ഒമർ ഖയ്യാം

ഗിയാസുദ്ധീൻ അബുൽ ഫതാഹ് ഉമർ ബിൻ ഇബ്രാഹീം ഖയ്യാം നിഷാബുരി (പേർഷ്യൻ: غیاث الدین ابو الفتح عمر بن ابراهیم خیام نیشابوری) അഥവാ ഒമർ ഖയ്യാം (ജനനം.

മെയ് 18, 1048 നിഷാപുർ, (പേർഷ്യ) – മരണം. ഡിസംബർ 4, 1131),

ഒമർ ഖയ്യാം
عمر خیام
ഒമർ ഖയ്യാം
ജനനം18 May 1048
Nishabur, Khorasan (present-day Iran)
മരണം4 December 1131 (aged 83)
Nishabur, Khorasan (present-day Iran)
ദേശീയതPersian
ചിന്താധാരIslamic mathematics, Persian poetry, Persian philosophy
പ്രധാന താത്പര്യങ്ങൾMathematics, Astronomy, Avicennism, Poetry
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ
  • Tusi, Al-Khazini, Nizami Aruzi of Samarcand, John Wallis, Saccheri, Edward FitzGerald

ഒരു സൂഫി യോഗിയും,പേർഷ്യൻ കവിയും, ഗണിതശാസ്ത്രജ്ഞനും, തത്വചിന്തകനും ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു. പേർഷ്യയിൽ ആയിരുന്നു ഒമർ ഖയ്യാം ജീവിച്ചിരുന്നത്. ഒമർ അൽ-ഖയ്യാമി എന്നും അദ്ദേഹത്തിന്റെ പേര് അറിയപ്പെടാറുണ്ട്

പേരിനു പിന്നിൽ

ശരിയായ പേര് ഗിയാസുദ്ധീൻ അബുൽ ഫതാഹ് ഉമർ ബിൻ ഇബ്രാഹീം ഖയ്യാം എന്നാണ്. ഖൈമ എന്ന അറബി വാക്കിൽ നിന്നാണ് ഖയ്യാം എന്ന പദം ഉണ്ടായിരിക്കുന്നത്. ഖൈമ എന്നാൽ കൂടാരം എന്നർഥം. ഉമർ ഖയ്യാമിന്റെ പൂർവികർ കൂടാര നിർമാതാക്കൾ ആയിരുന്നു.

