ബൽരാജ് സാഹ്നി

പ്രമുഖ ഹിന്ദി ചലച്ചിത്ര അഭിനേതാവായിരുന്നു ബൽരാജ് സാഹ്നി (1 മേയ് 1913 – 13 ഏപ്രിൽ 1973).

യുധിഷ്ഠിർ സാഹ്നി എന്നായിരുന്നു യഥാർത്ഥ പേര്. 125ൽപരം സിനിമകളിൽ അഭിനയിച്ചു. 1969 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.

ബൽരാജ് സാഹ്നി
ബൽരാജ് സാഹ്നി
Balraj Sahni in Garm Hava (1973)
ജനനം
Yudhishthir Sahni

(1913-05-01)1 മേയ് 1913
മരണം13 ഏപ്രിൽ 1973(1973-04-13) (പ്രായം 59)
തൊഴിൽനടൻ, എഴുത്തുകാരൻ
സജീവ കാലം1946–1973 (his death)
ജീവിതപങ്കാളി(കൾ)ദമയന്തി സാഹ്നി

ജീവിതരേഖ

അവിഭക്ത ഇന്ത്യയിലെ റാവൽപിണ്ടിയിൽ ജനിച്ച അദ്ദേഹം ലാഹോറിലെ ഗവൺമെന്റ് കോളേജിലാണ് പഠിച്ചത്. ഇംഗ്ലീഷിൽ ബിരുദാന്ദര ബിരുദം നേടിയ അദ്ദേഹത്തിന് പത്രപ്രവർത്തകനാകാനായിരുന്നു ആഗ്രഹം. ടാഗോറിന്റെ ശാന്തിനികേതനിൽ സാഹ്നിയും ഭാര്യയും അധ്യാപകരായി. ഗാന്ധിജിയോടൊപ്പം വാർധയിലെ സേവാഗ്രാമത്തിലും കുറച്ചു നാൾ കഴിഞ്ഞു. 1940- 44 ൽ ബി.ബി.സിയിലെ ഹിന്ദി റേഡിയോ ജേർണലിസ്റ്റും സ്ക്രിപ്റ്റ് റൈറ്ററുമായി പ്രവർത്തിക്കാൻ ലണ്ടനിലേക്ക് പോയി. ബ്രിട്ടനിലെ കമ്യൂണിസ്റ്റുകാരുമായി അടുത്തു പ്രവർത്തിച്ചിരുന്ന അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയതിനു ശേഷം ഭാര്യ ദമയന്തിയോടൊപ്പം അന്നത്തെ കമ്മ്യൂണിസ്റ്റു പാർട്ടിയിൽ(അവിഭക്ത സി.പി.ഐയിൽ) ചേർന്നു. എ.ഐ.വൈ.എഫിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു.

ബൽരാജ് സാഹ്നി 
ബൽരാജ് സാഹ്നി ഭാര്യ ദമയന്തിയോടൊപ്പം, 1936.

ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകി. ഇപ്റ്റയുടെ തെരുവു നാടകങ്ങൾ അവതരിപ്പിച്ചു ബംഗാൾ ക്ഷാമത്തിന്നിരയായവരെ സഹായിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചു. കലാരൂപങ്ങളിലൂടെ, പ്രത്യേകിച്ചും നാടകങ്ങളിലൂടെ, രാഷ്ട്രീയ അവബോധം പരത്തുക എന്ന ലക്ഷ്യം മുൻ നിർത്തി പ്രവർത്തിച്ചു. ഇൻസാഫ് എന്ന സിനിമയിൽ അഭനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്തെത്തിയ അദ്ദേഹം കെ.എ. അബ്ബാസിന്റെ ദൂർ ചൽ, ബിമൽ റോയിയുടെ ദോ ബിഗാ സമേൻ എന്ന ചിത്രത്തിലൂടെയും ഉജ്ജ്വലമായ അഭിനയം കാഴ്ച വച്ചു. ദോ ബിഗാ സമേൻ കാൻ ചലച്ചിത്ര മേളയിൽ പുരസ്കാരം നേടുകയും ചെയ്തു. ടാഗോറിന്റെ കാബൂളിവാലയിലെ അഭിനയം അദ്ദേഹത്തിന് നിരവധി ആരാധകരെ സൃഷ്ടിച്ചു. പത്മിനി, നൂതൻ, മീനാകുമാരി, വൈജയന്തിമാല, നർഗീസ് തുടങ്ങിയ പ്രമുഖ അഭിനേതാക്കളെല്ലാം അദ്ദേഹത്തിന്റെ നായികമാരായി അഭിനയിച്ചിരുന്നു. ഗരം ഹവ"" എന്ന സിനിമയിലാണ് ആദ്ദേഹം അവസാനമായി അഭിനയിച്ചത്.

