തിരൂർ: മലപ്പുറം ജില്ലയിലെ സ്ഥലം,കേരളം,ഇന്ത്യ

10°54′N 75°55′E / 10.9°N 75.92°E / 10.9; 75.92 മലപ്പുറം ജില്ലയിലെ ഒരു നഗരസഭയാണ് തിരൂർ(Tirur).

തിരൂർ റെയിൽ‌വേ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന ഈ നഗരം കോഴിക്കോട് നിന്ന് 41 കിലോമീറ്ററും മലപ്പുറത്തുനിന്ന് 26 കിലോമീറ്ററും അകലെയാണ്. തിരൂർ നഗരസഭയുടെ വിസ്തീർണ്ണം 16.5 ചതുരശ്ര കിലോമീറ്ററാണ്. 2011 -ലെ ഇന്ത്യൻ സെൻസസ് പ്രകാരം 56,058 ആണു ജനസംഖ്യ. പുരുഷന്മാർ 48% സ്ത്രീകൾ 52%. സാക്ഷരത (ദേശീയ കണക്കെടുപ്പുപ്രകാരം) 80%. പൊന്നാനി ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണു തിരൂർ നിയോജകമണ്ഡലം. മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛൻ ജനിച്ചത് തിരൂർ ആണ്. എഴുത്തച്ഛൻ ജനിച്ച തൃക്കണ്ടിയൂരിനടുത്തുള്ള അന്നാരയിലെ സ്ഥലം ഇന്ന് തുഞ്ചൻപറമ്പ് എന്നാണു അറിയപ്പെടുന്നത്. ഇവിടെ വിജയദശമി നാളിൽ വിദ്യാരംഭത്തിന് വലിയ തിരക്കനുഭവപ്പെടാറുണ്ട്. മഹാകവി വള്ളത്തോൾ തിരൂരിനടുത്തുള്ള ചേന്നരയിലാണ് ജനിച്ചത്.

തിരൂർ: പ്രധാന സ്ഥലങ്ങൾ, വിദ്യാരംഭം, പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
Wagon Tragedy Memorial, Tirur
തിരൂർ
തിരൂർ: പ്രധാന സ്ഥലങ്ങൾ, വിദ്യാരംഭം, പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
Map of India showing location of Kerala
Location of തിരൂർ
തിരൂർ
Location of തിരൂർ
in കേരളം and India
രാജ്യം തിരൂർ: പ്രധാന സ്ഥലങ്ങൾ, വിദ്യാരംഭം, പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) മലപ്പുറം
ജനസംഖ്യ 53,650 (2001)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
• സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

