ട്രംപറ്റ്

അകം പൊള്ളയായതും നിശ്ചിത സ്ഥാനങ്ങളിൽ സുഷിരങ്ങളോ വാൽവുകളോ ഉള്ളതുമായ കുഴലുമൂള്ള ഒരു സുഷിര വാദ്യം ആണ് ട്രംപറ്റ് (Trumpet).

ഉള്ളിൽ റീഡുകൾ ഉണ്ടാവില്ല. മൌത്ത്പീസ് ചുണ്ടുകളോടു ചേർത്തുവച്ച് കാറ്റൂതിക്കടത്തിയാണ് നാദം പുറപ്പെടുവിക്കുന്നത്. ചുണ്ടിന്റെ ചലനത്തിലൂടെയും സുഷിരങ്ങളുടെ/ വാൽവുകളുടെ നിയന്ത്രണത്തിലൂടെയും നാദവ്യതിയാനം സൃഷ്ടിക്കുവാൻ സാധിക്കും. ഇപ്പോൾ ട്രംപറ്റ് എന്ന പേരിൽ അറിയപ്പെടുന്നത്, ഒരു വശം വ്യാസം കുറഞ്ഞതും മറുവശം കോളാമ്പിയുടെ ആകൃതിയിലുള്ളതും മൂന്നു വാൽവുകൾ ഉള്ളതുമായ പിച്ചള കൊണ്ടുണ്ടാക്കിയ വാദ്യമാണ്. ഇതിന്റെ വാൽവിൽ ഘടിപ്പിച്ചിട്ടുള്ള ബട്ടണുകളിൽ വിരലമർത്തിയാണ് സ്വരനിയന്ത്രണം സാധ്യമാക്കുന്നത്.

Trumpet
ട്രംപറ്റ്
B trumpet
Brass instrument
വർഗ്ഗീകരണം

Brass

  • Wind
  • Brass
  • Aerophone
Hornbostel–Sachs classification423.233
(Valved aerophone sounded by lip movement)
Playing range
Written range:
ട്രംപറ്റ്
അനുബന്ധ ഉപകരണങ്ങൾ
Flugelhorn, Cornet, Bugle,
Natural trumpet, Keyed Trumpet, Bass trumpet, Post horn, Roman tuba, Bucina, Shofar, Conch, Lur, Didgeridoo, Piccolo trumpet, Baritone horn, Pocket trumpet

