ദേശീയ ചലച്ചിത്രപുരസ്കാരം

ഇന്ത്യയിലെ ഏറ്റവും ഉന്നതമായ ചലച്ചിത്രപുരസ്കാരമാണ് ദേശീയ ചലച്ചിത്രപുരസ്കാരം.

ഫിലിംഫെയർ പുരസ്കാരത്തോളം തന്നെ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഈ പുരസ്കാരം ആരംഭിച്ചത് 1954-ൽ ആണ്. 1973 മുതൽ ഇത് ഭാരത സർക്കാറിന്റെ, ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവലിന്റെ (Directorate of Film Festival) നിയന്ത്രണാധികാരത്തിലാണ്.

ദേശീയ ചലച്ചിത്രപുരസ്കാരം
പുരസ്കാരവിവരങ്ങൾ
വിഭാഗം ചലച്ചിത്രം
നിലവിൽ വന്നത് 1954
അവസാനം നൽകിയത് 2007
നൽകിയത് ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽ, ഇന്ത്യ
വിവരണം ഇന്ത്യയിലെ ഏറ്റവും ഉന്നതമായ ചലച്ചിത്രപുരസ്കാരം.

എല്ലാ വർഷവും സർക്കാർ നിയമിച്ച ഒരു സംഘം, ചലച്ചിത്രങ്ങളിലെ വിവിധ മേഖലയിലുള്ള വിജയികളെ തിരഞ്ഞെടുക്കുന്നു. ന്യൂ ഡെൽഹിയിൽ വച്ചാണ് ദേശീയ ചലച്ചിത്രപുരസ്കാരം നൽകപ്പെടുന്നത്. രാഷ്ട്രപതിയാണ്, വിജയികൾക്ക് പുരസ്കാരം സമ്മാനിക്കുന്നത്. ദേശീയ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. ദേശീയ ചലച്ചിത്രോത്സവ വേദിയിൽ പുരസ്കാരം ലഭിച്ച ചിത്രങ്ങൾ ജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നു. ഒരു വർഷം മുൻപ് ഇന്ത്യയൊട്ടാകെ നിർമ്മിച്ച ചലച്ചിത്രങ്ങളാണ് അതിനടുത്ത വർഷം പുരസ്കാരങ്ങൾക്കായി പരിഗണിക്കുന്നത്. ഇന്ത്യയൊട്ടാകെ നിർമ്മിച്ച ചലച്ചിത്രങ്ങളിൽ നിന്ന് ഏറ്റവും മികച്ച ഇന്ത്യൻ ചലച്ചിത്രം തിരഞ്ഞെടുക്കുന്നതോടൊപ്പം തന്നെ, ഇന്ത്യയിലെ എല്ലാ ഭാഷ‍കളിൽ നിന്നും അതതു ഭാഷകളിലെ ഏറ്റവും മികച്ച ചിത്രവും തിരഞ്ഞെടുക്കുന്നു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ അമേരിക്കൻ അക്കാദമി പുരസ്കാരളുടെ അത്രയും തുല്യ മൂല്യമുള്ള പുരസ്കാരമായി ദേശീയ ചലച്ചിത്രപുരസ്കാരത്തെ കണക്കാക്കുന്നു.

ചരിത്രം

1954-ലാണ് ആദ്യ പുരസ്കാരം നൽകപ്പെട്ടത്. ഭാരതത്തിലെ കലയെയും, സംസ്കാരത്തെയും പരിപോഷിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇങ്ങനെയൊരു പുരസ്കാരം സംഘടിപ്പിച്ചതിന്റെ പ്രധാന ലക്ഷ്യം. 1954-ൽ ആദ്യത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയത് ശ്യാംചി ആയി എന്ന മറാത്തി ചലച്ചിത്രമാണ്.

ജൂറികളും, നിയമങ്ങളും

പ്രധാനമായും രണ്ട് വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ നൽകപ്പെടുന്നത്.

  1. ഫീച്ചർ ഫിലിം
  2. നോൺ ഫീച്ചർ ഫിലിം.

