പർവേസ് മുഷറഫ്

പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ച് 1999 മുതൽ 2008 വരെ പാക്കിസ്ഥാൻ പ്രസിഡൻറായിരുന്ന മുൻ സൈനിക മേധാവിയും കരസേന മേധാവിയുമായിരുന്നു.

റിട്ട.ജനറൽ പർവേസ് മുഷറഫ്. (1945-2023) പാക്കിസ്ഥാനെതിരെ ഇന്ത്യ വിജയിച്ച മൂന്ന് യുദ്ധങ്ങളിലും (1965, 1971, 1999) പാക്കിസ്ഥാൻ സൈന്യത്തെ നയിച്ചത് മുഷറഫായിരുന്നു. 2001-ൽ കരസേന മേധാവി സ്ഥാനം നിലനിർത്തി പാക്കിസ്ഥാൻ പ്രസിഡൻറായി സ്ഥാനമേറ്റ മുഷറഫ് 2008-ൽ ഇംപീച്ച്മെൻറിന് മുൻപ് രാജിവച്ചു.

പർവേസ് മുഷറഫ്
പർവേസ് മുഷറഫ്
ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന എ.ബി.വാജ്പേയിക്കൊപ്പം 2003-ലെ സാർക്ക് സമ്മേളനത്തിൽ
പാക്കിസ്ഥാൻ, പ്രസിഡൻ്റ്
ഓഫീസിൽ
20.06.2001 - 18.08.2008
മുൻഗാമിമുഹമ്മദ് റഫീക്ക് തരാർ
പിൻഗാമിമുഹമ്മദ് മിയാൻ സൂംറോ
ചീഫ് എക്സിക്യൂട്ടീവ് ഓഫ് പാക്കിസ്ഥാൻ
ഓഫീസിൽ
1999-2002
മുൻഗാമിനവാസ് ഷെരീഫ്
പിൻഗാമിസഫറുള്ള ഖാൻ ജമാലി
പ്രതിരോധ വകുപ്പ് മന്ത്രി
ഓഫീസിൽ
1999-2002
മുൻഗാമിനവാസ് ഷെരീഫ്
പിൻഗാമിറാവു സിക്കന്ദർ ഇക്ബാൽ
കരസേന മേധാവി
ഓഫീസിൽ
1998-2007
മുൻഗാമിജഹാംഗീർ കരാമത്ത്
പിൻഗാമിഅഷ്‌റഫ് പർവേസ് കിയാനി
വ്യക്തിഗത വിവരങ്ങൾ
ജനനം1943 ഓഗസ്റ്റ് 11
ന്യൂഡൽഹി
മരണംഫെബ്രുവരി 5, 2023(2023-02-05) (പ്രായം 79)
ദുബായ്, യു.എ.ഇ
ദേശീയതപർവേസ് മുഷറഫ് പാകിസ്താൻ
രാഷ്ട്രീയ കക്ഷിപാക്കിസ്ഥാൻ മുസ്ലീം ലീഗ് (ക്യു)
പങ്കാളിഷേബ (വിവാഹം: 1968)
കുട്ടികൾഅയ്ല, ബിലാൽ
As of 5 ഫെബ്രുവരി, 2023
ഉറവിടം: മലയാള മനോരമ

ജീവിതരേഖ

സയ്യിദ് മുഷ്റഫുദ്ദിൻ്റെയും ബീഗം സെറിൻ്റെയും മകനായി 1943 ഓഗസ്റ്റ് 11ന് ഡൽഹിയിൽ ജനനം. 1947-ലെ വിഭജനത്തെ തുടർന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലെത്തി. കറാച്ചിയിലെ സെൻ്റ്. പാട്രിക്സ് സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ മുഷറഫ് ലാഹോറിലെ ഫോർമെൻ ക്രിസ്ത്യൻ കോളേജിൽ നിന്നും ബിരുദം നേടി. 1961-ൽ തൻ്റെ പതിനെട്ടാം വയസിൽ സൈന്യത്തിൽ ചേരാൻ കാകുലിലെ പാക്ക് മിലിട്ടറിയിൽ ചേർന്ന മുഷറഫ് റോയൽ കോളേജ് ഓഫ് ഡിഫൻസ് സ്റ്റഡീസ്, പാക്കിസ്ഥാൻ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിലെ പഠനത്തിനും പരിശീലനത്തിനുമൊടുവിൽ 1964-ൽ പാക്ക് സൈനിക സർവീസിലെത്തി. രണ്ട് തവണ ബ്രിട്ടണിൽ സൈനിക പരിശീലനം നേടി. 1965-ലെ ഇന്ത്യ x പാക്ക് യുദ്ധത്തിൽ സെക്കൻ്റ് ലഫ്റ്റനൻ്റായിരുന്ന മുഷറഫ് അന്ന് ഖേംകരൺ സെക്ടറിൽ പാക്ക് സൈന്യത്തെ നയിച്ചു. 1971-ലെ ഇന്ത്യ x പാക്ക് യുദ്ധത്തിൽ കമാൻഡോ ബറ്റാലിയൻ്റെ കമാൻഡറായിരുന്ന അദ്ദേഹത്തിന് അന്ന് നടത്തിയ സൈനിക മുന്നേറ്റങ്ങളുടെ പേരിൽ ഉന്നത ബഹുമതികൾ ലഭിച്ചു.

