ഗോൾഡൻ റിട്രീവർ

വേട്ടയ്ക്കായി വികസിപ്പിച്ചെടുത്ത ഒരു നായ ജനുസ്സാണ് ഗോൾഡൻ റിട്രീവർ.

ഈ ജനുസ്സിന്റെ തനതായ സൗഹൃദമനോഭാവവും പരിശീലിപ്പിക്കാനുള്ള എളുപ്പവും കുടും‌ബാംഗങ്ങളോടുള്ള കരുതലും മൂലം ഇന്ന് ലോകത്ത് ഏറ്റവുമധികം വളർത്തപ്പെടുന്ന ഒരു ഓമനമൃഗമാണ് ഗോൾഡൻ റിട്രീവർ[അവലംബം ആവശ്യമാണ്]. നല്ല നീന്തൽക്കാരായ ഈ ജനുസ്സ് ജലകേളികൾ വളരെ ഇഷ്ടപ്പെടുന്നു.

ഗോൾഡൻ റിട്രീവർ
ഗോൾഡൻ റിട്രീവർ
ഒരു ഗോൾഡൻ റിട്രീവർ നായ
Common nicknamesഗോൾഡി
യെല്ലോ റിട്രീവർ
ഗോൾഡൻ
Originസ്കോട്ട്‌ലൻഡ്
Kennel club standards
FCI standard
Dog (domestic dog)

ചരിത്രം

ഗോൾഡൻ റിട്രീവർ ജനുസ്സ് ഉരുത്തിരിഞ്ഞത് സ്കോട്ട്ലണ്ടിലാണ്.എ.ഡി 1800ൽ വംശനാശം സംഭവിച്ച ട്വീഡ് വാട്ടർ സ്പാനിയൽ, ഐറിഷ് സെറ്റർ, ബ്ലഡ് ഹൗണ്ട്, വംശനാശം സംഭവിച്ച സെന്റ് ജോൺസ് വാട്ടർ ഡോഗ് എന്നീ ജനുസ്സുകളിൽ നിന്നാണ് ഗോൾഡൻ റിട്രീവർ ജനുസ്സ് ഉരുത്തിരിഞ്ഞത്.

1904ൽ കെന്നൽ ക്ലബ്ബ് ഒഫ് ഇംഗ്ലണ്ട് ആണ് ആദ്യമായി ഗോൾഡൻ റിട്രീവർ നായകളെ രജിസ്റ്റർ ചെയ്തത്, ഫ്ലാറ്റ് കോട്ട് ഗോൾഡൻ എന്നായിരുന്നു അന്ന് ജനുസ്സിന്റെ പേര്.1908 ൽ ആദ്യമായി ഇവ ശ്വാനപ്രദർശനത്തിൽ ഉൾപ്പെട്ടു.1920ലാണ് ഔദ്യോഗികമായി ഗോൾഡൻ റിട്രീവർ എന്ന പേർ ജനുസ്സിന് നൽകിയത്.

ശരീരപ്രകൃതി

ഗോൾഡൻ റിട്രീവർ 
നിറത്തിൽ ഈ ജനുസ്സ് വളരെയധികം വൈവിധ്യം കാണിക്കുന്നു

ശക്തിയുള്ളതും വളരെ ഊർജ്ജസ്വലനായതുമായ നായയാണ് ഗോൾഡൻ റിട്രീവർ.ആൺ നായക്ക് ചുമൽ വരെ 22 മുതൽ 24 ഇഞ്ച് വരെയും പെൺനായക്ക് 20 മുതൽ 22 ഇഞ്ച് വരെയും ഉയരമുണ്ടാവും. നടത്തം വഴക്കമുള്ളതും ആയാസരഹിതവുമായിരിക്കും. ശ്വാനപ്രദർശനങളിൽ കൈകാര്യം ചെയ്യുന്നതിനെ എതിർക്കൽ, നാണംകുണുങ്ങിയുള്ള പെരുമാറ്റം, അക്രമവാസന എന്നിവ ഗോൾഡൻ റിട്രീവർ ജനുസ്സ് നായകളിൽ കടുത്ത കുറവുകളായി കണക്കാക്കുന്നു.

രോമക്കുപ്പായവും നിറവും

രോമക്കുപ്പായം ഇടതിങ്ങിയതും ജലപ്രതിരോധശേഷി ഉള്ളതുമാണ്. രോമങ്ങൾ നേരെയുള്ളതോ ചെറുതായി ചുരുണ്ടതോ ആയിരിക്കും.വയറിന്റെ ഭാഗത്തെ രോമങ്ങൾ പറ്റിച്ചേർന്നു കിടക്കുന്നവയായിരിക്കും.ഇളം മഞ്ഞ മുതൽ ചോക്ലേറ്റ് നിറം വരെ ഇവയിൽ കാണപ്പെടുന്നു. ശ്വാനപ്രദർശനങ്ങളിൽ അധികം കടുത്തതോ നേർത്തതോ ആയ നിറങ്ങൾ അംഗീകൃതമല്ല. കുട്ടികളായിരിക്കുമ്പോൾ ഇവയുടെ നിറം ഇളം മഞ്ഞയായിരിക്കും.