പ്രശസ്തി

വളരെ ചെറുപ്പത്തിൽ തന്നെ ഗണിത ശാസ്ത്രം, വേദാന്തം, സാഹിത്യം തുടങ്ങിയവയിൽ ഉമർഖയ്യാം നൈപുണ്യം നേടി. അക്കാലത്ത് ഗണിത ശാസ്ത്രത്തിനു ലഭിച്ച ഏറ്റവും ആധികാരിക ഗ്രന്ഥം ഇദ്ദേഹത്തിന്റേതായിരുന്നു. അതുല്യ പ്രതിഭയായ ഉമർ ക്രമേണ സുൽതാൻ മാലിക് ഷായുടെ പ്രീതിക്കു പാത്രമായി. തന്റെ ഇരുപതാമത്തെ വയസ്സിൽ അദ്ദേഹം ഇസ്ഫഹാനിലെ ജ്യോതിശാസ്ത്രനിരീക്ഷണാലയത്തിന്റെ മേധാവിയായി നിയമിതനായി. സുൽത്താന്റെ നിർദ്ദേശത്തിൽ നടന്ന കലണ്ടർ പരിഷ്കരണ സമിതിയിലെ പ്രമുഖ അംഗം ഉമർ ആയിരുന്നു. ക്രി.വ. 1079 മാർച്ച് 15 മുതൽ നിലവിൽ വന്ന ജലാലി കലണ്ടർ ഇദ്ദേഹത്തിന്റെ സംഭാവനയാണ്. ഉടനെ തന്നെ ഉമർ സുൽത്താന്റെ കൊട്ടാരം വൈദ്യനായി നിയമിതനായി. ഉമറിന്റെ പ്രതിഭയിൽ തല്പരനായ രാജാവ് പിന്നീട് അദ്ദേഹത്തെ നദീം- സുൽത്താന്റെ സഖാവ്, എന്ന പദവി നൽകി ആദരിച്ചു.ക്ഷേത്ര ഗണിതം, ഊർജ തന്ത്രം, തുടങ്ങിയവയിൽ ഉമർഖയ്യാമിന്റേതായി വന്ന രചനകൾ ഈ കാലത്താണ് ഉണ്ടായത്. ഇതിനു പുറമെ അവിസെന്നയുടെ ധർമ്മോപദേശങ്ങൾ അടങ്ങിയ ഗ്രന്ഥത്തിനെ വിവർത്തനവും ഈ കാലത്താണ് പുറത്തിറങ്ങിയത്. കളിമൺ രൂപങ്ങൾ, ലഘു യന്ത്രങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്നതിൽ അഗ്രഗണ്യനായ ഉമർ അക്കാലത്ത്, അദ്ദേഹത്തിന്റെ പാണ്ഡിത്യത്താൽ പല വിഷയങ്ങളുടേയും പ്രാമാണികനായി ഗണിക്കപ്പെട്ടു വന്നു.ആധ്യാത്മിക വിഷയങ്ങളിലും നിപുണനായ ഉമറിനു പക്ഷെ, സുൽത്താൻ മാലിക് ഷായുടെ നിര്യാണത്തോടെ കൊട്ടാരത്തിലെ ജോലി നഷ്ടമായി.തുടർന്ന് അദ്ദേഹം ഒരു തീർഥ യാത്ര നടത്തി. പല ദേശങ്ങളിലും സഞ്ചരിച്ച് നാട്ടിൽ മടങ്ങിയെത്തിയ പിന്നീട് ഏകാന്ത ജീവിതമാണ് നയിച്ചത്. ഈ കാലഘട്ടത്തിൽ സ്വാനുഭവങ്ങളെ ആസ്പദമാക്കി എഴുതിയ ഗ്രന്ഥമാണ് റുബായ്യാത്.

ഇറാനു പുറത്ത്

ഇറാനു പുറത്ത് ഒമർഖയ്യാം പ്രശസ്തൻ തന്റെ കവിതകൾക്കാണ്. റുബാഇയ്യാത്തുകൾ (നാലുവരി കവിതകൾ) എഡ്വേർഡ് ഫിറ്റ്സ്ഗെറാൾഡ് എഴുതിയ റൂബയാത് ഓഫ് ഒമർ ഖയ്യാം എന്ന പുസ്തകത്തിലൂടെ പാശ്ചാത്യ ലോകത്ത് പ്രശസ്തമായി. ഭോഗ തത്പരതക്ക് അമിത പ്രാധാന്യം നൽകിക്കൊണ്ടുള്ള ഇംഗ്ലീഷ് വിവർത്തനം യൂറോപ്യൻ ലോകത്ത് പെട്ടെന്ന് തന്നെ പ്രചുര പ്രചാരം നേടി. എന്നാൽ സദാചാര തത്പരനും തത്ത്വജ്ഞാനിയുമായ ഒമർ ഖയ്യാമിനെ തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണ് ഇംഗ്ലീഷ് വിവർത്തനം എന്നും വാദങ്ങൾ ഉണ്ട്.

