ഇന്ദു മേനോൻ: ഇന്ത്യയിലെ ഒരു എഴുത്തുകാരി

മലയാളത്തിലെ പ്രമുഖയായ എഴുത്തുകാരിയാണു ഇന്ദു മേനോൻ.

ചെറുകഥകളും നോവലുകളും എഴുതുന്നു. 2014 ൽ യുവ എഴുത്തുകാർക്കുള്ള കേന്ദ്ര സാഹിത്യ പുരസ്കാരം ലഭിച്ചു.

Indu Menon
ഇന്ദു മേനോൻ: ജീവിതരേഖ, പുരസ്കാരങ്ങൾ, കൃതികൾ
ജനനം13 June 1980 (1980-06-13) (43 വയസ്സ്)
ജീവിതപങ്കാളി(കൾ)Rupesh Paul
കുട്ടികൾGouri, Maria,Aditya,
മാതാപിതാക്ക(ൾ)Vikraman Nair,Sathyavathi

ഇന്ദു വള്ളിക്കാട്ട് മേനോൻ എന്നതാണു യഥാർത്ഥ നാമം. രൂപേഷ് പോൾ സംവിധാനം ചെയ്ത മൈ മദേഴ്‌സ് ലാപ്‌ടോപ്പ്’ എന്ന മലയാളചലച്ചിത്രത്തിനു തിരക്കഥയും സംഭാഷണവും രചിച്ച് കൊണ്ട് മലയാള സിനിമയിലേക്ക് പ്രവേശിച്ചു .

ജീവിതരേഖ

ഇന്ദു മേനോൻ: ജീവിതരേഖ, പുരസ്കാരങ്ങൾ, കൃതികൾ 
ഇന്ദുമേനോൻ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ(2017)

സംഗീതജ്ഞനായ ഉമയനല്ലൂർ എസ്.വിക്രമൻ നായരുടേയും അധ്യാപികയായ വി.സത്യവതിയുടേയും മകളായി 1980 ൽ കോഴിക്കോടു ജനിച്ചു.

വിദ്യാഭ്യാസം:ചാലപ്പുറം എൻ.എസ്.എസ്. സ്ക്കൂൾ..ബാഫഖിതങ്ങൾ മെമ്മോറിയൽ യുപി സ്ക്കൂൾ പേങ്ങാട്, സേവാമന്ദിർ പോസ്റ്റ് ബേസിക് സ്ക്കൂൾ എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം ചെയ്തു. ഫാറൂഖ് കോളേജിൽ നിന്നും സയൻസിൽ പ്രീഡിഗ്രി ചെയ്തു. സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ നിന്നും മലയാളത്തിലും സോഷ്യോളജിയിലും രണ്ടാം റാങ്കോടെ ബിരുദം നേടിയശേഷം സോഷ്യോളജിയിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി .കണ്ണൂർ യൂനിവേർസിറ്റിയിൽ നിന്നും നരവംശശാസ്ത്രത്തിൽ പിഎച്ച്.ഡി നേടി. ഇപ്പോൾ കോഴിക്കോട് കിർറ്റാഡ്സിൽ ലെക്ചറർ ആയി പ്രവർത്തിക്കുന്നു. കവിയും സിനിമ സംവിധായകനുമായ രൂപേഷ് പോൾ ഭർത്താവാണ്‌.ഗൗരി മരിയ, ആദിത്യ എന്നിവർ മക്കളാണു് .

ലെസ്ബിയൻ പശു എന്ന ഒറ്റ സമാഹാരത്തിലൂടെ മലയാളസാഹിത്യ ചരിത്രത്തിൽ ഇടം നേടി.ഉത്തരാധുനികതയുടെ രണ്ടാം ഘട്ടം മലയാളസാഹിത്യത്തിലേക്ക് കടന്നു വന്നത് ലെസ്ബിയൻപശു എന്ന കഥയിലൂടെയാണ്‌. The first milestone of post post modernism എന്നറിയപ്പെടുന്നതും ഈ കഥയാണ്‌[അവലംബം ആവശ്യമാണ്]. പുതിയ കഥയുടെ സങ്കീർണവും ചലനാത്മകവുമായ പ്രതലമാണ് ഇന്ദു മേനോൻറെ കഥകളിൽ കാണുന്നത്. ബഹുമുഖമായ ദിശാബോധം, പുനർ വായനക്ക് വിധേയമായ സൌന്ദര്യ ശാസ്ത്രം, അപ്രതീക്ഷിതത്വ സ്വഭാവമുള്ള ചിന്താവിന്യാസം, നർമ്മത്തിൻറെ നിർമമത, ബലപ്പെടുത്തിയ ജീവിത നിരീക്ഷണം, പാരമ്പര്യവിമുക്തമായ മനുഷ്യബന്ധസമീപനം എന്നിവ ഇന്ദുമേനോൻറെ കഥകളുടെ പ്രത്യേകതയാണ് സക്കറിയ അടയാളപ്പെടുത്തുന്നത്. വലുതും ചെറുതുമായ നല്ല കലയുടെ അട്ടിമറികളിലൂടെ എഴുത്തിൻറെ സർവ്വേ കല്ലുകൾ ഇന്ദു മേനോൻ മാറ്റിക്കുത്തുന്നു എന്നു എൻ എസ്‌ .മാധവനും, പൊട്ടിത്തെറിച്ചു നിറങ്ങളും തീയും പുകയും വാരി വിതറുന്നതാണ് ഇന്ദുവിൻറെ ഭാഷ എന്നു എം.മുകുന്ദനും രേഖപ്പെടുത്തുന്നു

