ട്രോജൻ യുദ്ധം

ഗ്രീക്കുകാർ ട്രോയിക്കെതിരെ നടത്തിയ യുദ്ധത്തെയാണ് ട്രോജൻ യുദ്ധമായി ഗ്രീക്ക് പുരാണത്തിൽ പരാമർശിക്കുന്നത് .

ട്രോയിയുടെ രാജകുമാരനായ പാരിസ് , സ്പാർട്ടയുടെ രാജാവായ മെനിലോസിന്റെ ഭാര്യ ഹെലനെ അപഹരിച്ചു കൊണ്ടുപോയതിനാലുള്ള അപമാനത്താലാണ് യുദ്ധം ആരംഭിച്ചത്.1194–1184 ക്രി.മു ആണ് യുദ്ധം നടന്നതെന്ന് പുരാണത്തിൽ പറയുന്നു.

യുദ്ധത്തിന്റെ തുടക്കം

കലഹത്തിന്റെ ദേവതയായ ഈറിസിനെ , പെലിയൂസിന്റെയും തെറ്റിസ്സിന്റെയും വിവാഹാഘോഷത്തിന് ക്ഷണിക്കാതിരുന്നതിനെ തുടർന്ന് വിരുന്നുസൽക്കാര വേളയിൽ കലഹമുണ്ടാക്കാൻ ഈറിസ് ശ്രമിച്ചു. "ഏറ്റവും സുന്ദരിയായവൾക്ക്" എന്ന് ആലേഖനം ചെയ്ത ഒരു സുവർണ ആപ്പിൾ ഈറിസ് വിരുന്നുകാരുടെ ഇടയിലേക്ക് എറിഞ്ഞു. ഈ ആപ്പിളിനു വേണ്ടി ഹീരയും അഫ്രൊഡൈറ്റിയും അഥീനയും കലഹിച്ചു. ഇതിൽ തീർപ്പുകൽപ്പിക്കാൻ സ്യൂസ്, പാരീസ് രാജകുമാരനെ ചുമതലപ്പെടുത്തി. പാരീസ് ആ സുവർണ ആപ്പിൾ അഫ്രൊഡൈറ്റിക്ക് നൽകി. അതിനു പ്രതിഫലമായി സുന്ദരിയായ ഹെലനെ കൈവശപ്പെടുത്തുവാൻ അഫ്രൊഡൈറ്റ് പാരീസിനെ സഹായിക്കുകയും ചെയ്തു. അവിടെനിന്നാണ് ട്രോജൻ യുദ്ധത്തിന്റെ തുടക്കം.

പത്തു വർഷം നീണ്ടു നിന്ന യുദ്ധത്തിൽ ഒൻപതു വർഷം ഒരു വിഭാഗത്തിനും ജയിക്കാനായില്ല, പത്താമത്തെ വർഷം, ഒഡിസ്യൂസിന്റെ നിർദ്ദേശപ്രകാരം പൊള്ളയായ കുതിരയെ നിർമ്മിച്ച് അതിനുള്ളിൽ ഗ്രീക്ക് യോദ്ധാക്കൾ ഒളിച്ചിരുന്നു. ഈ കുതിരയെ അഥീനദേവിക്ക് സമർപ്പിച്ചതായി കാണിച്ച് ട്രോയിയിൽ ഉപേക്ഷിച്ചു. പരാജിതരായെന്ന് നടിച്ച് ഗ്രീക്കുകാർ പുറം കടലിൽ ഒളിച്ചിരുന്നു. വിജയിച്ചുവെന്ന് ധരിച്ച് ട്രോയിക്കാർ കുതിരയെ കോട്ടവാതിൽ പൊളിച്ച് നഗരത്തിനുള്ളിലേക്ക് വലിച്ചുകൊണ്ടു പോയി. രാത്രി കുതിരക്കുള്ളിലെ യോദ്ധാക്കൾ പുറത്തിറങ്ങി പുറം കടലിൽ ഒളിച്ചിരുന്ന കൂട്ടാളികൾക്ക് അടയാളം നൽകി. അപ്രതീക്ഷിതമായ ആക്രമണത്തിൽ ട്രോജൻ സേന പരാജയപ്പെട്ടു.

അവലംബം

Tags:

ഗ്രീക്കുകാർഗ്രീക്ക് പുരാണംട്രോയ്പാരിസ് (ഗ്രീക്ക് പുരാണ കഥാപാത്രം)മെനിലോസ്ഹെലൻ

🔥 Trending searches on Wiki മലയാളം:

പ്രേമലുഅമ്മപഴഞ്ചൊല്ല്മനോരമമുത്തപ്പൻജവഹർലാൽ നെഹ്രുതെങ്ങ്വള്ളത്തോൾ പുരസ്കാരം‌യോനിപാമ്പ്‌ലൈലത്തുൽ ഖദ്‌ർമിഖായേൽ ഗോർബച്ചേവ്അയ്യങ്കാളിമോസില്ല ഫയർഫോക്സ്കഥകളിവിനീത് ശ്രീനിവാസൻവദനസുരതംസഞ്ജു സാംസൺവയലാർ പുരസ്കാരംഓശാന ഞായർമലപ്പുറം ജില്ലആശാളികർണ്ണൻരതിസലിലംസുബൈർ ഇബ്നുൽ-അവ്വാംലയണൽ മെസ്സിഭൂമിഫുട്ബോൾഅബ്ദുന്നാസർ മഅദനിലക്ഷ്മിപ്രണയം (ചലച്ചിത്രം)അരിസോണഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)പരിശുദ്ധ കുർബ്ബാനഒമാൻവാഗമൺസൈനബുൽ ഗസ്സാലിയഹൂദമതംയു‌എസ് സംസ്ഥാന, പ്രദേശ പുഷ്പങ്ങളുടെ പട്ടികശുഐബ് നബിദേശീയ വിദ്യാഭ്യാസ നയംപീഡിയാട്രിക്സ്ആമസോൺ മഴക്കാടുകൾപ്രഫുൽ പട്ടേൽമലയാളലിപിആരാച്ചാർ (നോവൽ)അബ്രഹാംസുരേഷ് ഗോപിപത്രോസ് ശ്ലീഹാരാജസ്ഥാൻ റോയൽസ്ഭാരതംതിരുവാതിരകളിഇസ്റാഅ് മിഅ്റാജ്മാത ഹാരിപിത്താശയംമാതളനാരകംകെ.ആർ. മീരഹെപ്പറ്റൈറ്റിസ്-ബിപ്രേമം (ചലച്ചിത്രം)ഇന്ദിരാ ഗാന്ധിവെള്ളായണി അർജ്ജുനൻകുഞ്ഞുണ്ണിമാഷ്ഭാരതപ്പുഴഗദ്ദാമഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻബാഹ്യകേളിദന്തപ്പാലചതയം (നക്ഷത്രം)മുഅ്ത യുദ്ധംഇന്ത്യൻ നാഷണൽ കോൺഗ്രസ്ഔവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയം, പൂങ്കാവ്നവരത്നങ്ങൾപ്ലേറ്റ്‌ലെറ്റ്മോഹിനിയാട്ടംകയ്യൂർ സമരംതുഹ്ഫത്തുൽ മുജാഹിദീൻ🡆 More