ചേലാകർമ്മം

പുരുഷ ലിംഗാഗ്രചർമ്മം (ലിംഗത്തിൻ മേലുള്ള അയഞ്ഞ ചർമ്മം) പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നതിനെയാണ് പരിച്ഛേദനം അല്ലെങ്കിൽ ചേലാകർമ്മം എന്നു പറയുന്നത്.

വളരെ പുരാതനകാലത്തെയുള്ള ഒരു കർമ്മമാണിത്. ജൂതന്മാരും മുസ്ലിംകളും മത വിധി പ്രകാരം ചേലാകർമ്മം ചെയ്യുന്നു. ശാരീരികപ്രശ്നങ്ങൾക്ക് പ്രതിവിധിയായും ചെയ്തുവരുന്നു. ചേലാകർമ്മം ഒരു മതപരമായ ആചാരമോ ചില ഗോത്രങ്ങളിലോ രാജ്യങ്ങളിലോ ഉള്ള ഒരു ആചാരമോ അല്ലെങ്കിൽ ഒരു മെഡിക്കൽ മെഡിക്കൽ പ്രാക്ടീസ് ആകാം. ഏറ്റവും സാധാരണയായി പരിച്ഛേദനം പൊതുവെ നടത്തപെടാറുള്ളത് പ്രതിരോധ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായോ മതപരമായ അല്ലെങ്കിൽ ഒരു സാംസ്കാരിക ആചാരമായോ ആണ്. കേരളത്തിൽ മതം മാറുന്നതിന്റെ ചടങ്ങായതിനാൽ ഇതിനെ മാർഗ്ഗക്കല്യാണം എന്നും വിളിക്കുന്നു.

ചേലാകർമ്മം
ഹെമോസ്റ്റാറ്റുകളും കത്രികയും ഉപയോഗിച്ച് പരിച്ഛേദന ശസ്ത്രക്രിയ
ചേലാകർമ്മം
പുരാതന ഈജിപ്തിലെ ഗുഹാ ചിത്രങ്ങളളലൊന്നിൽ ചേലാ കർമ്മം ചെയ്യുന്നത് ചിത്രീകരിച്ചിരിക്കുന്നു
ചേലാകർമ്മം
യഹൂദരുടെ ചേലാകർമ്മ ചടങ്ങ്
ചേലാകർമ്മം
നോൺ-ശസ്ത്രക്രിയ പരിച്ഛേദന

ചരിത്രം

മതപരമായ ആചാരങ്ങളിൽ നിന്ന് ഉത്ഭവിച്ച ഒരു പുരാതന ആചാരമാണിത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഒരു ശസ്ത്രക്രിയയാണ് ചേലാകർമ്മം. ദക്ഷിണ കടൽ ദ്വീപുകാർ, ഓസ്‌ട്രേലിയയിലെ ആദിവാസികൾ, സുമാത്രൻ, ഇൻകാ, ആസ്‌ടെക്കുകൾ, മായൻ, പുരാതന ഈജിപ്തുകാർ എന്നിവർ ആചാരപരമായ പുരുഷ പരിച്ഛേദനം നടത്തിയിരുന്നതായി അറിയപ്പെടുന്നു. യഹൂദമതത്തിൽ ജനനത്തിനു ശേഷമുള്ള എട്ടാം ദിവസം പുരുഷന്മാരിൽ പരിച്ഛേദനം പരമ്പരാഗതമായി നടത്തുന്നു.

ആചാരം

പ്രസവിച്ച് ഉടനെയും ഏഴാം ദിവസം മുതൽ കുഞ്ഞുങ്ങളിൽ ചേലാകർമ്മം ചെയ്തുവരാറുണ്ട്. യഹോവയുമായുള്ള (ദൈവം) അബ്രഹാമിന്റെ ഉടമ്പടിയുടെ ഭാഗമായി ഉല്പത്തിപുസ്തകം പരിച്ഛേദനത്തെ രേഖപ്പെടുത്തുന്നു. യേശുവും അദ്ദേഹത്തിന്റെ സമൂഹവും ചേലാകർമ്മം അനുഷ്ടിച്ചിരുന്നെങ്കിലും ക്രിസ്തുമതം പുറം ലോകത്തേയ്ക്ക് വ്യാപിക്കാൻ തുടങ്ങിയപ്പോൾ വിശുദ്ധ പൗലോസ് ഈ നിയമം എടുത്തുകളഞ്ഞു. യേശു ക്രിസ്തു ജനിച്ച് എട്ടാം നാൾ ചേലകർമ്മം നിർവഹിച്ചതായി ബൈബിൾ പറയുന്നു.

