പി.എൻ. മേനോൻ: മലയാളചലച്ചിത്ര സംവിധായകൻ

പ്രമുഖ മലയാളചലച്ചിത്രസംവിധായകനായിരുന്നു പാലിശ്ശേരി നാരായണൻ‌കുട്ടിമേനോൻ എന്ന പി.എൻ.

മേനോൻ(ജനുവരി 2, 1926 - സെപ്റ്റംബർ 9, 2008). തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ 1926-ൽ ജനിച്ച ഇദ്ദേഹം മലയാളചലച്ചിത്രത്തിൽ വിപ്ലവാത്മകമായ പരിവർത്തനത്തിന് തുടക്കമിട്ടു. പ്രശസ്ത ചലച്ചിത്രസംവിധായകൻ ഭരതന്റെ ചെറിയച്ഛനാണ് ഇദ്ദേഹം. ഭാരതിയാണ് ഭാര്യ.

പാലിശ്ശേരി നാരായണൻകുട്ടി മേനോൻ
പി.എൻ. മേനോൻ: സിനിമാജീവിതം, ചലച്ചിത്രങ്ങൾ[3], പുരസ്കാരങ്ങൾ
പി.എൻ. മേനോൻ
ജനനം1926 ജനുവരി 2
മരണംസെപ്റ്റംബർ 9, 2008(2008-09-09) (പ്രായം 82)
തൊഴിൽസംവിധായകൻ, കലാസംവിധായകൻ
സജീവ കാലം1963–2008
ജീവിതപങ്കാളി(കൾ)ഭാരതി മേനോൻ
കുട്ടികൾജയശ്രീ, രാജശ്രീ

സിനിമാജീവിതം

തൃശൂർ സ്കൂൾ ഓഫ് ആർട്ടിൽ പഠിച്ചിറങ്ങിയ മേനോൻ നേരെ മദ്രാസിലേക്ക് ചേക്കേറി. സെറ്റ് പെയിന്റർ, വിഷ്വൽ ആർട്ടിസ്റ്റ്, പോസ്റ്റർ ഡിസൈനർ എന്നീ മേഖലകളിലാണ് സിനിമയിൽ ഹരിശ്രീ കുറിച്ചത്. അതിനുശേഷം 1965-ൽ റോസി എന്ന ചലച്ചിത്രത്തിലൂടെ സിനിമാസംവിധാന രംഗത്തേക്ക് കടന്നു.

1969-ൽ പുറത്തിറങ്ങിയ ഓളവും തീരവും മേനോനെ എണ്ണം പറഞ്ഞ സംവിധായകരുടെ നിലയിലേക്കുയർത്തി. ആ വർഷത്തെ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാർഡും ഈ ചലച്ചിത്രത്തിന് ലഭിച്ചു. കുട്ട്യേടത്തി (1971), മാപ്പുസാക്ഷി (1971), മലമുകളിലെ ദൈവം (1983) എന്നിവ ഇദ്ദേഹത്തിന്റെ പ്രതിഭാസ്പർശം ആവോളം ഏറ്റുവാങ്ങിയ ചിത്രങ്ങളാണ്. 2004-ൽ പുറത്തിറങ്ങിയ നേർക്കുനേർ ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.

ചലച്ചിത്രങ്ങൾ

  1. റോസി (1965)
  2. ഓളവും തീരവും (1969)
  3. മാപ്പുസാക്ഷി (1971)
  4. കുട്ട്യേടത്തി (1971)
  5. പണിമുടക്ക് (1972)
  6. ചെമ്പരത്തി (1972)
  7. ഗായത്രി (1973)
  8. ദർശനം (1973)
  9. ചായം (1973)
  10. മഴക്കാറ് (1974)
  11. ഓടക്കുഴൽ (1975)
  12. ഉദയം കിഴക്കുതന്നെ (1976)
  13. ടാക്സി ഡ്രൈവർ (1978)
  14. മിടുക്കി പൊന്നമ്മ (1978)
  15. ദേവത (1979)
  16. അർച്ചന ടീച്ചർ (1981)
  17. അനു (1982)
  18. മലമുകളിലെ ദൈവം (1983)
  19. ഗ്ലിംസസ് ഒഫ് കേരള(1983)
  20. അസ്ത്രം (1983)
  21. പടിപ്പുര (ചലച്ചിത്രം) (1988)
  22. മണിഓർഡർ (1990) (TV)
  23. നേർക്കുനേർ (2004)

പുരസ്കാരങ്ങൾ

ഗായത്രി, മലമുകളിലെ ദൈവം എന്നിവയ്ക്ക് ദേശീയ അവാർഡും സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്‌. ചെമ്പരത്തിക്ക്‌ സംസ്ഥാന അവാർഡ്‌, ഫിലിംഫെയർ അവാർഡ്‌, ഫിലിം ഫാൻസ്‌ അസോസിയേഷൻ അവാർഡ്‌ എന്നിവയും ലഭിച്ചു. ഓളവും തീരവും എന്ന ചിത്രം ഡൽഹി മലയാളം ഫിലിം ഫെസ്‌ റ്റിവലിൽ സ്വർണ്ണ മെഡൽ നേടി..

മലയാളചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ജെ.സി. ദാനിയേൽ പുരസ്കാരവും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌.

മരണം

അവസാനകാലത്ത് അൽഷിമേഴ്സ് രോഗം ബാധിച്ച് കൊച്ചിയിലെ മകളുടെ വീട്ടിൽ താമസിച്ചുവരികയായിരുന്ന മേനോൻ 82-ആം വയസ്സിൽ 2008 സെപ്റ്റംബർ 9-ന്‌ കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽവെച്ച് അന്തരിച്ചു.

അവലംബം

പുറത്തുനിന്നുള്ള കണ്ണികൾ

Tags:

പി.എൻ. മേനോൻ സിനിമാജീവിതംപി.എൻ. മേനോൻ ചലച്ചിത്രങ്ങൾ[3]പി.എൻ. മേനോൻ പുരസ്കാരങ്ങൾപി.എൻ. മേനോൻ മരണംപി.എൻ. മേനോൻ അവലംബംപി.എൻ. മേനോൻ പുറത്തുനിന്നുള്ള കണ്ണികൾപി.എൻ. മേനോൻ19262008ചലച്ചിത്രസംവിധായകൻജനുവരി 2തൃശ്ശൂർ ജില്ലഭരതൻവടക്കാഞ്ചേരിസെപ്റ്റംബർ 9

🔥 Trending searches on Wiki മലയാളം:

ദുഃഖവെള്ളിയാഴ്ചഭദ്രകാളിസൗദി അറേബ്യരക്തപ്പകർച്ചമസാല ബോണ്ടുകൾഫുട്ബോൾ ലോകകപ്പ് 2014American Samoaടിപ്പു സുൽത്താൻമുജാഹിദ് പ്രസ്ഥാനം (കേരളം)ഭാരതീയ ജനതാ പാർട്ടിയോദ്ധാകേരള സാഹിത്യ അക്കാദമി പുരസ്കാരംഹസൻ ഇബ്നു അലിസ്വഹീഹുൽ ബുഖാരിആരാച്ചാർ (നോവൽ)ഷാഫി പറമ്പിൽഅറബി ഭാഷഷമാംചക്കകേരളത്തിലെ ക്ഷേത്രങ്ങളുടെ പട്ടികചരക്കു സേവന നികുതി (ഇന്ത്യ)യൂദാസ് സ്കറിയോത്തക്രിസ് ഇവാൻസ്ഓട്ടൻ തുള്ളൽഇന്തോനേഷ്യമദീനതബൂക്ക് യുദ്ധംവടക്കൻ പാട്ട്പ്രധാന ദിനങ്ങൾMawlidഹിമാലയംപി. ഭാസ്കരൻഅല്ലാഹുകെ.ഇ.എ.എംമിഷനറി പൊസിഷൻആമസോൺ.കോംബാങ്കുവിളിഅബൂ ജഹ്ൽമനുഷ്യ ശരീരംഹീമോഗ്ലോബിൻസോറിയാസിസ്മലയാറ്റൂർആഗ്നേയഗ്രന്ഥിഅബൂസുഫ്‌യാൻതാപംനവരത്നങ്ങൾപാലക്കാട് ജില്ലകാനഡമസ്ജിദ് ഖുബാKansasമൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ്മതേതരത്വംമലൈക്കോട്ടൈ വാലിബൻതൽഹആർത്തവവിരാമംഹംസമരുഭൂമിഅമേരിക്കൻ ഐക്യനാടുകളുടെ സംസ്ഥാന പക്ഷികൾവല്ലഭായി പട്ടേൽപ്രാചീനകവിത്രയംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംറഫീക്ക് അഹമ്മദ്സുമയ്യക്ലിഫ് ഹൗസ്അയമോദകംപൗലോസ് അപ്പസ്തോലൻആമസോൺ മഴക്കാടുകൾപുതിയ ഏഴു ലോകാത്ഭുതങ്ങൾഫാസിസംധനുഷ്കോടിറസൂൽ പൂക്കുട്ടിഅണ്ണാമലൈ കുപ്പുസാമിഇന്ത്യൻ പാർലമെന്റ്രക്താതിമർദ്ദംലൂസിഫർ (ചലച്ചിത്രം)മൈക്കിൾ കോളിൻസ്ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം🡆 More