ഒക നദി

മദ്ധ്യ റഷ്യയിലൂടെ ഒഴുകുന്ന ഒരു നദിയാണ് ഒക(റഷ്യൻ: Ока́, IPA: ).

വോൾഗ നദിയിൽ ലയിക്കുന്ന ഏറ്റവും വലിയ നദിയാണിത്. ഒര്യോൽ, തുല, കലുഗ, മോസ്കോ, റ്യസൻ, വ്ലാദിമിൿ, നിസ്സനി നോവ്ഗോറോഡ് എന്നീ പ്രദേശങ്ങളിലൂടെയാണ് ഒക നദി ഒഴുകുന്നത്. പ്രഭവകേന്ദ്രത്തിനടുത്തുള്ള കലുഗ നഗരം മുതൽ താഴേക്ക് ഈ നദിയുടെ ഭൂരിഭാഗവും ജലയാത്രചെയ്യാൻ പറ്റുന്നതരത്തിലാണ്. ഏതാണ്ട് 1500 കിലോമീറ്ററിനുമുകളിൽ നീളമുണ്ട് ഈ നദിക്ക്. റഷ്യയുടെ തലസ്ഥാനമായ മോസ്കോ നഗരം ഒക നദിയിൽ ചെന്ന് ചേരുന്ന മോസ്ക്വ നദിയുടെ കരയിലാണുള്ളത്.

ഒക നദി
ഒക നദി
Physical characteristics
നദീമുഖംVolga River
നീളം1,500 km (930 mi)
ഒക നദി
Map of the Volga watershed with the Oka highlighted
ഒക നദി
The confluence of the Oka with the Volga in Nizhny Novgorod.
ഒക നദി
The Oka riverbank in Nizhny Novgorod.
ഒക നദി
The Oka River in Ryazan Oblast, near Rybnoe.

പേരും ചരിത്രവും

കിഴക്കൻ സ്ലാവിക് വ്യതിചി ഗോത്രത്തിന്റെ ജന്മദേശമായിരുന്നു ഒക നദി. ലാറ്റിൻ വാക്കായ അക്വ, പഴയ ജർമ്മൻ വാക്കായ അഹ, ഗോഥിക് വാക്കായ അഹ്വ എന്നിവയുമായി നദിയുടെ പേരിന് ബന്ധമുണ്ടെന്ന് മാക്സ് വാസ്മെർ പറയുന്നു. ഈ വാക്കിനെല്ലാം അർത്ഥം ജലം അല്ലെങ്കിൽ നദി എന്നാണ്. ബാൾട്ടിക് ഭാഷകളിൽനിന്നാണ് ഈ പേര് വന്നതെന്നാണ് ഒലെഗ് ട്രുബചേവ് പറയുന്നത്. സ്ലേവുകൾ വരുന്നതിന് മുൻപ് ബാൾടിക് ഗോത്രവർഗ്ഗക്കാരായ ഗാലിന്ത്യൻസ് ഒക സമതലത്തിന്റെ പടിഞ്ഞാറേഭാഗത്താണ് താമസിച്ചിരുന്നത്.

നദിക്കരയിലെ പ്രധാന സ്ഥലങ്ങൾ

ഒക നദിയുടെ കരയിൽ അനേകം ചരിത്രപ്രധാനമായ സ്ഥലങ്ങളും കെട്ടിടങ്ങളുമുണ്ട്. മുറോമിന്റെ മദ്ധ്യകാല മൊണാസ്ട്രികൾ, കസിമോവിന്റെ മോസ്കുകൾ, കൊളൊമ്നയുടെയും സെർപുഖൊവിന്റെയും കോട്ടകളും ക്രെംലിനുകളും, സെർഗി യെസെനിന്റെയും വസിലി പൊളെനോവിന്റെയും ഓർമ്മ കെട്ടിടങ്ങൾ, പഴയ റ്യസന്റെ അവശേഷിപ്പുകൾ കുഴിച്ചെടുത്ത് സ്ഥലങ്ങൾ, ഒക ഷുഖൊവ് കെട്ടിടം തുടങ്ങിയവ ഒക നദിക്കരയിൽ സ്ഥിതിചെയ്യുന്നു.

പ്രിയോക്സോ-ടെറസ്നൈ ബയോസ്ഫിയർ റിസർവ്വ് ഒക നദിക്കരയിൽ പുഷ്ചിനോ നഗത്തിന്റെ എതിർവശത്തായി സ്ഥിതിചെയ്യുന്നു.

നദിയിൽ ലയിക്കുന്ന പ്രധാന നദികൾ

ഉഗ്ര, സിസഡ്ര, ഉപ, പ്രൊട്വ, നറ, മോസ്ക്വ, പ്ര, ഒസ്യൊടർ, പ്രൊന്യ, പറ, മോക്ഷ, ട്യോഷ, ക്ലൈസ്മ എന്നിവയാണ് ഒക നദിയിൽ ലയിക്കുന്ന പ്രധാന നദികൾ.

