പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ

പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ ( post-traumatic stress disorder - PTSD ) അഥവാ മാനസികക്ഷതം എന്നത് ഒരു മാനസികവൈകല്യവും പെരുമാറ്റ വൈകല്യവുമാണ് ലൈംഗികാതിക്രമം, , വാഹനാപകടങ്ങൾ, കുട്ടിക്കാലത്തെ ലൈംഗികദുരുപയോഗം, ഗാർഹിക പീഡനം അല്ലെങ്കിൽ ജീവന് ഭീഷണിയായ മറ്റെന്തെങ്കിലും കാരണങ്ങളാൽ ആണ് ഇത് ഒരാളിൽ രൂപം കൊള്ളുന്നത്.

ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട അസ്വസ്ഥജനകമായ ചിന്തകൾ, വികാരങ്ങൾ, സ്വപ്നങ്ങൾ, ആഘാതവുമായി ബന്ധപ്പെട്ട ഓർമ്മകൾ, ആഘാതവുമായി ബന്ധപ്പെട്ട ഓർമ്മകൾ ഒഴിവാക്കാനുള്ള ശ്രമങ്ങൾ, ചിന്തിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന രീതിയിലുള്ള മാറ്റങ്ങൾ, വഴക്കുകൂടൽ എന്നിവയും ലക്ഷണങ്ങളിൽ ഉൾപ്പെടാം. ഈ ലക്ഷണങ്ങൾ സംഭവം കഴിഞ്ഞ് ഒരു മാസത്തിലധികം നീണ്ടുനിൽക്കും. കൊച്ചുകുട്ടികൾ വിഷമം പുറമേ കാണിക്കാനുള്ള സാധ്യത കുറവാണ്, പകരം കളിയിലൂടെ അവരുടെ ഓർമ്മകൾ പ്രകടിപ്പിക്കാം. PTSD ഉള്ള ഒരു വ്യക്തി ആത്മഹത്യ ചെയ്യാനും മനഃപൂർവ്വം സ്വയം ഉപദ്രവിക്കാനും സാധ്യത കൂടുതലാണ്.

post-traumatic stress disorder
സ്പെഷ്യാലിറ്റിPsychiatry, clinical psychology
ലക്ഷണങ്ങൾDisturbing thoughts, feelings, or dreams related to the event; mental or physical distress to trauma-related cues; efforts to avoid trauma-related situations; increased fight-or-flight response
സങ്കീർണതSelf-harm, suicide
കാലാവധി> 1 month
കാരണങ്ങൾExposure to a traumatic event
ഡയഗ്നോസ്റ്റിക് രീതിBased on symptoms
TreatmentCounseling, medication
മരുന്ന്Selective serotonin reuptake inhibitor
ആവൃത്തി8.7% (lifetime risk); 3.5% (12-month risk) (US)

രോഗലക്ഷണങ്ങൾ

പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ 
ആഘാതാനന്തര മനക്ലേശം ലഘൂകരിക്കുന്നതിനായി കലാസൃഷ്ടികൾ ഉപയോഗിക്കുന്നു.

PTSD യുടെ ലക്ഷണങ്ങൾ സാധാരണയായി ആഘാതകരമായ സംഭവത്തിന് ശേഷം ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ ആരംഭിക്കുന്നു, എന്നാൽ വർഷങ്ങൾ കഴിഞ്ഞശേഷം ഇത് ആരംഭിക്കാനിടയില്ല. സാധാരണ സാഹചര്യത്തിൽ, PTSD ഉള്ള വ്യക്തി, ആഘാതവുമായി ബന്ധപ്പെട്ട ചിന്തകളും വികാരങ്ങളും അതേക്കുറിച്ചുളള ചർച്ചകളും സ്ഥിരമായി ഒഴിവാക്കുന്നു, കൂടാതെ സംഭവത്തെക്കുറിച്ച് അയാൾക്ക് ഓർമ്മക്കുറവ് പോലും ഉണ്ടാകാം. പേടിസ്വപ്നങ്ങളാലും ആവർത്തിച്ചുളള ഓർമ്മകളാലും ഇവർ അതിനെ പുനർനിർമ്മിക്കുന്നു. ഏതെങ്കിലും ആഘാതകരമായ സംഭവത്തിന് ശേഷം മനക്ലേശം ഉണ്ടാകുന്നത് സാധാരണമാണെങ്കിലും, ഒരു മാസത്തിൽ താഴെ കാലയളവ് മാത്രമേയുളളുവെങ്കിൽ അതിനെ നേരിയ മാനസികക്ഷതം ആയി കണക്കാക്കാം. ചിലർക്ക് ആഘാതകരമായ സംഭവത്തെ തുടർന്ന് ആഘാതാനന്തര മനക്ലേശവർദ്ധന അനുഭവപ്പെടുന്നു.