ചരിത്രം

പ്രാചീന കൊമ്പു വാദ്യങ്ങളുടെ ശൈലീവൽക്കരിക്കപ്പെട്ട നൂതന മാതൃകയാണ് ട്രംപറ്റുകൾ എന്നു പറയാം. കൊമ്പ് വളഞ്ഞിരിക്കുമ്പോൾ ട്രംപറ്റ്, താരതമ്യേന, നിവർന്നിരിക്കുന്നു എന്നതാണ് പ്രാഥമികമായ വ്യത്യാസം. മിക്ക പ്രാചീന സംസ്കൃതികളിലും ട്രംപറ്റിന്റെ ആദിമാതൃകകൾ ഉണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്. പൊതുവേ, അവ തടികൊണ്ടോ മുള കൊണ്ടോ ആണ് ഉണ്ടാക്കിയിരുന്നത്. ഒറ്റത്തടികൊണ്ടുണ്ടാക്കിയ ട്രംപറ്റുകൾ പ്രാചീനകാലത്തുതന്നെ വ്യാപകമായി നിലവിലിരുന്നു എന്നതിന് ന്യൂഗിനിയയിലും ന്യൂസിലാൻഡിലുമെല്ലാം പുരാവസ്തുക്കൾ തെളിവുകളായുണ്ട്. ഹംഗറിയിലും തെക്കേ അമേരിക്കയിലും മുളകൊണ്ടുള്ള ട്രംപറ്റുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. അവിടങ്ങളിൽ തടിയും ചുരയ്ക്കയും കൊണ്ടു തീർത്ത മാതൃകകളും നിലനിന്നിരുന്നു. തെക്കേ അമേരിക്കയിലെ ചില പ്രദേശങ്ങളിൽ മനുഷ്യന്റെ അസ്ഥികളും മെഴുകും ഉപയോഗിച്ച് ഈ വാദ്യം നിർമിച്ചിരുന്നുവത്രേ. മരപ്പട്ട കൊണ്ടുണ്ടാക്കിയ ട്രംപറ്റുകളാണ് ആദ്യകാല മാതൃകകളിൽ മറ്റൊരിനം. കൊമ്പുമണികൾ കൂടെ ഘടിപ്പിച്ച ട്രംപറ്റുകളാണ് ആഫ്രിക്കയിലും ബൊളീവിയയിലും ഉണ്ടായിരുന്നത്. റോമിൽ 11 അടി വരെ നീളമുള്ള ട്രംപറ്റുകൾ ഉണ്ടായിരുന്നു. അവ വൃത്താകൃതിയിലുള്ളതും ഇടയ്ക്ക് ദണ്ഡുപിടിപ്പിച്ച് തോളത്ത് തൂക്കിയിട്ട് വായിക്കുന്നവയുമാണ്. ന്യൂഗിനിയയിലുണ്ടായിരുന്നതാവട്ടെ, പതിവിനു വിപരീതമായി, വശങ്ങളിലൂടെ ഊതി നാദം പുറപ്പെടുവിക്കുന്ന തരം ട്രംപറ്റുകളാണ്. കളിമണ്ണു കൊണ്ടുള്ള ട്രംപറ്റുകൾ, ചിലയിടങ്ങളിൽ അപൂർവമായെങ്കിലും, ഉപയോഗിച്ചുപോന്നു. മ്യാൻമറിൽ ആദ്യം മുതൽ തന്നെ ലോഹ നിർമിതമായ ട്രംപറ്റുകളാണ് ഉണ്ടായിരുന്നത്.

ട്രംപറ്റുകൾ ക്രി. മു. 1500 മുതൽ പ്രചാരത്തിൽ വന്നു എന്നാണ് കരുതപ്പെടുന്നത്. നിർമ്മാണസാമഗ്രിയിലും ആകൃതിയിലും ഉപയോഗരീതിയിലുമെന്നപോലെ ഉപയോഗിക്കുന്ന സന്ദർഭങ്ങളിലും നിരന്തരം മാറ്റം സംഭവിച്ചുകൊണ്ടിരുന്ന ഒന്നാണ് ഈ വാദ്യത്തിന്റെ ചരിത്രം.

മതാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് ഈജിപ്തിലാണ് ഇവ ആദ്യമായി ഉപയോഗത്തിൽ വന്നതെന്നാണ് അനുമാനം. ഭൂതപ്രേതപിശാചുക്കളെ ഓടിക്കാൻ ഈ വാദ്യം മുഴക്കുന്നത് നല്ലതാണെന്ന വിശ്വാസമായിരുന്നു അതിനാധാരം. ചൈനയിൽ വളരെ നീണ്ട തരം ട്രംപറ്റുകൾ ഇപ്പോഴും മരണാനന്തരചടങ്ങുകളിൽ ഉപയോഗിച്ചുവരുന്നുണ്ട്. 13-ാം ശ.-ത്തിൽ ഇത് പള്ളികളിൽ ഉപയോഗിച്ചിരുന്നു. മധ്യകാലത്ത് അനുഷ്ഠാനവാദ്യമെന്ന പോലെതന്നെ ട്രംപറ്റുകൾ യുദ്ധവാദ്യമായും ഉപയോഗിച്ചു തുടങ്ങി. പില്ക്കാലത്ത് ഇത് യുദ്ധവാദ്യം മാത്രമായി മാറുകയായിരുന്നു. ചിലയിടങ്ങളിൽ ഇത് കുലീനതയുടെ ചിഹ്നമായി കണക്കാക്കപ്പെട്ടിരുന്നു. അവിടങ്ങളിൽ പ്രഭുക്കന്മാർ വിശേഷതരം ട്രംപറ്റുകൾ സ്വന്തമാക്കുകയും പ്രഗല്ഭരായ വാദകരെ തങ്ങളോടൊപ്പം താമസിപ്പിച്ചുവരികയും ചെയ്തു. യൂറോപ്പിൽ റോമാസാമ്രാജ്യത്തിന്റെ തകർച്ചയോടെ ഈ വാദ്യം പ്രചാരലുബ്ധമായെങ്കിലും ഇസ്ലാമിക രാജ്യങ്ങളുമായുള്ള ബന്ധത്തിനൊപ്പം ഇത് വീണ്ടും പ്രചാരം നേടി. 17-ാം ശ. -ത്തിന്റെ ആരംഭത്തിലാണ് അനുഷ്ഠാന-യുദ്ധ സന്ദർഭങ്ങളിൽ നിന്ന് വ്യത്യസ്തമായി സംഗീതസദസ്സുകളിലും മറ്റും ഇത് ഉപയോഗിക്കാൻ തുടങ്ങിയത്. ഓർക്കെസ്ട്രയിൽ 'കെറ്റിൽ ഡ്രമ്മി'നൊപ്പം ട്രംപറ്റുപയോഗിച്ചു തുടങ്ങുന്ന രീതി ക്രി.പി. 1600-ൽ നിലവിൽ വന്നു. അക്കാലത്ത് 'കോർട്ട് ട്രംപറ്റ്', 'ഗിൽഡ് ട്രംപറ്റ്' എന്നീ സവിശേഷ മാതൃകകളാണ് ഓർക്കെസ്ട്രക്കായി ഉപയോഗിച്ചിരുന്നത്. ക്രി. പി. 1835-ൽ ജാക്വസ് ഹാലെവി, ലാ ജ്യൂവെ എന്ന തന്റെ ഓപ്പറയിൽ ട്രംപറ്റ് പശ്ചാത്തലവാദ്യമായി ഉപയോഗിച്ചു തുടങ്ങി. 20-ാം ശതകം ആയപ്പോഴേക്കും ഇത് ജാസ് സംഗീതത്തിലെ പ്രധാന വാദ്യങ്ങളിലൊന്നായി മാറി. ഇപ്പോൾ ഓർക്കസ്ട്രയിലും ജാസിലും ഓപ്പറയിലും നൃത്തത്തിലുമെന്നപോലെ സൈനികസംഗീതത്തിലും ഇതുപയോഗിച്ചുവരുന്നു.

