന്ദോപാധ്യായ് സം‌വിധാനം ചെയ്ത "ഭാരത് മാതാ" എന്ന നാടകം ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 1873ലാണ്‌. ഇന്ത്യൻ സ്വാതന്ത്ര സമരത്തിനു പുത്തനുണര്വ്വ പകർന്ന വന്ദേമാതരം, ബങ്കിം ചന്ദ്ര ചാറ്റർജി അവതരിപ്പിച്ചതും ഇതേകാലഘട്ടത്തിൽ തന്നെ. അരബിന്ദ നാഥ ടാഗോറിന്റെ ഭാരത് മാതാ എന്ന ചിത്രം ഭാരത മാതാവിനെ നാലുകൈകളുള്ളതും ഓറഞ്ച് നിറമുള്ള വസ്ത്രം ധരിച്ച സ്ത്രീരൂപമായി സങ്കല്പിക്കുന്നു.

വിവാദങ്ങൾ

ഇന്ത്യൻ ചിത്രകാരനായ എം.എഫ്. ഹുസൈൻ വരച്ച മദർ ഇന്ത്യ എന്ന ഭാരത മാതാവിന്റെ ചിത്രം ലോകമെമ്പാടുമുള്ള ഹൈന്ദവസംഘടനകളുടെ കടുത്ത എതിർപ്പിനിടയാക്കിയിരുന്നു .

അവലംബം

കൂടുതൽ വായനയ്ക്ക്

Tags:

ഭാരതാംബ ആരാധനഭാരതാംബ ചരിത്രംഭാരതാംബ വിവാദങ്ങൾഭാരതാംബ അവലംബംഭാരതാംബ കൂടുതൽ വായനയ്ക്ക്ഭാരതാംബഇന്ത്യയുടെ ദേശീയപതാകഭാരതം

🔥 Trending searches on Wiki മലയാളം:

മഞ്ഞുമ്മൽ ബോയ്സ്കോട്ടയം ജില്ലവീഡിയോറോസ്‌മേരിവോട്ടവകാശംന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ചൂരഒന്നാം കേരളനിയമസഭപൗരത്വ ഭേദഗതി ആക്റ്റ്, 2019ചേനത്തണ്ടൻവെള്ളിക്കെട്ടൻഖലീഫ ഉമർഇംഗ്ലീഷ് ഭാഷചങ്ങമ്പുഴ കൃഷ്ണപിള്ളതത്തരാജീവ് ഗാന്ധിക്ഷേത്രപ്രവേശന വിളംബരംഫിറോസ്‌ ഗാന്ധിആണിരോഗംബാബസാഹിബ് അംബേദ്കർസുഗതകുമാരിഅമേരിക്കൻ സ്വാതന്ത്ര്യസമരംമോസ്കോപിത്താശയംനിയമസഭഅമേരിക്കൻ ഐക്യനാടുകൾഅൽഫോൻസാമ്മധനുഷ്കോടിമാഞ്ചസ്റ്റർ സിറ്റി എഫ്.സി.സന്ധിവാതംആഗോളതാപനംബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിമാധ്യമം ദിനപ്പത്രംഅർബുദംകമ്യൂണിസംമിഷനറി പൊസിഷൻകാളിഗുൽ‌മോഹർവയലാർ പുരസ്കാരംആനന്ദം (ചലച്ചിത്രം)എസ്.കെ. പൊറ്റെക്കാട്ട്പൂച്ചവോട്ടിംഗ് യന്ത്രംചന്ദ്രയാൻ-3നയൻതാരദാനനികുതിഗായത്രീമന്ത്രംപറയിപെറ്റ പന്തിരുകുലംമാവോയിസംഅടൽ ബിഹാരി വാജ്പേയിജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾവോട്ട്ഉദ്ധാരണംപത്താമുദയംവൈലോപ്പിള്ളി ശ്രീധരമേനോൻപാത്തുമ്മായുടെ ആട്ദന്തപ്പാലഎസ്. ജാനകിചെ ഗെവാറതൊണ്ടിമുതലും ദൃക്സാക്ഷിയുംഎം.ആർ.ഐ. സ്കാൻവി. മുരളീധരൻവൃദ്ധസദനംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംആന്റോ ആന്റണികേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികപാമ്പാടി രാജൻഹലോപഴശ്ശിരാജഹെലികോബാക്റ്റർ പൈലോറിദ്രൗപദി മുർമുകാലൻകോഴിവിവരാവകാശനിയമം 2005തൂലികാനാമംഹർഷദ് മേത്തകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികഡൊമിനിക് സാവിയോ🡆 More