ആശാപൂർണ്ണാ ദേവി

പ്രശസ്തയായ ബംഗാളി നോവലിസ്റ്റും കവയിത്രിയുമാണ്‌ ആശാപൂർണ്ണാ ദേവി (ബംഗാളി:আশাপূর্ণা দেবী) അല്ലെങ്കിൽ ആശാപൂർണ്ണാ ദേബി അല്ലെങ്കിൽ ആശ പൂർണ്ണാ ദേവി.

1909-ലാണ്‌ ഇവർ ജനിച്ചത്. നിരവധി സമ്മാനങ്ങൾ ഇവർക്ക് ലഭിച്ചിട്ടുണ്ട്. 1976-ൽ ഇവർക്ക് ജ്ഞാനപീഠം ലഭിച്ചു. 1976-ൽ ഭാരത സർക്കാർ ഇവർക്ക് പത്മശ്രീ നൽകി ആദരിച്ചു. വിശ്വഭാരതി യൂനിവേഴ്‌സിറ്റി 1989-ൽ ദേശികോത്തമ എന്ന ബിരുദം നൽകി ആദരിച്ചു. നോവലിലും,ചെറുകഥയിലും നൽകിയ സേവനങ്ങൾ മാനിച്ച് 1994-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഇവർക്ക് ഫെല്ലോഷിപ്പ് നൽകി. 1995-ൽ അന്തരിച്ചു.

ആശാപൂർണ്ണാ ദേവി
ജനനം(1909-01-08)ജനുവരി 8, 1909
പോതോൾഡങ്ക, കൊൽകത്ത, ഇന്ത്യ
മരണംജൂലൈ 13, 1995(1995-07-13) (പ്രായം 86)
തൊഴിൽനോവലിസ്റ്റ്, കവി
ഭാഷബംഗാളി
ദേശീയതഇന്ത്യൻ
Period1939–2001
Genreകൽപ്പിതക‌ഥ
ശ്രദ്ധേയമായ രചന(കൾ)പ്രൊധൊം പ്രൊതിശ്രുതി
സുബർണൊലത
ബാകുൾ കഥ
അവാർഡുകൾജ്ഞാനപീഠപുരസ്കാരം
പത്മശ്രീ
സാഹിത്യ അക്കാദമി ഫെലോഷിപ്പ്

170-ൽ അധികം ബംഗാളി പുസ്തകങ്ങൾ ആശാപൂർണ്ണാ ദേവി രചിച്ചിട്ടുണ്ട്. ഒരു യാഥാസ്ഥിതിക ബംഗാളി കുടുംബത്തിൽ ജനിച്ച ആശാപൂർണ്ണാ ദേവിയ്ക്ക് പഠനം പൂർത്തിയാക്കുന്നതിനു മുൻപേ വിവാഹം കഴിക്കേണ്ടിവന്നു. ആദ്യ പുസ്തകം 1930-ൽ പ്രസിദ്ധീകരിച്ചു, എങ്കിലും ആശാപൂർണ്ണാ ദേവിയുടെ ആദ്യത്തെ പ്രശസ്ത നോവൽ 1937-ൽ പ്രസിദ്ധീകരിച്ച 'ഭർത്താവിന്റെ കാമുകി' എന്ന പുസ്തകമാണ്.

വിവിധ മുഖങ്ങളുള്ളതും ശക്തവുമായ സ്ത്രീ കഥാപാത്രങ്ങളെ ആശാപൂർണ്ണാ ദേവി തന്റെ നോവലുകളിൽ അവതരിപ്പിക്കുന്നു. ആശാപൂർണ്ണാ ദേവിയുടെ പ്രശസ്ത നോവൽ ത്രയം പ്രഥം പ്രതിശ്രുതി, സുബർണ്ണലത, ബകുൽ കൊഥ എന്നിവയാണ്. പ്രഥം പ്രതിശ്രുതി 1966-ലെ രബീന്ദ്ര പുരസ്കാർ നേടിയെടുത്തു. ഈ മൂന്നു നോവലുകൾ തലമുറകളിലൂടെയുള്ള സ്ത്രീശാക്തീകരണത്തിന്റെ കഥ പറയുന്നു. ഈ നോവൽ ത്രയമാണ് ആശാപൂർണ്ണാദേവിയെ ബംഗാളിയിൽ ഒരു പ്രശസ്ത കഥാകാരിയാക്കിയതും ഏഷ്യൻ നോവലിസ്റ്റുകളിൽ പ്രമുഖ ആക്കിയതും. ആശാപൂർണ്ണാ ദേവിയ്ക്ക് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതും ഈ നോവൽ ത്രയത്തിനാണ്