പുരസ്കാരങ്ങൾ

  • 2001- മാതൃഭൂമി ചെറുകഥാ അവാർഡ് (അന്ന(അ) പൂർണയുടെ പട്ടികൾ )
  • 2001-മലയാള ശബ്ദം അവാർഡ് (പളുങ്ക് പാവയുടെ ഏഴാം നിഴൽ മത്സ്യം)
  • 2002 - പൂർണ്ണ ഉറൂബ് കഥാപുരസ്കാരം

(ദ അദർ വോമൺ അഥവാ ഇങ്ക് ചോദിക്കുന്ന ഊഞ്ഞാൽക്കുട്ടി )

  • 2003 - ജനപ്രിയ പുരസ്കാരം(ലെസ്ബിയൻ പശു)
  • 2004 - ഇ.പി സുഷമ എൻഡോവ്മെന്റ് ('യോഷിതയുറക്കങ്ങൾ എന്ന കഥയ്ക്ക്)
  • 2005 - കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യൻ പുരസ്കാരം (ഒരു ലെസ്ബിയൻ പശു എന്ന കഥയ്ക്ക്)
  • 2007 - അങ്കണം അവാർഡ് (സംഘപരിവാർ )
  • 2011-എസ്‌.ബി.ടി അവാർഡ്(ഇന്ദു മേനോൻറെ തിരഞ്ഞെടുത്ത കഥകൾ)
  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം - 2014

2015 ഇൽ ഇംഗ്ലെസ്ഷ് ഇന്ത്യാ റ്റൊഡേ ഇന്ത്യയിലെ പുതു എഴുത്തുകാരിൽ ഒരാളായി തിരഞ്ഞെടുത്തു. 2005-ഇൽ ഇന്ത്യാ ടുഡേ കേരളത്തിലെ ഇരുപത് യുവപ്രതിഭകളിൽ ഒരാളായി തിരഞ്ഞെടുത്തു. ഇന്ദു മേനോന്റെ ചില കഥകൾ ചലച്ചിത്രങ്ങളായിട്ടുണ്ട്. ഇതിൽ 2009-ൽ പിതാവും കന്യകയും ഫ്രാൻസ്സിലെ കാൻസ് ഇന്റർനാഷണൽ ഫിലിം ഫെസ്റിവലിൽ പ്രദർശിപ്പിച്ചു. 2010-ൽ ഇറ്റലിയിലെ റിവർ ടോ റിവേർ ഫെസ്ടിവലിൽ യു കാന്റ് സ്റ്റെപ് റ്റ്വിസ് ഇൻ റ്റൊ ദ് സൈം രിവർ എന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിക്കുകയും അവാർഡ്‌ ലഭിക്കുകയും ചെയ്തു. 2011-ൽ മൃഗം എന്ന ചലച്ചിത്രം കാൻസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള ഫിലിം മാർക്കറ്റ് ( Marché du Film) ചലച്ചിത്രവിപണിയിൽ പ്രദർശിപ്പിച്ചു.

