ധ്രുവക്കുറുക്കൻ

ധ്രുവപ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരിനം കുറുക്കനാണ്‌ ധ്രുവക്കുറുക്കൻ‍.

ആർട്ടിക് കുറുക്കൻ, ഹിമകുറുക്കൻ എന്നിങ്ങനെയും അറിയപ്പെടുന്നു. കാനിഡെ(Candiae) ജന്തുകുടുംബത്തിൽപ്പെടുന്നു. ശാസ്ത്രനാമം: അലോപെക്സ് ലാഗോപ്പസ് ( Alopex lagopus ). ധ്രുവക്കുറുക്കന് സാധാരണ കുറുക്കനെ അപേക്ഷിച്ച് വലിപ്പം കുറവാണ്.

ധ്രുവകുറുക്കൻ
ധ്രുവക്കുറുക്കൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Canidae
Genus:
Alopex
Species:
A. lagopus
Binomial name
Alopex lagopus
(Linnaeus, 1758)
ധ്രുവക്കുറുക്കൻ
Arctic Fox range
Synonyms

Alopex lagopus
Canis lagopus

ശരീര ഘടന

കുറുക്കന്റേതിനെക്കാൾ നീളം കൂടിയ കാലുകളും നായയുടേതിനു സദൃശമായ തലയും പല്ലും ഇവയുടെ സവിശേഷതയാണ്. ആൺമൃഗത്തിന് തലയും ഉടലും കൂടി 46-68 സെന്റിമീറ്റർ. നീളം വരും; വാലിന് 30-40 സെന്റിമീറ്ററും. തോളറ്റംവരെ 30 സെന്റിമീറ്ററും. ഉയരവും നാലര കിലോഗ്രാമോളം തൂക്കവുമുണ്ടായിരിക്കും. പെൺമൃഗത്തിന്റെ തലയ്ക്കും ഉടലിനും കൂടി 53 സെന്റിമീറ്ററും വാലിന് 30 സെന്റിമീറ്ററും നീളവും മൂന്നു കിലോഗ്രാം തൂക്കവും ഉണ്ടായിരിക്കും. കട്ടിയുള്ള കൊഴുപ്പുപാളിയും രോമക്കുപ്പായവും ആർട്ടിക് മേഖലയിലെ തണുപ്പിനെ പ്രതിരോധിക്കാൻ ഇവയ്ക്ക് സഹായിക്കുന്നു. ശീതകാലത്ത് ഇവയ്ക്ക് വെളുത്ത നിറമാണ്; വേനൽക്കാലത്ത് ഇളം നീലയും. അതിനാൽ ഇവയെ നീലക്കുറുക്കൻ എന്നും വിശേഷിപ്പിക്കാറുണ്ട്.

ആവാസ മേഖല

യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ തുന്ദ്ര പ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. ഐസ്‌ലാന്റിലെ കരയിൽ ജീവിക്കുന്ന ഏക സസ്തനി ധ്രുവക്കുറുക്കനാണ്; അവിടെ ഇവ സാധാരണയാണുതാനും. -70oC വരെയുള്ള തണുപ്പ് അതിജീവിക്കാൻ ധ്രുവക്കുറുക്കനു കഴിയും.

ഒരു ആൺമൃഗവും ഒന്നോ രണ്ടോ പെൺമൃഗങ്ങളും അടങ്ങിയ ചെറുകൂട്ടങ്ങളായാണ് ഇവയെ കാണുക. കുന്നിൻചരിവുകളിൽ എക്കൽമണ്ണും മണലും ഉപയോഗിച്ചുണ്ടാക്കുന്ന ചെറു ഗുഹകളാണ് ഇവയുടെ വാസസ്ഥലം.

സ്വഭാവം

എലികൾ‍, പ്രാണികൾ‍, ധ്രുവക്കരടികൾ ഉപേക്ഷിച്ചുപോയ മാംസക്കഷണങ്ങൾ, ചത്തടിഞ്ഞ മത്സ്യങ്ങൾ തുടങ്ങിയവ ധ്രുവക്കുറുക്കൻ ആഹാരമാക്കുന്നു. മഞ്ഞിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഇരകളുടെ നേരിയ ശബ്ദം പോലും പിടിച്ചെടുക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. മേയ്-ജൂൺ മാസക്കാലമാണ് ധ്രുവക്കുറുക്കന്റെ പ്രജനനകാലം. ഗർഭകാലം 51-57 ദിവസങ്ങളാണ്. ഒരു പ്രസവത്തിൽ 4 മുതൽ 11 വരെ കുഞ്ഞുങ്ങളുണ്ടാകും. പെൺകുറുക്കനും കുഞ്ഞുങ്ങൾക്കും ആഹാരം സമ്പാദിച്ചുകൊടുക്കുന്നതും അവയെ ശത്രുക്കളിൽനിന്നു സംരക്ഷിക്കുന്നതും കുടുംബത്തിലെ ആൺകുറുക്കനാണ്. വൻതോതിലുള്ള വേട്ടയാടൽമൂലം ധ്രുവക്കുറുക്കൻ ഇന്ന് വംശനാശ ഭീഷണി നേരിടുകയാണ്.

