പ്രദർശനോൽസുകത

പൊതുയിടങ്ങളിൽ ഒരാളുടെ രഹസ്യ ഭാഗങ്ങൾ – ഉദാഹരണത്തിന്, സ്തനങ്ങൾ, ജനനേന്ദ്രിയങ്ങൾ, നിതംബം എന്നിവ തുറന്നുകാണിക്കുന്നതിനെയാണ് പ്രദർശനോൽസുകത (Exhibitionism) എന്നുപറയുന്നത്.

സുഹൃത്തുക്കളെയോ പരിചയക്കാരെയോ അപരിചിതരുടെയോ മുന്നിൽ അവരെ ഞെട്ടിക്കുന്നതിനുവേണ്ടിയോ വിനോദത്തിനായോ അതുമല്ലെങ്കിൽ ലൈംഗികസംതൃപ്തിക്കോ വേണ്ടി സ്വയംതുറന്നു കാട്ടാനുളള വ്യഗ്രതയിൽ നിന്നാണ് ഇത് ഉടലെടുക്കുന്നത്. നിയമത്തിൽ, ഈ പ്രവർത്തനത്തെ കുറ്റകരമായി കണക്കാക്കുന്നു. ഇണയോട് മാത്രം സ്വയം തുറന്നുകാട്ടുന്നത് സാധാരണയായി പ്രദർശനോൽസുകതയായി കണക്കാക്കില്ല.

പ്രദർശനോൽസുകത
1994 ലെ ഹോങ്കോംഗ് സെവൻസ് റഗ്ബി ടൂർണമെന്റിൽ അറിയപ്പെടുന്ന നഗ്നഓട്ടക്കാരനായ മാർക്ക് റോബർട്ട്സ്
പ്രദർശനോൽസുകത
2011ൽ പോളണ്ടിലെ വുഡ്‌സ്റ്റോക്ക് ഫെസ്റ്റിവലിൽ സ്ത്രീകളുടെ "ക്ഷിപ്രപ്രദർശനം" (അവരുടെ നഗ്നമായ സ്തനങ്ങൾ പരസ്യമായി തുറന്നുകാട്ടുന്നു)

പൊതുയിടങ്ങളിൽ സ്ത്രീകളുടെ പ്രദർശനോൽസുകത പുരാതന കാലം മുതൽ രേഖപ്പെടുത്തിയിട്ടുണ്ട് പുരാതന ഗ്രീക്ക് ചരിത്രകാരനായ ഹെറോഡൊട്ടസ് ബിസി അഞ്ചാം നൂറ്റാണ്ടിലെ പ്രദർശന സ്വഭാവങ്ങളുടെ ഒരു വിവരണം ദി ഹിസ്റ്റോറീസിൽ നൽകിയിട്ടുണ്ട്.

തുറന്നുകാട്ടലിൻ്റെ തരങ്ങൾ

പ്രദർശനോൽസുകത 
2008 -ൽ ന്യൂ ഓർലിയാൻസിലെ മാർഡി ഗ്രാസ് നടക്കുമ്പോൾ നഗ്നതാപ്രദർശനം നടത്തുന്ന സ്ത്രീ.
പ്രദർശനോൽസുകത 
സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ വിദ്യാർത്ഥികൾ വിവസ്ത്രരാകുന്നത്. ഒരു പ്രതിഷേധവും ലോക റെക്കോർഡ് നേടാനുളള ശ്രമവുമാണ്

പ്രദർശനോൽസുകതയുടെ വിവിധ തരങ്ങൾ  :

