തക്കാളിപ്പനി

ഒരു വൈറൽ പനിയാണ് തക്കാളിപ്പനി.

പത്തുവയസ്സിനു താഴെ പ്രായമുള്ള കുട്ടികളിൽ കണ്ടുവരുന്നൊരു രോഗമാണിത്. ചിക്കുൻഗുനിയയുടെ, ഡെങ്കിപ്പനിയുടെ ഒരു അനന്തരഫലമാണോ എന്ന കാര്യത്തിൽ നിലവിൽ തർക്കമുണ്ട്. രോഗം ബാധിച്ചവർക്ക് ത്വക്കിൽ ചുവപ്പുനിറത്തിലുള്ള തടിപ്പുകളും ഉണ്ടായിരിക്കും. നാവിൽ നിർജ്ജലീകരണവും കാണപ്പെടുന്നു. കോക്സാക്കീ വൈറസ് (a16), എന്ററോവൈറസ് (71) എന്നിവയാണ് രോഗകാരികൾ.

തക്കാളിപ്പനിയുടെ ലക്ഷണം
തക്കാളിപ്പനിയുടെ ലക്ഷണം

കയ്യ്, കാല്, വായ്ക്കകവശം എന്നിവിടങ്ങളിൽ ചുവന്ന കുമിളകൾ പോലെ തുടുത്തുവരുന്നു. പനി, ഓക്കാനം, ഛർദ്ദി, ക്ഷീണം, പൊതുവായ അസ്വാസ്ഥ്യം, വിശപ്പില്ലായ്മ, ശിശുക്കളിലും പിഞ്ചുകുട്ടികളിലും ക്ഷോഭം എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. കൈപ്പത്തികളിലും പാദങ്ങളിലും നിതംബങ്ങളിലും ചിലപ്പോൾ ചുണ്ടുകളിലും കുമിളകളോ അതു പൊട്ടിയുള്ള വ്രണങ്ങളോ ഉണ്ടാകാം. തക്കാളിപ്പനിയെന്നു പേരുവരാൻ കാരണം തക്കാളി പോലെയുള്ള ചുവന്നതും വൃത്താകൃതിയിലുള്ളതുമായ കുമിളകൾ ആണ്. ഈ കുമിളകളുടെ തൊലി പോവുകയും ചുവന്ന് തുടുത്തു വരികയും ചെയ്യുന്നു. ഈ ഭാഗത്ത കടുത്ത ചൊറിച്ചിൽ അനുഭവപ്പെടുന്നു. പത്തു ദിവസത്തിനുള്ളിൽ തന്നെ അസുഖം ഭേദമാവുന്നു. വൈറസുമായി സമ്പർക്കം പുലർത്തി 3-6 ദിവസങ്ങൾക്ക് ശേഷമാണ് രോഗലക്ഷണങ്ങൾ സാധാരണയായി കാണുന്നത്.

രോഗ കാരണം

താക്കളിപ്പനിയുടെ രോഗ കാരണം ഇനിയും വ്യക്തമല്ല. ഈ രോഗം വൈറൽ എച്ച്എഫ്എംഡിയുടെ ഒരു പുതിയ വകഭേദമോ അല്ലെങ്കിൽ ചിക്കുൻഗുനിയ അല്ലെങ്കിൽ ഡെങ്കിപ്പനിയുടെ ഫലമോ ആകാം എന്ന് പറയപ്പെടുന്നു. ഇതിലെ ഫ്ലൂ എന്നത് തെറ്റായി ഉപയോഗിക്കുന്നതാവാം.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഈ അവസ്ഥ പ്രധാനമായും ബാധിക്കുന്നത്. ദി ലാൻസെറ്റിലെ ഒരു ലേഖനത്തിൽ കുമിളകളുടെ രൂപം മങ്കി പോക്സിൽ കാണപ്പെടുന്നതിന് സമാനമാണെന്നും അസുഖം SARS-CoV-2 മായി ബന്ധപ്പെട്ടതായി കരുതുന്നില്ലെന്നും പറയുന്നു.

രോഗവ്യാപനം

ചുമ അല്ലെങ്കിൽ തുമ്മൽ, ചുംബനം, ആലിംഗനം, കപ്പുകൾ പങ്കിടൽ, പാത്രങ്ങൾ പങ്കിടൽ എന്നിവയിലൂടെയും ഡയാപ്പർ മാറ്റുമ്പോൾ വിസർജ്യവുമായുള്ള സമ്പർക്കത്തിലൂടെയും വൈറസ് ഉള്ള ഭാഗങ്ങൾ സ്പർശിക്കുന്നതിലൂടെയും രോഗം വ്യാപിക്കുന്നു.