മറ്റു മേഖലകൾ

ഒമർഖയ്യാമിന്റെ ഗണിതശാസ്ത്ര സംഭാവനകളിൽ പ്രധാനം അക്കഗണിതത്തിലെ (ആൾജിബ്ര) പ്രശ്നങ്ങൾക്കുള്ള ഒരു പ്രബന്ധം എന്ന സിദ്ധാന്തമായിരുന്നു. ഇതിൽ ഖന സൂത്രവാക്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കുന്നതിനായി ഒരു ഹൈപ്പർബോളയെ വൃത്തം കൊണ്ട് ഖണ്ഡിക്കുന്ന ഒരു ജ്യാമിതീയ സമ്പ്രദായം ഒമർ ഖയ്യാം അവതരിപ്പിക്കുന്നു..കോപ്പർനിക്കസിനു വളരെ മുൻപു തന്നെ സൂര്യനെ ഭൂമിയും മറ്റു ഗ്രഹങ്ങളും ചുറ്റുന്നു എന്ന സിദ്ധാന്തം ഒമർ ഖയ്യാം അവതരിപ്പിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.


അവലംബം


Tags:

ഒമർ ഖയ്യാം പേരിനു പിന്നിൽഒമർ ഖയ്യാം പ്രശസ്തിഒമർ ഖയ്യാം ഇറാനു പുറത്ത്ഒമർ ഖയ്യാം മറ്റു മേഖലകൾഒമർ ഖയ്യാം അവലംബംഒമർ ഖയ്യാംഡിസംബർ 4പേർഷ്യപേർഷ്യൻ ഭാഷ

🔥 Trending searches on Wiki മലയാളം:

ഖസാക്കിന്റെ ഇതിഹാസംഗുരുവായൂർ സത്യാഗ്രഹംസ്നേഹംഅറബി ഭാഷലൈംഗികന്യൂനപക്ഷംവിഷുടി.പി. ചന്ദ്രശേഖരൻ വധക്കേസ്‌ഉപ്പുസത്യാഗ്രഹംഎ.എം. ആരിഫ്ചെമ്പോത്ത്ഇന്ത്യൻ രൂപസിന്ധു നദീതടസംസ്കാരംഅസ്സലാമു അലൈക്കുംട്രാഫിക് നിയമങ്ങൾകൗമാരംഫിറോസ്‌ ഗാന്ധിആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംവോട്ടവകാശംചെസ്സ് നിയമങ്ങൾഫിൻലാന്റ്കർണ്ണൻഎറണാകുളം ജില്ലമാതൃഭൂമി ദിനപ്പത്രംമങ്ക മഹേഷ്തിരുമല വെങ്കടേശ്വര ക്ഷേത്രംശിവൻതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻസന്ധിവാതംഇന്ത്യയുടെ ദേശീയപതാകമാതളനാരകംചാന്നാർ ലഹളഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികദേശീയ ജനാധിപത്യ സഖ്യംചിയഗർഭ പരിശോധനദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)മിഷനറി പൊസിഷൻദശാവതാരംസഞ്ജു സാംസൺനിയോജക മണ്ഡലംരതിമൂർച്ഛഎം.വി. ജയരാജൻഅക്ഷയതൃതീയഹൃദയംസമസ്ത കേരള ജംഇയ്യത്തുൽ ഉലമഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികയൂട്ടറൈൻ ഫൈബ്രോയ്‌ഡ്രാമായണംയക്ഷിമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികരാജീവ് ഗാന്ധിഅൻസിബ ഹസ്സൻരാമക്കൽമേട്കുര്യാക്കോസ് ഏലിയാസ് ചാവറആദി ശങ്കരൻഫുട്ബോൾലൈംഗികബന്ധംമനോരമ ന്യൂസ്കോഴിക്കോട്2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽജോയ്‌സ് ജോർജ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾകേരള നിയമസഭമുഹമ്മദ്മാമ്പഴം (കവിത)കുണ്ടറ വിളംബരംബാബസാഹിബ് അംബേദ്കർപി. വത്സലഓവേറിയൻ സിസ്റ്റ്ഇന്ത്യൻ പൗരത്വനിയമംലിംഗംകേരളത്തിലെ ജനസംഖ്യഞാൻ പ്രകാശൻപാമ്പ്‌നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)പഴഞ്ചൊല്ല്മദ്ഹബ്വോട്ടിംഗ് മഷി🡆 More