  • ജനനേന്ദ്രിയപ്രദർശനം (Anasyrma): അടിവസ്ത്രം ധരിക്കാതെ, ജനനേന്ദ്രിയങ്ങൾ തുറന്നുകാട്ടുക.
  • ഇണയുടെ നഗ്നഭാഗങ്ങൾ പ്രദർശിപ്പിക്കൽ (Candualism) : ഒരു വ്യക്തി തന്റെ പങ്കാളിയുടെ നഗ്നരൂപങ്ങൾ മറ്റുളളവരെ കാണിച്ച് ലൈംഗികോത്തേജനം ഉണ്ടാക്കുന്നത്.
  • ക്ഷിപ്രപ്രദർശനം (Flashing) :
    • ഉടുപ്പോ ബ്രായോ മുകളിലേക്കും താഴേക്കും മാറ്റിക്കൊണ്ടുളള സ്തനങ്ങളുടെ താൽക്കാലിക പ്രദർശനം
    • അല്ലെങ്കിൽ, സമാനമായ രീതിയിൽ ഒരു പുരുഷന്റെയോ സ്ത്രീയുടെയോ ജനനേന്ദ്രിയം തുറന്നുകാട്ടൽ
  • മൈഥുനപ്രദർശനം (Martymachilia)  : ലൈഗികമായ രസത്തിനായി മറ്റുളളവർ കാൺകെ രതിക്രീഡയിൽ ഏർപ്പെടുന്ന ഒരു തരംലൈംഗികവൈകൃതം .
  • പൃഷ്ടപ്രദർശനം (Mooning) : ട്രൗസറും അടിവസ്ത്രവും വലിച്ചു താഴ്ത്തി നഗ്നമായ നിതംബത്തിന്റെ പ്രദർശനം. തമാശ, ഇകഴ്ത്തൽ അല്ലെങ്കിൽ പരിഹാസം എന്നിവയ്ക്കുവേണ്ടിയാണ് ഇത് മിക്കപ്പോഴും ചെയ്യുന്നത്.
  • നഗ്നപ്രതിബിംബചിത്രണം (Reflectoporn) : നഗ്നഭാഗങ്ങൾ കണ്ണാടിപോലെ പ്രതിഫലിക്കുന്ന ഏതെങ്കിലും പ്രതലത്തിൽ പ്രതിഫലിപ്പിച്ച് അതിൻ്റെ ചിത്രമെടുത്ത് ഇൻ്റർനെറ്റിലെ പൊതുവേദികളിൽ പ്രദർശിപ്പിക്കുന്ന രീതി. ഉദാഹരണമായി "നഗ്നരായ സ്ത്രീപുരുഷന്മാരുടെ ചിത്രങ്ങൾ കെറ്റിലുകളിലും ടിവികളിലും ടോസ്റ്ററുകളിലും കത്തികളിലും ഫോർക്കുകളിലും പ്രതിഫലിപ്പിക്കുന്നു". ഒരു ഓസ്‌ട്രേലിയൻ ലേലസൈറ്റിൽ ഒരാൾ തന്റെ നഗ്നശരീരം വ്യക്തമായി പ്രതിഫലിക്കുന്ന കെറ്റിൽ വിൽപ്പനയ്ക്ക് വയ്ച്ചതാണ് ഈ പ്രവണതയ്ക്ക് തുടക്കമിട്ടത്. പിന്നീട് ഇത് പലരും പിന്തുടർന്നു, "നഗ്നപ്രതിബിംബചിത്രണം" എന്ന പ്രത്യേക പദം ഉപയോഗിച്ചത് ഇന്റർനെറ്റ് മാഗസിനിൽ ക്രിസ് സ്റ്റീവൻസ് ആണ്.
  • നഗ്നയോട്ടം (Streaking): ഒരു പൊതുസ്ഥലത്ത് നഗ്നനായി ഓടുന്ന പ്രവൃത്തി. ഉദ്ദേശ്യം ലൈംഗികാകർഷണമല്ല, മറിച്ച് ആൾക്കാരെ ഞെട്ടിക്കുന്നതിനാണ്.
  • സെക്‌സ്‌റ്റിംഗ് : ലൈംഗികത പ്രകടമാക്കുന്ന സന്ദേശങ്ങളോ ഫോട്ടോഗ്രാഫുകളോ വീഡിയോകളോ അയയ്‌ക്കുകയോ സ്വീകരിക്കുകയോ കൈമാറുകയോ ചെയ്യുന്ന പ്രവൃത്തി.
  • ടെലിഫോൺ സ്കാറ്റോളജിയ : പരിചയമുളളതോ അല്ലാത്തതോ ആയ ആൾക്കാർക്ക് അശ്ലീലമായ ഫോൺ കോളുകൾ ചെയ്യുന്ന പ്രവൃത്തി. ചില ഗവേഷകർ ഇത് പ്രദർശനോൽസുകതയുടെ ഒരു വകഭേദമാണെന്ന് അവകാശപ്പെട്ടിട്ടുണ്ട്, ഇതിന് ശാരീരിക ഘടകങ്ങളില്ലെങ്കിലും.