എഴുത്തുകാരനെന്ന നിലയിലും സാഹ്നി ശോഭിച്ചു. ആദ്യ കാല രചനകൾ ഇംഗ്ലീഷിലായിരുന്നെങ്കിലും പിന്നീട് പഞ്ചാബിയിലും എഴുതി. 1960 ൽ പാകിസ്താൻ സന്ദർശനത്തിനു ശേഷം 'മേരി പാകിസ്താനി സഫർ' എന്ന പുസ്തകമെഴുതി. റഷ്യൻ സന്ദർശനത്തിനു ശേഷമെഴുതിയ 'മേരി റുസി സഫർനാമ' സോവിയറ്റ് ലാന്റ് അവാർഡിനർഹമായി. മേരി ഫിലിമി ആത്മകഥ എന്ന പേരിൽ ആത്മകഥയുമെഴുതി.

ഭാര്യ ദമയന്തി ദേവിയായിരുന്നു അദ്ദേഹത്തിന്റെ ഗുഡിയ എന്ന ചിത്രത്തിലെ നായിക. പൊതുരംഗങ്ങളിൽ അദ്ദേഹത്തോടൊപ്പം തോൾ ചേർന്നു പ്രവർത്തിച്ചിരുന്ന അവർ 1947 ൽ അന്തരിച്ചു. പിന്നീട് ബന്ധുവായ സന്തോഷ് ചന്ദോക്കിനെ വിവാഹം ചെയ്തു. മകൻ പരീക്ഷിത് സാഹ്നി ചലച്ചിത്രപ്രവർത്തകനാണ്. പ്രസിദ്ധ നോവലിസ്റ്റ് ഭീഷ്മ സാഹ്നി സഹോദരനാണ്. തന്റെ സിനിമാ വരുമാനത്തിന്റെ ഏറിയ പങ്കും മുംബൈയിലെ ചേരിനിവാസികൾക്കു നൽകുകയും അവരോടൊന്നിച്ചു കഴിയുകയും ചെയ്തു.

സിനിമകൾ

ബിമൽ റോയ്യുടെ ദോ ബിഘാ സെമീൻ, അമിയോ ചക്രവർത്തിയുടെ സീമ, രാജേന്ദ്ര സിങ്ങ് ബേഡിയുടെ കഥയെ അടിസ്ഥാനപ്പെടുത്തിയ ഗരം കോട്ട്, ഹേമൻ ഗുപ്തയുടെ കാബൂളിവാല, യാഷ് ചോപ്രയുടെ വക്ത് എം എസ് സത്യൂവിന്റെ ഗരം ഹവ തുടങ്ങിയവ.

കൃതികൾ

  • മേരി ഫിലിമി ആത്മകഥ
  • 'മേരി പാകിസ്താനി സഫർ' (പഞ്ചാബി)
  • 'മേരി റുസി സഫർനാമ'(പഞ്ചാബി)
  • കാമി (തൊഴിലാളികൾ)(പഞ്ചാബി)
  • ഏക് സഫർ ഏക് ദസ്തൻ (പഞ്ചാബി)

പുരസ്കാരങ്ങൾ

  • പത്മശ്രീ (1969)
  • സോവിയറ്റ് ലാന്റ് അവാർഡ്

അവലംബം

അധിക വായനയ്ക്ക്

  • Balraj Sahni: An Intimate Portrait, by Puran Chandra Joshi. Published by Vikas Pub. House, 1974.
  • Balraj, my brother (National biography series), by Bhishma Sahni. National Book Trust, India, 1981.