2 m (7 ft)
കോഡുകൾ
വെബ്‌സൈറ്റ് http://www.tirurmunicipality.in/

1861-ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച കേരളത്തിലെ ആദ്യത്തെ റെയിൽപാത തിരൂർ മുതൽ ബേപ്പൂർ വരെ ആയിരുന്നു. അടുത്ത വർഷം തന്നെ തിരൂർ കുറ്റിപ്പുറം പാതയും തുടങ്ങി. ഇന്നിത് ഷൊർണൂർ-മംഗലാപുരം പാതയിലെ ഒരു പ്രധാന സ്റ്റേഷനാണ്. 1921-ലെ മാപ്പിള ലഹളക്കാലത്ത് നടന്ന വാഗൺ ദുരന്തത്തിന്റെ ഓർമ്മക്കായുള്ള വാഗൺ ട്രാജഡി സ്മാരക ടൗൺഹാൾ തിരൂർ നഗരമധ്യത്തിലാണു സ്ഥിതിചെയ്യുന്നത്. വെറ്റിലയുടെ വ്യാപാരകേന്ദ്രങ്ങളിൽ പ്രമുഖമാണ്‌ തിരൂർ. കിഴക്കെ അങ്ങാടിയിലെ ഒരു തെരുവ് പാൻ ബസാർ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ഇക്കാരണത്താലാണ്. വിദേശ വസ്തുക്കൾ വിലകുറവിൽ വിൽക്കുന്ന തിരൂരിലെ മാർക്കറ്റ്‌ തിരൂര് ഫോറിൻ മാർക്കറ്റ്‌ പ്രശസ്തമാണ് ഇവിടെക്ക് മറ്റു ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ വരുന്നു . മത്സ്യവും വെറ്റിലയും ഇവിടെ നിന്നും കയറ്റുമതി ചെയ്യാറുണ്ട്. ഇവിടെയുള്ള എസ്.എസ്.എം. പോളിടെക്നിക് കേരളത്തിൽ അറിയപ്പെടുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ്.[അവലംബം ആവശ്യമാണ്] തിരൂർ പുഴ മിക്കവാറും ഭാഗങ്ങളിൽ തിരൂരിന്റെ അതിർത്തി നിർണ്ണയിച്ചുകൊണ്ട് ഒഴുകുന്നു. മുൻപ് വെട്ടത്തുരാജാക്കന്മാർ ഭരിച്ചിരുന്ന ഈ പ്രദേശം 1963-ലാണ് ഒരു പഞ്ചായത്തായി മാറിയത്. 1971-ൽ തിരൂർ ഒരു നഗരസഭയായി. തിരൂർ കേന്ദ്രമാക്കി പുതിയ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലക്ക് 2012 നവംബർ-1 നു തുടക്കം കുറിച്ചു.

കഥകളി ഗായകൻ കലാമണ്ഡലം തിരൂർ നമ്പീശൻ ജനിച്ചത് തിരൂരിനടുത്ത് ഏഴൂരിൽ ആണ്. തുഞ്ചൻ മീഡിയ

പ്രധാന സ്ഥലങ്ങൾ

*തൂക്കുപാലം - തിരൂർ നഗരത്തിൽ നിന്നും 13 കി.മീ അകലെ തിരൂർ പൊന്നാനി പുഴക്ക് കുറുകെ സ്ഥിതി ചെയ്യുന്നു. മുമ്പ് കടത്ത് തോണി വഴിയായിരുന്നു ഇരുകളും തമ്മിലുള്ള ബന്ധം. നിരവധി വിദ്യാർത്ഥികൾ ദിനംപ്രതി കടത്ത് തോണിയെ ആശ്രയിച്ചിരുന്നു. മഴക്കാലങ്ങളിൽ തോണിയാത്ര വളരെയധികം ദുഷ്കരമായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തൂക്ക് പാലം നിർമ്മിക്കുന്നത്. തിരൂർ മംഗലം ഗ്രാമപഞ്ചായത്തിലെ പെരുന്തിരുത്തി ഗ്രാമത്തെയും കൂട്ടായിയിലെ വാടി പ്രദേശത്തെയുമാണ് ഈ പാലം ബന്ധിപ്പിക്കുന്നത്. നയനമനോഹരമായ കാഴ്ച സമ്മാനിക്കുന്ന ഈ പാലം കാണാൻ നിരവധിയാളുകൾ പ്രദേശത്ത് എത്താറുണ്ട്.

*കൂട്ടായി റഗുലേറ്റർ കംബ്രിഡ്ജ്: തിരുർ പൊന്നാനി പുഴക്ക് കുറുകെ നിർമിച്ചിരിക്കുന്ന ഈ റഗുലേറ്റർ കംബ്രിഡ്ജിന്റെ പ്രധാന ലക്ഷ്യം അറബികടലിൽ നിന്നുമുള്ള ഉപ്പുവെള്ളം തടയലാണ്. കൂടാതെ മംഗലം - കൂട്ടായി എന്നീ ചെറിയ അങ്ങാടികളെ ബന്ധിപ്പിച്ച് ഗതാഗത സൗകര്യവും ഇതിന്റെ ഗുണഫലമാണ്. യന്ത്രസഹായാത്തോട്കൂടി നിയന്ത്രിക്കാവുന്ന ഷട്ടറുകളാണ് ഓരോ സ്പാനുകൾക്കിടയിലും വിന്യസിച്ചിട്ടുള്ളത്. മഴക്കാലങ്ങളിൽ ഷട്ടറുകൾ തുറന്നിടാറാണ് പതിവ്. വൈകുന്നേരങ്ങളിലും മറ്റും ഇതിന് മുകളിലിരുന്ന് ചൂണ്ടയിടുന്നവരെ കാണാം.