കേരളത്തിലെ മുസ്ലിംങ്ങൾ സുന്നത്ത് കല്യാണം, മാർഗ്ഗക്കല്യാണം എന്നെല്ലാം പറയാറുണ്ട്. ജൂതന്മാർക്കും മുസ്ലിംകൾക്കും ഇത് മതപരമായ ആചാരമാണ്.

ഗുണവും ദോഷവും

പഴയ കാലങ്ങളിൽ ഒസ്സാൻ‌മാരായിരിന്നു ഈ കർമ്മം ചെയ്തിരുന്നത്. ഇപ്പോൾ കുഞ്ഞ് പ്രസവിച്ച ഉടനെ ഒരു ചെറിയ ശസ്ത്രക്രിയയിലൂടെ ഇത് നിർവ്വഹിക്കുന്നു. ഏഷ്യ, മധ്യപൂർവ്വേഷ്യ, അമേരിക്കൻ ഐക്യനാടുകൾ, ആഫ്രിക്കയുടെ ചില ഭാഗങ്ങളിലെല്ലാം ഇത് സർവ്വസാധാരണമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകരം പുരുഷ ജനസംഖ്യയുടെ മുപ്പത് ശതമാനവും ഈ സമ്പ്രദായം പിന്തുടരുന്നവരാണ്.

ചേലാകർമ്മം എച്ച്.ഐ.വി. യെ ഒരുപരിധിവരെ പ്രതിരോധിക്കുമെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ഒരു മുന്നറിയിപ്പു കൂടി ഇവർ നൽകുന്നുണ്ട്. ഇതൊരു ഭാഗികമായ പ്രതിരോധ മാർഗ്ഗം മാത്രമാണെന്നും രോഗാണുവാഹകരുമായുള്ള ലൈഗികബന്ധത്തിലൂടെയുള്ള എച്ച്.ഐ.വി. ബാധ ഈ രീതി കൊണ്ട് കുറക്കാൻ കഴിയുമെന്ന് അവർ പറയുന്നു. രോഗാണുവാഹകരുമായുള്ള ലൈംഗികബന്ധം ഒഴിവാക്കുക, ഗർഭനിരോധന ഉറ (കോണ്ടം) ഉപയോഗിക്കുക എന്നതൊക്കെ രോഗപ്രധിരോധ മാർഗങ്ങളായി സ്വീകരിക്കാം.

ചേലാകർമ്മം മൂലം ലിംഗാഗ്രചർമത്തിലെ നാഡീഞരമ്പുകൾ നഷ്ടമാകുമെന്നും വസ്ത്രത്തിലും മറ്റും ഉരസി മൃദുവായ ലിംഗമുകുളത്തിന്റെ സ്പർശനശേഷി ക്രമേണ കുറയുമെന്നും തന്മൂലം ലൈംഗികാനുഭൂതി അല്പം കുറയുമെന്നും പറയപ്പെടുന്നു. ലിംഗാഗ്രചർമത്തിന്റെ ചലനത്തിന്റെ അഭാവത്തിൽ ബന്ധപ്പെടുന്ന സമയത്തെ നനവ് നിലനിർത്താൻ ബുദ്ധിമുട്ടാകുമെന്നും അഭിപ്രായമുണ്ട്.

ചേലാകർമ്മം സ്ത്രീകളിൽ

സ്ത്രീകളിൽ ചേലാകർമ്മം ചെയ്യുന്നത് ആഫ്രിക്കയിൽ നിലനിൽക്കുന്ന പ്രാകൃതമായ ഒരു ദുരാചാരമാണ്. ഇന്ത്യയിലും ചിലയിടത്ത് ഈ ദുരാചാരം നിലവിലുണ്ട്. എന്നാൽ ഇത് മതപരമായ ഒരാചാരമല്ല. എന്നാൽ ചില പണ്ഡിതന്മാർ ഇതൊരു മതാചാരമാണെന്നും അഭിപ്രായപ്പെടുന്നു. ഏതായാലും ഇക്കാര്യം മിക്കപ്പോഴും ഒരു വിവാദ വിഷയമായി കാണാറുണ്ട്. പെൺകുട്ടികളുടെ കൃസരി അഥവാ ഭഗശിശ്നിക പൂർണമായോ ഭാഗികമായോ മുറിച്ചു മാറ്റുന്ന ഒരാചാരമാണിത്. ചിലയിടങ്ങളിൽ യോനിഭാഗം തുന്നിക്കെട്ടുക, ഭഗശിശ്നികയുടെ അഗ്രചർമ്മം മുറിച്ചു മാറ്റുക തുടങ്ങിയ രീതികളും കാണാറുണ്ട്. എത്യോപ്യയിലെ ചിലയിടങ്ങളിൽ സ്ത്രീകൾക്ക് ചേലാകർമ്മം നിർബന്ധമാണ്‌. ചെയ്യാത്തവർക്ക് കല്യാണം കഴിക്കാൻ പടില്ല എന്നതാണ്‌ നിയമം. നിരന്തരം അണുബാധ, പഴുപ്പ്, രക്തസ്രാവം, ലൈംഗികമായി ബന്ധപ്പെടുമ്പോൾ വേദന, ബുദ്ധിമുട്ട് ഏറിയ പ്രസവം, ലൈംഗിക അസംതൃപ്തി, രതിമൂർച്ഛാഹാനി തുടങ്ങിയ ഗുരുതരമായ പാർശ്വഫലങ്ങൾ ഏറെയുള്ളതിനാൽ സ്ത്രീകളുടെ ചേലകർമ്മം ചെയ്യുന്നതു പല രാജ്യങ്ങളും നിയമത്താൽ വിലക്കിയിട്ടുണ്ട്. ലോകാരോഗ്യസംഘടനയും (WHO) ഇത് വിലക്കിയിട്ടുണ്ട്.