ആകാരം

ട്രംപറ്റുകളുടെ രൂപപരമായ മാറ്റത്തിന്റെ ചരിത്രം ഇങ്ങനെയാണ്: തടിയിലും മുളയിലും നിർമ്മിക്കപ്പെട്ടിരുന്ന ആദ്യകാല ട്രംപറ്റുകൾക്ക് പൊതുവേ 60 സെ.മീ. വരെയായിരുന്നു നീളം. ദൈർഘ്യം കൂടുന്തോറും സ്വരവ്യതിയാനത്തിനുള്ള സാധ്യതയും കൂടും എന്ന അറിവായിരുന്നു തുടർന്നുള്ള രൂപമാറ്റങ്ങൾക്കു നിദാനം. അങ്ങനെ നീളം കൂടിയിരിക്കുകയും എന്നാൽ 'കൈപ്പിടി'യിലൊതുങ്ങിയിരിക്കുകയും ചെയ്യുന്നതിനായി ക്രി.പി. 1400-ൽ ഇത് 'ട' ആകൃതിയിൽ ഉണ്ടാക്കപ്പെട്ടു. ബാരോക്, ക്ലാസിക് സംഗീതയുഗങ്ങളിലെല്ലാം ഈ മാതൃകയ്ക്കായിരുന്നു പ്രചാരം. 17-ാം ശ. ആയപ്പോഴേക്കും പിച്ചള കൊണ്ടുണ്ടാക്കിയ ട്രംപറ്റുകൾ നിലവിൽ വരികയും പലരീതിയിലും 'വളഞ്ഞുതിരിഞ്ഞ' നിരവധി മാതൃകകൾ പിറക്കുകയും ചെയ്തു. 1818-ൽ സ്റ്റോൾസെല്ലും ബ്ളൂഹ്മെല്ലും ട്രംപറ്റിൽ വാൽവ് സംവിധാനം ഏർപ്പെടുത്തി. വാൽവുകൾ അടയ്ക്കുന്നതോടെ കുഴലിന്റെ ദൈർഘ്യം കൂടത്തക്ക സംവിധാനമായിരുന്നു അത്. മൂന്നു വാൽവുകളുള്ളവ നിശ്ചിത രീതിയിൽ അടയ്ക്കുകയും തുറക്കുകയും ചെയ്തുകൊണ്ട് വിപുലമായ സ്വരവ്യതിയാനം ഉണ്ടാക്കാനുള്ള സാധ്യതയും ഇതോടെ നിലവിൽവന്നു. 1820-ൽ ഇത് ഫ്രാൻസിലും ഉപയോഗിച്ചുതുടങ്ങി. സൈനിക സംഗീതത്തിലാണ് വാൽവ് ട്രംപറ്റുകൾ ആദ്യം പരീക്ഷിക്കപ്പെട്ടത്. 1850-നും 1860-നും ഇടയ്ക്ക് ഇത് സിംഫണിയിലും ഓപ്പറെയിലും ഓർക്കെസ്ട്രയിലും ഉപയോഗിച്ചുതുടങ്ങി. അക്കാലത്തുതന്നെ കീബട്ടണുകൾ ഘടിപ്പിച്ച ട്രംപറ്റുകളും നിലവിലുണ്ടായിരുന്നു. മറ്റൊരു മുഖ്യ മാതൃക 'സ്ളൈഡ് ട്രംപറ്റ്' ആയിരുന്നു. ഇതാണ് പില്ക്കാലത്ത് നിലവിൽ വന്ന ട്രോംബോണിന്റെ ആദിരൂപം. 'ഹാൻഡ് ട്രംപറ്റു'കളായിരുന്നു മറ്റൊരിനം.

രൂപപരമായ സവിശേഷതകൾ കൊണ്ട് പലതരം ട്രംപറ്റുകൾ നിലവിൽ വരികയുണ്ടായിട്ടുണ്ട്. ഗെറ്റ്സെൻ രൂപകല്പന ചെയ്ത ബെൽ ട്രംപറ്റ്, പിക്കോളൊ ട്രംപറ്റ്, ഹെറാൾഡ് ട്രംപറ്റ് എന്നിവ ഉദാഹരണം. ബെൽ ട്രംപറ്റ് ജാസിലും പിക്കോളോ സൈനികസംഗീതത്തിലുമാണ് ഉപയോഗിച്ചിരുന്നത്. ഹെറാൾഡ്, നവോത്ഥാന കാലത്തെ 'ഫാൻ ഫെയർ' ട്രംപറ്റിന്റെ പരിഷ്കൃത രൂപമാണ്. പിക്കാളോ പില്ക്കാലത്ത് ജെ.എസ്. ബാക്കിന്റെ (1685-1750) സംഗീതത്തിലൂടെ പ്രസിദ്ധി നേടി. വി. മാഹില്ലൻ ആണ് ബാക്സംഗീതത്തിൽ പിക്കോളോ ഉപയോഗിച്ചു തുടങ്ങിയത്. അതോടെ അത് 'ബാക് ട്രംപറ്റ്' എന്നറിയപ്പെട്ടുതുടങ്ങി.

ബീഥോവൻ, ജെ.എസ്. ബാക്, ജി.എസ്. ഹാൻഡേൽ, ജെ. ഹൈഡൻ, കൊപ്ലാൻഡ് തുടങ്ങിയവരൊക്കെ തങ്ങളുടെ രചനകളിൽ ട്രംപറ്റിന് പ്രാധാന്യം നൽകിയിട്ടുള്ളവരാണ്. ഇവരിലൂടെയാണ് ട്രംപറ്റ് നാദം സംഗീതത്തിന്റെ സൗന്ദര്യശാസ്ത്രം ഉൾക്കൊണ്ടത്.