ബഹുമതികൾ

  • ലീല പ്രൈസ്-യൂനിവേഴ്‌സിറ്റി ഓഫ് കൽക്കട്ടയിൽ നിന്നും(1954)
  • ഭൂട്ടാൻ മോഹിനി ദാസി ഗോൾഡ് മെഡൽ(1966)
  • ജ്ഞാനപീഠം പുരസ്കാരം(1976)
  • ഹാരന്ത ഘോഷ് മെഡൽ ബാംഗിയ സാഹിത്യ പരിഷത്തിൽ നിന്നും (1988)
  • ജഗത്താരിനി ഗോൾഡ് മെഡൽ-യൂനിവേഴ്‌സിറ്റി ഓഫ് കൽക്കട്ടയിൽ നിന്നും (1993)

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

Tags:

1909197619941995കവിചെറുകഥജ്ഞാനപീഠ പുരസ്കാരംനോവലിസ്റ്റ്പത്മശ്രീബംഗാളിഭാരത സർക്കാർ

🔥 Trending searches on Wiki മലയാളം:

പാലക്കാട് ചുരംഉത്സവംമലനാട്സഹോദരൻ അയ്യപ്പൻഎം.ടി. വാസുദേവൻ നായർഖൻദഖ് യുദ്ധംമഹാകാവ്യംപോർച്ചുഗൽഎൻ.വി. കൃഷ്ണവാരിയർമോയിൻകുട്ടി വൈദ്യർചതയം (നക്ഷത്രം)ഇസ്ലാം മതം കേരളത്തിൽമാലാഖതഴുതാമജർമ്മനികേകപാത്തുമ്മായുടെ ആട്സമൂഹശാസ്ത്രംസംസ്കൃതംയേശുക്രിസ്തുവിന്റെ കുരിശുമരണംകേരളത്തിലെ നാടൻ കളികൾഔറംഗസേബ്ആലി മുസ്‌ലിയാർകാസർഗോഡ് ജില്ലടൈഫോയ്ഡ്കവര്സൈനബ് ബിൻത് മുഹമ്മദ്മുഗൾ സാമ്രാജ്യംആലപ്പുഴറമദാൻകേരള സ്കൂൾ കലോത്സവംഅടിയന്തിരാവസ്ഥകേരളത്തിലെ തനതു കലകൾകണ്ടൽക്കാട്ചലച്ചിത്രംഇല്യൂമിനേറ്റിസോവിയറ്റ് യൂണിയൻകഞ്ചാവ്കർമ്മല മാതാവ്ജീവചരിത്രംഈദുൽ ഫിത്ർസകാത്ത്ഇന്ത്യൻ പ്രധാനമന്ത്രിമഹാഭാരതം കിളിപ്പാട്ട്അബ്ദുന്നാസർ മഅദനിസൗരയൂഥംഫിറോസ്‌ ഗാന്ധിബുധൻരാജ്യസഭയേശുപഞ്ച മഹാകാവ്യങ്ങൾസ്ത്രീ സമത്വവാദംവെള്ളിക്കെട്ടൻവിഷാദരോഗംആശയവിനിമയംസ്വലാകേരളത്തിലെ നദികളുടെ പട്ടികസ്വാതി പുരസ്കാരംദ്രൗപദി മുർമുആശാളിപശ്ചിമഘട്ടംഹെപ്പറ്റൈറ്റിസ്-ബിശ്രുതി ലക്ഷ്മിമൗലികാവകാശങ്ങൾഡെങ്കിപ്പനിഎം. മുകുന്ദൻതുളസിവിഭക്തിഫുട്ബോൾമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈഉത്രാളിക്കാവ്നിവർത്തനപ്രക്ഷോഭംവില്യം ലോഗൻകയ്യൂർ സമരംഉപരാഷ്ട്രപതി (ഇന്ത്യ)ചട്ടമ്പിസ്വാമികൾപ്ലാച്ചിമട🡆 More