ആഘാതകരമായ സംഭവം

വിവിധതരം ആഘാതകരമായ സംഭവങ്ങളുമായി പിറ്റിഎസ്‌ഡി ബന്ധപ്പെട്ടിരിക്കുന്നു. ആഘാതകരമായ സംഭവത്തിന് ശേഷം PTSD വികസിക്കുന്നതിനുള്ള അപകടസാധ്യത ആഘാതത്തിൻ്റെ തരം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ബലാത്സംഗം പോലുളള ലൈംഗിക അതിക്രമങ്ങൾക്ക് ശേഷം പിറ്റിഎസ്‌ഡി ഉണ്ടാകാനുളള സാധ്യത വളരെ ഉയർന്നതാണ്. പുരുഷന്മാർ പലതരം ആഘാതകരമായ സംഭവങ്ങൾ അനുഭവിക്കാൻ സാധ്യതയുണ്ട്, എന്നാൽ സ്ത്രീകൾ മറ്റു വ്യക്തികളിൽ നിന്നുളള അക്രമവും ലൈംഗികപീഢനവുമാണ് കൂടുതൽ അനുഭവിക്കാനിടവരുന്നത്

വാഹനാപകടത്തിൽ നിന്നും രക്ഷപെടുന്ന, കുട്ടികളും മുതിർന്നവരും, മാനസികക്ഷതത്തിൻ്റെ പിടിയിൽ പെട്ടേയ്ക്കാം. ആഗോളതലത്തിൽ, മുതിർന്നവരിൽ വാഹനാപകടത്തിൽപെടുന്ന ഏകദേശം 2.6% പേർക്കും മാനസികക്ഷതം ഉണ്ടാകുന്നതായി കാണപ്പെട്ടു. ജീവൻ അപകടപ്പെടുത്തുന്ന വാഹനാപകടങ്ങളിൽ PTSD യുടെ സാധ്യത ഏതാണ്ട് 4.6% കണ്ട് ഇരട്ടിയാണ്. വാഹനാപകടത്തെത്തുടർന്ന് സ്ത്രീകൾക്ക് മാനസികക്ഷതം ഉണ്ടാകാനുളള സാധ്യത കൂടുതലാണ്, അപകടം കുട്ടിക്കാലത്തോ പ്രായപൂർത്തിയായപ്പോഴോ സംഭവിച്ചാലും.

ഇണയിൽ നിന്നുള അക്രമം

ഗാർഹിക പീഡനത്തിന് ഇരയായ വ്യക്തിക്ക് മാനസികക്ഷതം ഉണ്ടാകാൻ സാധ്യതയുണ്ട്. ഗർഭാവസ്ഥയുടെ പെരിനാറ്റൽ കാലയളവിൽ ഗാർഹിക പീഡനം അനുഭവിച്ച അമ്മമാരിൽ PTSD യുടെ വികസനം തമ്മിൽ ശക്തമായ ബന്ധമുണ്ട്. പ്രസവകാലഘട്ടത്തിലെ ഗാർഹികപീഢനം അമ്മമാരിൽ മാനസികക്ഷതത്തിന് കാരണമാകുന്നു.

യുദ്ധവുമായി ബന്ധപ്പെട്ട ആഘാതം

സൈനിക സേവനകാലഘട്ടത്തിൽ മാനസിക ക്ഷതം ഉണ്ടായേക്കാം. യുദ്ധത്തിൽ പങ്കെടുത്ത 78% ആളുകളിലും മാനസികക്ഷതം ഉണ്ടാകുന്നില്ല; ഏകദേശം 25% സൈനിക ഉദ്യോഗസ്ഥരിൽ, വൈകിയ വേളയിൽ മാനസികക്ഷതം ഉണ്ടാകുന്നു.

