ജെറോനിമോ

അരിസോണയിൽ ജനിച്ച ഒരു ചിരിക്കാഹുവാ അപ്പാച്ചീ-ഇന്ത്യൻ ഗോത്രനേതാവായിരുന്നു ജെറോനിമോ (1829-1909).

1858-ൽ മെക്സിക്കോക്കാർ നടത്തിയ ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും അമ്മയും കൊല്ലപ്പെട്ടു. തുടർന്ന് മെക്സിക്കോയിലും അമേരിക്കയിലുമായി വെള്ളക്കാർക്കെതിരെ നടന്ന അനവധി മുന്നേറ്റങ്ങളിൽ ജെറോനിമോ പങ്കെടുത്തു. പിന്നീട് കുറെക്കാലം ഒരു സംരക്ഷിതമേഖലയിൽ താമസിച്ചുവരികയായിരുന്നു.

ജെറോനിമോ

എന്നാൽ 1876-ൽ അമേരിക്കൻ സർക്കാർ ചിരിക്കാഹുവാ ഗോത്രവർഗത്തെ അവരുടെ പരമ്പരാഗത വാസസ്ഥലങ്ങളിൽ നിന്നും സാൻ കാർലോസിലേക്ക് പറിച്ചു നടാൻ ശ്രമിച്ചപ്പോൾ ജെറോനിമോ വീണ്ടും ആഞ്ഞടിച്ചു. തുടർന്നുള്ള പത്തുവർഷക്കാലം ഇടക്കിടെയുള്ള ആക്രമണങ്ങൾ കൊണ്ട് ജെറോനിമോ വെള്ളക്കാരെ പൊറുതിമുട്ടിച്ചു. ഇടവേളകളിൽ സാൻ കാർലോസിൽ കാർഷികവൃത്തിയുമായി കഴിഞ്ഞുകൂടി. 1886 മാർച്ചിൽ ജനറൽ ജോർജ്ജ് ക്രൂക്ക് ജെറോനിമോയെ പിടികൂടുകയും ചിരിക്കാഹുവാ ഗോത്രവർഗത്തെ ഫ്ലോറിഡയിലേക്ക് മാറ്റിപ്പാർപ്പിക്കുവാനുള്ള കരാർ അടിച്ചേൽപ്പിക്കുകയും ചെയ്തു. എന്നാൽ രണ്ട് ദിവസങ്ങൾക്കു ശേഷം ജെറോനിമോ തടവുചാടുകയും ആക്രമണങ്ങൾ തുടരുകയും ചെയ്തു. തുടർന്ന് ജെറോനിമോയെ തളക്കാനുള്ള ദൗത്യം ജനറൽ നെൽസൺ മൈൽസ് ഏറ്റെടുത്തു. അതേവർഷം സെപ്റ്റംബറിൽ മൈൽസ് ജെറോനിമോയെ മെക്സിക്കോയിലേക്ക് പിന്തുടർന്ന് പിടികൂടി. ഗോത്രവർഗ്ഗക്കാരെ ഫ്ലോറിഡയിലേക്കും, പിന്നീട് അലബാമയിലേക്കും, ഒടുവിൽ ഒക്‌ലഹോമയിലെ ഫോർട്ട് സില്ലിലേക്കും മാറ്റിപ്പാർപ്പിച്ചു.

ഫോർട്ട് സില്ലിൽ വച്ച് ജെറോനിമോ ക്രിസ്തുമതം സ്വീകരിച്ചു. 1905-ൽ അമേരിക്കൻ പ്രസിഡൻഡ് തിയോഡർ റൂസ്‌വെൽറ്റിന്റെ സ്ഥാനാരോഹണഘോഷയാത്രയിലും അദ്ദേഹം പങ്കെടുത്തു. 1906-ൽ ജെറോനിമോ പറഞ്ഞുകൊടുത്തെഴുതിച്ച ഓർമ്മക്കുറിപ്പുകൾ ജെറോനിമോസ് സ്റ്റോറി ഓഫ് ഹിസ് ലൈഫ് പ്രസിദ്ധീകരിച്ചു. 1909 ഫെബ്രുവരി 17-ന് ഫോർട്ട് സില്ലിൽ വച്ച് അദ്ദേഹം നിര്യാതനായി. 2011 ൽ അമേരിക്ക നടത്തിയ ഉസാമ ബിൻലാദൻ കൊലപാതക ഓപ്പറേഷന് ഓപ്പറേഷൻ ജെറോനിമോ എന്നാണ് പേരു നൽകിയത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

അപ്പാച്ചീ ഇന്ത്യർഅമേരിക്കഅരിസോണമെക്സിക്കോ

🔥 Trending searches on Wiki മലയാളം:

കെ. സുധാകരൻഓസ്ട്രേലിയമാങ്ങഎൻ. ബാലാമണിയമ്മപൊറാട്ടുനാടകംഭഗവദ്ഗീതഅനശ്വര രാജൻവി.പി. സിങ്ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംഅസ്സലാമു അലൈക്കുംപ്ലീഹവിമോചനസമരംഹെർമൻ ഗുണ്ടർട്ട്കേരളത്തിലെ ജില്ലകളുടെ പട്ടികപത്ത് കൽപ്പനകൾഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻമുണ്ടിനീര്കേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)അരവിന്ദ് കെജ്രിവാൾലോക മലമ്പനി ദിനംപൊയ്‌കയിൽ യോഹന്നാൻഅഞ്ചാംപനിമനോജ് കെ. ജയൻദേവസഹായം പിള്ളപാത്തുമ്മായുടെ ആട്സംഘകാലംസരസ്വതി സമ്മാൻമഴപന്ന്യൻ രവീന്ദ്രൻതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾകേരളത്തിലെ നദികളുടെ പട്ടികക്വിറ്റ് ഇന്ത്യ പ്രസ്ഥാനംസച്ചിദാനന്ദൻകേരളകൗമുദി ദിനപ്പത്രംഗുജറാത്ത് കലാപം (2002)മാഞ്ചസ്റ്റർ സിറ്റി എഫ്.സി.പി. വത്സലകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾഇടതുപക്ഷംരാഹുൽ ഗാന്ധിശരത് കമൽഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യനക്ഷത്രവൃക്ഷങ്ങൾവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽനോട്ടഎസ് (ഇംഗ്ലീഷക്ഷരം)അയ്യങ്കാളിനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ശങ്കരാചാര്യർഅഞ്ചകള്ളകോക്കാൻമലയാള മനോരമ ദിനപ്പത്രംഫഹദ് ഫാസിൽഈഴവമെമ്മോറിയൽ ഹർജിതൈറോയ്ഡ് ഗ്രന്ഥിക്രിക്കറ്റ്വൈക്കം സത്യാഗ്രഹംമഹാത്മാ ഗാന്ധിഇടതുപക്ഷ ജനാധിപത്യ മുന്നണിസ്വരാക്ഷരങ്ങൾചങ്ങമ്പുഴ കൃഷ്ണപിള്ളഅടിയന്തിരാവസ്ഥകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംമോസ്കോഒ. രാജഗോപാൽമനോജ് വെങ്ങോലഎം.എസ്. സ്വാമിനാഥൻവൃഷണംആർത്തവചക്രവും സുരക്ഷിതകാലവുംഎ.കെ. ആന്റണിചക്കവോട്ടിംഗ് മഷിനിക്കാഹ്നവരത്നങ്ങൾവിവരാവകാശനിയമം 2005കാലൻകോഴിഇന്ത്യയുടെ ഭരണഘടനവൃദ്ധസദനം🡆 More