വിമർശനങ്ങൾ

വൈദ്യശാസ്ത്രപരമോ ആരോഗ്യപരമോ ആയ കാരണങ്ങളാൽ ചേലാകർമ്മത്തിന്റെ ഉപയോഗം ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. നവജാതശിശുക്കളുടെ ചേലാകർമ്മം അവശ്യഘട്ടങ്ങളിലല്ലാത്ത ഒരു മെഡിക്കൽ ഓർഗനൈസേഷനും ശുപാർശ ചെയ്യുന്നില്ല.

അവലംബം

Tags:

ചേലാകർമ്മം ചരിത്രംചേലാകർമ്മം ആചാരംചേലാകർമ്മം ഗുണവും ദോഷവുംചേലാകർമ്മം സ്ത്രീകളിൽചേലാകർമ്മം വിമർശനങ്ങൾചേലാകർമ്മം അവലംബംചേലാകർമ്മംകേരളംജൂതൻമുസ്‌ലിംലിംഗം

🔥 Trending searches on Wiki മലയാളം:

കേരള നിയമസഭമലബന്ധംബാല്യകാലസഖികേരളത്തിലെ ലോകസഭാമണ്ഡലങ്ങൾബിഗ് ബോസ് മലയാളംതൃക്കേട്ട (നക്ഷത്രം)പടയണിമൗലികാവകാശങ്ങൾപ്രധാന താൾഇന്ത്യൻ പാർലമെന്റ്മലയാളസാഹിത്യംഹണി റോസ്പത്ത് കൽപ്പനകൾഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികഅബ്ദുന്നാസർ മഅദനിചന്ദ്രയാൻ-3മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)കേരളചരിത്രംഎം.വി. ജയരാജൻപുലയർപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംഭൂമിമാലിദ്വീപ്കണ്ണൂർ ജില്ലചിയ വിത്ത്കൊല്ലൂർ മൂകാംബികാക്ഷേത്രംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംഅങ്കണവാടിപൂയം (നക്ഷത്രം)പനിക്കൂർക്കസമസ്ത കേരള ജംഇയ്യത്തുൽ ഉലമഹിന്ദുമതംഇസ്‌ലാംഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികഏഷ്യാനെറ്റ് ന്യൂസ്‌ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംതത്ത്വമസിധനുഷ്കോടിപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾപാണ്ഡവർസി. രവീന്ദ്രനാഥ്ചമ്പകംയാൻടെക്സ്ജാലിയൻവാലാബാഗ് കൂട്ടക്കൊലപാലക്കാട് ജില്ലതാജ് മഹൽനി‍ർമ്മിത ബുദ്ധിവയനാട് ലോക്‌സഭാ നിയോജകമണ്ഡലംപത്തനംതിട്ടപൾമോണോളജികുമാരനാശാൻകൃഷ്ണഗാഥഇസ്രയേൽആർട്ടിക്കിൾ 370രാമായണംഈഴവമെമ്മോറിയൽ ഹർജിഎക്കോ കാർഡിയോഗ്രാംതിരുവാതിരകളിതങ്കമണി സംഭവംഇന്ത്യഇന്ത്യയിലെ പഞ്ചായത്തി രാജ്സജിൻ ഗോപുതുർക്കിപൂരിശംഖുപുഷ്പംകുവൈറ്റ്രാമൻപത്തനംതിട്ട ജില്ലമുഗൾ സാമ്രാജ്യംനിസ്സഹകരണ പ്രസ്ഥാനംകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംവിഷുപൗലോസ് അപ്പസ്തോലൻഹെർമൻ ഗുണ്ടർട്ട്ഏപ്രിൽ 25നളിനി🡆 More