തരുൺ ഗൊഗൊയ്

രാഷ്ട്രീയപ്രവർത്തകരെ കുറിച്ചുള്ള ഈ ലേഖനം അപൂർണ്ണമാണ്‌.

അസമിലെ പ്രമുഖ കോൺഗ്രസ് (ഐ) നേതാക്കളിലൊരാളും മുൻ മുഖ്യമന്ത്രിയുമായിരുന്നു തരുൺ കുമാർ ഗൊഗൊയി എന്ന തരുൺ ഗൊഗൊയി (ജനനം: 1936 ഏപ്രിൽ 1). 2020 നവംബർ 23 ന് അദ്ദേഹം അന്തരിച്ചു.

തരുൺ ഗൊഗൊയ്
തരുൺ ഗൊഗൊയ്
13th Chief Minister of Assam
ഓഫീസിൽ
18 May 2001 – 24 May 2016
ഗവർണ്ണർശ്രീനിവാസ് കുമാർ സിൻഹ
അരവിന്ദ് ദാവെ
അജയ് സിംഗ്
ശിവ് ചരൺ മാത്തൂർr
കെ. ശങ്കരനാരായണൻ
സെയ്ദ് സിബ്റ്റി റാസി
ജാനകി ബല്ലഭ് പട്നായിക്
പത്മനാഭ ആചാര്യ
മുൻഗാമിപ്രഫുല്ല കുമാർ മഹന്ത
പിൻഗാമിസർവാനന്ദ സോനോവൽ
Member of Legislative Assembly
Titabar
പദവിയിൽ
ഓഫീസിൽ
20 September 2001
മുൻഗാമിദിപ് ഗൊഗോയ്
Minister of State (Independent Charge) for Food Processing Industries
ഓഫീസിൽ
1991–1996
പ്രധാനമന്ത്രിപി.വി. നരസിംഹ റാവു
Member of Parliament
Kaliabor
ഓഫീസിൽ
1998–2001
മുൻഗാമികേശബ് മഹന്ത
പിൻഗാമിദിപ് ഗോഗോയ്
Member of Legislative Assembly
Margherita
ഓഫീസിൽ
1996–1998
മുൻഗാമികുൽ ബഹദൂർ ചെത്രി
പിൻഗാമിPradyut Bordoloi
Member of Parliament
Kaliabor
ഓഫീസിൽ
1991–1996
മുൻഗാമിBhadreswar Tanti
പിൻഗാമികേശബ് മഹന്ത
Member of Parliament
Jorhat
ഓഫീസിൽ
1971–1984
മുൻഗാമിരാജേന്ദ്രനാഥ് ബറുവ
പിൻഗാമിParag Chaliha
വ്യക്തിഗത വിവരങ്ങൾ
ജനനം(1936-04-01)ഏപ്രിൽ 1, 1936
Rangamati Jorhat, Assam Province, British India
(present-day Assam, India)
മരണംനവംബർ 23, 2020(2020-11-23) (പ്രായം 84)
ഗൌഹട്ടി, ആസാം
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിഡോളി ഗോഗോയ്
കുട്ടികൾചന്ദ്രിമ ഗോഗോയ്, ഗൌരവ് ഗോഗോയ്
മാതാപിതാക്കൾsഡോ. കമലേശ്വർ ഗോഗോയ് (പിതാവ്), ഉഷ ഗോഗോയ് (മാതാവ്)
വസതിഗോഹട്ടി
അൽമ മേറ്റർഗൌഹട്ടി സർവ്വകലാശാല
തൊഴിൽനിയമജ്ഞൻ, രാഷ്ട്രീയനേതാവ്
വെബ്‌വിലാസംassamassembly.gov.in/tarun-gogoi.html
ഉറവിടം: [Government of Assam]

ജീവിതരേഖ

അസമിലെ ജോർഹാട് ജില്ലയിൽ പെട്ട റാൺഗജനിൽ ഡോക്ടർ കമലേശ്വർ ഗൊഗൊയിയുടെയും ഉഷ ഗൊഗൊയിയുടെയും ജനിച്ച തരുൺ ജോർഹാട് ഗവണ്മെന്റ് ബോയ്സ് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും ജെ.ബി കോളേജിൽ നിന്ന് ആർട്സ്, നിയമബിരുദങ്ങളും നേടി.