ഒക നദിക്കരയിലെ പ്രധാന പട്ടണങ്ങൾ

ഒര്യോൾ, ബെൽയോവ്, ചെകലിൻ, കലുഗ, അലെക്സിൻ, ടറുസ, സെർപുഖോവ്,സ്റ്റുപ്പിനോ, കഷിറ, പ്രൊട്വിനൊ, പുഷ്ചിനൊ, കൊളൊമ്ന, റ്യസൻ, കസിമോവ്, മുറോം, പാവ്ലൊവോ, നവഷിനോ, ഗോർബടോവ്, സെർഷിൻസ്ക്, നിസ്നി നോവ്ഗോർഡ് എന്നിവയാണ് ഒക നദീതീരത്ത് സ്ഥിതിചെയ്യുന്ന പ്രധാന പട്ടണങ്ങൾ

സാംസ്കാരിക പ്രാധാന്യം

ഒന്നാം പോളിഷ് തദേയൂസ് കൊഷിയുസകൊ ഇൻഫന്ററി ഡിവിഷന്റെ വളരെ പ്രചാരമുള്ള ഒരു പാട്ടിന്റെ തലക്കെട്ടായും പ്രധാന പ്രതിപാദ്യവിഷയമായും ഒക നദി മാറിയിട്ടുണ്ട്.

അവലംബം

പുറംകണ്ണികൾ

Tags:

ഒക നദി പേരും ചരിത്രവുംഒക നദി നദിക്കരയിലെ പ്രധാന സ്ഥലങ്ങൾഒക നദി നദിയിൽ ലയിക്കുന്ന പ്രധാന നദികൾഒക നദി ക്കരയിലെ പ്രധാന പട്ടണങ്ങൾഒക നദി സാംസ്കാരിക പ്രാധാന്യംഒക നദി അവലംബംഒക നദി പുറംകണ്ണികൾഒക നദിമോസ്കോമോസ്ക്വ നദിറഷ്യവോൾഗ നദി

🔥 Trending searches on Wiki മലയാളം:

അരണമൂക്കന്നൂർപഞ്ചവാദ്യംപേരാൽനായർതളിപ്പറമ്പ്അഡോൾഫ് ഹിറ്റ്‌ലർകൈനകരികിനാനൂർകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികഎഴുത്തച്ഛൻ പുരസ്കാരംകുറുപ്പംപടിഭരണങ്ങാനംഓയൂർവിഷാദരോഗംഫറോക്ക്മൈലം ഗ്രാമപഞ്ചായത്ത്ചട്ടമ്പിസ്വാമികൾതാമരശ്ശേരിരതിസലിലംബദിയടുക്കപുതുപ്പള്ളിജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികവടശ്ശേരിക്കരരക്താതിമർദ്ദംപ്രാചീനകവിത്രയംഊട്ടിപാർവ്വതിഅഞ്ചൽവെള്ളിക്കെട്ടൻഅപ്പെൻഡിസൈറ്റിസ്വെള്ളാപ്പള്ളി നടേശൻപോട്ടഉള്ളിയേരിഅമ്പലപ്പുഴഭീമനടിപിറവന്തൂർതൃശ്ശൂർപയ്യോളിതത്ത്വമസിപത്മനാഭസ്വാമി ക്ഷേത്രംകുണ്ടറ വിളംബരംപഴശ്ശിരാജതുള്ളൽ സാഹിത്യംഅത്തോളിമുണ്ടേരി (കണ്ണൂർ)തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻശുഭാനന്ദ ഗുരുമലയാള മനോരമ ദിനപ്പത്രംരാഹുൽ ഗാന്ധിമലപ്പുറം ജില്ലആഗ്നേയഗ്രന്ഥിഔഷധസസ്യങ്ങളുടെ പട്ടികഇന്നസെന്റ്കൊട്ടിയംകണ്ണാടി ഗ്രാമപഞ്ചായത്ത്അഴീക്കോട്, തൃശ്ശൂർവെള്ളത്തൂവൽമീഞ്ചന്തപാമ്പാടികേരളത്തിലെ നദികളുടെ പട്ടികധനുഷ്കോടികുഴിയാനചമ്പക്കുളംകരമനഹരിശ്രീ അശോകൻചുനക്കര ഗ്രാമപഞ്ചായത്ത്നന്മണ്ടമലയാളചലച്ചിത്രംവിയ്യൂർവി.ജെ.ടി. ഹാൾസംയോജിത ശിശു വികസന സേവന പദ്ധതിചേറ്റുവഎയ്‌ഡ്‌സ്‌കാഞ്ഞാണിമോനിപ്പള്ളിസുഗതകുമാരിഇന്ത്യയുടെ രാഷ്‌ട്രപതി🡆 More