പെരുമാറ്റവും ഉപയോഗവും

കുട്ടികളായിരിക്കുമ്പോൾ നിയന്ത്രണം വളരെ ബുദ്ധിമുട്ടാണ്, ഇവ കാണുന്ന സാധനങളിലെല്ലാം കടിക്കുകയും ആവശ്യമില്ലാത്ത വസ്തുക്കളൊക്കെ കൂട്ടിൽ ശേഖരിച്ചു വക്കുകയും ഒക്കെ ചെയ്യും. വളരുന്നതോടുകൂടി ഇത്തരം വികൃതികൾ ഒക്കെ തനിയെ നിലക്കുകയും ഒരു വേട്ടനായയുടെ അത്യാവശ്യ കഴിവായ ക്ഷമ ശീലിക്കുകയും ചെയ്യും.ഊർജ്ജസ്വലതയും സൗഹൃദമനോഭാവവും വളർന്നാലും ഇവ കൈമോശം വരാതെ സൂക്ഷിക്കുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


Tags:

ഗോൾഡൻ റിട്രീവർ ചരിത്രംഗോൾഡൻ റിട്രീവർ ശരീരപ്രകൃതിഗോൾഡൻ റിട്രീവർ പെരുമാറ്റവും ഉപയോഗവുംഗോൾഡൻ റിട്രീവർ അവലംബംഗോൾഡൻ റിട്രീവർ പുറത്തേക്കുള്ള കണ്ണികൾഗോൾഡൻ റിട്രീവർനായവിക്കിപീഡിയ:പരിശോധനായോഗ്യതവേട്ട

🔥 Trending searches on Wiki മലയാളം:

മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ്ജീവചരിത്രംകെന്നി ജിമന്ത്മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈഅബ്ദുല്ല ഇബ്ൻ ഉമ്മി മക്തൂംവൈക്കം മഹാദേവക്ഷേത്രംമൂന്നാർമഹാവിഷ്‌ണുസുകുമാരൻപുന്നപ്ര-വയലാർ സമരംഇന്ത്യാചരിത്രംചക്രം (ചലച്ചിത്രം)ഹീമോഗ്ലോബിൻഒ. ഭരതൻഅടൂർ ഭാസിഋതുഇസ്‌ലാമിക കലണ്ടർഒ.വി. വിജയൻഫുട്ബോൾശാസ്ത്രംഹൃദയംഗർഭഛിദ്രംപ്രധാന ദിനങ്ങൾകൃസരികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഇന്ത്യയുടെ ഭരണഘടനഇബ്രാഹിംഷമാംചണ്ഡാലഭിക്ഷുകിവിചാരധാരമോയിൻകുട്ടി വൈദ്യർമഹാത്മാ ഗാന്ധിമസ്ജിദുൽ അഖ്സവിവിധ രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷകളുടെ പട്ടികബി.സി.ജി വാക്സിൻസൂക്ഷ്മജീവിഋഗ്വേദംഓസ്ട്രേലിയകേരള നവോത്ഥാനംഅൽ ഫാത്തിഹകുണ്ടറ വിളംബരംപന്ന്യൻ രവീന്ദ്രൻആഗോളതാപനംശുഭാനന്ദ ഗുരുഡെബിറ്റ് കാർഡ്‌ഇന്ത്യരാഷ്ട്രപതി ഭരണംകേരളത്തിലെ ജില്ലകളുടെ പട്ടികയുദ്ധംസുരേഷ് ഗോപിപ്ലീഹനവരസങ്ങൾഖുർആൻവഹ്‌യ്ഈദുൽ ഫിത്ർമാതൃഭൂമി ദിനപ്പത്രംതത്ത്വമസിവയലാർ പുരസ്കാരംഅരുണാചൽ പ്രദേശ്തെങ്ങ്ആടുജീവിതംഇന്തോനേഷ്യസ‌അദു ബ്ൻ അബീ വഖാസ്ഹദീഥ്അപസ്മാരംചലച്ചിത്രംലിംഫോസൈറ്റ്ദിലീപ്മലയാളം വിക്കിപീഡിയഅബ്ദുന്നാസർ മഅദനിപ്രേമം (ചലച്ചിത്രം)Algeriaമൈക്കിൾ കോളിൻസ്രക്തപ്പകർച്ചആർ.എൽ.വി. രാമകൃഷ്ണൻസംസ്കൃതം🡆 More