യൂദ്ധവുമായി ബന്ധപ്പെട്ട അഭയാർത്ഥികളിലും മാനസികക്ഷതം ഉണ്ടാകാറുണ്ട്. അഭയാർത്ഥി ജനസംഖ്യയിൽ PTSD യുടെ നിരക്ക് 4% മുതൽ 86% വരെയാണ്. കുടിയിറക്കപ്പെട്ടവരിൽ ഇത് വളരെ കൂടുതലാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത മരണം

പഠനങ്ങളിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടതാണ് പ്രിയപ്പെട്ടവരുടെ വിയോഗം മൂലമുളള ആഘാതം. ഇത്തരം സംഭവങ്ങളിൽ ഭൂരിഭാഗം പേർക്കും മാനസികക്ഷതം ഉണ്ടാകണമെന്നില്ല. ലോകാരോഗ്യസംഘടനയുടെ ലോക മാനസികാരോഗ്യ സർവേകളിൽ പ്രിയപ്പെട്ടവരുടെ വിയോഗം മൂലം മാനസികക്ഷതം ഉണ്ടാകാൻ 5.2% സാധ്യതയുളളതായി കണ്ടെത്തി. എന്നാൽ ഇത്തരത്തിലുള്ള ആഘാതകരമായ സംഭവങ്ങൾ വർദ്ധിച്ചുവരുന്നതിനാൽ, പ്രിയപ്പെട്ട ഒരാളുടെ അപ്രതീക്ഷിത മരണം മൂലമുളള PTSD കേസുകൾ ലോകത്തിൽ ഏകദേശം 20% ആണ്.

ജീവൻ അപകടപ്പെടുത്തുന്ന അസുഖം

ക്യാൻസർ, ഹൃദയാഘാതം, പക്ഷാഘാതം എന്നിവ മാനസികക്ഷതം ഉണ്ടാക്കുന്ന രോഗങ്ങളാണ്. ക്യാൻസർ അതിജീവിച്ചവരിൽ 22% പേർക്ക് ആജീവനാന്തം PTSD ലക്ഷണങ്ങൾ ഉണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ആശുപത്രിയിൽ പ്രവേശിക്കുന്നതും മാനസികക്ഷതത്തിലേയ്ക്ക് നയിച്ചേയ്ക്കാം. ചില സ്ത്രീകൾക്ക് സ്തനാർബുദം, സ്തനശസ്ത്രക്രിയ എന്നിവയും മാനസികക്ഷതത്തിന് കാരണമായേക്കാം. മാരകമായ അസുഖങ്ങൾ ഉളളവരുടെ ബന്ധുക്കൾക്കും, മാറാരോഗങ്ങളുളള കുട്ടികളുടെ മാതാപിതാക്കൾക്കും ഇത് ഉണ്ടാകാറുണ്ട്.

ഗർഭധാരണവുമായി ബന്ധപ്പെട്ട ആഘാതം

ഗർഭം അലസുന്ന സ്ത്രീകൾക്ക് PTSD വരാനുള്ള സാധ്യതയുണ്ട്. ആവർത്തിച്ചുളള ഗർഭം അലസലുകൾ അനുഭവിക്കുന്നവർക്ക് പി ടി എസ് ഡി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രസവത്തിനു ശേഷവും PTSD ഉണ്ടാകാം, ഗർഭധാരണത്തിനുമുമ്പ് ഒരു സ്ത്രീക്ക് ആഘാതം അനുഭവപ്പെട്ടാൽ അപകടസാധ്യത വർദ്ധിക്കും. സാധാരണ പ്രസവത്തിനു ശേഷമുള്ള PTSD യുടെ വ്യാപനം (അതായത്, പ്രസവാനന്തരം ആറാഴ്‌ചയിൽ 2.8 മുതൽ 5.6% വരെ) 2.8 മുതൽ 5.6% വരെയായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു, പ്രസവശേഷം ആറുമാസമാകുമ്പോൾ നിരക്ക് 1.5% ആയി കുറയുന്നു. പ്രസവശേഷം PTSD യുടെ ലക്ഷണങ്ങൾ സാധാരണമാണ്, ആറാഴ്ചയികൊണ്ട് 24-30.1% വ്യാപിക്കുന്നു, എന്നാൽ ആറ് മാസത്തിൽ 13.6% ആയി കുറയുന്നു. അത്യാഹിതപ്രസവവും PTSD ക്ക് കാരണമാകാറുണ്ട്.

