പത്രപ്രവർത്തനം

മാദ്ധ്യമങ്ങൾക്കായി വാർത്തകൾ ശേഖരിക്കുകയും അതിൽ തിരുത്തലുകൾ വരുത്തി പ്രസിദ്ധീകരണയോഗ്യമാക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ്‌ പത്രപ്രവർത്തനം.

ഈ ജോലി ചെയ്യുന്നവരെ പത്രപ്രവർത്തകർ എന്നു പറയുന്നു.

അംഗീകൃതപത്രപ്രവർത്തകർ

വാർത്തകളുടെ ശേഖരണത്തിനും വിതരണത്തിനും ഗവൺമെൻറ് ഏർപ്പെടുത്തിയിട്ടുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് പത്രപ്രവർത്തകനെ അർഹനാക്കുന്ന അംഗീകരണപ്രക്രിയയാണ് അക്രെഡിറ്റേഷൻ. പത്രപ്രവർത്തകരെക്കൂടാതെ റേഡിയോ, ടെലിവിഷൻ, മറ്റു വാർത്താവിനിമയ മാധ്യമങ്ങൾ എന്നിവയുടെ ലേഖകർക്കും കേന്ദ്രത്തിലും സംസ്ഥാനത്തിലും അക്രെഡിറ്റേഷൻ നൽകപ്പെടുന്നു. വിദേശപത്രങ്ങൾ, റേഡിയോ, ടെലിവിഷൻ എന്നിവയുടെ പ്രതിനിധികളും ഗവൺമെന്റിൻറെ ആനുകൂല്യങ്ങൾക്ക് അർഹരാണ്.

മിക്ക ഗവൺമെന്റുകൾക്കും ഒരു അക്രെഡിറ്റേഷൻ കമ്മിറ്റിയുണ്ട്. പത്രലേഖകരും ഇതിൽ അംഗങ്ങളാണ്. ഈ കമ്മിറ്റി അപേക്ഷകൾ പരിശോധിച്ച് ഗവൺമെന്റിലേക്ക് ശുപാർശചെയ്യുന്നു. അങ്ങനെ അംഗീകൃതരായിത്തീരുന്ന ലേഖകർക്ക് അവരുടെ പ്രവർത്തനത്തിന് സഹായകമായ ഒട്ടേറെ സൗകര്യങ്ങൾ ഗവൺമെന്റിൽനിന്നു ലഭിക്കുന്നു.

യുദ്ധമുന്നണിയിൽ പ്രവർത്തിക്കുന്ന ലേഖകർക്കും അക്രെഡിറ്റേഷൻ നല്കപ്പെടുന്നു. സൈനികാധികാരികളാണ് ഇതു നല്കുന്നത്.

ചരിത്രം

പത്രപ്രവർത്തനം 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ വൃത്താന്തപത്രപ്രവർത്തനം എന്ന താളിലുണ്ട്.

വാർത്തകളുടെ ശേഖരണത്തിലൂടെയും, പ്രസിദ്ധീകരണത്തിലൂടെയുണ്‌ പത്രപ്രവർത്തനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്‌. പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണ്‌ ആദ്യമായി വാർത്താ പത്രം വിതരണം ചെയ്‌തത്‌. അതൊരു ദൈവാരികയായിരുന്നു. ദി ഡയലി കോറന്റ്‌ എന്ന പേരിൽ പിന്നീട്‌ അറിയപ്പെട്ട പത്രമായിരുന്നു അത്‌. 1690 ൽ അമേരിക്കയിലും പത്രപ്രസിദ്ധീകരണമാരംഭിച്ചു. ഈ കാലഘട്ടത്തിൽ ഈ അമേരിക്കൻ പത്രമെല്ലാം ബ്രിട്ടീഷ്‌ വിരുദ്ധമായ നിലപാടാണ്‌ സ്വീകരിച്ചിരുന്നത്‌. 1800 ആയപ്പോഴേക്കും അമേരിക്കയിൽ നൂറുക്കണക്കിന്‌ പത്രങ്ങൾ അമേരിക്കയിലുണ്ടായിരുന്നു.

മറ്റു രീതികൾ

പത്രങ്ങളിലും ആനുകാലികങ്ങളിലും പലപ്പോഴായി ഫീച്ചറുകളും പ്രസിദ്ധീകരിക്കാറുണ്ട്‌. വാർത്തകളിൽ നിന്ന്‌ അൽപ്പം വ്യത്യസ്‌തമായി ദീർഘമേറിയ എഴുത്തുരൂപമാണ്‌ ഫീച്ചറുകൾ. ഫോട്ടോ ഗ്രാഫുകൾ, ചിത്രകലകൾ തുടങ്ങിയവ ഫീച്ചറുകളോടൊപ്പം ചേർക്കുന്ന രീതിയുണ്ട്‌. അച്ചടിയിലും, നിറങ്ങൾ നൽകുന്നതിലും ഫീച്ചറുകൾ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. വാർത്തകളെപ്പോലെ കൃത്യമായ വിവരങ്ങൾ പത്രപ്രവർത്തകൻ ഫീച്ചറുകളിൽ നൽകുന്നതിനുപുറമെ തന്റേതായ സർഗപരതയും( creative )കൂടി ഫീച്ചറുകളിൽ സന്നിവേശിപ്പിക്കുന്നു.

