കേയ്മൻ ദ്വീപുകൾ

പടിഞ്ഞാറൻ കരീബിയൻ കടലിലെ ബ്രിട്ടിഷ് പരദേശമേഖലയാണ് (overseas territories)കേയ്മൻ ദ്വീപുകൾ.

ഗ്രാൻറ് കേയ്മൻ, കേയ്മൻ ബ്രാക്, ലിറ്റിൽ കേയ്മൻ എന്നീ ദ്വീപുകൾ ചേർന്നതാണ് ഈ ടെറിറ്ററി. 1503 ൽ ക്രിസ്റ്റഫർ കൊളംബസ് ആണ് ഈ ദ്വീപുകളെ കുറിച്ച് ആദ്യമായി യൂറോപ്പിനെ അറിയിച്ചത്. 1670 ൽ ബ്രിട്ടൻ ഈ ദ്വീപുകൾ പിടിച്ചെടുത്ത് കോളനിയാക്കി. 264 ചതുരശ്ര കിലോമീറ്റർ (102 ചതു. മൈൽ) വിസ്തൃതിയുള്ള കേയ്മൻ ദ്വീപുകൾ കരീബിയൻ കടലിൽ ക്യൂബ , കോസ്റ്റാറിക്ക, ജമൈക്ക എന്നീ രാജ്യങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്നു. ഭൂമിശാസ്ത്രപരമായി പടിഞ്ഞാറൻ കരീബിയൻ മേഖലയിലും ഗേറ്റർ ആന്റിലിസിലും ഉൾപ്പെടുന്നു.

കേയ്മൻ ദ്വീപുകൾ
Cayman Islands

Flag of കേയ്മൻ ദ്വീപുകൾ, Cayman Islands
Flag
ദേശീയ മുദ്രാവാക്യം: "He hath founded it upon the seas"
ദേശീയ ഗാനം: "God Save the Queen" (official)
National song: "Beloved Isle Cayman"
Location of കേയ്മൻ ദ്വീപുകൾ, Cayman Islands
സ്ഥിതികേയ്മൻ ദ്വീപുകൾ ബ്രിട്ടീഷ് ഓവർസീസ് ടെറിറ്ററി, British Overseas Territory
തലസ്ഥാനം
and largest city
ജോർജ്ടൗൺ, George Town
ഔദ്യോഗിക ഭാഷകൾഇംഗ്ലീഷ് English
Local dialect
Cayman Islands English
വംശീയ വിഭാഗങ്ങൾ
(2011)
  • 40% സമ്മിശ്രം
  • 20% കറുത്ത വർഗം
  • 20% വെളുത്ത വർഗം
  • 20% മറ്റുള്ളവർ
നിവാസികളുടെ പേര്കേയ്മേനിയൻ, Caymanian
ഭരണസമ്പ്രദായംപാർലമെന്ററി, Parliamentary dependency under constitutional monarchy
• ബ്രിട്ടീഷ് രാജ്ഞി/രാജാവ്, Monarch
എലിസബത്ത് II Elizabeth II
• ഗവർണർ, Governor
ഹെലൻ കിൽപാട്രിക് Helen Kilpatrick
• പ്രധാനമന്ത്രി, Premier
Alden McLaughlin
• Responsible Ministera (UK)
James Duddridge MP
നിയമനിർമ്മാണസഭലെജിസ്ലേറ്റീവ് അസംബ്ലി, Legislative Assembly
Established 
ബ്രിട്ടീഷ് അധീനതയിലുള്ള പ്രദേശം
as a territory of the United Kingdom
• Established
1962
• Current constitution
6 November 2009
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
264 km2 (102 sq mi) (210th)
•  ജലം (%)
1.6
ജനസംഖ്യ
• Census
56,732
•  ജനസാന്ദ്രത
212/km2 (549.1/sq mi) (59th)
ജി.ഡി.പി. (PPP)2008 estimate
• ആകെ
$3.268 billion
• പ്രതിശീർഷം
$43,800 (11th)
ജി.ഡി.പി. (നോമിനൽ)2010 estimate
• ആകെ
$3.268 billion (159th)
• Per capita
$47,000
നാണയവ്യവസ്ഥകേയ്മൻ ഡോളർ, Cayman Islands dollar (KYD)
സമയമേഖലUTC-5 (EST)
ഡ്രൈവിങ് രീതിഇടത് വശം
കോളിംഗ് കോഡ്+1-345
ISO കോഡ്KY
ഇൻ്റർനെറ്റ് ഡൊമൈൻ.ky

