അൽഗൊരിതം

ഏതെങ്കിലും ഒരു പ്രശ്നത്തിന്റെ നിർദ്ധാരണത്തിന്‌ ഉപയോഗിക്കുന്ന നിശ്ചിതമായ ക്രിയകളുടെ ശ്രേണിയാണ്‌ അൽഗൊരിതം അഥവാ നി൪ദ്ധരണി.

സാധാരണ ജീവിതത്തിൽ നാം ചെയ്യാറുള്ള കാര്യങ്ങൾ ചെയ്യാനാവശ്യമായ ക്രിയകളെ സൂചിപ്പിക്കാൻ ഈ പദം ഉപയോഗിക്കാം. ഉദാഹരണമായി, പാചകവിധി ഒരു അൽഗൊരിതമാണ്‌. എങ്കിലും ഗണിതം, കംപ്യുട്ടർ ശാസ്ത്രം എന്നിവയിലെ പ്രശ്നനിർദ്ധാരണരീതിയാണ്‌ സാധാരണയായി ഈ പദം കൊണ്ട് വിവക്ഷ.

അൽഗൊരിതം
അൽഗൊരിതം ചിത്രീകരിക്കാൻ ഫ്ലോചാർട്ട് ഉപയോഗിക്കാം

ഇന്ത്യൻ ഗണിതശാസ്ത്രത്തെ അറബ് ലോകത്തും അങ്ങനെ പാശ്ചാത്യലോകത്തും എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച പേർഷ്യൻ ജ്യോതിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായ അൽ-ഖവാരിസ്മിയുടെ പേരിൽ നിന്നാണ്‌ അൽഗൊരിതം എന്ന വാക്കിന്റെ ഉദ്ഭവം. ഇതിനെ മലയാളത്തിൽ ക്രിയാക്രമം എന്നും വിശേഷിപ്പിക്കാവുന്നതാണ്.

ഗണനപരമായ സങ്കീർണ്ണത

ഒരു അൽഗൊരിതം പൂർത്തിയാകാനെടുക്കുന്ന സമയത്തിന്റെ അളവുകോലാണ്‌ അതിന്റെ ഗണനസങ്കീർണ്ണത (Computational complexity). ഗണന സങ്കീർണ്ണത കുറഞ്ഞ അൽഗൊരിതങ്ങളാണ്‌ കുറവ് സമയം കൊണ്ട് പൂർത്തിയാകുക. ഉദാഹരണമായി, സംഖ്യകളെ ഊർദ്ധ്വശ്രേണിയിൽ ക്രമീകരിക്കാനുപയോഗിക്കുന്ന അൽഗൊരിതങ്ങളാണ്‌ ബബിൾ സോർട്ട്, മെർജ് സോർട്ട് എന്നിവ. ഇവയിൽ ബബിൾ സോർട്ടിന്റെ ഗണന സങ്കീർണ്ണത അൽഗൊരിതം  ഉം മെർജ് സോർട്ടിന്റേത് അൽഗൊരിതം  ആണ്‌. ഗണനപരമായ സങ്കീർണ്ണത കുറഞ്ഞ മെർജ് സോർട്ട് ആണ്‌ കൂടുതൽ വേഗത്തിൽ സംഖ്യകളെ ക്രമീകരിക്കുക.

ഫ്ലോചാർട്ട്

അൽഗോരിതത്തിന്റെ ചിത്രരൂപത്തിലുള്ള പ്രതിനിധാനമാണ് ഫ്ലോചാർട്ട്.അൽഗൊരിതത്തിലെ ഘട്ടങ്ങളും തീരുമാനപ്രക്രിയകളും ചിത്രീകരിക്കാൻ ഫ്ലോചാർട്ട് ഉപയോഗിക്കാം. അൽഗൊരിതത്തിലെ ഘട്ടങ്ങൾ ബോക്സുകളായും ഒരു ഘട്ടത്തിൽ നിന്ന് മറ്റൊരു ഘട്ടത്തിലേക്കുള്ള നീക്കങ്ങൾ ശരചിഹ്നങ്ങളായുമാണ്‌ ചിത്രീകരിക്കുക. എളുപ്പത്തിൽ അൽഗൊരിതം മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. എങ്കിലും സങ്കീർണ്ണമായതും ഏറെ ഘട്ടങ്ങളും തീരുമാനപ്രക്രിയകളുള്ളതുമായ അൽഗൊരിതങ്ങളെ ചിത്രീകരിക്കാൻ ഇവ അപര്യാപ്തമാണ്‌.