യൂത്ത് കോൺഗ്രസ് നേതാവായാണ് തരുൺ ഗൊഗൊയി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഈ യുവപ്രതിഭയുടെ കഴിവുകൾ തിരിച്ചറിഞ്ഞ കോൺഗ്രസ് (ഐ)-യുടെ അനിഷേധ്യ നേതാവായിരുന്ന ഇന്ദിരാ ഗാന്ധി സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങളുടെ ചുമതല ഗൊഗൊയിയെ ഏൽപ്പിച്ചു. 1971-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജോർഹാട് മണ്ഡലത്തിൽ നിന്ന് മത്സരിച്ച ഗൊഗൊയി വിജയം നേടി അഞ്ചാം ലോക്‌സഭയിലെ അംഗമായി. പിന്നീട് 1977-ലും 1983-ലും നടന്ന തെരഞ്ഞെടുപ്പുകൾക്ക് ശേഷം രൂപീകരിക്കപ്പെട്ട ആറും ഏഴും ലോക്‌സഭകളിലും ജോർഹാട് മണ്ഡലത്തെ പ്രതിനിധീകരിച്ചത് ഗൊഗൊയി തന്നെയായിരുന്നു. ഇതിനിടെ 1976-ൽ ഓൾ ഇന്ത്യാ കോൺഗ്രസ് കമ്മറ്റിയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും 1985-ൽ ഓൾ ഇന്ത്യാ കോൺഗ്രസ് കമ്മറ്റി (ഐ)യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും അദ്ദേഹം നിയമിതനായി. 1986 മുതൽ 1990 വരെയുള്ള കാലഘട്ടത്തിൽ അസം പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡണ്ട് സ്ഥാനം ഗൊഗൊയി വഹിച്ചിരുന്നു .

1991-ൽ കാളിയബോർ മണ്ഡലത്തിൽ നിന്നും പത്താം ലോക്‌സഭയിലെത്തിയ അദ്ദേഹം 1991 മുതൽ 1993 വരെ ഭക്ഷ്യ വകുപ്പിന്റെയും 1993 മുതൽ 1995 വരെ ഭക്ഷ്യ സംസ്കരണ വകുപ്പിന്റെയും സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായിരുന്നു. 1997-1998ൽ മാർഗ്‌ഹെരിത് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയായി അസം നിയമസഭയിൽ തന്റെ സാന്നിധ്യം അറിയിച്ച ഗൊഗൊയി വീണ്ടും 1998-ലും 1999-ലും കാളിയബോർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയായി യഥാക്രമം പന്ത്രണ്ടും പതിമൂന്നും ലോക്‌സഭകളിലെ അംഗമായിരുന്നു.

2001 മേയ് 17-ന് അദ്ദേഹം അസം മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് (ഐ) തന്നെ സംസ്ഥാനത്ത് ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിച്ചതിനാൽ തരുൺ ഗൊഗൊയിക്ക് മുഖ്യമന്ത്രി സ്ഥാനം നിലനിർത്താനായി. ഈ നിയമസഭയുടെ അവസാന കാലത്ത് ഗൊഗൊയിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരേ മൊത്തം 20,000 കോടി രൂപ നഷ്ടം കണക്കാക്കാവുന്ന അഴിമതി ആരോപണങ്ങൾ ഉയർന്ന് വന്നിരുന്നു. ഇതിന് പുറമേ അന:ധികൃത കുടിയേറ്റങ്ങളും തേയില തോട്ടങ്ങളിലെ പ്രശ്നങ്ങളും ഗൊഗൊയി സർക്കാരിനു തലവേദന സൃഷ്ടിച്ചിരുന്നു. അതിനാൽ 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം പല മാധ്യമങ്ങളും പ്രവചിച്ചിരുന്നെങ്കിലും തരുൺ ഗൊഗൊയിക്ക് മൂന്നാം വട്ടവും തുടർച്ചയായി തന്റെ പാർട്ടിയെ അധികാരത്തിലേക്ക് നയിക്കുവാൻ സാധിച്ചു.

സ്വകാര്യജീവിതം

1972 ജൂലൈ 30 ന് തരുൺ ഗോഗോയ് ഗൌഹതി സർവകലാശാലയിൽ നിന്ന് സുവോളജിയിൽ ബിരുദാനന്തര ബിരുദധാരിണിയായ ഡോളി ഗോഗോയിയെ വിവാഹം കഴിച്ചു. എം‌ബി‌എ ബിരുദധാരിണിയായ ചന്ദ്രിമ ഗോഗോയിയും കാളിയബോറിൽനിന്നുള്ള പാർലമെന്റ് അംഗവും ന്യൂയോർക്ക് സർവകലാശാലയിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദവും നേടിയ ഗൌരവ് ഗോഗോയിയും ഉൾപ്പെടെ അവർക്ക് രണ്ട് കുട്ടികളാണുള്ളത്. ജോർഹട്ടിൽ നിന്ന് മെട്രിക്കുലേഷൻ പാസായ തരുൺ ഗോഗോയ് ഗൌഹതി സർവകലാശാലയിൽ നിന്ന് എൽഎൽബി നേടിയിരുന്നു. ഗൗഹതി സർവകലാശാലയിലെ സ്റ്റുഡന്റ് അസോസിയേഷൻ നേതാവ് എന്ന നിലയിൽനിന്നായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ആരംഭം.

