ഫിസിക്കൽ തെറാപ്പി

ആധുനിക വൈദ്യശാസ്ത്രത്തിലെ ഒരു ശാസ്ത്രീയ ചികിത്സാരീതിയാണ് ഫിസിക്കൽ തെറാപ്പി ആൻഡ് റീഹാബിലിറ്റേഷൻ.

ഫിസിയോതെറാപ്പി എന്ന്‌ പൊതുവേ അറിയപ്പെടുന്നു. രോഗകാരണങ്ങൾ ഒഴിവാക്കിയോ, രോഗം പരിഹരിച്ചോ, രോഗിയെ പുനരുത്ഥരിച്ചോ രോഗിയുടെ ജീവിത നിലവാരം ഉയർത്തുകയാണ് ഇവിടെ ചെയ്യുന്നത്. രോഗിയുടെ ഉള്ളിലേക്ക് മരുന്നുകളൊന്നും നൽകാതെ പൂർണ്ണമായും വ്യായാമ മുറകളിലൂടെ രോഗം ഭേദമാക്കുകയാണ് ഈ ചികിത്സാ രീതിയുടെ പ്രത്യേകത. ഫിസിയോതെറാപ്പി എന്നത് മെഡിക്കൽ സയൻസിലെ പുതിയ ശാഖയാണ്. മരുന്നുകൾ കൂടാതെ കായികമായും, ആധുനിക യന്ത്രങ്ങളുടെയും സഹായത്താൽ നടത്തുന്ന ചികിത്സ രീതിയാണിത്. ഇന്ന് നടു വേദന, കഴുത്തു വേദന, മസ്തിഷ്കാഘാതം (സ്ട്രോക്ക്) തുടങ്ങിയ നിരവധി രോഗങ്ങൾ വർധിച്ചു വരുന്നതിനാൽ ഈ വൈദ്യ ശാസ്ത്ര ശാഖയ്ക്ക് സാധ്യത കൂടുതലാണ്. പണ്ട് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് എന്ന നിലയിൽ ന്യൂറോസർജന്റെയോ അസ്തി രോഗ വിദഗ്ദ്ധന്റെയോ കീഴിലായിരുന്നു ഈ വിഭാഗം. എന്നാൽ മറ്റു വികസിത രാജ്യങ്ങളിലേപ്പോലെ ഇന്ത്യയിലും എംബിബിസ്, ബിഡിഎസ് ശാഖകൾക്ക് സമാനമായി 5 വർഷത്തെ പഠനത്തിനും പ്രായോഗിക പരിശീലനത്തിനും ശേഷം കിട്ടുന്ന പ്രൊഫഷണൽ ബിരുദമാണ് ബിപിറ്റി(BPT) അഥവാ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി. ഇതിന്‌ശേഷം വിവിധ വിഷയങ്ങളിൽ പിജി കോഴ്‌സായ MPT, PhD (ഗവേഷണം) എന്നിവക്കുള്ള അവസരവുമുണ്ട്. വികസിത രാജ്യങ്ങളിൽ മറ്റു ആരോഗ്യ വിദഗ്ദ്ധരെ പോലെയുള്ള സ്ഥാനമാണ് ഈ ചികത്സകനുള്ളത്. ഡോക്ടർ(Dr) എന്ന പദം ഇവരെയും സംബോധന ചെയ്യാൻ ഉപയോഗിക്കാറുണ്ട്. ചികിത്സക്കൊപ്പം, രോഗികൾക്ക് ഡിസബിലിറ്റി, ഇൻഷുറൻസ് അസ്സസ്മെന്റ് സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതും ഇവരാണ്. എന്നാൽ ഇന്ത്യയിൽ ഫിസിയോതെറാപ്പി, ഒക്കുപ്പേഷണൽ തെറാപ്പി എന്നിവയ്ക്ക് പ്രത്യേക കൗൺസിലുകൾ രൂപീകരിച്ചിട്ടില്ല. നേരത്തെ ഇന്ത്യൻ റീഹാബിലിറ്റേഷൻ കൗൺസിലിൽ ആണ് ഫിസിയോതെറാപ്പിസ്റ്റുകൾ രജിസ്റ്റർ ചെയ്തിരുന്നത്ശ്യം. 2011 ൽ ശ്രീ അമർസിംഗ് എംപി ചെയർമാനായ പാർലിമെന്ററി കമ്മറ്റി, ഇന്ത്യൻ ഫിസിയോതെറാപ്പി ബിൽ പാർലിമെന്റിൽ അവതരിപ്പിക്കുകയും, രാജ്യ സഭ അംഗീകരിക്കുകയും, ചെയ്‌തുവെങ്കിലും ലോക്‌സഭ ബിൽ പരിഗണനക്ക് എടുത്തില്ല. പ്രായമായവരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഫിസിയോതെറാപിസ്റ്റുമാരുടെ ഔഷധരഹിത ചികിത്സയുടെ പ്രസക്തി കൂടുതലാണ്. അമേരിക്കൻ ഐക്യനാടുകൾ, യുകെ, യൂറോപ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പ്രത്യേക കൌൺസിലോട് കൂടി ഈ വൈദ്യ ശാസ്ത്ര ശാഖ വളരെയേറെ വികാസം പ്രാപിച്ചിട്ടുണ്ട്. ചെറുതും വലുതുമായ ധാരാളം കോഴ്സുകളാണ് തുടർ പഠനത്തിനായി അവിടങ്ങളിൽ ലഭ്യമാക്കിയിട്ടുള്ളത്.