ബേനസീർ ഭൂട്ടോ പ്രധാനമന്ത്രിയായപ്പോൾ മുഷറഫ് ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് തസ്തികയിലെത്തി. 1998-ൽ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് അദ്ദേഹത്തെ സൈനിക മേധാവിയായി നിയമിച്ചു. മുഷറഫ് സൈനിക മേധാവിയായിരിക്കെയാണ് പാക്ക് സൈന്യം 1999-ൽ കാർഗിലിൽ കയ്യേറ്റം നടത്തിയത്. 1999 ഒക്ടോബറിൽ നവാസ് ഷെരീഫ് മുഷറഫിനെ സൈനിക മേധാവി സ്ഥാനത്ത് നിന്ന് നീക്കി. 1999-ൽ മുഷറഫിൻ്റെ ശ്രീലങ്ക സന്ദർശനത്തിനിടെയായിരുന്നു പുറത്താക്കൽ. ഇത് നടപ്പിലാക്കാൻ സൈന്യത്തിലെ ഉന്നതർ വിസമ്മതിച്ചു. തുടർന്ന് ശ്രീലങ്കൻ സന്ദർശനം വെട്ടിച്ചുരുക്കി പാക്കിസ്ഥാനിൽ തിരിച്ചെത്തിയ മുഷറഫിൻ്റെ വിമാനത്തിന് കറാച്ചിയിൽ ഇറങ്ങാൻ ഷെരീഫ് അനുവാദം നൽകിയില്ല. ഇതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ ഉത്തരവിനെ മറികടന്ന് കറാച്ചി വിമാനത്താവളത്തിൻ്റെ നിയന്ത്രണം പാക്ക്-സൈന്യം ഏറ്റെടുത്തതോടെ ഏറെ നേരം ആകാശത്ത് വട്ടമിട്ട് പറന്ന വിമാനം ഒടുവിൽ ഇന്ധനം തീരുന്നതിന് തൊട്ട് മുൻപാണ് നിലത്തിറക്കാനായത്. ഇതിന് ശേഷം സൈനിക അട്ടിമറിയിലൂടെ ഭരണം പിടിച്ച മുഷറഫ് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കുകയും ജയിലിലടക്കുകയും ചെയ്തു. തുടർന്ന് 2001 വരെ പാക്ക് പ്രതിരോധ സേനയുടെ സമ്പൂർണ്ണ മേധാവിയായി പട്ടാളഭരണകൂടത്തിന് നേതൃത്വം നൽകി.

2001-ൽ കരസേന മേധാവി സ്ഥാനം നിലനിർത്തി പ്രസിഡൻറായി സ്ഥാനമേറ്റു. ജയിലിലടക്കപ്പെട്ട നവാസ് ഷെരീഫ് മുഷറഫുമായി ഒത്തുതീർപ്പിലെത്തിയതിനെ തുടർന്ന് ഷരീഫും കുടുംബവും രാജ്യം വിട്ടു. 1999 മുതൽ 8 വർഷം ഭരിച്ചപ്പോഴേക്കും ജനപിന്തുണ നഷ്ടമായ മുഷറഫിന് 2007 പ്രതിസന്ധികളുടെ വർഷമായിരുന്നു. 2007 മാർച്ചിൽ ചീഫ് ജസ്റ്റീസ് ഇഫ്തിഖർ മുഹമ്മദ് ചൗധരിയെ പെരുമാറ്റദൂഷ്യത്തിന് പുറത്താക്കിയത് വൻ വിവാദമായിരുന്നു. ചീഫ് ജസ്റ്റീസിനെ തിരിച്ചെടുത്ത് കൊണ്ടുള്ള പാക്ക് സുപ്രീം കോടതി ഉത്തരവിന് പിന്നാലെ നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തതും രാഷ്ട്രീയ രംഗം കലുഷിതമാക്കി. 2007 നവംബർ 27ന് കരസേന മേധാവി സ്ഥാനം രാജിവച്ച മുഷറഫ് 2007 ഡിസംബറിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിനെ തുടർന്ന് മുഷറഫിനെതിരെ ഒരുമിച്ച് നീങ്ങാൻ മുൻ പ്രധാനമന്ത്രിമാരായ ആസിഫലി സർദാരിയും നവാസ് ഷെരീഫും തീരുമാനിച്ചു. 2008-ൽ പി.പി.പി - പി.എം.എൽ (എൻ) ഭരണ സഖ്യം ദേശീയ അസംബ്ലിയിൽ ഇംപീച്ച്മെൻറ് കൊണ്ട് വരാനുള്ള അന്തിമ തീരുമാനത്തിലെത്തി. ഇംപീച്ച്മെൻ്റ് ഉറപ്പായതോടെ 2008 ഓഗസ്റ്റ് 18ന് മുഷറഫ് പ്രസിഡൻറ് പദവി രാജിവച്ചു.

