ഐസോടോപ്പ്

ഒരു മൂലകത്തിന്റെ ന്യൂട്രോണുകളുടെ എണ്ണം അതേ മൂലകത്തിന്റെ മറ്റൊന്നിലെ എണ്ണത്തിൽ നിന്നും വിഭിന്നമാണെങ്കിൽ വ്യത്യസ്ത അണുകേന്ദ്രങ്ങളുള്ള ഒരേ മൂലകത്തിന്റെ അണുക്കളെ ഐസോട്ടോപ്പുകൾ എന്നു പറയാം.

അതായത് ഒരേ അണു സംഖ്യയും വ്യത്യസ്ത പിണ്ഡസംഖ്യയും ഉള്ളവയാണ്‌ "ഐസോട്ടോപ്പുകൾ".1900 ൽ 'ഫ്രെഡറിക് സോഡി' എന്ന ശാസ്ത്രജ്ഞനാണ്‌ ഐസോട്ടോപ് എന്ന പദം ആദ്യമുപയോഗിച്ചത്.

പ്രമാണം:Https://commons.wikimedia.org/wiki/Category:Isotopes
https://commons.wikimedia.org/wiki/Category:Isotopes

പ്രത്യേകതകൾ

ഐസോട്ടോപ്പുകൾ ഒരു മൂലകത്തിന്റെ വിവിധ പതിപ്പുകളാണ്‌. ഒരു മൂലകത്തിന്റെ ഐസോട്ടോപ്പുകൾക്ക് ഒരേ അണുസംഖ്യയായിരിക്കും അതുകൊണ്ട് ഒരേ രാസഗുണങ്ങളും അവപ്രകടിപ്പിക്കുന്നു. എന്നാൽ അണുഭാരം വ്യത്യസ്തമായതിനാൽ സാന്ദ്രത പോലുള്ള ഭൗതികഗുണങ്ങൾ വ്യത്യസ്തമായിരിക്കും.

ന്യൂക്ലിയോൺ സംഖ്യ അഥവാ മാസ്‌നമ്പർ (അണുവിലെ പ്രോട്ടോണുകളുടേയും ന്യൂട്രോണുകളുടേയും ആകെ എണ്ണം) ഉപയോഗിച്ചാണ് ഐസോട്ടോപ്പുകളെ തരംതിരിക്കുന്നത്. ഉദാഹരണത്തിന് കാർബണിന്റെ ഏറ്റവും സാധാരണമായ ഐസോട്ടോപ്പ് ആണ് കാർബൺ-12 (ആറു വീതം പ്രോട്ടോണുകളും ന്യൂട്രോണുകളും ഇതിന്റെ അണുകേന്ദ്രത്തിൽ അടങ്ങിയിരിക്കുന്നു). കാർബണിന്റെ മറ്റൊരു ഐസോട്ടോപ്പായ കാർബൺ-14-ൽ ആറു പ്രോട്ടോണും എട്ടു ന്യൂട്രോണുകളുമാണുള്ളത്. കാർബൺ-14 ഒരു റേഡിയോ ആക്റ്റീവ് ഐസോട്ടോപ്പ് ആണ്.

ഹൈഡ്രജന്റെ പ്രകൃതിയിൽ കാണപ്പെടുന്ന മൂന്ന് ഐസോട്ടോപ്പുകളാണ് പ്രോട്ടിയം, ഡ്യുട്ടീരിയം, ട്രീറ്റിയം എന്നിവ (ഇവയിൽ ഒരു പ്രോട്ടോണും യഥാക്രമം 0, 1, 2 എന്നിങ്ങനെ ന്യൂട്രോണുകളും അടങ്ങിയിരിക്കുന്നു)

ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള മൂലകങ്ങൾ സീസിയവും, ബേരിയവും ആണ്‌ - 40 എണ്ണം വീതം. ഏറ്റവും കൂടുതൽ സ്ഥിരതയുള്ള ഐസോടോപ്പുകൾ ഉള്ള മൂലകം ടിൻ ആണ്‌ - 10 എണ്ണം (സ്വാഭാവിക അണുവിഘടനം (Spontaneous Fission) ഒഴിച്ചുനിർത്തിയാൽത്തന്നെ അതിൽ 7 എണ്ണമേ സൈദ്ധാന്തികപരമായി സ്ഥിരതയുള്ളതാകാൻ വഴിയുള്ളൂ എന്നിരിക്കിലും മറ്റുള്ളവയുടെ റേഡിയോ ആക്റ്റീവത പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടില്ല).

