ജൈവശാഖാവർഗ്ഗീകരണവിജ്ഞാനീയം

ഒരു പൊതുപൂർവ്വികജീവി(Common ancestor)യേയും അതിന്റേതുമാത്രമായ എല്ലാ അവരോഹജീവശാഖികളേയും (descendant life forms) ചേർത്ത് സ്വതന്ത്രമായ ഒരു ശാഖയായി തിരിച്ച്, സമസ്ത ജീവജാലങ്ങളുടേയും വർഗ്ഗവിന്യാസം നടത്തുന്ന പഠനശാഖയെയാണു് ജീവശാസ്ത്രത്തിൽ ജൈവശാഖാവർഗ്ഗീകരണവിജ്ഞാനീയം (Cladistics) എന്നു പറയുന്നതു്.

ഇത്തരം ഓരോ ശാഖകളേയും ഓരോ ക്ലേഡ് (ജീവശാഖ)ആക്കി തിരിച്ചിരിക്കുന്നു. ഉദാഹരണത്തിനു്, പക്ഷികൾ, ദിനോസാറുകൾ, മുതലകൾ ഇവയും ഇവയുടേയെല്ലാം പൊതുവായ പൂർവ്വികജീവിയും അതിന്റെ, നിലനിൽക്കുന്നതോ വംശനാശം വന്നതോ ആയ എല്ലാ അവരോഹജീവികളും ഒരുമിച്ച് ഒരൊറ്റ ക്ലേഡിൽ പെടുന്നു. ജൈവവ്യവസ്ഥാവിജ്ഞാനീയം (biological systematics) അനുസരിച്ച് ഒരു ക്ലേഡ് വംശവൃക്ഷത്തിന്റെ (phylogenic tree of life)ഒരു സ്വതന്ത്രമായ മോണോഫൈലെറ്റിക്‌(ഒരേ ഫൈലത്തിൽ അംഗമായ ജീവികളുടെ കൂട്ടം)ശാഖയാണു്.

ജൈവശാഖാവർഗ്ഗീകരണരീതി മറ്റു ജീവശാസ്ത്രവർഗ്ഗീകരണസമ്പ്രദായങ്ങളിൽ നിന്നു വ്യത്യസ്തമാകാം. ഉദാഹരണത്തിനു് ഫെനെറ്റിക്സ് എന്ന വർഗ്ഗീകരണരീതിയിൽ ജീവജാലങ്ങൾക്കിടയിൽ കാണപ്പെടുന്ന പൊതുവായ രൂപ-രൂപാന്തരസാദൃശ്യമാണു് അവയെ പല കൂട്ടങ്ങളായി വിഭജിക്കുവാൻ കണക്കിലെടുക്കുന്നതു്. എന്നാൽ ക്ലേഡിസ്റ്റിക്സിൽ മുഖ്യമായും പരിഗണിക്കുന്നതു് പരിണാമപ്രക്രിയയിലൂടെ അവയ്ക്കു പൊതുവായി കൈവന്ന പ്രകൃതങ്ങളേയും സ്വഭാവങ്ങളേയുമാണു്. മുമ്പു സ്വീകരിച്ചിരുന്ന വർഗ്ഗീകരണസമ്പ്രദായങ്ങളിൽ ആകമാനമുള്ള രൂപസാദൃശ്യങ്ങളായിരുന്നു വിഭജനത്തിനുള്ള മാനദഡണ്ഡങ്ങൾ എങ്കിൽ, ശാഖാവർഗ്ഗീകരണരീതിയിൽ ഒരു ജീവിയുടെ പരിണാമഘട്ടം എത്ര തലമുറയ്ക്കു മുമ്പായിരുന്നു എന്നതും അതുമൂലം ഏതേതൊക്കെ മറ്റു ജീവികൾ അതേ ഗണത്തിൽ വരുന്നു, അവയ്ക്കു പൊതുവായി എന്തൊക്കെ പ്രകൃതങ്ങൾ ഉണ്ട് എന്നുള്ളതുമാണു്.

Tags:

ടാക്സോണമിദിനോസർപക്ഷികൾമുതലവംശനാശം സംഭവിച്ച ജീവികൾവംശവൃക്ഷം (ജീവശാസ്ത്രം)

🔥 Trending searches on Wiki മലയാളം:

പാമ്പിൻ വിഷംഹിന്ദുമതംഉള്ളൂർ എസ്. പരമേശ്വരയ്യർതോമാശ്ലീഹാനീലവെളിച്ചംകാളിദാസൻനാദാപുരം ഗ്രാമപഞ്ചായത്ത്രതിമൂർച്ഛനെടുമ്പാശ്ശേരിബാലുശ്ശേരിആലപ്പുഴലിംഗംഭീമനടിപറങ്കിപ്പുണ്ണ്ഓടക്കുഴൽ പുരസ്കാരംമാങ്ങആറ്റിങ്ങൽസുസ്ഥിര വികസന ലക്ഷ്യങ്ങൾകുമാരമംഗലംഅയക്കൂറഅടിമാലിഅബുൽ കലാം ആസാദ്ശാസ്താംകോട്ടആദിത്യ ചോളൻ രണ്ടാമൻമയ്യഴിതൊഴിലാളി ദിനംവഴിക്കടവ് ഗ്രാമപഞ്ചായത്ത്മൂക്കന്നൂർകലി (ചലച്ചിത്രം)ഭിന്നശേഷിഭാർഗ്ഗവീനിലയംആഗ്നേയഗ്രന്ഥികേരള വനം വന്യജീവി വകുപ്പ്ഉളിയിൽചെമ്മാട്കോട്ടയംകാലടിനായർചക്കതിരുവിതാംകൂർമോഹൻലാൽഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഉമ്മാച്ചുതൃക്കുന്നപ്പുഴനെല്ലിക്കുഴിവെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്പ്രണയംആനസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഅയ്യപ്പൻകോവിൽവൈലോപ്പിള്ളി ശ്രീധരമേനോൻചെറുകഥമാന്നാർപാത്തുമ്മായുടെ ആട്ഫറോക്ക്എടവണ്ണവലപ്പാട്രാമകഥപ്പാട്ട്ജി. ശങ്കരക്കുറുപ്പ്വെള്ളത്തൂവൽകയ്യോന്നികാളിചവറകൊട്ടാരക്കരകുറ്റിച്ചൽ ഗ്രാമപഞ്ചായത്ത്ഭരണങ്ങാനംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികതിരൂർവയലാർ ഗ്രാമപഞ്ചായത്ത്സൂര്യനെല്ലി സ്ത്രീപീഡനക്കേസ്പുതുപ്പള്ളിഅങ്കണവാടികുളമാവ് (ഇടുക്കി)എരിമയൂർ ഗ്രാമപഞ്ചായത്ത്കിഴക്കൂട്ട് അനിയൻ മാരാർവാഴച്ചാൽ വെള്ളച്ചാട്ടംലൗ ജിഹാദ് വിവാദം🡆 More