തിരൂർ: പ്രധാന സ്ഥലങ്ങൾ, വിദ്യാരംഭം, പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ 
തുഞ്ചൻ സ്മാരകം
  • തുഞ്ചൻ പറമ്പ് - മലയാളഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ജന്മസ്ഥലമാണ് തിരൂർ തൃക്കണ്ടിയൂരിനടുത്തുള്ള അന്നാരയിലെ സ്ഥലം തുഞ്ചൻ പറമ്പ് എന്ന പേരിൽ അറിയപ്പെടുന്നു, തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏതാണ്ട് 1.5 കി.മീ. ദൂരത്തിലാണു തുഞ്ചൻപറമ്പ് സ്ഥിതിചെയ്യുന്നത്.
  • തുഞ്ചത്ത് എഴുത്തച്ഛൻ സ്മാരക മലയാളം സർവ്വകലാശാല- 2012 നവമ്പർ 1-നു തുഞ്ചത്ത് എഴുത്തച്ഛൻ സ്മാരക സർവ്വകലാശാല ആരംഭിച്ചു .അവിടെ 9 സ്കൂളുകളാണ് തുടങ്ങാനുദ്ദേശിക്കുന്നത് എന്ന് പറയപ്പെടുന്നു. സംസ്ഥാനത്തെ എട്ടാമത്തെ സർവ്വകലാശാലയാണിത്. ആദ്യത്തെ മലയാളം സർവ്വകലാശാലയും ഇതാണ്.

വിദ്യാരംഭം

കന്നി മാസത്തിലെ വിജയദശമി നാളിൽ തുഞ്ചത്തെഴുത്തച്ഛൻറെ സന്നിധിയിൽ രാവിലെ 5 മണി മുതൽ വാൽക്കണ്ണാടിയും, തളികയും, പൂവും, നെല്ലും, തളിർ വെറ്റിലയും വച്ച് പിഞ്ചോമനകളുടെ നാവിൽ സ്വർണ്ണ മോതിരം കൊണ്ട് 'ഹരിശ്രീ ഗണപതായെ നമ:' എന്നെഴുതിയും ചൊല്ലിക്കൊടുത്തും ഏറ്റുചൊല്ലിയും ചൂണ്ടുവിരൽ കൊണ്ട് വെള്ളിത്തളികയിലെ അരിയിൽ എഴുതിപ്പിക്കുന്നതാന് വിദ്യാരംഭം. കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ തുഞ്ചൻറെ മണ്ണിൽ വിദ്യാരംഭം കുറിക്കുന്നു. തുഞ്ചൻ സ്മാരക മണ്ഡപത്തിൽ എഴുത്താശാന്മാരും സരസ്വതീ മണ്ഡപത്തിൽ സാഹിത്യകാരന്മാരും അറിവിൻറെ ലോകത്തേക്ക് കുട്ടികളെ ആനയിക്കുന്നു. വിദ്യാരംഭത്തോടനുബന്ധിച്ചുള്ള 5 ദിവസങ്ങളിൽ കലാപരിപാടികൾ വേദിയിൽ അരങ്ങേറാറുണ്ട്. ഓരോ വർഷവും തുഞ്ചൻറെ മണ്ണിൽ നിന്നും അറിവെന്ന വെട്ടത്തിനായി 4500 ൽ പരം കുട്ടികളെത്തുന്നു. ഈ ദിവസം തുഞ്ചൻ ഓഡിറ്റോറിയത്തിൽ വച്ച് യുവകവികളുടെ വിദ്യാരംഭവും കവിയരങ്ങും നടക്കുന്നു. സരസ്വതി ക്ഷേത്രത്തിൽ പുസ്തകം പൂജയും നടക്കുന്നുണ്ട്. ഒ.എൻ.വി കുറുപ്പിന്റെ ഉജ്ജയിനി, സുഗതകുമാരിയുടെ രാധയെവിടെ, വി. മധുസൂദനൻ നായരുടെ കൃഷ്ണ വംശിക എന്നിവയെല്ലാം തുഞ്ചൻറെ മണ്ണിലെ കാവ്യ സമർപ്പണങ്ങളാണ്.