സ്യൂഡോകോഡ്

ഒരു പ്രത്യേക പ്രോഗ്രാമിംഗ് ഭാഷ ഉപയോഗിക്കാതെയുള്ള അൽഗൊരിതത്തിന്റെ വിശദീകരണമാണ്‌ സ്യൂഡോകോഡ്. ഇത് കം‌പ്യൂട്ടർ ഉപയോഗത്തിനല്ല - വായിക്കുന്നവർക്ക് അൽഗൊരിതം മനസ്സിലാകാനാണ്‌ ഉപയോഗിക്കുക

ഉദാഹരണം

a,b,c എന്നീ സംഖ്യകളിൽ ഏറ്റവും വലുത് ഏത് എന്ന് കണ്ടെത്താനുള്ള അൽഗൊരിതത്തിന്റെ സ്യൂഡോകോഡ്

1. b ആണ്‌ a യെക്കാൾ വലുത് എങ്കിൽ പടി  5 ലേക്ക് പോകുക 2. c ആണ്‌ a യെക്കാൾ വലുത് എങ്കിൽ പടി  8 ലേക്ക് പോകുക 3. a ആണ്‌ ഏറ്റവും വലുത് 4. നിർത്തുക 5. c ആണ്‌ b യെക്കാൾ വലുത് എങ്കിൽ പടി  8 ലേക്ക് പോകുക 6. b ആണ്‌ ഏറ്റവും വലുത് 7. നിർത്തുക 8. c ആണ്‌ ഏറ്റവും വലുത് 9. നിർത്തുക 

അവലംബം

Tags:

അൽഗൊരിതം ഗണനപരമായ സങ്കീർണ്ണതഅൽഗൊരിതം ഫ്ലോചാർട്ട്അൽഗൊരിതം സ്യൂഡോകോഡ്അൽഗൊരിതം അവലംബംഅൽഗൊരിതംകംപ്യുട്ടർ ശാസ്ത്രംഗണിതം

🔥 Trending searches on Wiki മലയാളം:

മദ്യംപൂരികേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ബുദ്ധമതംനവരത്നങ്ങൾഅറബിമലയാളംക്രിസ്റ്റ്യാനോ റൊണാൾഡോകേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻമഴ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഹോർത്തൂസ് മലബാറിക്കൂസ്മുഹമ്മദിന്റെ വിടവാങ്ങൽ പ്രഭാഷണംചാന്നാർ ലഹളടെസ്റ്റോസ്റ്റിറോൺഇ.പി. ജയരാജൻവ്യാകരണംകുടജാദ്രിതൃക്കടവൂർ ശിവരാജുഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികവിഷുനിയോജക മണ്ഡലംഐക്യ ജനാധിപത്യ മുന്നണികേരള പോലീസ്ദുൽഖർ സൽമാൻഎ.കെ. ആന്റണിഅഡോൾഫ് ഹിറ്റ്‌ലർമഹാത്മാ ഗാന്ധികർണ്ണൻഎറണാകുളം ജില്ലജോയ്‌സ് ജോർജ്ഇന്ത്യയുടെ രാഷ്‌ട്രപതിപ്രസവംരക്താതിമർദ്ദംശിവസേനചെന്നൈ സൂപ്പർ കിങ്ങ്‌സ്കുര്യാക്കോസ് ഏലിയാസ് ചാവറഗുരു (ചലച്ചിത്രം)മാലിഝാൻസി റാണികേരളംബദ്ർ യുദ്ധംസുപ്രീം കോടതി (ഇന്ത്യ)അല്ലു അർജുൻഅധികാരവിഭജനംകന്നി (നക്ഷത്രരാശി)ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംമലയാളിപാലക്കാട്ഗർഭഛിദ്രംപരാഗണംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ഹക്കീം അജ്മൽ ഖാൻക്ഷയംകഞ്ചാവ്കാലാവസ്ഥചില്ലക്ഷരംവി.കെ. ശ്രീകണ്ഠൻപ്രാചീനകവിത്രയംചക്കദേശാഭിമാനി ദിനപ്പത്രംഹർഷദ് മേത്തകൂദാശകൾഭരതനാട്യംസുനാമികേരള സാഹിത്യ അക്കാദമിപൊന്നാനി നിയമസഭാമണ്ഡലംതണ്ണിമത്തൻഇന്ത്യയുടെ ദേശീയപ്രതിജ്ഞഷെങ്ങൻ പ്രദേശംലിംഗംആഗ്നേയഗ്രന്ഥിBoard of directorsകൊച്ചി വാട്ടർ മെട്രോമകയിരം (നക്ഷത്രം)കെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)🡆 More