ഉപയോഗങ്ങൾ

വ്യവസായം, വൈദ്യശാസ്ത്രം , ഗവേഷണം എന്നീ മേഖലകളിൽ ഐസോട്ടോപ്പുകൾ ഉപയോഗിക്കുന്നു.രാസവസ്തുക്കൾ ചെടികളിലും ജന്തു ശരീരങ്ങളിലും എങ്ങനെ പ്രവർത്തിക്കുന്നു എന്നു കണ്ടെത്താനുള്ള ടെയിസറുകളായി ഇവയെ ഉപയോഗിച്ചു വരുന്നു.കൂടാതെ വസ്തുക്കളുടെ കാലപ്പഴക്കം നിർണ്ണയിക്കുന്നതിന്‌ കാർബണിന്റെ ഐസോട്ടോപ്പായ കാർബൺ 14 ഉപയോഗിക്കുന്നു.കാർബൺ ഡേറ്റിംഗ് എന്നാണ്‌ ഇതിനു പറയുന്നത്.ആണവറിയാക്ടറുകളിൽ കൂളന്റായി ഉപയോഗിക്കുന്ന ഘനജലം ഡൈ ഡ്യൂയിട്ടിരിയം ഓക്സൈഡ് ആണ്.

അവലംബം

  • ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി

Tags:

🔥 Trending searches on Wiki മലയാളം:

വി.പി. സിങ്ക്ഷയംഒമാൻകുണ്ടറ വിളംബരംമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംലിവർപൂൾ എഫ്.സി.ഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികനവരത്നങ്ങൾമുലപ്പാൽസുപ്രഭാതം ദിനപ്പത്രംബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിമിലാൻപുലയർആറ്റിങ്ങൽ കലാപംചക്കഅധ്യാപനരീതികൾഇലഞ്ഞിതൃക്കടവൂർ ശിവരാജുശ്രീനാരായണഗുരുഇന്ത്യയുടെ രാഷ്‌ട്രപതിടി.എം. തോമസ് ഐസക്ക്തങ്കമണി സംഭവംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഇറാൻമാറാട് കൂട്ടക്കൊലപത്തനംതിട്ട ജില്ലമലയാളി മെമ്മോറിയൽവിദ്യാഭ്യാസംരാജ്യങ്ങളുടെ പട്ടികഎം.വി. ഗോവിന്ദൻഅനീമിയഅമേരിക്കൻ സ്വാതന്ത്ര്യസമരംവാഗ്‌ഭടാനന്ദൻനരേന്ദ്ര മോദിധനുഷ്കോടിമലയാളം അക്ഷരമാലനക്ഷത്രവൃക്ഷങ്ങൾഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻമഞ്ഞപ്പിത്തംവാഗമൺസ്വർണംചിയ വിത്ത്തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾമാർത്താണ്ഡവർമ്മസുകന്യ സമൃദ്ധി യോജനമലയാളലിപിബിഗ് ബോസ് (മലയാളം സീസൺ 6)റഷ്യൻ വിപ്ലവംസാം പിട്രോഡഅവിട്ടം (നക്ഷത്രം)2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികതൈറോയ്ഡ് ഗ്രന്ഥിഎക്സിമപ്രേമം (ചലച്ചിത്രം)അണ്ണാമലൈ കുപ്പുസാമിമേയ്‌ ദിനംകെ.കെ. ശൈലജദേശീയ പട്ടികവർഗ്ഗ കമ്മീഷൻവൈക്കം സത്യാഗ്രഹംആത്മഹത്യകേരള പബ്ലിക് സർവീസ് കമ്മീഷൻഹൃദയംപാമ്പാടി രാജൻഹെപ്പറ്റൈറ്റിസ്-ബിഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ബിഗ് ബോസ് മലയാളംതകഴി സാഹിത്യ പുരസ്കാരംമുകേഷ് (നടൻ)പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഅമേരിക്കൻ ഐക്യനാടുകൾദൃശ്യം 2amjc4കോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികഎളമരം കരീംഝാൻസി റാണിവാട്സ്ആപ്പ്🡆 More