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

കേരളത്തിന്റെ അഭിമാനമായ തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാല നിലകൊള്ളുന്നത് തിരൂരിലാണ്. റെയിൽവെ സ്റ്റേഷനിൽ നിന്നും ഏഴു കിലോമീറ്റർ അകലെ പറവണ്ണയിലാണ് സർവ്വകലാശാലയുടെ പ്രധാന ക്യാമ്പസ് സ്ഥിതിചെയ്യുന്നത്. ഡോ. കെ ജയകുമാർ ആയിരുന്നു മലയാള സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ.

വിദ്യാഭ്യാസത്തിനു പുറമേ കലാ-കായികപരമായി ഉന്നത നിലവാരം പുലർത്തുന്ന പല സ്ഥാപനങ്ങൾ തിരൂരിലുണ്ട്. അനേകം തവണ സംസ്ഥാന യുവജനോത്സവങ്ങൾക്ക് വേദിയായിട്ടുള്ള പുതിയങ്ങാടി ഗവ: ഗേൾസ്‌ ഹൈസ്കൂൾ, ബോയ്സ് ഹൈസ്കൂൾ, സീതി സാഹിബ് മെമ്മോറിയൽ പോളി ടെക്നിക് കോളേജ്, ഫാത്തിമ മാതാ സ്കൂൾ, തിരൂർ ഇസ്ലാമിക് സെന്റർ, എം ഇ എസ് സെൻട്രൽ സ്കൂൾ, ജെ എം ഹൈസ്കൂൾ, പാൻബസാർ എം ഇ എസ് വുമൻസ് കോളേജ്, പാരലൽ കോളേജുകളായ തിരൂർ ആർട്സ് കോളേജ്, ഗൈഡ് കോളേജ്, അക്ഷര കോളേജ്, മഹാത്മ കോളേജ് , ഫൈൻ ആർട്സ് അങ്ങനെ ചെറുതും വലുതുമായ അനേകം മറ്റു ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിരൂരിൽ ഉണ്ട്.

പ്രധാന ആരാധനാലയങ്ങൾ

  • ആലത്തിയൂർ ഹനുമാൻ കാവ് - ഇന്ത്യയിൽ തന്നെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രമാണിത്. തമിഴ്‌നാട് മുൻമുഖ്യമന്ത്രി അന്തരിച്ച ശ്രീമതി ജയലളിത ഇവിടെ സന്ദർശനം നടത്തിയിട്ടുണ്ട്.

ഗതാഗത സൗകര്യങ്ങൾ

  • തിരൂർ റെയിൽവേ സ്റ്റേഷൻ-മലബാർ സെക്ഷനിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളിലൊന്നാണ്. 1861 മാർച്ച്‌ 12 ന് ആണ് കേരളത്തിലെ ആദ്യ റയിൽവേ ലൈൻ ആയ ബേപ്പൂർ തിരൂർ ലൈൻ സ്ഥാപിക്കപ്പെട്ടത്. മലപ്പുറംജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് റോഡുകളുണ്ട് .
  • റോഡ് മാർഗ്ഗം- നാഷണൽ ഹൈവേ ഇല്ല. ചമ്രവട്ടം പദ്ധതി(പാലം) തുറന്നതിനു ശേഷം ഗുരുവായൂർ-കോഴിക്കോട് ജില്ലാ ഹൈവേ തിരൂരുമായി ബന്ധപ്പെട്ട് കടന്നുപോകുന്നു.
  • വിമാനത്താവളo-തിരൂരിൽ നിന്നും കോഴിക്കോട് അന്തരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ദൂരം ഏതാണ്ട് 35 കിലോമീറ്ററാണ്.
  • ആയുർവ്വേദത്തിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന കോട്ടക്കലേക്ക് തിരൂരിൽ നിന്നും 14കിലോമീറ്ററാണ്.

