2016-ൽ പുറത്തിറങ്ങിയ അമേരിക്കൻ ത്രില്ലറാണ് റോൺ ഹോവാർഡ് സംവിധാനം ചെയ്ത ഇൻഫർണോ.
2013- ൽ പുറത്തിറങ്ങിയ ഡാൻ ബ്രൗൺ കൃതി ഇൻഫർണോയെ അടിസ്ഥാനമാക്കി ഡേവിഡ് കോയെപ്പ് തിരകഥ എഴുതിയ ഇൗ ചിത്രത്തിൽ ടോം ഹാങ്ക്സ് ആണ് കേന്ദ്രകഥാപാത്രമായ റോബർട്ട് ലാങ്ഡൺ അവതരിപ്പിക്കുന്നത്.ഒപ്പം തന്നെ ഫെലിസ്റ്റി ജോൺസ്,ഒമർ സൈ,സിഡ്സെ ബാപ്പെറ്റെ ക്നഡ്സനെ,ബെൻ ഫോസ്റ്റർ ,ഇർഫാൻ ഖാൻ എന്നിവരും പ്രധാനവെഷം ചെയ്യുന്നു.ഇൗ ചലച്ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിൽ 27, 2015 ന് ആരംഭിച്ചു. വെനീസ് , ഇറ്റലി,ബുഡാപ്പെസ്റ്റ് എന്നിവിടങ്ങളിൽ ആയിരുന്നു ചിത്രീകരണം.ഫിലിം 3D 2D, ഫോർമാറ്റുകളിൽ ഒക്ടോബർ 28 2016 ന് റിലീസ് ചെയ്തു.
Inferno | |
---|---|
സംവിധാനം | Ron Howard |
നിർമ്മാണം | Brian Grazer Michael De Luca Andrea Giannetti |
തിരക്കഥ | David Koepp |
ആസ്പദമാക്കിയത് | Inferno by Dan Brown |
അഭിനേതാക്കൾ | Tom Hanks Felicity Jones Omar Sy Ben Foster Irrfan Khan Sidse Babett Knudsen |
സംഗീതം | Hans Zimmer |
ഛായാഗ്രഹണം | Salvatore Totino |
ചിത്രസംയോജനം | Tom Elkins Dan Hanley |
സ്റ്റുഡിയോ | Imagine Entertainment Skylark Productions |
വിതരണം | Columbia Pictures |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
നോവലിന്റെ തുടക്കത്തിൽ തലയിൽ വെടിയുണ്ട കൊണ്ടുള്ള മുറിവേറ്റ നിലയിൽ ഇറ്റലിയിലെ ഫ്ലോറൻസിൽ ഒരാശുപത്രിയിൽ പ്രൊഫസർ റോബർട്ട് ലാങ്ഡൺ ഉറക്കം ഉണരുന്നു. തനിക്കു നേരെ വീണ്ടും ഉണ്ടാവുന്ന ഒരാക്രമണത്തിൽ നിന്നും സിയന എന്നൊരു ഡോക്ടറുടെ സഹായത്തോടെ അദ്ദേഹം രക്ഷപെടുന്നു. സിയനയുടെ ഫ്ലാറ്റിലേക്ക് അവരെ അന്വേഷിച്ചു സൈനികർ എത്തുന്നതോടെ അവർക്ക് വീണ്ടും പാലായനം ചെയ്യേണ്ടി വരുന്നു. പ്രൊഫസർ തന്റെ കയ്യിൽ ഉള്ള ചെറിയ സിലണ്ടറിൽ നിന്നും ലഭിക്കുന്ന ഒരു പ്രൊജക്ടർ ദൃശ്യമാക്കുന്ന ബോട്ടിസല്ലിയുടെ വിഖ്യാത ചിത്രമായ Map of Hell-ന്റെ(നരകപടം) പരിഷ്കരിച്ച പതിപ്പിൽ രേഖപ്പടുത്തിയിരിക്കുന്ന രഹസ്യം കണ്ടെത്താനാണു ശ്രമിക്കുന്നത്. ആ മാപ്പിൽ രേഖപ്പെടുത്തിയിരിക്കുന്ന CERCA TROVA എന്ന എഴുത്തും അത് വാസരിയുടെ Battle of Marciano എന്ന ചിത്രത്തിൽ എഴുതിയിട്ടുള്ളവയാണെന്നും ലാങ്ഡൺ കണ്ടെത്തുന്നു. പ്രൊഫസറെ പിന്തുടരുന്ന കൊലയാളിയേയും സൈനികരേയും പലയിടത്തായി കബളിപ്പിക്കാൻ സിയനക്കും പ്രോഫസറിനും കഴിയുന്നുണ്ട്. ഡാന്റെ-യുടെ മാസ്ക് അതിനു പിന്നിൽ പ്രധാന വില്ലൻ ആയ സോബ്രിസ്റ്റ് എഴുതിയിരിക്കുന്ന കവിത, അതിലെ പസ്സിൽ തുടങ്ങിയവയുടെ ചുവടു പിടിച്ചു പ്രൊഫസറും സിയനയും ലോകാരോഗ്യ സംഘടനയിലെ ഉദ്യോഗസ്ഥൻ ആയ ജൊനാഥൻ എന്നിവർ വെനീസ്സിൽ എത്തുന്നു.
പ്രധാന വില്ലൻ ആയ സോബ്രിസ്റ്റ് , അദ്ദേഹത്തെ സഹായിക്കുന്ന സംഘടന (The Consortium) എന്നിങ്ങനെ വേറൊരു ഭാഗം ഇതിനോടൊപ്പം പുരോഗമിക്കുന്നുണ്ട്. ബയോടെററിസ്റ്റ് എന്നു മുദ്ര കുത്തപ്പെട്ട സോബ്രിസ്റ്റ് ജനസംഖ്യാ വർദ്ധനവ് എന്ന ഉറപ്പായ ദുരന്തത്തെ വളരെ ഗൌരവമായി കാണുന്നയാളാണ്. അയാൾ നിര്മ്മിച്ച ഒരു വൈറസ്, അത് വ്യാപിക്കുന്നതിന് മുന്നേ കണ്ടെത്താൻ വേണ്ടി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ശ്രമിക്കുന്നതും എല്ലാം സമാന്തരമായി മുന്നേറുകയും അതിനെ ലാങ്ങ്ടണിനോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നത്, സൈനികർ എന്തിനു വേണ്ടിയാണ് പ്രൊഫസറെ പിന്തുടരുന്നത്, സോബ്രിസ്റ്റ് എന്താണ് നിർമ്മിച്ചിട്ടുള്ളത്? അതെന്താണ് മനുഷ്യരാശിക്ക് മേൽ ചെയ്യാൻ പോവുന്നത് തുടങ്ങിയവയാണ് പിന്നീട് വരുന്ന കാര്യങ്ങൾ.
This article uses material from the Wikipedia മലയാളം article ഇൻഫർണോ (ചലച്ചിത്രം), which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.