2009-ൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ 13 ജൂറി അംഗങ്ങളും, നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ 5 അംഗളുമാണ് ഉണ്ടായിരുന്നത്. ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ് ആണ് ജൂറികളെ നിയമിക്കുന്നത്. എന്നിരുന്നാലും പുരസ്കാരങ്ങൾക്കായി ചലച്ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലേക്കോ, പുരസ്കാരം നേടിയ ചിത്രങ്ങളുമായി ബന്ധപ്പെട്ടോ യാതൊരുവിധ സ്വാധീനവും സർക്കാറിന്റേയോ, ഡയറക്ടറേറ്റിന്റേയോ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുകയില്ല. നിർണായക പാനലിനായിരിക്കും തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളെ വിലയിരുത്തുന്നതിനുള്ള മുഴുവൻ അധികാരവും ഉണ്ടായിരിക്കുക. ഓരോ വിഭാഗത്തിലുമായി ഏകദേശം നൂറോളം ചിത്രങ്ങൾ പരിഗണിക്കപ്പെടുന്നു.

ദേശീയ ചലച്ചിത്രപുരസ്കാരങ്ങളുടെ നിയമങ്ങൾ അടങ്ങിയ ഒരു പത്രിക എല്ലാ വർഷവും പുറത്തിറക്കുന്നു. ഇത് നാഷ്ണൽ ഫിലിം അവാർഡ് റെഗുലേഷൻസ്(National Film Award Regulations)എന്ന് അറിയപ്പെടുന്നു.

പുരസ്കാരങ്ങൾ 2009 വരെ

സ്വർണ്ണകമലം

ഏറ്റവും പ്രധാനപ്പെട്ട നാല് പുരസ്കാരങ്ങളാണ് സ്വർണ്ണ കമലത്തിൽ അടങ്ങിയിരിക്കുന്നത് അത് താഴെക്കൊടുക്കുന്നു.

  • മികച്ച ചലച്ചിത്രം
  • മികച്ച സംവിധായകൻ
  • മികച്ച ജനപ്രീതി നേടിയ ചലച്ചിത്രം
  • മികച്ച കുട്ടികളുടെ ചലച്ചിത്രം

മറ്റ് പുരസ്കാരങ്ങൾ

  • നവാഗത സംവിധായകന്റെ മികച്ച ചലച്ചിത്രം
  • മികച്ച ആനിമേഷൻ ചലച്ചിത്രം

രജതകമലം

സ്വർണ്ണകമലത്തിലടങ്ങാത്ത മറ്റ് പ്രധാന പുരസ്കാരങ്ങളാണ് രജതകമലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് അത് താഴെക്കൊടുക്കുന്നു.

  • മികച്ച നടൻ
  • മികച്ച നടി
  • മികച്ച സഹനടൻ
  • മികച്ച സഹനടി
  • മികച്ച ബാലതാരം
  • മികച്ച ഛായാഗ്രഹണം
  • മികച്ച തിരക്കഥ
  • മികച്ച കലാസംവിധാനം
  • മികച്ച ചമയം
  • മികച്ച വസ്ത്രാലങ്കാരം
  • മികച്ച സംഗീത സംവിധാനം
  • മികച്ച ഗാനരചന
  • മികച്ച പിന്നണിഗായിക
  • മികച്ച പിന്നണിഗായകൻ
  • മികച്ച നൃത്ത സംവിധാനം
  • മികച്ച ശബ്ദലേഖനം
  • മികച്ച എഡിറ്റിംഗ്
  • മികച്ച സ്പെഷ്യൽ എഫക്സ്റ്റ്
  • മികച്ച രണ്ടാമത്തെ ചലച്ചിത്രം
  • പ്രത്യേക ജൂറി പുരസ്കാരം / പ്രത്യേക പരാമർശം
  • മികച്ച കുടുംബക്ഷേമ ചലച്ചിത്രം
  • മികച്ച സമകാലീക ചലച്ചിത്രം
  • മികച്ച പരിസ്ഥിതി സംരക്ഷണ ചലച്ചിത്രം

നർഗീസ് ദത്ത് പുരസ്കാരം

മികച്ച ദേശഭക്തി ചലച്ചിത്രത്തിനാണ് ഈ പുരസ്കാരം ലഭിക്കുക.

ഇന്ദിരാഗാന്ധി പുരസ്കാരം

മികച്ച പുതുമുഖ സംവിധായകർക്കാണ് ഈ പുരസ്കാരം ലഭിക്കുന്നത്.

ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം

ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച്. ലൈഫ് ടൈം അച്ചീവ്മെന്റായാണ് ഈ പുരസ്കാരം നൽകുന്നത്. ഇന്ത്യൻ ചലച്ചിത്രങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ നാമദേയത്തിലുള്ളതാണ് ഈ പുരസ്കാരം.