ചിത്രശാല

അവലംബം


Tags:

തിരൂർ പ്രധാന സ്ഥലങ്ങൾതിരൂർ വിദ്യാരംഭംതിരൂർ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾതിരൂർ പ്രധാന ആരാധനാലയങ്ങൾതിരൂർ ഗതാഗത സൗകര്യങ്ങൾതിരൂർ ചിത്രശാലതിരൂർ അവലംബംതിരൂർകോഴിക്കോട്തുഞ്ചത്തെഴുത്തച്ഛൻതുഞ്ചൻപറമ്പ്നഗരസഭമലപ്പുറംമലപ്പുറം ജില്ലമലയാളഭാഷവള്ളത്തോൾ നാരായണമേനോൻവിജയദശമിവിദ്യാരംഭംസെൻസസ്

🔥 Trending searches on Wiki മലയാളം:

കേരളത്തിലെ വെള്ളപ്പൊക്കം (2018)ജന്മഭൂമി ദിനപ്പത്രംഎം. മുകുന്ദൻഎം.ആർ.ഐ. സ്കാൻപുകവലിയുടെ ആരോഗ്യ ഫലങ്ങൾസ്വദേശാഭിമാനി രാമകൃഷ്ണപിള്ളഓമനത്തിങ്കൾ കിടാവോചെണ്ടവടകര ലോക്സഭാമണ്ഡലംനാഷണൽ എലിജിബിലിറ്റി ടെസ്റ്റ്എസ്.എൻ.ഡി.പി. യോഗംകാനഡമഞ്ഞുമ്മൽ ബോയ്സ്ഉപ്പൂറ്റിവേദനആത്മഹത്യവയനാട് ജില്ലവിഷാദരോഗംഅഭാജ്യസംഖ്യപീയുഷ് ചാവ്‌ലകേരളാ ഭൂപരിഷ്കരണ നിയമംഊട്ടിവന്ദേ മാതരംചേനത്തണ്ടൻമോണ്ടിസോറി രീതിവജൈനൽ ഡിസ്ചാർജ്ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾഹെപ്പറ്റൈറ്റിസ്-എമൻമോഹൻ സിങ്നായർമേയ്‌ ദിനംഇന്ത്യൻ ഭരണഘടനയുടെ ആമുഖംപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംവൃക്കവിവരാവകാശനിയമം 2005രക്താതിമർദ്ദംതെയ്യംമുഗൾ സാമ്രാജ്യംമന്ത്ഗുരുവായൂരപ്പൻദൃശ്യംഅമേരിക്കൻ ഐക്യനാടുകൾസുഗതകുമാരിമഹാഭാരതംവിവാഹംഅഡോൾഫ് ഹിറ്റ്‌ലർമുംബൈ ഇന്ത്യൻസ്കളരിപ്പയറ്റ്കഥകളിഅഞ്ചാംപനിഡിജിറ്റൽ മാർക്കറ്റിംഗ്മലയാളലിപിചായഅസിത്രോമൈസിൻനോട്ടഅൽ ഫാത്തിഹസന്ധിവാതംകൃഷ്ണൻഒന്നാം കേരളനിയമസഭഗിരീഷ് എ.ഡി.തീയർഏർവാടിമയ്യഴിപ്പുഴയുടെ തീരങ്ങളിൽതൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംകനോലി കനാൽദർശന രാജേന്ദ്രൻചിത്രശലഭംമനോജ് കെ. ജയൻദേശീയതഭഗവദ്ഗീതഇന്ത്യയുടെ ദേശീയപതാകപ്രേമലേഖനം (നോവൽ)മാല പാർവ്വതിഹിഷാം അബ്ദുൽ വഹാബ്ഇടശ്ശേരി ഗോവിന്ദൻ നായർഇന്ത്യൻ പ്രീമിയർ ലീഗ്തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംഗുരു (ചലച്ചിത്രം)🡆 More