ട്രംപറ്റ് വാദകർ പ്രധാനമായി രണ്ടു തരത്തിലാണ് അറിയപ്പെട്ടിരുന്നത് - സൈനിക രംഗത്ത് ട്രംപറ്റ് വായിക്കുന്നവർ ഫീൽഡ് ട്രംപറ്റേഴ്സ്; ഓർക്കസ്ട്രയിലും മറ്റും വായിക്കുന്നവർ ചേംബർ ട്രംപറ്റേഴ്സ്. ട്രംപറ്റ് സംഗീതത്തിന്റെ മാസ്മരികത ലോകത്തിന് വെളിപ്പെടുത്തിയ വിഖ്യാതവാദകനാണ് ലൂയി ആംസ്ട്രോങ് (1900-1971). 'സാച്മോ' എന്ന അപരനാമത്തിലാണ് ഇദ്ദേഹം പ്രസിദ്ധനായത്. ജാസ് സംഗീതത്തിലൂടെ ട്രംപറ്റിന് പുതിയ സമവാക്യങ്ങൾ കണ്ടെത്തിയ ഇദ്ദേഹം 'ജാസിന്റെ ഐൻസ്റ്റീന്‍' എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുമുണ്ട്.

അവലംബം

ട്രംപറ്റ് കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ട്രംപറ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

വാദ്യംശബ്ദം

🔥 Trending searches on Wiki മലയാളം:

താപംമണ്ണാറശ്ശാല ക്ഷേത്രംചെമ്പകരാമൻ പിള്ളഇന്ത്യയിലെ ഹരിതവിപ്ലവംമക്ക വിജയംഇന്തോനേഷ്യകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾതിരുവനന്തപുരംമേരി സറാട്ട്സുമയ്യഇന്ത്യൻ ശിക്ഷാനിയമം (1860)അബ്രഹാംഹീമോഗ്ലോബിൻപറയിപെറ്റ പന്തിരുകുലംപുതിനവുദുവൈദ്യശാസ്ത്രംടിപ്പു സുൽത്താൻആദി ശങ്കരൻആദായനികുതിആനി രാജകൂവളംനിർമ്മല സീതാരാമൻഖത്തർഅങ്കോർ വാട്ട്മനഃശാസ്ത്രംഭരതനാട്യംസംസ്ഥാനപാത 59 (കേരളം)കേരള സംസ്ഥാന ഭാഗ്യക്കുറിആമസോൺ.കോംസോഷ്യലിസംമരണംകണ്ണ്ഡീഗോ മറഡോണവിവേകാനന്ദൻഅഷിതഓം നമഃ ശിവായമോഹിനിയാട്ടംവിദ്യാലയംബിംസ്റ്റെക്വള്ളത്തോൾ പുരസ്കാരം‌സമീർ കുമാർ സാഹഅടൂർ ഭാസിഹുനൈൻ യുദ്ധംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംസൈനബുൽ ഗസ്സാലിസൂര്യനെല്ലി സ്ത്രീപീഡനക്കേസ്വിഷാദരോഗംജെറുസലേംമഹേന്ദ്ര സിങ് ധോണികോയമ്പത്തൂർ ജില്ലകാസർഗോഡ്വിർജീനിയ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികCoimbatore districtലൈലയും മജ്നുവുംനാട്യശാസ്ത്രംഭൂമിഅബൂ ജഹ്ൽവാനുവാടുനരേന്ദ്ര മോദിഇസ്‌ലാം മതം കേരളത്തിൽചാന്നാർ ലഹളദുഃഖവെള്ളിയാഴ്ചകാവേരിഅരുണാചൽ പ്രദേശ്കേരളത്തിലെ നദികളുടെ പട്ടികലൈലത്തുൽ ഖദ്‌ർഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)അസ്സലാമു അലൈക്കുംക്രിസ് ഇവാൻസ്മതേതരത്വംലയണൽ മെസ്സിവിചാരധാരഅബൂബക്കർ സിദ്ദീഖ്‌മഹാഭാരതംകുമാരനാശാൻ🡆 More