ഫിസിക്കൽ തെറാപ്പി
ഫിസിക്കൽ തെറാപ്പി

പ്രവർത്തനങ്ങൾ

ഫിസിയോ തെറാപ്പി രോഗികളുടെ , ദൈനംദിന ജീവിതത്തിൽ പ്രവർത്തനങ്ങളുടെ തടസ്സങ്ങൾ നീക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ഒരാളുടെ കഴിവുകൾ വിപുലപ്പെടുത്തുന്നു . രോഗനിർണയം നടത്തുവാൻ ഒരു മാനേജ്മെന്റ് പ്ലാൻ ഉണ്ടാക്കുകയും, എക്സ്-റേ, സി.ടി. സ്കാൻ, അല്ലെങ്കിൽ എംആർഐ കണ്ടെത്തൽ തുടങ്ങിയ ലബോറട്ടറി, ഇമേജിംഗ് പഠനങ്ങൾ എന്നിവ അതിൽ ഉൾപ്പെടുത്തുകയും ചെയ്യുമ്പോൾ തന്നെ. ഒരു വ്യക്തിയുടെ ചരിത്രവും ശാരീരിക നിലയും ഫിസിയോ ഡോക്ടര്ക്കുന മനസ്സിലാക്കാൻ കഴിയും. ഇലക്ട്രോഡെഗാനോസ്റ്റോസ്റ്റിക് ടെസ്റ്റിംഗ് (ഉദാഹരണത്തിന്, ഇലക്ട്രോയോഗ്ഗ്രാംസ്), നാഡി കാർഡിവ് വേഗസിറ്റി ടെസ്റ്റിംഗും എന്നിവയും ഉപയോഗിയ്ക്കുന്നു. PT മാനേജ്മെന്റ് സാധാരണയിൽ പ്രത്യേക വ്യായാമങ്ങൾ, മാനുവൽ തെറാപ്പി, ട്രാക്ഷൻ, കൌണ്സിയലിങ്ങ്, ചൂട്, തണുപ്പ്, വൈദ്യുതി, ശബ്ദ തരംഗങ്ങൾ, വികിരണം, , പ്രോസ്റ്റസിസ്, orthoses, മറ്റ് ഇടപെടലുകൾ എന്നിവ ഉൾപ്പെടുന്ന ഫിസിക്കൽ ഏജന്റ്സ് പോലുള്ള ഉപകരണങ്ങൾ ചികല്സൾയിൽ ഉൾപ്പെടുന്നു. കൂടാതെ, ആരോഗ്യവത്കരിക്കാനും കൂടുതൽ സജീവമായ ജീവിതശൈലികൾക്കും അനുയോജ്യമായ ഫിറ്റ്നസ്, വെൽനെറ്റിനെ അടിസ്ഥാനമാക്കിയുള്ള പരിപാടികൾ വികസിപ്പിച്ചുകൊണ്ട് വ്യക്തികൾക്കും ജനങ്ങൾക്കും സേവനം ലഭ്യമാക്കുന്നതിനുള്ള ചികിത്സാ രീതിയും ഉൾപ്പെടുന്നു. മനുഷ്യന്റെ എല്ലാ അവയവങ്ങളും ആരോഗ്യമുള്ളതായിരിക്കണമെന്നാണ് അതിൻറെ പ്രവർത്തനപരമായ കേന്ദ്രം.