ചരിത്രം

കേയ്മൻ ദ്വീപുകളിൽ പതിനേഴാം നൂറ്റാണ്ടുവരെ മനുഷ്യവാസം ഇല്ലായിരിന്നു. ദ്വീപിൽ തദ്ദേശീയരായ മനുഷ്യവർഗം ഉണ്ടായിരുന്നതിന്റെ പുരാവസ്തുശാസ്ത്രപരമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കടൽകൊള്ളക്കാരും നാവികരും ഒലിവർ ക്രോംവെല്ലിന്റ സൈനികരിൽ ഒറ്റപ്പെട്ടുപോയവരും മറ്റുമാണ് ഇവിടുത്തെ ആദ്യ കുടിയേറ്റക്കാർ. ദ്വീപിലെ ആദ്യത്തെ സ്ഥിരവാസിയായി പരിഗണിക്കുന്നത് 1661 ൽ ഗ്രാൻറ് കേയ്മനിൽ ജനിച്ച ഐസക് ബോഡെൻ ആണ്. ദ്വീപിൽ കുടിയേറിയ, ഒരുപക്ഷേ ഒലിവർ ക്രോംവെല്ലിന്റെ സൈനികളിൽ ഒരാളായേക്കാവുന്ന ബോഡെന്റെ പൗത്രനാണ് ഇയാൾ.

കേയ്മൻ ദ്വീപുകൾ 
കേയ്മൻ ദ്വീപുകളുടെ ദേശീയ മ്യൂസിയം, ജോർജ്ടൗൺ, ഗ്രാന്റ് കേയ്മൻ

1670 ലെ മാഡ്രിഡ് ഉടമ്പടി പ്രകാരം ജമൈക്കയുടെ കൂടെ കേയ്മൻ ദ്വീപുകളും ബ്രിട്ടന്റെ അധീനതയിലായി. നിരവധി കുടിയേറ്റങ്ങൾക്ക് ശേഷം 1730- കൾ മുതൽക്ക് ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ജനവിഭാഗം ദ്വീപിൽ ഉണ്ടായി വന്നു. 1734 ൽ ജമൈക്കൻ ഗവർണറുടെ രാജകീയ ഭൂമിദാനം നടന്നതിനെത്തുടർന്ന് അടിമകളുടെ ആവശ്യവും ഉടലെടുത്തു. ആഫ്രിക്കയിൽ നിന്നാണ് അടിമകളെ എത്തിച്ചത്. ഇന്ന് തദ്ദേശീയരായ കേയ്മൻ നിവാസികളിൽ ഭൂരിഭാഗവും ആ ആഫ്രിക്കൻ അടിമകളുടെ പിൻമുറക്കാരാണ്. 1803 ലെ പ്രഥമ സെൻസസ് പ്രകാരം ദ്വീപിലെ ആകെ 933 താമസക്കാരിൽ 545 പേരും കറുത്ത വർഗക്കാരായ അടിമകളായിരിന്നു. 1833 ൽ കേയ്മനിൽ അടിമത്തം നിരോധിച്ചു. അടിമത്തം അവസാനിപ്പിക്കുമ്പോൾ ദ്വീപിൽ 950 ആഫ്രിക്കൻ കറുത്ത വർഗക്കാരുടെ പിൻമുറക്കാരും 116 ബ്രിട്ടീഷ് വെളുത്ത വർഗ്ഗക്കാരുടെ പിൻമുറക്കാരുമായിരിന്നു ഉണ്ടായിരുന്നത്. 1962 ൽ ജമൈക്ക സ്വതന്ത്രമാകുന്നത് വരെ ഇംഗ്ലണ്ടിന്റെ ജമൈക്കൻ കോളനിയുടെ ഭാഗമായിരിന്നു കേയ്മൻ ദ്വീപുകൾ. ചരിത്രപരമായി തന്നെ കേയ്മൻ ദ്വീപുകൾ നികുതി ഇളവിന് പേരുകേട്ട നാടായിരിന്നു. നിലവിൽ കേയ്മനിൽ പ്രത്യക്ഷ നികുതികൾ ഒന്നുംതന്നെ ഇല്ല. പരോക്ഷ നികുതികൾ മാത്രമേ ദ്വീപിൽ ഏർപ്പെടുത്തിയിട്ടുള്ളൂ. ആദായനികുതി , മൂലധന നികുതി, സ്വത്ത് നികുതി എന്നിവ ഒരിക്കൽ പോലും ദ്വീപിൽ ഏർപ്പെടുത്തിയിട്ടില്ല.

കേയ്മൻ ദ്വീപുകൾ 
ജോർജ് ടൗൺ നഗരമധ്യത്തിലുള്ള ഹീറോ സ്ക്വയർ, കേയ്മൻ യുദ്ധത്തിൽ മരിച്ചവരുടെ സ്മാരകം. ഇടത് വശത്ത് കാണുന്നതാണ് നിയമനിർമ്മാണ സഭ