2008-ൽ പ്രസിഡൻറ് പദവി രാജിവച്ച് ദുബായിലെത്തിയ ശേഷം 2013-ലാണ് പാക്കിസ്ഥാനിലേക്ക് മടങ്ങിയെത്തിയത്. പാക്ക് അവാമി ഇത്തേഹാദ് (പി.എ.ഐ) എന്ന പേരിൽ 23 രാഷ്ട്രീയ പാർട്ടികളുടെ വിശാല സഖ്യത്തിന് 2013-ൽ രൂപം നൽകി രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 2013 മുതൽ 2017 വരെ മൂന്നാം തവണയും പാക്ക് പ്രധാനമന്ത്രിയായ നവാസ് ഷെരീഫിൻ്റെ ഭരണകാലത്ത് ഭരണഘടന വ്യവസ്ഥകൾ കാറ്റിൽ പറത്തി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസിലും മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ വധിക്കപ്പെട്ട കേസിലും വിചാരണ നേരിടുന്നതിനിടെ 2016 മാർച്ചിൽ ചികിത്സക്കായി ദുബായിൽ തിരിച്ചെത്തിയ മുഷറഫ് പിന്നീട് മാതൃരാജ്യത്തേക്ക് പോയിട്ടില്ല.

മരണം

2016 മുതൽ നാഡിവ്യൂഹത്തെ ബാധിക്കുന്ന അമിലോയിഡോസീസ് എന്ന അപൂർവ്വ രോഗത്തിന് ചികിത്സയിലിക്കവെ 2023 ഫെബ്രുവരി 5ന് ദുബായിൽ വച്ച് അന്തരിച്ചു.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

കാക്കനാടൻസമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)ഉപ്പൂറ്റിവേദനസ്ത്രീപർവ്വംകമല സുറയ്യമതിലുകൾ (നോവൽ)ബാങ്ക് ദേശസാത്കരണം (ഇന്ത്യ)തെരുവുനാടകംകൃഷ്ണഗാഥവിവാഹംഇളക്കങ്ങൾസുബ്രഹ്മണ്യൻഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്സ്വാതിതിരുനാൾ രാമവർമ്മഐക്യരാഷ്ട്രസഭകവര്ഭാഷാശാസ്ത്രംനചികേതസ്സ്കേരള വനിതാ കമ്മീഷൻകൊഴുപ്പകേരളചരിത്രംവിജയ്ഇന്ത്യൻ ചേരകറാഹത്ത്ഈച്ചകടൽത്തീരത്ത്ബിസ്മില്ലാഹിനാടകംഭാസൻനീതി ആയോഗ്മുസ്ലിം വിവാഹമോചന നിയമം (ഇന്ത്യ)മുഹമ്മദ് ഇസ്മായിൽമനഃശാസ്ത്രംഹൃദയംഇബ്രാഹിംചാലക്കുടിപിണറായി വിജയൻകെ. അയ്യപ്പപ്പണിക്കർഇടശ്ശേരി ഗോവിന്ദൻ നായർസ്വവർഗ്ഗലൈംഗികതശ്രീനിവാസ രാമാനുജൻനരേന്ദ്ര മോദിഹരേകള ഹജബ്ബഅന്തരീക്ഷമലിനീകരണംകാവ്യ മാധവൻവരക്മുടിയേറ്റ്കേരളീയ കലകൾപൂച്ചസാമൂതിരിവുദുഉപന്യാസംഅമോക്സിലിൻതിരുവാതിരക്കളിവയലാർ പുരസ്കാരംകഅ്ബഅക്കിത്തം അച്യുതൻ നമ്പൂതിരിഎ.ആർ. രാജരാജവർമ്മചലച്ചിത്രംപഴഞ്ചൊല്ല്പ്രധാന ദിനങ്ങൾകയ്യോന്നിആർത്തവവിരാമംഗുജറാത്ത് കലാപം (2002)സ്വർണംലിംഫോമവേലുത്തമ്പി ദളവപ്രമേഹംദലിത് സാഹിത്യംഖദീജരഘുവംശംയൂനുസ് നബിപ്ലാച്ചിമടജഗദീഷ്തിറയാട്ടംജെ. ചിഞ്ചു റാണി🡆 More