ജനിതകപരമായി

പാരമ്പര്യമായും പിറ്റിഎസ്‌ഡി ഉണ്ടാകുന്നു എന്നതിന് തെളിവുകളുണ്ട്. ഏകദേശം 30% പിറ്റിഎസ്‌ഡി ജനിതകകാരണങ്ങളാലാണ് ഉണ്ടാകുന്നത്.

പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ 
മാനസികസംഘർഷം, ആഘാതാനന്തരമാനസികക്ലേശം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ മേഖലകൾ

അവലംബം

പുറം കണ്ണികൾ

Classification
External resources

കുറിപ്പുകൾ

This article uses material from the Wikipedia മലയാളം article പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.

Tags:

പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ രോഗലക്ഷണങ്ങൾപോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ അവലംബംപോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ പുറം കണ്ണികൾപോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ കുറിപ്പുകൾപോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർആത്മഹത്യഗാർഹിക പീഡനംചിന്തബാലപീഡനംമനോവികാരംമാനസികരോഗംരോഗംറോഡപകടംസ്വപ്നം

🔥 Trending searches on Wiki മലയാളം:

ഫ്രാൻസിസ് മാർപ്പാപ്പBoard of directorsമൻമോഹൻ സിങ്കണ്ണൂർസൂര്യൻമാലിദ്വീപ്സ്നേഹംചട്ടമ്പിസ്വാമികൾകേരളകലാമണ്ഡലംവള്ളത്തോൾ പുരസ്കാരം‌പ്രകാശ് ജാവ്‌ദേക്കർമഴവൃഷണംസന്ദേശംചോതി (നക്ഷത്രം)പ്രേംനസീർമാധ്യമം ദിനപ്പത്രംവിജയലക്ഷ്മി പണ്ഡിറ്റ്ദി ആൽക്കെമിസ്റ്റ് (നോവൽ)ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾചങ്ങലംപരണ്ടമലയാള മനോരമ ദിനപ്പത്രംകേരള നിയമസഭമകയിരം (നക്ഷത്രം)ഹൃദയം (ചലച്ചിത്രം)അൽ ഫാത്തിഹകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾയേശുമലയാളം വിക്കിപീഡിയചോറ്റാനിക്കര ഭഗവതിക്ഷേത്രംചേലാകർമ്മംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഗൂഗിൾപ്ലീഹയെമൻഓന്ത്മരപ്പട്ടിഅണ്ണാമലൈ കുപ്പുസാമിവോട്ടിംഗ് മഷിഫാസിസംഇഷ്‌ക്കൂറുമാറ്റ നിരോധന നിയമംമലയാള സാഹിത്യകാരന്മാരുടെ പട്ടികപി. ജയരാജൻചെമ്പോത്ത്ചാത്തൻഅവൽകേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻഞാൻ പ്രകാശൻവെള്ളിക്കെട്ടൻപുന്നപ്ര-വയലാർ സമരംതിരുവാതിര (നക്ഷത്രം)കൂട്ടക്ഷരംഅമിത് ഷാവോട്ട്2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകാട്ടുപൂച്ചജീവിതശൈലീരോഗങ്ങൾപണ്ഡിറ്റ് കെ.പി. കറുപ്പൻഗുരുവായൂർ സത്യാഗ്രഹംതിരുവോണം (നക്ഷത്രം)ഐക്യ ജനാധിപത്യ മുന്നണികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികകേരള സംസ്ഥാന ഭാഗ്യക്കുറികള്ളിയങ്കാട്ട് നീലികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യപി.കെ. കുഞ്ഞാലിക്കുട്ടിരാമക്കൽമേട്ഒ. രാജഗോപാൽശ്വേതരക്താണുമലയാളിജലദോഷംകീർത്തി സുരേഷ്വെള്ളെഴുത്ത്കുടുംബശ്രീ🡆 More