മികച്ച ചലച്ചിത്രാവലംബിത പുസ്തകം

ചലച്ചിത്രങ്ങളെക്കുറിച്ച് എഴുതി പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച പുസ്തകത്തിനാണ് ഈ പുരസ്കാരം നൽകുന്നത്.

മികച്ച ചലച്ചിത്രനിരൂപണം

ഏറ്റവും മികച്ച ചലച്ചിത്രനിരൂപകർക്കാണ് ഈ പുരസ്കാരം നൽകുന്നത്.

പുറത്തേക്കുള്ള കണ്ണികൾ

അവലംബം



Tags:

ദേശീയ ചലച്ചിത്രപുരസ്കാരം ചരിത്രംദേശീയ ചലച്ചിത്രപുരസ്കാരം ജൂറികളും, നിയമങ്ങളുംദേശീയ ചലച്ചിത്രപുരസ്കാരം പുരസ്കാരങ്ങൾ 2009 വരെദേശീയ ചലച്ചിത്രപുരസ്കാരം പുറത്തേക്കുള്ള കണ്ണികൾദേശീയ ചലച്ചിത്രപുരസ്കാരം അവലംബംദേശീയ ചലച്ചിത്രപുരസ്കാരംഇന്ത്യഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽഫിലിംഫെയർ പുരസ്കാരം

🔥 Trending searches on Wiki മലയാളം:

ഭരണങ്ങാനംതിരുനാവായഓച്ചിറമലങ്കര ഓർത്തഡോക്സ് സുറിയാനി സഭകളമശ്ശേരിനിലമ്പൂർശ്രീകണ്ഠാപുരംഅഡോൾഫ് ഹിറ്റ്‌ലർയോനികുന്നംകുളംഹജ്ജ്പേരാവൂർകരികാല ചോളൻആൽമരംഅങ്കണവാടിവക്കംഎഴുത്തച്ഛൻ പുരസ്കാരംമലയാലപ്പുഴ ഗ്രാമപഞ്ചായത്ത്ഖസാക്കിന്റെ ഇതിഹാസംപാഠകംസുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻപാലാരിവട്ടംനെല്ലിയാമ്പതികുമരകംമലയിൻകീഴ്അഴീക്കോട്, കണ്ണൂർമുട്ടിൽ ഗ്രാമപഞ്ചായത്ത്കല്ല്യാശ്ശേരിചെമ്മാട്അഞ്ചാംപനിഓടക്കുഴൽ പുരസ്കാരംഓട്ടൻ തുള്ളൽജീവപര്യന്തം തടവ്താമരക്കുളം ഗ്രാമപഞ്ചായത്ത്ഇരുളംകേരളംരാഹുൽ ഗാന്ധിമഠത്തിൽ വരവ്എറണാകുളംനായർഗുരുവായൂർകുളത്തൂപ്പുഴഅണലിഇലുമ്പിതവനൂർ ഗ്രാമപഞ്ചായത്ത്വെള്ളിക്കുളങ്ങരഇന്ത്യയിലെ ഭരണഘടനാസ്ഥാപനങ്ങൾവാമനപുരംആലപ്പുഴചോമ്പാല കുഞ്ഞിപ്പള്ളിഇളംകുളംമാർത്താണ്ഡവർമ്മ (നോവൽ)വാടാനപ്പള്ളിസഫലമീ യാത്ര (കവിത)ആയില്യം (നക്ഷത്രം)നവരത്നങ്ങൾമാതമംഗലംഇന്ത്യൻ ഭരണഘടനയുടെ ആമുഖംവർക്കലതൃപ്പൂണിത്തുറആര്യനാട്സന്ധി (വ്യാകരണം)ഗോഡ്ഫാദർകല്ലൂർ, തൃശ്ശൂർകാസർഗോഡ്നാദാപുരം ഗ്രാമപഞ്ചായത്ത്വള്ളത്തോൾ പുരസ്കാരം‌ഓടനാവട്ടംഅഗളി ഗ്രാമപഞ്ചായത്ത്അബ്ദുന്നാസർ മഅദനിഎഴുപുന്ന ഗ്രാമപഞ്ചായത്ത്നന്ദിയോട് ഗ്രാമപഞ്ചായത്ത്തകഴി ശിവശങ്കരപ്പിള്ളചൊക്ലി ഗ്രാമപഞ്ചായത്ത്വെള്ളിക്കെട്ടൻപഴയന്നൂർപൂയം (നക്ഷത്രം)കാഞ്ഞിരപ്പള്ളി🡆 More