അസ്പ്

ഈജിപ്തുകാർ വിശുദ്ധമായി കരുതിപ്പോരുന്ന, ഉഗ്രവിഷമുള്ള സർപ്പമാണ് അസ്പ് (ഈജിപ്ഷ്യൻ മൂർഖൻ).

ഇതിന്റെ ശാസ്ത്രീയ നാമം നാജ ഹാജെ എന്നാണ്. ഈജിപ്തിൽ രാജകീയ ചിഹ്നമായും ഇതിനെ അംഗീകരിച്ചിരുന്നു. ഈജിപ്ഷ്യൻ സാഹിത്യത്തിൽ അസ്പിന് ഒരു പ്രധാന സ്ഥാനമുണ്ട്. മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളികളുടെ നെഞ്ചിൽ അസ്പിനെക്കൊണ്ട് ഒരുപ്രാവശ്യം കൊത്തിച്ചു ശിക്ഷ നടപ്പാക്കിയിരുന്നതായി ഗ്രീക്ക് ഭിഷഗ്വരനായ ഗാലൻ രേഖപ്പെടുത്തിയിട്ടുണ്ട്. ക്ലിയോപാട്രയുടെ മരണത്തിനു കാരണമായതും അസ്പാണെന്നു കരുതപ്പെടുന്നു.

ഈജിപ്ഷ്യൻ കോബ്ര
അസ്പ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
ഉരഗങ്ങൾ
Order:
Squamata
Suborder:
Family:
Elapidae
Genus:
Species:
N. haje
Binomial name
Naja haje
(Linnaeus, 1758)
അസ്പ്
  ഈജിപ്ഷ്യൻ മൂർഖൻ വാസസ്ഥലങ്ങൾ

ഇന്ത്യയിൽ കാണുന്ന മൂർഖന്റേതിനെക്കാൾ വീതികുറഞ്ഞ പത്തിയാണ് അസ്പിനുള്ളത്. അസ്പ് 75 സെന്റിമീറ്റർ വരെ നീളം വയ്ക്കും. ഈജിപ്ഷ്യൻ പാമ്പാട്ടികൾ ഇവയുടെ കഴുത്തിന്റെ ഒരു പ്രത്യേക ഭാഗത്തായി സമ്മർദം ചെലുത്തി വടിപോലെയാക്കാറുണ്ടെന്നു പറയപ്പെടുന്നു.

സെറാസ് റെറസ് എന്നറിയപ്പെട്ടിരുന്ന അസ്പിസ് എന്ന അണലികൾക്കും അസ്പ് എന്നു പേരുണ്ട്. സഹാറാമരുഭൂമിയിലാണ് ഇവ കാണപ്പെടുന്നത്. യൂറോപ്പിലും വടക്കേ ആഫ്രിക്കയിലുമുളള പല വിഷപ്പാമ്പുകൾക്കും പൊതുവേ ഈ പേര് പറയാറുണ്ട്. വൈപ്പെറ അസ്പിസ് എന്ന ഇനം അണലികൾക്കു മാത്രമായി ഈ പേരുപയോഗിക്കയാവും ഉത്തമം. മെഡിറ്ററേനിയൻ പ്രദേശങ്ങളിലും മധ്യയൂറോപ്പിലും ഇത്തരം പാമ്പുകൾ ധാരാളമായുണ്ട്. കഷ്ടിച്ച് ഒന്നര മീറ്റർ മാത്രം നീളം വരുന്ന, അധികം വണ്ണമില്ലാത്ത ഈ പാമ്പ് ഉഗ്രവിഷമുള്ളതാണ്.

അവലംബം

അസ്പ് കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അസ്പ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

🔥 Trending searches on Wiki മലയാളം:

എം.ടി. വാസുദേവൻ നായർലോക്‌സഭ സ്പീക്കർവെള്ളിവരയൻ പാമ്പ്മഞ്ഞപ്പിത്തംസ്ത്രീപശ്ചിമഘട്ടംഎം.പി. അബ്ദുസമദ് സമദാനികയ്യൂർ സമരംകൃഷ്ണൻകൗ ഗേൾ പൊസിഷൻഹെപ്പറ്റൈറ്റിസ്-എമഹേന്ദ്ര സിങ് ധോണികെ.ഇ.എ.എംചോറ്റാനിക്കര ഭഗവതിക്ഷേത്രംചൂരനീതി ആയോഗ്ചട്ടമ്പിസ്വാമികൾആർത്തവവിരാമംകേരളംപാലക്കാട് ജില്ലഉപ്പൂറ്റിവേദനറഷ്യൻ വിപ്ലവംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംരബീന്ദ്രനാഥ് ടാഗോർഅതിരപ്പിള്ളി വെള്ളച്ചാട്ടംഭൂമിക്ക് ഒരു ചരമഗീതംസുൽത്താൻ ബത്തേരിമുരുകൻ കാട്ടാക്കടപുകവലിയുടെ ആരോഗ്യ ഫലങ്ങൾപത്മജ വേണുഗോപാൽസിന്ധു നദീതടസംസ്കാരംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ആയില്യം (നക്ഷത്രം)ചേനത്തണ്ടൻകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾകേരള നിയമസഭഅബ്ദുന്നാസർ മഅദനിമരപ്പട്ടിഇന്ത്യൻ നദീതട പദ്ധതികൾഭരതനാട്യംതുർക്കിവയലാർ പുരസ്കാരംഇങ്ക്വിലാബ് സിന്ദാബാദ്ഇന്ത്യയുടെ സ്വാതന്ത്ര്യസമരംഇറാൻമാമ്പഴം (കവിത)ബിഗ് ബോസ് (മലയാളം സീസൺ 6)കാന്തല്ലൂർടി.എം. തോമസ് ഐസക്ക്പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംമലപ്പുറം ജില്ലവാഴചിക്കൻപോക്സ്ദേശീയപാത 66 (ഇന്ത്യ)റിയൽ മാഡ്രിഡ് സി.എഫ്ദന്തപ്പാലരാജീവ് ഗാന്ധിവടകര ലോക്സഭാമണ്ഡലംസി. രവീന്ദ്രനാഥ്മോഹൻലാൽമിഷനറി പൊസിഷൻമെറീ അന്റോനെറ്റ്അടിയന്തിരാവസ്ഥവൈലോപ്പിള്ളി ശ്രീധരമേനോൻപ്രീമിയർ ലീഗ്ദശാവതാരംമിലാൻജിമെയിൽഅരണപ്രോക്സി വോട്ട്എളമരം കരീംകാക്കമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഇടതുപക്ഷ ജനാധിപത്യ മുന്നണിഫലംവിമോചനസമരം🡆 More