രോഗവും മരണവും

2020 ഓഗസ്റ്റ് 26 ന് COVID-19 ബാധിച്ച ഗോഗോയിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയുടെ ഭാഗമായി പ്ലാസ്മ ട്രാൻസ്പ്ലാൻറ് നടത്തുകയും ചെയ്തു. കോവിഡ് രോഗം ബാധിച്ചതിന് ശേഷമുള്ള സങ്കീർണതകളും ഒന്നിലധികം അവയവങ്ങളുടെ തകരാറും കാരണം 2020 നവംബർ 23 ന് വൈകുന്നേരം 5.34 ന് ഗൌഹട്ടി മെഡിക്കൽ കോളേജിൽവച്ച് അദ്ദേഹം അന്തരിച്ചു.

അവലംബങ്ങൾ

Tags:

തരുൺ ഗൊഗൊയ് ജീവിതരേഖതരുൺ ഗൊഗൊയ് സ്വകാര്യജീവിതംതരുൺ ഗൊഗൊയ് രോഗവും മരണവുംതരുൺ ഗൊഗൊയ് അവലംബങ്ങൾതരുൺ ഗൊഗൊയ്

🔥 Trending searches on Wiki മലയാളം:

ഉപനിഷത്ത്ചെങ്കണ്ണ്സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)മുംബൈ ഇന്ത്യൻസ്മിഷനറി പൊസിഷൻഉമ്മു സൽമകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻകടുവസ്വാഭാവികറബ്ബർഅബൂ ജഹ്ൽസകാത്ത്പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംകേരളത്തിലെ പാമ്പുകൾരവിചന്ദ്രൻ സി.രാമായണംയൂട്യൂബ്മമിത ബൈജുചാത്തൻരോഹിത് ശർമമദീനആധുനിക കവിത്രയംനാടകംറഷ്യൻ വിപ്ലവംവാട്സ്ആപ്പ്ശോഭ സുരേന്ദ്രൻവെരുക്ധനുഷ്കോടിലൈലത്തുൽ ഖദ്‌ർആഗോളതാപനംകോഴിക്കോട്ജന്മഭൂമി ദിനപ്പത്രംഈദുൽ ഫിത്ർആടുജീവിതം (ചലച്ചിത്രം)ആഗ്നേയഗ്രന്ഥിയുടെ വീക്കംഭൂഖണ്ഡംകമല സുറയ്യകരിമ്പുലി‌കടമ്മനിട്ട രാമകൃഷ്ണൻപാർക്കിൻസൺസ് രോഗംഗ്ലോക്കോമഗംഗാനദിഓവർ-ദ-ടോപ്പ് മീഡിയ സർവ്വീസ്പഴശ്ശിരാജഅരിമ്പാറവിധേയൻകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികനക്ഷത്രവൃക്ഷങ്ങൾസബഅ്നിവിൻ പോളികേരള സാഹിത്യ അക്കാദമിരാജാ രവിവർമ്മനിർമ്മല സീതാരാമൻമനുഷ്യാവകാശംഅറബിമലയാളംജവഹർലാൽ നെഹ്രുസിൽക്ക് സ്മിതഗൂഗിൾബദർ ദിനംനെന്മാറ വല്ലങ്ങി വേലമരപ്പട്ടിനിക്കോള ടെസ്‌ലAsthmaനെൽവയൽ-നീർത്തട സംരക്ഷണ നിയമംബ്രസീൽ ദേശീയ ഫുട്ബോൾ ടീംഒന്നാം ലോകമഹായുദ്ധംഹരിതകേരളം മിഷൻമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംമരിയ ഗൊരെത്തിആദ്യകാല ഖുർആൻ വ്യാഖ്യാതാക്കളുടെ പട്ടികമരച്ചീനിരതിലീലകോട്ടയംലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)9 (2018 ചലച്ചിത്രം)🡆 More