ഭാരതാംബ

ഭാരതാംബ അല്ലെങ്കിൽ ഭാരത മാതാവ് (Hindi, भारत माता, Bhārata Mātā) എന്ന സങ്കല്പം ഭാരതം എന്ന രാഷ്ട്രത്തിന്റെ ഒരു വ്യക്തി രൂപമാണ്‌‌ (anthropomorphic form, or personification).കുങ്കുമ വർണ്ണത്തിലോ, ഓറഞ്ച് നിറത്തിലോ ഉള്ള സാരി ധരിച്ച, കയ്യിൽ ഇന്ത്യയുടെ ദേശീയപതാക ഏന്തിയ സ്ത്രീ രൂപമാണ്‌ സാധാരണയുള്ള സങ്കല്പം.

ചിലപ്പോൾ സിംഹസ്ഥിതയായ സ്ത്രീരൂപമായും ഭാരതാംബയെ സങ്കല്പിച്ചു കാണാറുണ്ട്. ഭാരതമാതാവ് എന്ന സങ്കല്പം ഒന്നേയുള്ളൂവെങ്കിലും അതിന്‌ പലരും പല വിധത്തിലുള്ള വ്യക്തിരൂപങ്ങൾ കൽപ്പിക്കാറുമുണ്ട്.

ഭാരതാംബ
Bharat Mata statue accompanied by a lion at Yanam (India)
ഭാരതാംബ
Bharat Mata statue at Kanyakumari (India)

ആരാധന

രത്നാകരാം ധൗതപദാം ഹിമാലയ കിരീടിനീ (1)
ബ്രഹ്മരാജർഷിരത്നാഢ്യാം വന്ദേ ഭാരതമാതരം (2)

എന്ന പൗരാണിക ഹൈന്ദവ ശ്ലോകം, ഭാരതാംബയെ ഒരു ദേവിയായി സങ്കല്പിച്ച് ആരാധിയ്ക്കുന്നതാണെന്ന് ചിലർ വിശ്വസിക്കുന്നു.[അവലംബം ആവശ്യമാണ്]

1936ൽ ബനാറസിൽ ശിവപ്രസാദ് ഗുപ്ത് ഭാരതമാതാവിനായി ഒരു ക്ഷേത്രം പണികഴിപ്പിയ്ക്കുകയും മഹാത്മാഗാന്ധി അത് ജനങ്ങൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു.

ചരിത്രം

പ്രമാണം:Bharat Mata Abanindranath.jpg
അബനിന്ദ്ര് നാഥ് ടാഗോറിന്റെ ഭാരത് മാതാ എന്ന ചിത്രം

"ജനനീ ജന്മഭൂമിസ്ച സ്വർഗ്ഗാദപി ഗരീയസി" (മാതാവും മാതൃഭൂമിയും സ്വർഗ്ഗത്തേക്കാൾ ശ്രേഷ്ഠമാണ്‌) എന്ന വാല്മീകിരാമായണത്തിലെ പരാമർശമാവണം മാതാവിന്റേയും മാതൃഭൂമിയുടേയും മഹത്ത്വം ഉയർത്തിക്കാട്ടുന്ന ആദ്യ ചിന്താധാര.[അവലംബം ആവശ്യമാണ്]

ആധുനിക കാലഘട്ടത്തിൽ ഭാരത മാതാവ് എന്ന ബിംബം ശ്രദ്ധയാകർഷിച്ചു തുടങ്ങിയത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിലുണ്ടായ ഇന്ത്യയുടെ പുനരുദ്ധാനത്തോടെയാണ്‌. കിരൺ ചന്ദ്ര ബന്ദോപാധ്യായ് സം‌വിധാനം ചെയ്ത "ഭാരത് മാതാ" എന്ന നാടകം ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 1873ലാണ്‌. ഇന്ത്യൻ സ്വാതന്ത്ര സമരത്തിനു പുത്തനുണര്വ്വ പകർന്ന വന്ദേമാതരം, ബങ്കിം ചന്ദ്ര ചാറ്റർജി അവതരിപ്പിച്ചതും ഇതേകാലഘട്ടത്തിൽ തന്നെ. അരബിന്ദ നാഥ ടാഗോറിന്റെ ഭാരത് മാതാ എന്ന ചിത്രം ഭാരത മാതാവിനെ നാലുകൈകളുള്ളതും ഓറഞ്ച് നിറമുള്ള വസ്ത്രം ധരിച്ച സ്ത്രീരൂപമായി സങ്കല്പിക്കുന്നു.