അലോപെക്സ് കോർസാക് ( Alopex corsac ) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന മറ്റൊരിനം ധ്രുവക്കുറുക്കൻ മംഗോളിയ, വടക്കൻ ചൈന എന്നിവിടങ്ങളിൽ കണ്ടുവരുന്നു.

അവലംബം

ധ്രുവക്കുറുക്കൻ കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ധ്രുവക്കുറുക്കൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

ധ്രുവക്കുറുക്കൻ ശരീര ഘടനധ്രുവക്കുറുക്കൻ ആവാസ മേഖലധ്രുവക്കുറുക്കൻ സ്വഭാവംധ്രുവക്കുറുക്കൻ അവലംബംധ്രുവക്കുറുക്കൻ

🔥 Trending searches on Wiki മലയാളം:

പുല്ലൂർപെരുമ്പാവൂർതേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത്രക്താതിമർദ്ദംഎടവണ്ണനേമംഅമ്പലപ്പുഴഅത്തോളിതിലകൻഹരിപ്പാട്കല്യാണി പ്രിയദർശൻ2022 ഫിഫ ലോകകപ്പ്ചുനക്കര ഗ്രാമപഞ്ചായത്ത്മധുര മീനാക്ഷി ക്ഷേത്രംവാഴക്കുളംചമ്പക്കുളംചാലിശ്ശേരി ഗ്രാമപഞ്ചായത്ത്വേളി, തിരുവനന്തപുരംകിനാനൂർതിരുവല്ലടെസ്റ്റോസ്റ്റിറോൺകടുക്കപേരാമ്പ്ര (കോഴിക്കോട്)ഭരണങ്ങാനംചെറുതുരുത്തികുരീപ്പുഴനല്ലൂർനാട്വയലാർ രാമവർമ്മഎടക്കരതലശ്ശേരിഅഴീക്കോട്, തൃശ്ശൂർസുസ്ഥിര വികസനംനക്ഷത്രവൃക്ഷങ്ങൾകരുളായി ഗ്രാമപഞ്ചായത്ത്ഉടുമ്പന്നൂർനിസ്സഹകരണ പ്രസ്ഥാനംആർത്തവചക്രവും സുരക്ഷിതകാലവുംപട്ടണക്കാട് ഗ്രാമപഞ്ചായത്ത്കുളത്തൂപ്പുഴചാലക്കുടിവേനൽതുമ്പികൾ കലാജാഥചിറ്റാർ ഗ്രാമപഞ്ചായത്ത്ബാലസംഘംകരിങ്കല്ലത്താണിചട്ടമ്പിസ്വാമികൾരാധചാന്നാർ ലഹളഡെങ്കിപ്പനിആനമങ്ങാട്സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻബദ്ർ യുദ്ധംഗോതുരുത്ത്ലിംഫോസൈറ്റ്അഴീക്കോട്, കണ്ണൂർകോഴിക്കോട്പത്മനാഭസ്വാമി ക്ഷേത്രംമുള്ളൂർക്കരചേരസാമ്രാജ്യംചങ്ങമ്പുഴ കൃഷ്ണപിള്ളഹജ്ജ്എരുമപേരാൽപെരളശ്ശേരി ഗ്രാമപഞ്ചായത്ത്പോട്ടഇന്ത്യയിലെ വന്യജീവിസങ്കേതങ്ങൾഓണംമാനന്തവാടിപാനൂർഫ്രഞ്ച് വിപ്ലവംതാജ് മഹൽപണ്ഡിറ്റ് കെ.പി. കറുപ്പൻകഥകളിഎ.കെ. ഗോപാലൻപെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്പറങ്കിപ്പുണ്ണ്അതിരപ്പിള്ളി വെള്ളച്ചാട്ടംവൈക്കം സത്യാഗ്രഹംപാരിപ്പള്ളി🡆 More