കഴിഞ്ഞ നൂറ്റാണ്ടുകളിൽ നിന്ന്‌ വ്യത്യസ്‌തമായി പത്രപ്രവർത്തകരും, പ്രസാധകരും എഴുത്തിന്റെ വിവിധ സമീപനങ്ങൾ പരീക്ഷിക്കുകയാണിപ്പോൾ. ടോം വോൾഫ്‍‍‍‍,ഗെ ടാല്‌സ്‌, എസ്‌. ഹൻടർ, തോംപ്‌സൺ എന്നിവർ ഈ പുതിയ രീതി അവലമ്പിക്കുന്നവരിൽ ചിലരാണ്‌.

പത്രപ്രവർത്തനത്തിന്റെ പങ്ക്‌

1920 മുതൽക്കാണ്‌ ആധുനിക പത്രപ്രവർത്തനത്തിന്റെ ആരംഭം കുറിക്കുന്നത്‌.ജനാധിപത്യത്തിൽ പത്രപ്രവർത്തനത്തിന്റെ പങ്കിനെ കുറിച്ച്‌ പ്രമുഖ അമേരിക്കൻ എഴുത്തുകാരനായ വാൾട്ടർ ലിപ്‌മാനും,തത്വചിന്തകനായ ജോൺ ഡ്യൂയിയും തമ്മിൽ ഒരു വാദപ്രതിവാദം തന്നെ രൂപപ്പെട്ടിട്ടുണ്ട്‌. ഇവരുടെ വ്യത്യസ്‌ത വാദങ്ങളുടെ അടിസ്ഥാനത്തിൽ ഒരു രാജ്യത്തും, സമൂഹത്തിലും പത്രപ്രവർത്തനത്തിന്റെ പങ്കിനെ കുറിച്ച്‌ വിവിധ തത്ത്വചിന്തകൾ ഇന്നും തുടരുന്നു.

Tags:

പത്രപ്രവർത്തനം അംഗീകൃതപത്രപ്രവർത്തകർപത്രപ്രവർത്തനം ചരിത്രംപത്രപ്രവർത്തനം മറ്റു രീതികൾപത്രപ്രവർത്തനം പത്രപ്രവർത്തനത്തിന്റെ പങ്ക്‌പത്രപ്രവർത്തനംമാദ്ധ്യമം

🔥 Trending searches on Wiki മലയാളം:

ശിവൻവാരാഹിബറോസ്കാസർഗോഡ് ജില്ലഉപ്പുസത്യാഗ്രഹംഇന്ത്യയുടെ രാഷ്‌ട്രപതിമോസ്കോമനോജ് വെങ്ങോലപാലക്കാട്ഹൃദയംമലമുഴക്കി വേഴാമ്പൽnxxk2കോടിയേരി ബാലകൃഷ്ണൻഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിഎം.ടി. വാസുദേവൻ നായർലൈംഗികബന്ധംകൃസരിഉലുവതൃശ്ശൂർ ജില്ലപ്രാചീനകവിത്രയംബിഗ് ബോസ് (മലയാളം സീസൺ 5)ക്ഷയംമലയാളിഎസ്. ജാനകിശ്രേഷ്ഠഭാഷാ പദവിഅപർണ ദാസ്കഞ്ചാവ്ഹനുമാൻഓന്ത്തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾയൂട്ടറൈൻ ഫൈബ്രോയ്‌ഡ്കാസർഗോഡ്എം.ആർ.ഐ. സ്കാൻനാഷണൽ കേഡറ്റ് കോർഅയക്കൂറസോഷ്യലിസംകെ.കെ. ശൈലജഉറൂബ്വീഡിയോതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംഏകീകൃത സിവിൽകോഡ്മലയാളസാഹിത്യംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംമരപ്പട്ടിവൃഷണംവൈക്കം മുഹമ്മദ് ബഷീർമതേതരത്വംമാധ്യമം ദിനപ്പത്രംകുറിച്യകലാപംആൽബർട്ട് ഐൻസ്റ്റൈൻആഗോളവത്കരണംഭരതനാട്യംസ്മിനു സിജോവിരാട് കോഹ്‌ലികയ്യോന്നിസ്വർണംജർമ്മനിവി.എസ്. സുനിൽ കുമാർവള്ളത്തോൾ നാരായണമേനോൻഭാരതീയ ജനതാ പാർട്ടിക്രിക്കറ്റ്ജവഹർലാൽ നെഹ്രുശ്വാസകോശ രോഗങ്ങൾദൃശ്യം 2കേരളത്തിലെ നദികളുടെ പട്ടികവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരംഎം.വി. ഗോവിന്ദൻചില്ലക്ഷരംമുണ്ടയാംപറമ്പ്കമ്യൂണിസംകൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)കേരള നിയമസഭവിചാരധാരതകഴി ശിവശങ്കരപ്പിള്ള🡆 More