  • 2014 - യുവ എഴുത്തുകാർക്കുള്ള കേന്ദ്ര സാഹിത്യ പുരസ്കാരം (ചുംബന ശബ്ദതാരാവലി )
  • ഗലേറിയ ഗാലെന്റ് അവാർഡ്-2015
  • എ.നാസർ അക്ഷരം പുരസ്കാരം

കൃതികൾ

    ചെറു കഥകൾ


  • 2020- ഇന്ദു മേനോന്റെ കഥകൾ (മനോരമ ബുക്സ് )


    വിവർത്തനം
  • 2003-അവർ ചായം തേക്കാത്ത ചവിട്ടു പടികളിലിരുന്നു ചോളം തിന്നുമ്പോൾ (ഒലിവ് പബ്ലിക്കേഷൻ)
  • 2006-അനുരാഗത്തിൻറെ പുസ്തകം..(ഒലിവ് )
  • 2007ഭൂമിയിലെ പെൺകുട്ടികൾക്ക്..(ഫാബിയൻ ബുക്സ് )
  • The lesbian cow and other stories (westeland Amazon )

നോവൽ



ആത്മകഥ / ഓർമ്മ


  • ഞാനൊരു പാവം ഗിഥാറല്ലേ എന്തിനാണ് നീ എന്നെ കഠാര കൊണ്ട് മീട്ടുന്നത് ? (മാതൃഭൂമി ബുക്സ് )

കവിത

  • എൻറെ കവിത ;ശാന്ത +കുഞ്ഞക്കൻ =♥️ (ഒലീവ് ബുക്സ് )


തിരക്കഥ

  • ലാപ്ടോപ്

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഇന്ദു മേനോൻ ജീവിതരേഖഇന്ദു മേനോൻ പുരസ്കാരങ്ങൾഇന്ദു മേനോൻ കൃതികൾഇന്ദു മേനോൻ അവലംബംഇന്ദു മേനോൻ പുറത്തേക്കുള്ള കണ്ണികൾഇന്ദു മേനോൻമലയാളം

🔥 Trending searches on Wiki മലയാളം:

മലയാളസാഹിത്യംദിലീപ്2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഗുരുവായൂർ സത്യാഗ്രഹംകയ്യോന്നിസേവനാവകാശ നിയമംമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)തത്തസിനിമ പാരഡിസോഉദ്ധാരണംഹെൻറിയേറ്റാ ലാക്സ്ഇന്ത്യയുടെ ദേശീയപ്രതിജ്ഞവെള്ളരിഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികമകരം (നക്ഷത്രരാശി)നവരസങ്ങൾജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികആൻജിയോഗ്രാഫിബൈബിൾഉൽപ്രേക്ഷ (അലങ്കാരം)ഡീൻ കുര്യാക്കോസ്ഹർഷദ് മേത്തഗർഭഛിദ്രംടൈഫോയ്ഡ്അക്ഷയതൃതീയമന്നത്ത് പത്മനാഭൻപി. കേശവദേവ്എസ്.എൻ.സി. ലാവലിൻ കേസ്ബാബരി മസ്ജിദ്‌കാഞ്ഞിരംസ്വാതിതിരുനാൾ രാമവർമ്മചെ ഗെവാറജി. ശങ്കരക്കുറുപ്പ്ദൃശ്യം 2ഇംഗ്ലീഷ് ഭാഷശാലിനി (നടി)ചേനത്തണ്ടൻപൊറാട്ടുനാടകംജലംഏകീകൃത സിവിൽകോഡ്മാധ്യമം ദിനപ്പത്രംഎം.വി. ജയരാജൻഇ.എം.എസ്. നമ്പൂതിരിപ്പാട്വിരാട് കോഹ്‌ലിവെള്ളിക്കെട്ടൻവോട്ടിംഗ് യന്ത്രംഅമേരിക്കൻ സ്വാതന്ത്ര്യസമരംകൊഞ്ച്കൃഷ്ണഗാഥആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംവാതരോഗംകുടുംബശ്രീമദർ തെരേസകറ്റാർവാഴപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യാചരിത്രംവീഡിയോകേരളത്തിലെ നദികളുടെ പട്ടികആടലോടകംആഴ്സണൽ എഫ്.സി.നാഷണൽ കേഡറ്റ് കോർതെയ്യംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾദേശീയപാത 66 (ഇന്ത്യ)വൃത്തം (ഛന്ദഃശാസ്ത്രം)വോട്ടിംഗ് മഷികേരള നവോത്ഥാനംകാസർഗോഡ് ജില്ലദേശീയ വനിതാ കമ്മീഷൻറഷ്യൻ വിപ്ലവംമെറീ അന്റോനെറ്റ്സദ്ദാം ഹുസൈൻകേരളത്തിലെ ജനസംഖ്യമാതൃഭൂമി ദിനപ്പത്രംസ്വവർഗ്ഗലൈംഗികതരാഷ്ട്രീയംകലാമണ്ഡലം കേശവൻ🡆 More