പുറം കണ്ണികൾ

Persondata
NAME Sahni, Balraj
ALTERNATIVE NAMES
SHORT DESCRIPTION Indian actor
DATE OF BIRTH 1 May 1913
PLACE OF BIRTH Rawalpindi, British India
DATE OF DEATH 13 April 1973
PLACE OF DEATH Mumbai, Maharashtra, India

Tags:

ബൽരാജ് സാഹ്നി ജീവിതരേഖബൽരാജ് സാഹ്നി സിനിമകൾബൽരാജ് സാഹ്നി കൃതികൾബൽരാജ് സാഹ്നി പുരസ്കാരങ്ങൾബൽരാജ് സാഹ്നി അവലംബംബൽരാജ് സാഹ്നി അധിക വായനയ്ക്ക്ബൽരാജ് സാഹ്നി പുറം കണ്ണികൾബൽരാജ് സാഹ്നി

🔥 Trending searches on Wiki മലയാളം:

ദേശീയ പട്ടികവർഗ്ഗ കമ്മീഷൻസൂര്യൻകാന്തല്ലൂർഇന്ത്യൻ പാർലമെന്റ്അനിഴം (നക്ഷത്രം)വൈക്കം സത്യാഗ്രഹംലക്ഷദ്വീപ്ഇടുക്കി ജില്ലസരസ്വതി സമ്മാൻഇന്ത്യൻ ഭരണഘടനയുടെ ആമുഖംആര്യവേപ്പ്മാറാട് കൂട്ടക്കൊലഎളമരം കരീംഗുരുവായൂരപ്പൻതകഴി ശിവശങ്കരപ്പിള്ളസഫലമീ യാത്ര (കവിത)ദശാവതാരംഅരണവാട്സ്ആപ്പ്ആഴ്സണൽ എഫ്.സി.നിക്കോള ടെസ്‌ലവിഷുകേരള നിയമസഭപൊന്നാനി നിയമസഭാമണ്ഡലംസൺറൈസേഴ്സ് ഹൈദരാബാദ്നയൻതാരകേരള ഫോക്‌ലോർ അക്കാദമിജനാധിപത്യംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഫലംസ്വർണംതൈറോയ്ഡ് ഗ്രന്ഥിബാല്യകാലസഖിമാവോയിസംരക്തസമ്മർദ്ദംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംമിഷനറി പൊസിഷൻമലയാളം വിക്കിപീഡിയമുസ്ലീം ലീഗ്നരേന്ദ്ര മോദിവെള്ളിവരയൻ പാമ്പ്സിറോ-മലബാർ സഭഡി. രാജപന്ന്യൻ രവീന്ദ്രൻപ്രിയങ്കാ ഗാന്ധിറെഡ്‌മി (മൊബൈൽ ഫോൺ)കൊച്ചുത്രേസ്യഅസ്സലാമു അലൈക്കുംജവഹർലാൽ നെഹ്രുചില്ലക്ഷരംവാഗമൺപ്രീമിയർ ലീഗ്ഹോം (ചലച്ചിത്രം)പ്രാചീനകവിത്രയംചെ ഗെവാറമുടിയേറ്റ്കടന്നൽഎക്സിമകേരള സാഹിത്യ അക്കാദമിഇടതുപക്ഷംഎം.ടി. വാസുദേവൻ നായർതെയ്യംഅഡ്രിനാലിൻആർത്തവചക്രവും സുരക്ഷിതകാലവുംഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾമോഹൻലാൽമണിപ്രവാളംകൂടിയാട്ടംനെറ്റ്ഫ്ലിക്സ്അമോക്സിലിൻഅക്ഷയതൃതീയകടുവകൊഞ്ച്പൗരത്വ ഭേദഗതി ആക്റ്റ്, 2019ഗായത്രീമന്ത്രംഹൃദയാഘാതം🡆 More