ചികിത്സ

രോഗലക്ഷണങ്ങളും ചികിത്സയും പ്രതിരോധവും എച്ച്എഫ്എംഡിക്ക് സമാനമാണ്. ആൻറിവൈറൽ മരുന്നോ വാക്സിനോ ലഭ്യമല്ല, നിലവിൽ വികസന ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണു ചെയ്യുന്നത്. ഐബുപ്രോഫെൻ അല്ലെങ്കിൽ അസറ്റാമിനോഫെൻ അല്ലെങ്കിൽ വായ് സ്പ്രേകൾ പോലെയുള്ള ഓവർ-ദി-കൌണ്ടർ വേദനസംഹാരികൾ ലക്ഷണമനുസരിച്ച് നിർദേശിക്കപ്പെടുന്നു. തൊണ്ടവേദന ശമിപ്പിക്കാൻ ഐസ് പോപ്‌സ്, തൈര് അല്ലെങ്കിൽ സ്മൂത്തികൾ പോലുള്ള തണുത്ത പാനീയങ്ങൾ എന്നിവ ഉപയോഗിക്കാം. വ്രണങ്ങളെ പ്രകോപിപ്പിക്കുന്ന ആസിഡുകളുള്ള ജ്യൂസും സോഡയും ഒഴിവാക്കുക. തിണർപ്പിന് കലാമൈൻ പോലെയുള്ള ലോഷൻ ഉപയോഗിക്കാം.

അവലംബം

Tags:

തക്കാളിപ്പനി രോഗ കാരണംതക്കാളിപ്പനി രോഗവ്യാപനംതക്കാളിപ്പനി ചികിത്സതക്കാളിപ്പനി അവലംബംതക്കാളിപ്പനിChikungunyaഡെങ്കിപ്പനി

🔥 Trending searches on Wiki മലയാളം:

മദർ തെരേസമഞ്ജു വാര്യർതങ്കമണി സംഭവംഅമൃതം പൊടിവൈലോപ്പിള്ളി ശ്രീധരമേനോൻകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്രിയാറ്റിനിൻഇന്ത്യയുടെ രാഷ്‌ട്രപതികൂടൽമാണിക്യം ക്ഷേത്രംകേരള നിയമസഭഇന്ത്യൻ ചേരവാട്സ്ആപ്പ്കോഴിക്കോട്നക്ഷത്രംഇലഞ്ഞിമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികഎൻ.കെ. പ്രേമചന്ദ്രൻകേന്ദ്രഭരണപ്രദേശംനാഡീവ്യൂഹംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ഹീമോഗ്ലോബിൻബാല്യകാലസഖിഅഡ്രിനാലിൻദീപക് പറമ്പോൽകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾവെള്ളരിപഴശ്ശിരാജവൈരുദ്ധ്യാത്മക ഭൗതികവാദംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻസ്വാതിതിരുനാൾ രാമവർമ്മദേവസഹായം പിള്ളഹെൻറിയേറ്റാ ലാക്സ്ഉറൂബ്യോനിപ്രഭാവർമ്മഅമോക്സിലിൻനീതി ആയോഗ്ഒരു സങ്കീർത്തനം പോലെകാന്തല്ലൂർപൊന്നാനി നിയമസഭാമണ്ഡലംഎം.ആർ.ഐ. സ്കാൻഅക്ഷയതൃതീയഇന്ത്യയിലെ പഞ്ചായത്തി രാജ്സി.ടി സ്കാൻഗുജറാത്ത് കലാപം (2002)മാവോയിസംവി.ടി. ഭട്ടതിരിപ്പാട്സ്വയംഭോഗംഗംഗാനദിഓവേറിയൻ സിസ്റ്റ്മലയാളംഗുകേഷ് ഡിറോസ്‌മേരിനസ്രിയ നസീംപത്താമുദയംആത്മഹത്യമലയാറ്റൂർ രാമകൃഷ്ണൻആവേശം (ചലച്ചിത്രം)ഇസ്രയേൽഉഷ്ണതരംഗംസ്വർണംഎസ്.എൻ.സി. ലാവലിൻ കേസ്വിവേകാനന്ദൻഡി.എൻ.എസിറോ-മലബാർ സഭഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർകൗ ഗേൾ പൊസിഷൻധ്രുവ് റാഠിഎം.കെ. രാഘവൻസേവനാവകാശ നിയമംയൂട്യൂബ്ഷെങ്ങൻ പ്രദേശംസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)ശാലിനി (നടി)ഫാസിസംആര്യവേപ്പ്മൗലികാവകാശങ്ങൾ🡆 More