സ്പോർട്സ്, ന്യൂറോളജി, ഗൗണ്ട് കെയർ, ഇ.എം.ജി, കാർഡിയോപൾമോണറി, ജെറിയാട്രിക്സ്, ഓർത്തോപീഡിക്സ്, വുമൺസ് ഹെൽത്ത്, പീഡിയാട്രിക്സ് തുടങ്ങിയ നിരവധി വിഭാഗങ്ങൾ ഈ ശാഖയിൽ ഉണ്ട് . പ്രൊഫഷണൽ ജീവിതം. മുനുഷ്യന്റെ ആരോഗ്യ പുനരധിവാസം പ്രത്യേകിച്ചും അതിവേഗം വികസിക്കുന്ന ഒരു മേഖലയാണ് ഫിസിയോതെറാപി . സ്വകാര്യ ഉടമസ്ഥതയിലുള്ള ഫിസിയോതെറാപി ക്ലിനിക്കുകൾ, ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ അല്ലെങ്കിൽ ഓഫീസുകൾ, ആരോഗ്യവും ക്ഷേമ ക്ലിനിക്കുകളും, പുനരധിവാസ ആശുപത്രികൾ, വിദഗ്ദ്ധ നഴ്സിംഗ് സൌകര്യങ്ങൾ, ദീർഘകാല പരിചരണ സേവനങ്ങൾ, സ്വകാര്യ ഹോമുകൾ, വിദ്യാഭ്യാസ ഗവേഷണ കേന്ദ്രങ്ങൾ, സ്കൂളുകൾ, ഹോസ്പിറ്റലുകൾ, വ്യവസായം തുടങ്ങി പല സജ്ജീകരണങ്ങളിലും അല്ലെങ്കിൽ മറ്റ് തൊഴിൽ സാഹചര്യങ്ങൾ, ഫിറ്റ്നസ് കേന്ദ്രങ്ങൾ, സ്പോർട്സ് പരിശീലന സൗകര്യങ്ങൾ തുടങ്ങിയവയിൽ ഇന്ന് നിർബന്ധമാക്കി വരുന്നു. ആരോഗ്യ ഇൻഷുറൻസ്, ആരോഗ്യ സംരക്ഷണ ഭരണനിർവ്വഹണം, ആരോഗ്യ പരിപാലക എക്സിക്യൂട്ടീവുകൾ തുടങ്ങിയ നോൺ-നോയി രോഗ പരിചരണ ശാരീരിക ചികിത്സാരീതികളിൽ ഫിസിയോതെറാപിസ്റ്റുകൾ നിര്ബോന്ധമാണ്‌. ഫിസിക്കൽ തെറാപ്പിസ്റ്റ് വിദഗ്ദ്ധരെന്ന നിലയിൽ മെഡിക്കൽ-നിയമ മേഖലയിൽ ഇവരുടെ സേവനം, അത്യാവശ്യമാണ്.

അവലംബം

Tags:

മസ്തിഷ്കാഘാതം

🔥 Trending searches on Wiki മലയാളം:

മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികപാർക്കിൻസൺസ് രോഗംനോവൽതിരുവനന്തപുരം ലോക്സഭാമണ്ഡലംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഹിന്ദുമതംവെള്ളിക്കെട്ടൻകേരളകൗമുദി ദിനപ്പത്രംപിറന്നാൾസ്‌മൃതി പരുത്തിക്കാട്ക്ഷയംമാനസികരോഗംഅസ്സലാമു അലൈക്കുംബുദ്ധമതത്തിന്റെ ചരിത്രംഇന്ത്യൻ പൗരത്വനിയമംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾകെ. സുധാകരൻനസ്ലെൻ കെ. ഗഫൂർആഗ്‌ന യാമിമലപ്പുറം ജില്ലചങ്ങമ്പുഴ കൃഷ്ണപിള്ളപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ഭാരതീയ റിസർവ് ബാങ്ക്ഓണംജവഹർലാൽ നെഹ്രുക്രൊയേഷ്യസൗദി അറേബ്യസവിശേഷ ദിനങ്ങൾഇന്ത്യൻ പ്രീമിയർ ലീഗ്റേഡിയോനിയമസഭരാഹുൽ ഗാന്ധിഹനുമാൻരണ്ടാം പിണറായി വിജയൻ മന്ത്രിസഭമമിത ബൈജുആഗോളതാപനംഇൻഡോർ ജില്ലഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംതൃശ്ശൂർ നിയമസഭാമണ്ഡലംകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻശാസ്ത്രംതപാൽ വോട്ട്കൺകുരുഎം.പി. അബ്ദുസമദ് സമദാനിചാന്നാർ ലഹളഎം.ആർ.ഐ. സ്കാൻഎ.എം. ആരിഫ്ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംരാജീവ് ചന്ദ്രശേഖർരാജ്യസഭഉഷ്ണതരംഗംനാഡീവ്യൂഹംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികവിദ്യാഭ്യാസംവാതരോഗംലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ഉത്കണ്ഠ വൈകല്യംഎയ്‌ഡ്‌സ്‌ലിവർപൂൾ എഫ്.സി.മകം (നക്ഷത്രം)ഒന്നാം ലോകമഹായുദ്ധംതകഴി ശിവശങ്കരപ്പിള്ളആർത്തവചക്രവും സുരക്ഷിതകാലവുംഉടുമ്പ്എവർട്ടൺ എഫ്.സി.വിവരാവകാശനിയമം 2005കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ഈലോൺ മസ്ക്വില്യം ഷെയ്ക്സ്പിയർഇസ്‌ലാംമുത്തപ്പൻ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകഅ്ബവട്ടവടആദായനികുതിനിർദേശകതത്ത്വങ്ങൾ🡆 More