ടർപ്പൻടൈൻ

കോണിഫർ ഗണത്തിൽപ്പെടുന്ന പൈൻ വൃക്ഷങ്ങൾ സ്രവിക്കുന്ന കറയിൽ നിന്നു വാറ്റിയെടുക്കുന്ന എണ്ണയണ് ടർപ്പൻടൈൻ.

ഇത് പൈനെണ്ണ, ദേവദാരുതൈലം എന്നിങ്ങനെയും അറിയപ്പെടുന്നു.

ടർപ്പൻടൈൻ
പൈൻ മരത്തിൽ നിന്നു കറയെടുക്കുന്ന തൊഴിലാളികൾ

മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ വളരുന്ന ടെറബിന്ദ് എന്നറിയപ്പെടുന്ന ഇലകൊഴിയും മരങ്ങളിൽ നിന്നാണ് ആദ്യകാലത്ത് ടർപ്പൻടൈൻ ലഭ്യമാക്കിയിരുന്നത്. ഇന്ന് പ്രധാനമായും പൈൻ മരങ്ങളാണ് ഇതിനായി ഉപയോഗപ്പെടുത്താറുള്ളത്. പൈൻ മരങ്ങളുടെ കേമ്പിയം കലകളോട് ബന്ധപ്പെട്ടാണ് ടർപ്പൻടൈൻ അടങ്ങിയ റെസിൻ കനാലുകൾ കാണപ്പെടുന്നത്.

ബാഷ്പശീല എണ്ണയും (സ്പിരിറ്റ് ഒഫ് ടർപ്പൻടൈൻ) ബാഷ്പീകൃതമല്ലാത്ത റെസിനും (റോസിൻ) അടങ്ങിയതാണ് അർധദ്രാവകാവസ്ഥയിലുള്ള ടർപ്പൻടൈൻ. എന്നാൽ ടർപ്പൻടൈൻ എന്ന് സാമാന്യേന വിവക്ഷിക്കുന്നത് ബാഷ്പശീല ഘടകത്തെയാണ്. റോസിനിൽ അബിറ്റിക് അമ്ലവും ടർപ്പൻടൈൻ എണ്ണയിൽ α-പൈനീൻ എന്ന ടർപ്പീനുമാണ് അടങ്ങിയിട്ടുള്ളത്.

ഉത്പാദനപ്രക്രിയ അടിസ്ഥാനമാക്കി ടർപ്പൻടൈനിനെ മൂന്നിനങ്ങളായി തരം തിരിച്ചിരിക്കുന്നു.

ഗം ടർപ്പൻടൈൻ

പൈൻമരങ്ങളിൽ നിന്നും ശേഖരിക്കുന്ന കറ. മരങ്ങളിൽ 2.5 സെ.മീ. നീളവും 2.5 സെ.മീ. ആഴവുമുള്ള പോറലുകളുണ്ടാക്കി അതിലൂടെയാണ് കറ ശേഖരിക്കുന്നത്. എല്ലാ ആഴ്ചയിലും പുതിയ പോറലുകളുണ്ടാക്കി കറ എടുക്കുന്നു. ഒരു സാധാരണ പൈൻ മരത്തിൽ നിന്ന് ഒരു സീസണിൽ സുമാർ 4.5 കി. ഗ്രാം കറ ലഭിക്കും. ഇത് സ്വേദനം ചെയ്താൽ 81 ശ. മാ. റോസിനും 19 ശ. മാ. ടർപ്പൻടൈൻ എണ്ണയും ലഭ്യമാക്കാം. നിരന്തരമായി ഏൽക്കുന്ന ക്ഷതങ്ങൾ മരത്തിന്റെ വളർച്ചയെ ബാധിക്കുമെന്ന് മനസ്സിലാക്കിയതോടെയാണ് മറ്റു മാർഗങ്ങൾ അവലംബിച്ചു തുടങ്ങിയത്.

വുഡ് ടർപ്പൻടൈൻ

പൂർണവളർച്ചയെത്തിയ മരങ്ങൾ വെട്ടിയെടുത്ത് അതിന്റെ തടിയിൽ നിന്ന് നീരാവി സ്വേദനം വഴി വുഡ് ടർപ്പൻടൈൻ വേർതിരിക്കുന്നു. പൈൻമരത്തിന്റെ ചെറിയ ചീളുകളും അറക്കപ്പൊടിയുമാണ് പ്രധാനമായും നീരാവി സ്വേദനത്തിനു വിധേയമാക്കുന്നത്.

സൾഫേറ്റ് ടർപ്പൻടൈൻ

ക്രാഫ്റ്റ് പേപ്പർ നിർമ്മാണപ്രക്രിയ യിലെ ഉപോത്പന്നമാണ് സൾഫേറ്റ് ടർപ്പൻടൈൻ.