അവലംബം

ബാഹ്യ ലിങ്കുകൾ

ഫലകം:Nudity

Tags:

നിതംബംപ്രത്യുൽപ്പാദനാവയവംസ്തനം

🔥 Trending searches on Wiki മലയാളം:

മിയ ഖലീഫതോമസ് ചാഴിക്കാടൻഗുൽ‌മോഹർകേരള സംസ്ഥാന ഭാഗ്യക്കുറിഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രംആൽബർട്ട് ഐൻസ്റ്റൈൻശ്വസനേന്ദ്രിയവ്യൂഹംഅമോക്സിലിൻസുഭാസ് ചന്ദ്ര ബോസ്ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾചെ ഗെവാറഡോഗി സ്റ്റൈൽ പൊസിഷൻഎയ്‌ഡ്‌സ്‌രാഹുൽ മാങ്കൂട്ടത്തിൽഅഗ്നിച്ചിറകുകൾമെനിഞ്ചൈറ്റിസ്പി. ഭാസ്കരൻശബരിമല ധർമ്മശാസ്താക്ഷേത്രംകമ്യൂണിസംആടുജീവിതം (ചലച്ചിത്രം)പൊറാട്ടുനാടകംചെറുകഥസന്ധിവാതംഎ.എം. ആരിഫ്മോഹിനിയാട്ടംടി.എം. തോമസ് ഐസക്ക്സി.എച്ച്. മുഹമ്മദ്കോയഅയമോദകംഭൂഖണ്ഡംതെസ്‌നിഖാൻകൂറുമാറ്റ നിരോധന നിയമംകരൾഅറിവ്കേരളംബാങ്കുവിളിലയണൽ മെസ്സിപൗലോസ് അപ്പസ്തോലൻനക്ഷത്രവൃക്ഷങ്ങൾസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിദുൽഖർ സൽമാൻമലബാർ കലാപംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംകായംകുളംന്യുമോണിയഇന്ത്യൻ നാഷണൽ ലീഗ്യോനികെ.കെ. ശൈലജചാർമിളഗ്ലോക്കോമസ്വരാക്ഷരങ്ങൾശ്രീനാരായണഗുരുപുന്നപ്ര-വയലാർ സമരംപടയണിഗർഭഛിദ്രംരാമൻപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികകേരള സാഹിത്യ അക്കാദമി പുരസ്കാരംപഴഞ്ചൊല്ല്ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംമഞ്ജു വാര്യർമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്കൊച്ചി മെട്രോ റെയിൽവേസൈനികസഹായവ്യവസ്ഥകേരളത്തിലെ പാമ്പുകൾകഞ്ചാവ്മഞ്ഞുമ്മൽ ബോയ്സ്നക്ഷത്രം (ജ്യോതിഷം)വിനീത് ശ്രീനിവാസൻമോണ്ടിസോറി രീതിവൈശാഖംമതേതരത്വംഎൻഡോമെട്രിയോസിസ്ഇടവം (നക്ഷത്രരാശി)🡆 More