ഭൂപ്രകൃതി

കേയ്മൻ ദ്വീപുകൾ 
കേയ്മൻ ദ്വീപുകൾ

പടിഞ്ഞാറൻ കരീബിയൻ കടലിലെ സമുദ്രാന്തർ പർവ്വതനിരയായ കേയ്മൻ പർവ്വതനിരയുടെ മുകളറ്റമാണ് കേയ്മൻ ദ്വീപുകൾ. 20000 അടി (6000 മീറ്റർ) ആഴമുള്ള കേയ്മൻ ഗർത്തത്തിന് നടുവിലാണ് 6 കിലോമീറ്റർ ദൈർഘ്യമുള്ള കേയ്മൻ പർവ്വതനിര കിടക്കുന്നത്. കരീബിയൻ കടലിന്റെ വടക്ക്-പടിഞ്ഞാറാണ് ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് മെക്സിക്കോയും തെക്ക്-പടിഞ്ഞാറ് ഹോണ്ടുറാസ് , നിക്കരാഗ്വ , കോസ്റ്റാറിക്ക എന്നിവയും വടക്ക് പനാമയും സ്ഥിതി ചെയ്യുന്നു. കിഴക്ക് ജമൈക്ക വടക്ക് ക്യൂബ എന്നീ രാജ്യങ്ങളാണ്. ഗ്രാന്റ് കേയ്മൻ, കേയ്മൻ ബ്രാക്, ലിറ്റിൽ കേയ്മൻ എന്നിങ്ങനെ മൂന്ന് ദ്വീപുകൾ ചേർന്നതാണ് കേയ്മൻ ദ്വീപുകൾ. ഇതിൽ 197 ചതു. കി.മി. വിസ്തൃതിയുള്ള ഗ്രാന്റ് കേയ്മനാണ് എറ്റവും വലുത്. മൂന്ന് ദ്വീപുകളും നിരപ്പായ പവിഴദ്വീപുകളാണ്.

കേയ്മൻ ദ്വീപുകൾ 
ഗ്രാന്റ് കേയ്മൻ
കേയ്മൻ ദ്വീപുകൾ 
ജോർജ് ടൗൺ

അവലംബം

Tags:

കരീബിയൻകോസ്റ്റാറിക്കക്യൂബക്രിസ്റ്റഫർ കൊളംബസ്ജമൈക്കബ്രിട്ടിഷ്ബ്രിട്ടൻയൂറോപ്പ്

🔥 Trending searches on Wiki മലയാളം:

പൊന്നാനി നിയമസഭാമണ്ഡലംചേനത്തണ്ടൻകേരള നവോത്ഥാന പ്രസ്ഥാനംBoard of directorsസന്ധി (വ്യാകരണം)കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻകറുത്ത കുർബ്ബാനവിഷുരാജ്യസഭപുകവലിയുടെ ആരോഗ്യ ഫലങ്ങൾതാജ് മഹൽദന്തപ്പാലഅലർജിബീജംകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾവീണ പൂവ്മൻമോഹൻ സിങ്ആഗോളതാപനംതത്ത്വമസിഅടൽ ബിഹാരി വാജ്പേയിസിന്ധു നദീതടസംസ്കാരംഅഡോൾഫ് ഹിറ്റ്‌ലർഏഷ്യാനെറ്റ് ന്യൂസ്‌ഭാരതീയ ജനതാ പാർട്ടിശിവം (ചലച്ചിത്രം)കോട്ടയംദേശാഭിമാനി ദിനപ്പത്രംസഹോദരൻ അയ്യപ്പൻബാല്യകാലസഖികേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻമില്ലറ്റ്ഭാവന (നടി)അന്തർമുഖതആധുനിക കവിത്രയംബുദ്ധമതത്തിന്റെ ചരിത്രംവെബ്‌കാസ്റ്റ്എ.കെ. ഗോപാലൻമുണ്ടയാംപറമ്പ്അൽഫോൻസാമ്മമലമ്പാമ്പ്മലയാളചലച്ചിത്രംകേരളത്തിലെ നാടൻ കളികൾകാളിദാസൻനരേന്ദ്ര മോദിചാറ്റ്ജിപിറ്റിഅറബിമലയാളംവടകര ലോക്സഭാമണ്ഡലംഫ്രാൻസിസ് മാർപ്പാപ്പഇൻസ്റ്റാഗ്രാംമാക്സിമില്യൻ കോൾബെശിവലിംഗംരാശിചക്രംനസ്ലെൻ കെ. ഗഫൂർകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)മൺറോ തുരുത്ത്സജിൻ ഗോപുപ്രധാന താൾപോവിഡോൺ-അയഡിൻകാട്ടുപൂച്ചസുകുമാരൻഭാരതരത്നംപുണർതം (നക്ഷത്രം)ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)നാമംഅണ്ണാമലൈ കുപ്പുസാമിതകഴി ശിവശങ്കരപ്പിള്ളവോട്ടിംഗ് യന്ത്രംമമത ബാനർജി24 ന്യൂസ്മന്നത്ത് പത്മനാഭൻമാവേലിക്കര നിയമസഭാമണ്ഡലംഇ.എം.എസ്. നമ്പൂതിരിപ്പാട്ശ്രീലങ്കനോവൽകവളപ്പാറ കൊമ്പൻമദർ തെരേസഅപ്പോസ്തലന്മാർകേരളത്തിലെ പാമ്പുകൾ🡆 More