ഉപയോഗങ്ങൾ

പെയിന്റ്, വാർണിഷ് എന്നിവയുടെ ലായക മായാണ് ടർപ്പൻടൈൻ പ്രധാനമായും ഉപയോഗിച്ചിരുന്നത്. വെള്ളത്തിൽ ലയിക്കുന്ന പെയിന്റുകളും മറ്റു വില കുറഞ്ഞ പെട്രോളിയം ലായകങ്ങളും കണ്ടുപിടിച്ചതോടെ ടർപ്പൻടൈനിന്റെ ഉപഭോഗം കുറഞ്ഞിട്ടുണ്ടെങ്കിലും കർപ്പൂരം, പൈൻഎണ്ണ, കീടനാശിനികൾ, റെസിനുകൾ എന്നിവ കൃത്രിമമായി സംശ്ലേഷണം ചെയ്യുന്നതിന് ടർപ്പൻടൈൻ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഒടിവുകൾക്കും ചതവുകൾക്കുമുള്ള ചില ഔഷധ ലേപനങ്ങളിലെ പ്രവർത്തനക്ഷമ ഘടകം ശുദ്ധമായ ടർപ്പൻടൈൻ എണ്ണ യാണ്. ഉപശ്വാസനാളീവീക്കം (bronchitis), ശ്വാസകോശാവരണത്തിലെ നീർക്കെട്ട് (pleurisy) എന്നിവയ്ക്ക് പ്രതിവിധിയായി ടർപ്പൻടൈൻ എണ്ണ പുരട്ടാറുണ്ട്. മൃഗചികിത്സാരംഗത്ത് ടർപ്പൻ ടൈൻ ഒരു പ്രധാന ഔഷധമായി ഉപയോഗപ്പെടുത്തിവരുന്നു.

പുറംകണ്ണികൾ

ടർപ്പൻടൈൻ കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടർപ്പൻടൈൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

ടർപ്പൻടൈൻ ഗം ടർപ്പൻടൈൻ വുഡ് ടർപ്പൻടൈൻ സൾഫേറ്റ് ടർപ്പൻടൈൻ ഉപയോഗങ്ങൾടർപ്പൻടൈൻ പുറംകണ്ണികൾടർപ്പൻടൈൻ

🔥 Trending searches on Wiki മലയാളം:

ആൽബർട്ട് ഐൻസ്റ്റൈൻഅഖബ ഉടമ്പടിബാലചന്ദ്രൻ ചുള്ളിക്കാട്മലയാളഭാഷാചരിത്രംപി. പത്മരാജൻപൂരോൽസവംമസ്ജിദുന്നബവികേരളത്തിലെ കായലുകൾഇരിഞ്ഞാലക്കുടമനുഷ്യൻനെടുമുടി വേണുജർമ്മനിഔറംഗസേബ്മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈഇടശ്ശേരി ഗോവിന്ദൻ നായർമലയാളചലച്ചിത്രംസൂഫിസംകേരള സാഹിത്യ അക്കാദമിശബരിമല ധർമ്മശാസ്താക്ഷേത്രംസന്ധിവാതംബാങ്കുവിളികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികരക്തസമ്മർദ്ദംസമുദ്രംവാതരോഗംമോഹൻലാൽകവിയൂർ പൊന്നമ്മഅലങ്കാരം (വ്യാകരണം)വാഴക്കുല (കവിത)മതിലുകൾ (നോവൽ)മലയാളസാഹിത്യംദശാവതാരംഇന്ത്യയുടെ ഭരണഘടനകറാഹത്ത്ജഗദീഷ്ചേരിചേരാ പ്രസ്ഥാനംകൊടുങ്ങല്ലൂർ ഭരണിലീലഎസ്സെൻസ് ഗ്ലോബൽസകാത്ത്ജഹന്നംകേരള നവോത്ഥാന പ്രസ്ഥാനംകേരളാ ഭൂപരിഷ്കരണ നിയമംഫത്ഹുൽ മുഈൻകേരള വനിതാ കമ്മീഷൻവീരാൻകുട്ടിനചികേതസ്സ്എഴുത്തച്ഛൻ പുരസ്കാരംഅബ്ബാസി ഖിലാഫത്ത്തനതു നാടക വേദിസ്വഹാബികൾശ്രീനിവാസ രാമാനുജൻഹെപ്പറ്റൈറ്റിസ്സുമയ്യലൈംഗികബന്ധംശാസ്ത്രംമുപ്ലി വണ്ട്സിംഹംസാറാ ജോസഫ്മലപ്പുറം ജില്ലഉഹ്‌ദ് യുദ്ധംകർണാടകഎ.ആർ. രാജരാജവർമ്മവിദ്യാഭ്യാസംമട്ടത്രികോണംയുണൈറ്റഡ് കിങ്ഡംകമ്പ്യൂട്ടർ മോണിറ്റർയോനിഈസാടോമിൻ തച്ചങ്കരികേരളചരിത്രംസുരേഷ് ഗോപിനാട്യശാസ്ത്രംകാലൻകോഴി🡆 More