വിവാദങ്ങൾ

ഇന്ത്യൻ ചിത്രകാരനായ എം.എഫ്. ഹുസൈൻ വരച്ച മദർ ഇന്ത്യ എന്ന ഭാരത മാതാവിന്റെ ചിത്രം ലോകമെമ്പാടുമുള്ള ഹൈന്ദവസംഘടനകളുടെ കടുത്ത എതിർപ്പിനിടയാക്കിയിരുന്നു .

അവലംബം

കൂടുതൽ വായനയ്ക്ക്

Tags:

ഭാരതാംബ ആരാധനഭാരതാംബ ചരിത്രംഭാരതാംബ വിവാദങ്ങൾഭാരതാംബ അവലംബംഭാരതാംബ കൂടുതൽ വായനയ്ക്ക്ഭാരതാംബഇന്ത്യയുടെ ദേശീയപതാകഭാരതം

🔥 Trending searches on Wiki മലയാളം:

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾജനാധിപത്യംഹിമാലയംമഹാത്മാ ഗാന്ധിപാമ്പാടി രാജൻവിഷാദരോഗംഅൽ ബഖറടിപ്പു സുൽത്താൻഫുട്ബോൾപേവിഷബാധഇന്ത്യൻ പ്രധാനമന്ത്രിഉദ്യാനപാലകൻകുഞ്ചൻ നമ്പ്യാർആയില്യം (നക്ഷത്രം)നെപ്പോളിയൻ ബോണപ്പാർട്ട്മാലിദ്വീപ്അണ്ഡാശയംഒ.വി. വിജയൻവില്യം ഷെയ്ക്സ്പിയർസിംഹംഅയ്യങ്കാളിമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ഇന്ത്യൻ പാർലമെന്റ്ഡി.എൻ.എചങ്ങമ്പുഴ കൃഷ്ണപിള്ളടൈഫോയ്ഡ്മലപ്പുറം ജില്ലകേരളത്തിലെ ആദിവാസികൾകേരളംമനോരമ ന്യൂസ്രാജസ്ഥാൻ റോയൽസ്കല്ലുരുക്കിമുലയൂട്ടൽഎ.ആർ. റഹ്‌മാൻകേരള സാഹിത്യ അക്കാദമി പുരസ്കാരംതൃക്കേട്ട (നക്ഷത്രം)ബാലചന്ദ്രൻ ചുള്ളിക്കാട്ഷാഫി പറമ്പിൽസ്തനാർബുദംദശാവതാരംദിലീപ്ആറ്റിങ്ങൽ ലോക്സഭാമണ്ഡലംസമസ്ത കേരള ജംഇയ്യത്തുൽ ഉലമതിരുവിതാംകൂർ ഭരണാധികാരികൾഇന്ത്യയുടെ ഭൂമിശാസ്ത്രംകൂത്താളി സമരംരാഹുൽ മാങ്കൂട്ടത്തിൽറോബിൻ ഹുഡ് (2009 ചലച്ചിത്രം)മാതംഗലീല ഗജരക്ഷണശാസ്ത്രംവാഗമൺചിപ്പി (നടി)ഔഷധസസ്യങ്ങളുടെ പട്ടികലൈംഗികബന്ധംസന്ധിവാതംവ്യാഴംന്യുമോണിയസഹോദരൻ അയ്യപ്പൻകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾജി. ശങ്കരക്കുറുപ്പ്ജോഷിഭൂമിയുടെ ചരിത്രംആൻജിയോഗ്രാഫിവടകര നിയമസഭാമണ്ഡലംകൊടിക്കുന്നിൽ സുരേഷ്ഇന്ത്യൻ ഭരണഘടന ഭേദഗതികൾഇസ്രയേൽപിണറായി വിജയൻപഴനിമഴസൂര്യൻനാഷണൽ എലിജിബിലിറ്റി ടെസ്റ്റ്സിംഗപ്പൂർകുടുംബശ്രീഒരു സങ്കീർത്തനം പോലെഉള്ളൂർ എസ്. പരമേശ്വരയ്യർചൂരകൊച്ചിൻ ഹനീഫ🡆 More